Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പകരക്കാരായി വന്നു, 2026ല്‍ ഇവരെ ടീം കൈവിടില്ല!! കോളടിച്ചവര്‍ ആരൊക്ക?

ഈ സീസണിലെ ഐപിഎല്ലില്‍ വിവിധ ടീമുകളിലേക്കു പകരക്കാരായി വന്നിട്ടുള്ള പല താരങ്ങളെയും നമുക്കു കാണാന്‍ സാധിക്കും. നിലവില്‍ ടീമിന്റെ ഭാഗമായിട്ടുള്ള ചിലര്‍ക്കു പരിക്കേറ്റതോടെയാണ് പകരക്കാരെയത്തിക്കാന്‍ ഫ്രാഞ്ചൈസികള്‍ തീരുമാനിച്ചത്. ചെന്നൈ സൂപ്പര്‍ കിങ്‌സ്, രാജസ്ഥാന്‍ റോയല്‍സ്, റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു എന്നിവരെല്ലാം കഴിഞ്ഞ കുറച്ചു ആഴ്ചകള്‍ക്കിടെ പല താരങ്ങളെയും ടീമിനൊപ്പം ചേര്‍ത്തു കഴിഞ്ഞു.

സാധാരണയായി ഈ തരത്തില്‍ ഇഞ്ചുറി റീപ്ലേസ്‌മെന്റുകളായി ടീമുകളിലേക്കു വരാറുള്ള കളിക്കാരെ സീസണിനു ശേഷം ഒഴിവാക്കുകയാണ് ഫ്രാഞ്ചൈസികള്‍ ചെയ്യാറുള്ളത്. വളരെ കുറച്ചു പേരെ മാത്രമേ തുടര്‍ന്നുള്ള സീസണുകളിലും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്താറുള്ളൂ. ഇത്തവണ പകരക്കാരായി വന്ന ചിലരെയും ഈ തരത്തില്‍ അടുത്ത വര്‍ഷവും ഫ്രാഞ്ചൈസികള്‍ നിലനിര്‍ത്തിയേക്കും. ആരൊക്കെയാവും ഈ താരങ്ങളെന്നു നോക്കാം.

BREVIS

ഡെവാള്‍ഡ് ബ്രെവിസ്

ബേബി എബിയെന്നറിയപ്പെടുന്ന സൗത്താഫ്രിക്കയുടെ വെടിക്കെട്ട് ബാറ്ററും യുവതാരവുമായ ഡെവാള്‍ഡ് ബ്രെവിസാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കാണ് പകരക്കാരനായി അദ്ദേഹത്തിനു വിളിയെത്തിയത്. പരിക്കേറ്റ് പിന്‍മാറിയ ഗുര്‍ജന്‍പ്രീത് സിങിനു പകരമാണ് സൗത്താഫ്രിക്കയുടെ ഭാവി സൂപ്പര്‍ താരമായ ബ്രെവിസിനെ സിഎസ്‌കെ വാങ്ങിയത്. ഈ നീക്കെ മാസ്്റ്റര്‍ സ്‌ട്രോക്കായി മാറുകയും ചെയ്തു.

സിഎസ്‌കെയുടെ പ്ലെയിങ് ഇലവനിലേക്കു അവസരം ലഭിച്ചപ്പോള്‍ അതു ശരിക്കും മുതലാക്കിയിരിക്കുകയാണ് ബ്രെവിസ്. നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമായുള്ള അവസാന കളിയില്‍ ചെന്നൈക്കു ജയമൊരുക്കിയത് അദ്ദേഹത്തിന്റെ അഗ്രസീവ് ഫിഫ്റ്റിയാണ്. നാലു മല്‍സരങ്ങളിലാണ് ബ്രെവിസ് കളിച്ചത്. 163.64 സ്‌ട്രൈക്ക് റേറ്റില്‍ ഒരു ഫിഫ്റ്റിയടക്കം 126 റണ്‍സും നേടി.

അടുത്ത സീസണിലെ ഐപിഎല്ലില്‍ സിഎസ്‌കെ മധ്യനിരയില്‍ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകയാണ് ബ്രെവിസ്. ഇത്തവണ സീസണിന്റെ ആദ്യ പകുചിയില്‍ സിഎസ്‌ക മധ്യനിരയുടെ പ്രകടനം വളരെ പരിതാപകരമായിരുന്നു. ഒടുവില്‍ പകരക്കാരനായി ബ്രെവിസ് വന്നതോടെ ചെന്നൈയുടെ ബാറ്റിങിന് കൂടുതല്‍ മൂര്‍ച്ച കൈവന്നത്.

ആയുഷ് മാത്രെ

ചെന്നൈ സുപ്പര്‍ കിങ്‌സിലെ തന്നെ മറ്റൊരു പകക്കാരനാണ് 17 കാരനായ ഓപ്പണിങ് ബാറ്റര്‍ ആയുഷ് മാത്രെ. ഭാവി സൂപ്പര്‍ താരമെന്നാണ് മുംബൈയില്‍ നിന്നുള്ള ഈ കൗമാര താരം വിശേഷിപ്പിക്കപ്പെടുന്നത്. ഈ സീസണില്‍ ഇതിനകം അഞ്ചു മല്‍സരങ്ങളില്‍ മാത്രെ കളിച്ചു കഴിഞ്ഞു. 181.11 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 163 റണ്‍സിം താരം സ്‌കോര്‍ ചെയ്തിട്ടുണ്ട്.

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള കളിയില്‍ നേരിയ വ്യത്യാസത്തിലാണ് മാത്രെയ്ക്കു കന്നു സെഞ്ച്വറി നഷ്ടമായത്. 48 ബോളില്‍ ഒമ്പതു ഫോറും അഞ്ചു സികസറുമടക്കം 94 റണ്‍സാണ് താരം അടിച്ചെടുത്തത്. ഈ ഇന്നിങ്‌സോടെ അടുത്ത സീസണിവും സിഎസ്‌കെ ടീമിന്റെ ഓപ്പണിങ് റോളില്‍ തന്റെ സ്ഥാനമുറപ്പിച്ചിരിക്കുകാണ് മാത്രെ. 2026ല്‍ നായകന്‍ റുതുരാജ് ഗെയ്കാദിനൊപ്പം അദ്ദേഹമാവും ടീമിന്റെ ഓപ്പണറായി ഇറങ്ങുകയെന്നു ഉറപ്പായിക്കഴിഞ്ഞു.

LHUAN PETORIUS

ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്

രാജസ്ഥാന്‍ റോയല്‍സ് ടീമിലേക്കു പകരക്കാരനായി എത്തിയ താരമാണ് സൗത്താഫ്രിക്കയുടെ ഇടംകൈയന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ലുവാന്‍ ഡ്രെ പ്രെട്ടോറിയസ്. പരിക്കേറ്റ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ നിതീഷ് റാണയ്ക്കു പകരമാണ് അദ്ദേഹത്തെ റോയല്‍സ് ടീമിലെത്തിച്ചത്.

നേരത്തേ സൗത്താഫ്രിക്കയിലെ എസ്എ ടി20ില്‍ പാള്‍ റോയല്‍സിനി കളിച്ചിട്ടുള്ള താരമാണ് ലുവാന്‍. കഴിഞ്ഞ സീസണില്‍ 160ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റില്‍ 400നടുത്ത് റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തിരുന്നു. ഈ സീസണില്‍ റോയസിനായി ലുവാന്‍ ഇനിയും കളിച്ചിട്ടില്ല. ഷിംറോണ്‍ ഹെറ്റ്‌മെയറെ ഒഴിവാക്കി പകരം അടുത്ത സീസണില്‍ അദ്ദേഹത്തെ ടീം നിലനിര്‍ത്തിയേക്കും.

Story first published: Friday, May 9, 2025, 20:34 [IST]
Other articles published on May 9, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+