Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഈ ടീമുകള്‍ക്ക് 'പുതിയ മുഖം', ക്യാപ്റ്റന്‍മാര്‍ മാറും! പുതിയതായി ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പുതിയ സീസണ്‍ ആരംഭിക്കാനിരിക്കെ പല ടീമുകളും വലിയ അഴിച്ചുപണിക്ക് തയ്യാറെടുക്കുകയാണ്. മെഗാ ലേലം നടക്കാനിരിക്കെ വലിയ മാറ്റങ്ങളാണ് ടീമുകളില്‍ പ്രതീക്ഷിക്കുന്നത്. മെഗാ ലേലം സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനങ്ങള്‍ വരാനിരിക്കവെ പല ടീമുകളും കൂടുമാറ്റത്തിനായുള്ള ചര്‍ച്ചകള്‍ സജീവമാക്കിക്കഴിഞ്ഞു. ഇതിനോടകം തന്നെ ചില സൂപ്പര്‍ താരങ്ങളുടെ കൂടുമാറ്റ റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.

പല ടീമുകളുടേയും നായകന്മാര്‍ മാറുമെന്നുറപ്പ്. അടുത്ത സീസണില്‍ പുതിയ ക്യാപ്റ്റന്മാരെ തേടുന്ന ടീമുകളേയും ആ സ്ഥാനത്തേക്കെത്താന്‍ സാധ്യതയുള്ളതുമായ താരങ്ങളേയും പരിശോധിക്കാം. ഒന്നാമത്തെ ടീം റോയല്‍ ചലഞ്ചേഴ്സ് ബംഗളൂരുവാണ്. ആര്‍സിബിയുടെ നിലവിലെ ക്യാപ്റ്റന്‍ ഫഫ് ഡുപ്ലെസിസാണ്. മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനായ ഡുപ്ലെസിസിനെ ആര്‍സിബി മെഗാ ലേലത്തില്‍ നിലനിര്‍ത്തിയേക്കില്ലെന്നാണ് വിവരം.

ഡുപ്ലെസിസിന് പകരം ആര്‍സിബി കെ എല്‍ രാഹുലിനെ നോട്ടമിടുന്നുണ്ടെന്നാണ് വിവരം. ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സിന്റെ നായകനായ രാഹുല്‍ അവസാന സീസണില്‍ ടീം ഉടമയുമായി ഉടക്കിയിരുന്നു. പരസ്യമായി രാഹുലിനെ ടീം ഉടമ അപമാനിച്ചു. ഇതില്‍ രാഹുലിനെ അതൃപ്തിയുണ്ട്. അതുകൊണ്ടുതന്നെ ലഖ്നൗ വിട്ട് രാഹുല്‍ ആര്‍സിബിയുടെ ക്യാപ്റ്റനായേക്കുമെന്നാണ് വിവരം. കര്‍ണാടകക്കാരനായ രാഹുല്‍ നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ മടങ്ങിവരവ് നടത്താന്‍ രാഹുലിനും താല്‍പര്യമാണ്. മറ്റൊരു ടീം ഡല്‍ഹി ക്യാപിറ്റല്‍സാണ്. നിലവില്‍ റിഷഭ് പന്ത് ഡല്‍ഹിയുടെ നായകനായുണ്ട്. അവസാന സീസണില്‍ റിഷഭിന് കീഴിലാണ് ഡല്‍ഹി കളിച്ചത്. എന്നാല്‍ പുതിയ സീസണിന് മുന്നോടിയായി റിഷഭിന് മറ്റൊരു ഓഫര്‍ ലഭിച്ചിട്ടുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്സാണ് റിഷഭിനെ സ്വന്തമാക്കാന്‍ ശ്രമിക്കുന്നത്. എംഎസ് ധോണി ഇനിയൊരു സീസണ്‍ കളിച്ചേക്കില്ല.

kl rahul ipl 2025

അതുകൊണ്ടുതന്നെ ധോണിക്ക് പകരം ഇന്ത്യക്കാരനായ വിക്കറ്റ് കീപ്പറെ സിഎസ്‌കെയ്ക്ക് ആവശ്യമാണ്. ഇതിന് ഏറ്റവും അനുയോജ്യന്‍ നിലവിലെ ഇന്ത്യയുടെ ഒന്നാം നമ്പര്‍ വിക്കറ്റ് കീപ്പറായ റിഷഭ് പന്താണ്. സിഎസ്‌കെ ടീം മാനേജ്മെന്റ് റിഷഭുമായി ഇതിനോടകം ചര്‍ച്ച നടത്തിയെന്നും റിഷഭ് താല്‍പര്യം അറിയിച്ചിട്ടുണ്ടെന്നുമാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ഡല്‍ഹിയുടെ പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ് സ്ഥാനം ഒഴിഞ്ഞിരുന്നു. ഇതോടെ റിഷഭും ടീം വിടാന്‍ തയ്യാറെടുക്കുകയാണ്.

ഡല്‍ഹിയുടെ നായകസ്ഥാനത്തേക്ക് സഞ്ജു സാംസണെ നോട്ടമിടുന്നുണ്ടെന്നാണ് സൂചന. എന്തായാലും അടുത്ത സീസണില്‍ ഡല്‍ഹിക്ക് പുതിയ നായകനെത്താന്‍ സാധ്യത കൂടുതലാണ്. സിഎസ്‌കെയുടെ നായകസ്ഥാനത്ത് റുതുരാജ് ഗെയ്ക് വാദ് തുടരും. അവസാന സീസണില്‍ നായകസ്ഥാനത്തേക്കെത്തിയ റുതുരാജില്‍ സിഎസ്‌കെ ടീം മാനേജ്മെന്റ് വിശ്വാസം അര്‍പ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ റുതുരാജ് വരുന്ന സീസണിലും തുടരും.

രാജസ്ഥാന്റെ നായകനായി സഞ്ജു സാംസണും ഗുജറാത്ത് ടൈറ്റന്‍സിന്റെ നായകനായി ശുബ്മാന്‍ ഗില്ലും തുടരുമെന്നാണ് വിവരം. മുംബൈ ഇന്ത്യന്‍സ് അവസാന സീസണിലാണ് ഹാര്‍ദിക് പാണ്ഡ്യയെ ക്യാപ്റ്റനാക്കിയത്. വരുന്ന സീസണില്‍ വലിയ പൊളിച്ചെഴുത്ത് നടത്താന്‍ ആഗ്രഹിക്കുന്ന മുംബൈ ക്യാപ്റ്റന്‍ സ്ഥാനത്ത് ഹാര്‍ദിക് പാണ്ഡ്യയെ നിലനിര്‍ത്തി തന്നെ മുന്നോട്ട് പോകുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ശ്രേയസ് അയ്യരെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിലനിര്‍ത്തും.

സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ നായകന്‍ പാറ്റ് കമ്മിന്‍സ് തന്നെയായിരിക്കും. എന്നാല്‍ അടുത്ത ഐപിഎല്‍ സീസണില്‍ നിന്ന് കമ്മിന്‍സ് വിട്ടുനിന്നേക്കുമെന്ന റിപ്പോര്‍ട്ടുണ്ട്. അങ്ങനെ സംഭവിച്ചാല്‍ പുതിയ നായകനെ ഹൈദരാബാദിന് തേടേണ്ടി വരും. പഞ്ചാബ് കിങ്സിന്റെ നിലവിലെ നായകന്‍ ശിഖര്‍ ധവാനാണ്. എന്നാല്‍ ധവാന് കീഴില്‍ പഞ്ചാബിന് കാര്യമായൊന്നും ചെയ്യാനായിട്ടില്ല. അതുകൊണ്ടുതന്നെ പുതിയ ക്യാപ്റ്റനെ പഞ്ചാബ് തേടുമെന്നാണ് വിവരം.

Story first published: Monday, July 22, 2024, 19:10 [IST]
Other articles published on Jul 22, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+