For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ധോണിയും റിഷഭും ഒരേ ടീമില്‍!! സഞ്ജു അകത്തോ, പുറത്തോ? ഇതാ ഫ്‌ളോപ്പ് 11

ഐപിഎല്ലിന്റെ 18ാ സീസണ്‍ ഒടുവില്‍ പ്ലേഓഫിലേക്കു കടന്നിരിക്കുകയാണ്. ഇനി കപ്പിനായി പോരടിക്കുന്നത് വെറും നാലു ടീമുകള്‍ മാത്രം. ശേഷിച്ച ആറു ഫ്രാഞ്ചൈസികളെയും അടുത്ത സീസണിലാണ് ഇനി കാണാനാവുക. ഈ സീസണില്‍ എവിടെയൊക്കെയാണ് പിഴച്ചതെന്നു മനസ്സിലാക്കി ശക്തമായൊരു തിരിച്ചുവരവ് നടത്തുകയായിരിക്കും 2026ല്‍ ഈ ടീമുകളുടെ ലക്ഷ്യം.

ഇത്തവണ ലീഗ് ഘട്ടത്തില്‍ തന്നെ പുറത്തായ ടീമുകളെയെടുത്താല്‍ പല ഫ്രാഞ്ചൈസികളിലെയും ചില വമ്പന്‍ താരങ്ങള്‍ക്കു പ്രതീക്ഷയ്‌ക്കൊത്ത പ്രകടനം നടത്താന്‍ സാധിച്ചിട്ടില്ലെന്നു കാണാം. ഈ തരത്തില്‍ ടൂര്‍ണെമെന്റില്‍ നിന്നും പുറത്തായിക്കഴിഞ്ഞ ടീമുകളില്‍ നിന്നുള്ള പ്രമുഖ താരങ്ങളെ ഉള്‍പ്പെടുത്തി ഒരു ഫ്‌ളോപ്പ് 11 തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ഇടം പിടിക്കുകയെന്നു നോക്കാം.

RISHABH PANT

ഓപ്പണിങ് ജോടികള്‍

ഫ്‌ളോപ്പ് ഇലവന്റെ ഓപ്പണിങ് ജോടികള്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ സൗത്താഫ്രിക്കന്‍ താരം ക്വിന്റണ്‍ ഡികോക്കും ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ യുവതാരം ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്കുമായിരിക്കും. രണ്ടു താരങ്ങളും മറക്കാനാഗ്രഹിക്കുന്ന ഐപിഎല്‍ സീസണ്‍ തന്നെയായിരിക്കും ഇത്. കഴിഞ്ഞ സീസണിലെ കണ്ടെത്തലുകളിലൊരാളായിരുന്ന മഗ്യുര്‍ക്ക് ഇത്തവണ ദയനീയ പരാജയമായി മാറി.

വെറും ആറു മല്‍സരങ്ങളില്‍ മാത്രമേ താരത്തെ ഡിസി കളിപ്പിച്ചുള്ളൂ. 9.17 എന്ന ദയനീയ ശരാശരിയില്‍ വെറും 55 റണ്‍സ് മാത്രമേ മഗ്യുര്‍ക്ക് നേടിയുള്ളൂ. ഇതോടെ മഗ്യുര്‍ക്കിനെ പ്ലെയിങ് ഇലവനില്‍ നിന്നും ഡിസി പുറത്താക്കുകയും ചെയ്തു.

ഡികോക്കിന്റെ കാര്യമെടുത്താല്‍ വലിയ പ്രതീക്ഷയോടയാണ് കെകെആര്‍ അദ്ദേഹത്തെ മെഗാലേലത്തില്‍ വാങ്ങിയത്. പക്ഷെ ബാറ്റിങില്‍ ഇടംകൈയന്‍ ബാറ്റര്‍ ദനയീമായി പരാജയപ്പെട്ടു. എട്ടിന്നിങ്‌സുകളില്‍ മാത്രമേ ഡികോക്കിനെ കെകെആര്‍ കളിപ്പിച്ചുള്ളൂ.

21.71 ശരാശരിയില്‍ നേടിയത് വെറും 158 റണ്‍സ് മാത്രം. രാജസ്ഥാന്‍ റോയല്‍സുമായുള്ള ആദ്യ കൡയില്‍ 97 റണ്‍സോടെ തുടക്കം ഗംഭീരമാക്കിയെങ്കിലും പിന്നീട് കളിച്ച ഒഒരിന്നിങ്‌സില്‍ പോലും 30 പ്ലസ് റണ്‍സ് നേടാന്‍ ഡികോക്കിനായില്ല.

മധ്യനിരയില്‍ ഇവര്‍

ഐപിഎല്‍ ഫ്‌ളോപ്പ് ഇലവന്റെ മധ്യനിരയിലുള്ളത് വെങ്കടേഷ് അയ്യര്‍, റിഷഭ് പന്ത്, ദീപക് ഹൂഡ, നിതീഷ് കുമാര്‍ റെഡ്ഡി, എംഎസ് ധോണി എന്നിവരാണ്. ഈ ഇലവനെ നയിക്കുന്നതും റിഷഭ് തന്നെ. കഴിഞ്ഞ മെഗാ ലേലത്തില്‍ 23.75 കോടിയെന്ന ഞെട്ടിക്കുന്ന തുകയ്്ക്കാണ് വെങ്കടേഷിനെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് തിരികെ വാങ്ങിയത്.

പക്ഷെ ഇത്ര വലിയൊരു തുകയോടു നീതി പുലര്‍ത്താന്‍ അദ്ദേഹത്തിനായില്ല. ഏഴിന്നിങ്‌സുകളില്‍ നിന്നും 20.29 ശരാശരിയില്‍ വെറും 142 റണ്‍സ് മാത്രമേ വെങ്കടേഷ് നേടിയുളളൂ. എസ്ആര്‍എച്ചിനെതിരേ നേടി 60 റണ്‍സ് മാറ്റി നിര്‍ത്തിയാല്‍ മറ്റൊരു മികച്ച ഇന്നിങ്‌സ് പോലും താരത്തിനു എടുത്തുകാണിക്കാനില്ല. ബൗളിങില്‍ ഒരോവര്‍ പോലും അദ്ദേഹത്തെ കെകെആര്‍ പരീക്ഷിച്ചതുമില്ല.

27 കോടിയെന്ന ഓള്‍ടൈം റെക്കോര്‍ഡ് തുകയ്ക്കാണ് റിഷഭിനെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്് വാങ്ങിയത്. ആര്‍സിബിയുമായുള്ള അവസാന മല്‍സരത്തില്‍ തകര്‍പ്പന്‍ സെഞ്ച്വറി കുറിച്ചെങ്കിലും ബാക്കിയുള്ള മല്‍സരങ്ങളില്‍ ബാറ്റിങില്‍ നനഞ്ഞ പടക്കമായി മാറി. 13 ഇന്നിങ്‌സുകളില്‍ നിന്നും 24.45 ശരശരിയില്‍ 269 റണ്‍സാണ് റിഷഭിന്റെ സമ്പാദ്യം.

MS DHONI

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഭാഗമായ ഹൂഡയും ബാറ്റിങില്‍ വന്‍ പരാജയമായി. അഞ്ചിന്നിങ്‌സുകളില്‍ മാത്രമേ അദ്ദേഹത്തെ കളിപ്പിച്ചുള്ളൂ. ഇവയില്‍ ഒരു നല്ല ഇന്നിങ്‌സ് പോലും ഹൂഡ കളിച്ചതുമില്ല. 6.20 എന്ന ദയനീയ ശരാശരിയില്‍ താരത്തിനു നേടാനായത് 31 റണ്‍സാണ്. സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഓള്‍റൗണ്ടര്‍ നിതീഷും നിരാശപ്പെടുത്തി. 11 ഇന്നിങ്‌സുകളില്‍ നിന്നും 22.75 ശരാശരിയില്‍ 182 റണ്‍സാണ് അദ്ദേഹം സ്‌കോര്‍ ചെയ്ത്.

ഇതിഹാസ താരം ധോണിയും ഇത്തവണ നിറംമങ്ങി. ബാറ്റിങില്‍ പഴയ ഫോം പുറത്തെടുക്കാന്‍ അദ്ദേഹത്തിനായില്ല. സിഎസ്‌കെയ്ക്കായി 13 ഇന്നിങ്‌സുകളിലാണ് ധോണി ബാറ്റ് ചെയ്തത്. 24.50 ശരാശരിയില്‍ വെറും 196 റണ്‍സ് മാത്രമേ ധോണി നേടിയുള്ളൂ.

ബൗളിങ് ലൈനപ്പ്

ബൗളിങ് ലൈനപ്പില്‍ മോഹിത് ശര്‍മ, മുഹമ്മദ് ഷമി, ആര്‍ അശ്വിന്‍, തുഷാര്‍ ദേശ്പാണ്ഡെ എന്നിവരും ഇടം നേടി. ഡല്‍ഹി ക്യാപ്പിറ്റല്‍സ് താരമായ മോഹിത്തിനു ബൗളിങില്‍ യാതൊരു ഇംപാക്ടുമുണ്ടാക്കാനായില്ല. എട്ടിന്നിങ്‌സുകളില്‍ ബൗള്‍ ചെയ്ത അദ്ദേഹം വെറും രണ്ടു വിക്കറ്റ് മാത്രമാണ് വീഴ്ത്തിയത്.

എസ്ആര്‍എച്ച് താരമായ ഷമിക്കു ഒമ്പതു ഇന്നിങ്‌സുകളില്‍ നിന്നും ലഭിച്ചത് വെറും ആറു വിക്കറ്റുകള്‍ മാത്രം. പഴയ തട്ടകമായ സിഎസ്‌കെയിലേക്കു മടങ്ങിയെത്തിയ അശ്വിനും ഫ്‌ളോപ്പായി മാറി. ഒമ്പതിന്നിങ്‌സില്‍ അദ്ദേഹത്തിനു വീഴ്ത്താനായത് ഏഴു വിക്കറ്റുകളാണ്. രാജസ്ഥാന്‍ റോയല്‍സില്‍ തുഷാറും ദുരന്തമായി. 10 കളിയില്‍ ഒമ്പതു വിക്കറ്റ് മാത്രമേ അദ്ദേഹത്തിനു ലഭിച്ചുള്ളൂ.

ലീഗ് ഘട്ടത്തിലെ ഫ്‌ളോപ്പ് 11

ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, ക്വിന്റണ്‍ ഡി കോക്ക്, വെങ്കിടേഷ് അയ്യര്‍, റിഷഭ് പന്ത് (ക്യാപ്റ്റന്‍), നിതീഷ് റെഡ്ഡി, ദീപക് ഹൂഡ, എംഎസ് ധോണി, ആര്‍ അശ്വിന്‍, മോഹിത് ശര്‍മ, മുഹമ്മദ് ഷമി, തുഷാര്‍ ദേശ്പാണ്ഡെ.

Story first published: Thursday, May 29, 2025, 7:04 [IST]
Other articles published on May 29, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+