For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദാദയുടെ മോഹം നടക്കില്ല! കോച്ചാക്കാന്‍ ഡിസിക്കു മടി? കാരണമറിയാം

ഐപിഎല്ലിന്റെ വരാനിരിക്കുന്ന സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ മുഖ്യ പരിശീലകനാവുകയെന്ന സൗരവ് ഗാംഗുലിയുടെ ആഗ്രഹം നടന്നേക്കില്ലെന്നു റിപ്പോര്‍ട്ടുകള്‍. നിലവിലെ കോച്ചും ഓസ്‌ട്രേലിയയുടെ മുന്‍ ഇതിഹാസ നായകനുമായ റിക്കി പോണ്ടിങിനെ ഡിസി അടുത്തിടെ പുറത്താക്കിയിരുന്നു. ഈ റോള്‍ ഏറ്റെടുക്കാന്‍ ടീമിന്റെ ഡയറക്ടര്‍ കൂടിയായ ദാദ താല്‍പ്പര്യവും പ്രകടിപ്പിച്ചിരുന്നു. പക്ഷെ ഗംഭീറിനെ ഈ ദൗത്യം ഡിസി ഏല്‍പ്പിക്കാനിടയില്ലെന്നാണ് ഇപ്പോള്‍ വ്യക്തമായിരിക്കുന്നത്.

ഗാംഗുലിക്കു ടീമില്‍ ഇരട്ട ഉത്തരവാദിത്വം നല്‍കാന്‍ ടീം മാനേജ്‌മെന്റിനു താല്‍പ്പര്യമില്ലെന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്. നിലവില്‍ ഐപിഎല്ലില്‍ ഡിസി ടീമിന്റെ മാത്രമല്ല, അവര്‍ക്കു കീഴിലുള്ള മറ്റു ഫ്രാഞ്ചൈസികളായ ദുബായ് ക്യാപ്പിറ്റല്‍സ് (ഐഎല്‍ടി20), പ്രെട്ടോറിയ ക്യാപ്പിറ്റല്‍സ് (എസ്എ ടി20 ലീഗ്) എന്നിവയുടെ ക്രിക്കറ്റ് ഡയറക്ടര്‍ കൂടിയായണ് ഗാംഗുലി.

SOURAV GANGULY

സൗരവ് ഗാംഗുലിക്കു ഇപ്പോള്‍ തന്നെ ഒരുപാട് ദൗത്യങ്ങളുണ്ട്. ഫ്രാഞ്ചൈസിയുടെ ക്രിക്കറ്റ് ഡയറക്ടറെന്ന നിലയില്‍ പലതും അദ്ദേഹത്തിനു പ്ലാന്‍ ചെയ്യേണ്ടതായുണ്ടെന്നും ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. പുതിയ കോച്ചിന്റെ സ്ഥാനത്തേക്കു ഗൗതം ഗംഭീറിനെപ്പോലെയൊരാളെയാണ് ഡിസി ഇപ്പോള്‍ നോട്ടമിടുന്നത്. ഐപിഎല്ലില്‍ ഉപദേശകന്റെ റോളില്‍ വളരെ ചുരുങ്ങിയ കാലം കൊണ്ടു തന്നെ വലിയ വിജയങ്ങള്‍ കൈവരിച്ചിട്ടുള്ള വ്യക്തിയാണ് അദ്ദേഹം.

2022, 23 സീസണുകളില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമിന്റെ മുഖ്യ ഉപദേശകനായിരുന്നു ഗംഭീര്‍. രണ്ടു സീസണുകളിലും ടീം പ്ലേഓഫില്‍ കടക്കുകയും ചെയ്തു. അതിനു ശേഷമാണ് അദ്ദേഹം പഴയ തട്ടകമായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലും ഇതേ റോള്‍ ഏറ്റെടുത്തത്. ആദ്യ സീസണില്‍ തന്നെ കെകെആറിനെ ചാംപ്യന്‍മാരാക്കാന്‍ ഗംഭീറിനു സാധിക്കുകയും ചെയ്തു. 10 വര്‍ഷങ്ങള്‍ക്കു ശേഷം കൊല്‍ക്കത്തയുടെ ആദ്യത്തെ ഐപിഎല്‍ കിരീട വിജയം കൂടിയായിരുന്നു ഇത്.

ഗൗതം ഗംഭീറിനെപ്പോലെ വളരെ അഗ്രസീവായി ഈ സര്‍ക്യൂട്ടിനെ ഫോളോ ചെയ്യുന്ന ഒരാളെയാണ് വേണ്ടത്. ഒരു ഉപദേശകനെന്ന നിലയില്‍ അദ്ദേഹം വളരെയധികം വിജയം കൈവരിച്ചതില്‍ ആശ്ചര്യമില്ല. അന്താരാഷ്ട്ര ക്രിക്കറ്റിലും ആഭ്യന്തര ക്രിക്കറ്റിലും കളിക്കാരെ ട്രാക്ക് ചെയ്യുന്നയാളാണ് ഗംഭീറെന്നും ഡിസി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി. മെഗാ താരലേലം വരാനിരിക്കവെ സ്ഥിരത നിലനിര്‍ത്തണമെന്നതു കാരണമാണ് ഗാംഗുലിയെ മുഖ്യ കോച്ചായി നിയമിക്കാന്‍ ഡിസി താല്‍പ്പര്യം കാണിക്കാതിരിക്കുന്നത്.

GAUTAM GAMBHIR

പുതിയ കോച്ചിന്റെ റോളിലേക്കു ലോകകപ്പ് നേടിയിട്ടുള്ള രണ്ടു മുന്‍ താരങ്ങളെ ഡിസി നോട്ടമിട്ടു കഴിഞ്ഞുവെന്നാണ് വിവരം. എന്നാല്‍ ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇപ്പോള്‍ അമേരിക്കയില്‍ നടന്നു കൊണ്ടിരിക്കുന്ന മേജര്‍ ലീഗ് ക്രിക്കറ്റിനു ശേഷം മാത്രമേയുണ്ടാവുകയുള്ളൂ.

ഐപിഎല്ലിന്റെ കന്നി സീസണ്‍ മുതല്‍ ഇതുവരെയുള്ള മുഴുവന്‍ സീസണുകളിലും കളിച്ചിട്ടും ഒരിക്കല്‍പ്പോലും കിരീടം നേടാന്‍ സാധിക്കാതെ പോയ മൂന്നു ഫ്രാഞ്ചൈസികളിലൊന്നാണ് ഡിസി. 2018ലാണ് പോണ്ടിങ് ഡിസിയുടെ മുഖ്യ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. പക്ഷെ സീസണില്‍ ഡിസി പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കു കൂപ്പുകുത്തി.

2019ല്‍ മൂന്നാസ്ഥാനത്തു ഫിനിഷ് ചെയ്ത് ശക്തമായ തിരിച്ചുവരവാണ് ഡിസി നടത്തിയത്. 2020ല്‍ റണ്ണറപ്പാവാനും ഡിസിക്കായിരുന്നു. അന്നു ശ്രേയസ് അയ്യര്‍ നയിച്ച ടീം ഫൈനലില്‍ മുംബൈ ഇന്ത്യന്‍സിനോടു തോല്‍ക്കുകയായിരുന്നു. പക്ഷെ കഴിഞ്ഞ മൂന്നു സീസണുകളും ഡിസിയെ സംബന്ധിച്ച് നിരാശാജനകമായിരുന്നു. അഞ്ച്, ഒമ്പത്, ആറ് എന്നിങ്ങനെ സ്ഥാനങ്ങളിലാണ് അവസാനത്തെ മൂന്നു സീസണില്‍ ഡിസി ഫിനിഷ് ചെയ്തത്.

Story first published: Tuesday, July 16, 2024, 12:38 [IST]
Other articles published on Jul 16, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+