For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

സഞ്ജു രാജസ്ഥാന്‍ വിടുമോ? സൂപ്പര്‍ ടീമില്‍ നിന്ന് വമ്പന്‍ ഓഫര്‍ ലഭിച്ചു! തീരുമാനം ഉടന്‍

ജയ്പൂര്‍: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ ആരംഭിക്കാനിരിക്കെ ഇതിനോടകം ടീമുകളെല്ലാം പടയൊരുക്കം ആരംഭിച്ച് കഴിഞ്ഞു. പല ടീമുകളും പരിശീലകനെ മാറ്റിയും പുതിയ ക്യാപ്റ്റനായി ചര്‍ച്ചകള്‍ നടത്തിയും മുന്നൊരുക്കം ഗംഭീരമായി മുന്നോട്ട് കൊണ്ടുപോവുകയാണ്. എംഎസ് ധോണി ഇനിയൊരു സീസണില്‍ കൂടി സിഎസ്‌കെയ്ക്കൊപ്പം കളിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. കാലിന്റെ പരിക്ക് ഇപ്പോള്‍ അദ്ദേഹത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.

അതുകൊണ്ടുതന്നെ ധോണി വരുന്ന സീസണില്‍ രാജസ്ഥാന്റെ ഉപദേഷ്ടാവായി കരിയര്‍ ആരംഭിക്കുമെന്നാണ് വിവരം. ധോണിക്ക് പകരക്കാരനായി റിഷഭ് പന്തിനെ സ്വന്തമാക്കാന്‍ സിഎസ്‌കെ ചര്‍ച്ച ആരംഭിച്ചുവെന്നാണ് ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഡല്‍ഹിയുടെ പരിശീലകസ്ഥാനത്ത് നിന്ന് റിക്കി പോണ്ടിങ് പടിയിറങ്ങിയതോടെ ടീം വിടാന്‍ റിഷഭിനും താല്‍പര്യമുണ്ടെന്നാണ് വിവരം. ധോണിക്ക് പകരക്കാരനാവുള്ള അവസരം റിഷഭ് വിട്ടുകളഞ്ഞേക്കില്ല.

ഇപ്പോഴിതാ റിഷഭ് ടീം വിട്ടാല്‍ നായകനായും വിക്കറ്റ് കീപ്പറായും സഞ്ജു സാംസണെ കൊണ്ടുവരാന്‍ ഡല്‍ഹി ശ്രമിക്കുന്നുണ്ടെന്നാണ് വിവരം. രാജസ്ഥാന്‍ റോയല്‍സിനൊപ്പം സഞ്ജു മികച്ച പ്രകടനമാണ് നടത്തുന്നത്. എന്നാല്‍ റിഷഭ് ടീം വിട്ടാല്‍ ഡല്‍ഹിക്ക് ഉയര്‍ത്തിക്കാട്ടാന്‍ സൂപ്പര്‍ താരങ്ങളില്ലാതെ പോവും. ഈ സാഹചര്യത്തില്‍ പുതിയ നായകനായും സൂപ്പര്‍ താരമായും സഞ്ജുവിനെ കൊണ്ടുവരാനാണ് ഡല്‍ഹി ലക്ഷ്യമിടുന്നതെന്നാണ് സൂചന.

നേരത്തെ തന്നെ രാജസ്ഥാന്‍ വിടില്ലെന്ന് സഞ്ജു പറഞ്ഞിരുന്നു. എന്നാല്‍ നിലവിലെ പ്രത്യേക സാഹചര്യത്തില്‍ അദ്ദേഹം ടീം വിടാന്‍ തയ്യാറാവുമോയെന്നതാണ് അറിയേണ്ടത്. സാധ്യതകള്‍ വിരളമാണെങ്കിലും വമ്പന്‍ ഓഫറായതിനാല്‍ സഞ്ജു കൂടുമാറ്റത്തിന് ശ്രമിക്കാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. ഡല്‍ഹിക്കായി കളിച്ചാല്‍ സഞ്ജുവിന്റെ അന്താരാഷ്ട്ര കരിയറിനും അത് ഗുണം ചെയ്യും. കാരണം ഡല്‍ഹിക്കാരനായ ഗൗതം ഗംഭീറാണ് നിലവിലെ ഇന്ത്യയുടെ മുഖ്യ പരിശീലകന്‍.

sanju samson

അതുകൊണ്ടുതന്നെ ഡല്‍ഹി ടീമിലേക്കെത്തിയാല്‍ സഞ്ജുവിന് കൂടുതല്‍ അവസരങ്ങള്‍ കരിയറില്‍ ലഭിച്ചേക്കും. രാജസ്ഥാന്‍ റോയല്‍സ് വരുന്ന സീസണിന് ശേഷം ക്യാപ്റ്റനെ മാറ്റാനുള്ള സാധ്യതകളുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ജോസ് ബട്ലറെ നായകസ്ഥാനത്തേക്കെത്തിക്കാന്‍ രാജസ്ഥാന് താല്‍പര്യമുണ്ടെന്നാണ് സൂചന. എന്നാല്‍ സഞ്ജുവിന്റെ ആരാധക പിന്തുണയാണ് ഈ തീരുമാനം എടുക്കാന്‍ രാജസ്ഥാന് തടസമായി നില്‍ക്കുന്നത്.

സഞ്ജുവിന് നേരത്തെ തന്നെ വലിയ ഓഫറുകള്‍ ലഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം തുറന്ന് പറഞ്ഞിട്ടുണ്ട്. പക്ഷെ ആദ്യമായി അവസരം തന്നെ ടീമെന്ന നിലയില്‍ രാജസ്ഥാനൊപ്പം വലിയ നേട്ടങ്ങള്‍ സ്വന്തമാക്കാനാണ് ആഗ്രഹമെന്നാണ് സഞ്ജു പറയുന്നത്. പക്ഷെ നിലവിലെ സാഹചര്യത്തില്‍ സഞ്ജുവിന്റെ കൂടുമാറ്റ സാധ്യതകള്‍ തള്ളിക്കളയാനാവില്ല. സൂര്യകുമാര്‍ യാദവും രോഹിത് ശര്‍മയും മുംബൈ വിടുമെന്ന് ഏറെക്കുറെ ഉറപ്പായിരിക്കുകയാണ്.

രോഹിത് ഡല്‍ഹിയിലേക്കും സൂര്യകുമാര്‍ തന്റെ പഴയ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിലേക്കും പോയേക്കുമെന്നാണ് വിവരം. സൂര്യകുമാര്‍ യാദവാണ് നിലവില്‍ ഇന്ത്യയുടെ ടി20 നായകന്‍. എന്നാല്‍ മുംബൈ ഹാര്‍ദിക് പാണ്ഡ്യയെ നായകനാക്കിയതില്‍ സൂര്യക്കും രോഹിത്തിനുമെല്ലാം അതൃപ്തിയുണ്ട്. ഹാര്‍ദിക് പാണ്ഡ്യയെ മുംബൈ നായകനാക്കിയത് രോഹിത്തിനോട് വേണ്ടത്ര ചര്‍ച്ചകളില്ലാതെയായിരുന്നു. ഇതോടെയാണ് താരം ഇടഞ്ഞത്.

കെ എല്‍ രാഹുല്‍ ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സുമായുള്ള ബന്ധം അവസാനിപ്പിക്കും. അവസാന സീസണില്‍ത്തന്നെ ടീം ഉടമയുമായി രാഹുല്‍ ഉടക്കിയിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ രാഹുലിന്റെ കൂടുമാറ്റം ഉറപ്പാണ്. കര്‍ണാടകക്കാരനായ രാഹുല്‍ ആര്‍സിബിയിലേക്കാണ് പോകുന്നതെന്നാണ് വിവരം. നേരത്തെ ആര്‍സിബിക്കായി കളിച്ചിട്ടുള്ള രാഹുല്‍ നായകനായേക്കുമെന്നാണ് വിവരം. വിവിഎസ് ലക്ഷ്മണെ ലഖ്നൗ ഉപദേഷ്ടാവിന്റെ റോളിലേക്ക് ക്ഷണിച്ചിട്ടുണ്ട്.

വരുന്ന സീസണിന് മുമ്പ് മെഗാ താരലേലം നടക്കുന്നുണ്ട്. ഇതിന് മുന്നോടിയായി ബിസിസി ഐയും ടീം ഉടമകളുമായുള്ള മീറ്റിങ് ഉടന്‍ തന്നെ നടക്കാന്‍ പോവുകയാണ്. ഇതിന് മുമ്പ് തന്നെ താരങ്ങളെ റാഞ്ചാനുള്ള നീക്കങ്ങളാണ് പല ടീമുകളും നടത്തുന്നതെന്ന് പറയാം.

Story first published: Monday, July 22, 2024, 18:00 [IST]
Other articles published on Jul 22, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+