Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പുതിയ ഇടിവെട്ട് ഓപ്പണിങ്, 3ല്‍ ക്യാപ്റ്റന്‍ രഹാനെ!! ആര്‍സിബിക്കെതിരേ കെകെആര്‍ 11

കൊല്‍ക്കത്ത: നിലവിലെ ചാംപ്യന്‍മാരെന്ന തലയെടുപ്പോടെയാണ് ഐപിഎല്‍ 18ാം സീസണിന്റെ ഉദ്ഘാടന മല്‍സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഇറങ്ങുക. അടുത്ത ശനിയാഴ്ച ഹോംഗ്രൗണ്ടായ കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍ഡന്‍സില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവാണ് കെകെആറിന്റെ എതിരാളികള്‍. ഇരുടീമുകളും പുതിയ നായകര്‍ക്കു കീഴിലാണ് ഇത്തവണ കളിക്കാനിറങ്ങുകയെന്ന പ്രത്യേകത കൂടിയുണ്ട്.

ഇന്ത്യന്‍ വെറ്ററന്‍ താരം അജിങ്ക്യ രഹാനെയാണ് കെകെആറിനെ നയിക്കുകയെങ്കില്‍ രജത് പാട്ടീധാറാണ് ആര്‍സിബി ക്യാപ്റ്റന്‍. കഴിഞ്ഞ സീസണില്‍ ടീമിനെ ചാംപ്യന്‍മാരാക്കിയ നായകന്‍ ശ്രേയസ് അയ്യരെ കൈവിട്ടെങ്കിലും കോര്‍ ഗ്രൂപ്പിനെ നിലനിര്‍ത്തിയാണ് കെകെആര്‍ ഈ സീസണിലും അങ്കത്തിനൊരുങ്ങുന്നത്. ഇനി രഹാനെയുടെ ക്യാപ്റ്റനസി കൂടി ക്ലിക്കായാല്‍ കെകെആറിനു കാര്യങ്ങള്‍ എളുപ്പമായി മാറും.

ആര്‍സിബിക്കെതിരേ ഏറ്റവും ശക്തമായ ടീമിനെ തന്നെ അണിനിരത്താനായിരിക്കും കെകെആറിന്റെ പ്ലാന്‍. കാരണം വിജയത്തോടെ തന്നെ സീസണ്‍ ആരംഭിക്കുകയെന്നത് നിലവിലെ ജേതാക്കളെന്ന നിലയില്‍ അവരെ സംബന്ധിച്ച് ഏറെ പ്രധാനം കൂടിയാണ്. ഉദ്ഘാടന മല്‍സരത്തില്‍ കെകെആറിന്റെ ഏറ്റവും മികച്ച പ്ലെയിങ് ഇലവന്‍ എങ്ങനെയാവുമെന്നു നോക്കാം.

SUNIIL NARINE

ടോപ്പ് ത്രീ ഇങ്ങനെ

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് പുതിയ ഓപ്പണിങ് ജോടിയെയാവും ഈ സീസണില്‍ പരീക്ഷിക്കുക. ഫില്‍ സാള്‍ട്ടും സുനില്‍ നരെയ്‌നുമായിരുന്നു കെകെആറിന്റെ ഓപ്പണര്‍മാര്‍. ഈ ജോടി വലിയ വിജയവുമായി മാറിയിരുന്നു. പക്ഷെ ഈ സീസണില്‍ സാള്‍ട്ട് കെകെആറിന്റെ ഭാഗമല്ല. മെഗാ ലേലത്തില്‍ അദ്ദേഹത്തെ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു സ്വന്തമാക്കുകയായിരുന്നു.

Take a Poll

ഈ കാരണത്താല്‍ തന്നെ പുതിയ ഓപ്പണിങ് സഖ്യത്തെ കെകെആറിനു ഇറക്കിയേ തീരൂ. സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കായിരിക്കും ഈ സീസണില്‍ സാള്‍ട്ടിന്റെ റോള്‍ ഏറ്റെടുക്കുന്നത്. അഫ്ഗാനിസ്താന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ റഹ്മാനുള്ള ഗുര്‍ബാസും ടീമിന്റെ ഭാഗമാണെങ്കിലും നരെയ്‌ന്റെ ഓപ്പണിങ് പങ്കാളിയായി ഡികോക്കിനാവും പ്രഥമ പരിഗണന.

കഴിഞ്ഞ സീസണില്‍ ഓപ്പണിങില്‍ കസറാന്‍ നരെയ്‌നു കഴിഞ്ഞിരുന്നു. ഇത്തവണയും അഗ്രസീവ് ഇന്നിങ്‌സുകളാണ് അദ്ദേഹത്തില്‍ നിന്നും ടീം പ്രതീക്ഷിക്കുന്നത്. നരെയ്‌നൊപ്പം ഡികോക്കും കൂടി ക്ലിക്കായാല്‍ കെകെആറിന് കാര്യങ്ങള്‍ എളുപ്പമാവും. മൂന്നാം നമ്പറില്‍ ബാറ്റിങിനെത്തുക നായകന്‍ അജിങ്ക്യ രഹാനെയായിരിക്കും.

തനിക്കു അഗ്രസീവ് ബാറ്റിങും വഴങ്ങുമെന്നു നേരത്തേ ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം അദ്ദേഹം കാണിച്ചു തന്നിട്ടുള്ളതാണ്. എന്നാല്‍ ഇത്തവണ ക്യാപ്റ്റന്റെ റോള്‍ കൂടിയുള്ളതിനാല്‍ കൂടുതല്‍ ഉത്തരവാദിത്വത്തോടെ ബാറ്റ് ചെയ്യാന്‍ രഹാനെ ശ്രമിക്കുമെന്നുറപ്പാണ്.

മധ്യനിര, ബൗളിങ്

അജിങ്ക്യ രഹാനെയ്ക്കു ശേഷം നാലാം നമ്പറില്‍ കളിക്കുക ഇടംകൈയന്‍ ബാറ്ററും ഓള്‍റൗണ്ടറുമായ വെങ്കടേഷ് അയ്യരായിരിക്കും. കഴിഞ്ഞ സീസണില്‍ ഫൈനലിലടക്കം കസറിയ അദ്ദേഹം ബാറ്റിങില്‍ പല ശ്രദ്ധേയമായ പ്രകടനങ്ങളും നടത്തിയിരുന്നു. ഇത്തവണയും വെങ്കിയുടെ ഓള്‍റൗണ്ട് പ്രകടനം ടീമിനു ഏറെ നിര്‍ണായകമാണ്.

വെങ്കടേഷിനു ശേഷം അഞ്ചാം നമ്പറില്‍ കളിക്കുക മറ്റൊരു സീം ബൗളിങ് ഓള്‍റൗണ്ടറായ രമണ്‍ദീപ് സിങായിരിക്കും. വവമ്പനടിക്കാരനായ ബാറ്ററായ അദ്ദേഹം ബൗളിളിലും ഭേദപ്പെട്ട സംഭാവനകള്‍ നടത്താന്‍ സാധിക്കുന്നയാളാണ്.

AJINKYA RAHANE

രമണ്‍ദീപിനു പിന്നാലെ ഫിനിഷര്‍ റിങ്കു സിങാവും ക്രീസിലെത്തുക. കഴിഞ്ഞ സീസണ്‍ അദ്ദേഹത്തെ സംബന്ധിച്ച് അത്ര മികച്ചതായിരുന്നില്ല. ഇത്തവണ ബാറ്റിങില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനമായിരിക്കും അദ്ദേഹം ലക്ഷ്യമിടുന്നത്. റിങ്കുവിനു ശേഷം ഏഴാമനായി വെസ്റ്റ് ഇന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ ആന്ദ്രെ റസ്സലാണുള്ളത്.

തുടര്‍ന്നു ബൗളര്‍മാരുടെ ഊഴമായിരിക്കും. ഇന്ത്യന്‍ സ്പിന്‍ ബൗളിങിലെ പുതിയ ഹീറോയായി മാറിയ വരുണ്‍ ചക്രവര്‍ത്തിയാണ് സ്പിന്നാക്രമണത്തിനു ചുക്കാന്‍ പിടിക്കുക. പേസ് നിരയുള്ളത് മൂന്നു പേരാണ്. ഹര്‍ഷിത് റാണ, ഉമ്രാന്‍ മാലിക്ക്, ആന്‍ട്രിച്ച് നോര്‍ക്കിയ എന്നിവരാണ് ടീമിലെ പ്രധാന ഫാസ്റ്റ് ബൗളര്‍മാര്‍,

കെകെആറിന്റെ സാധ്യതാ 11

ക്വിന്റണ്‍ ഡികോക്ക് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കടേഷ് അയ്യര്‍, രമണ്‍ദീപ് സിങ്, റിങ്കു സിങ്, ആന്ദ്രെ റസ്സല്‍, വരുണ്‍ ചക്രവര്‍ത്തി, ഹര്‍ഷിത് റാണ, ഉമ്രാന്‍ മാലിക്ക്, ആന്‍ട്രിച്ച് നോര്‍ക്കിയ.

Story first published: Saturday, March 15, 2025, 7:10 [IST]
Other articles published on Mar 15, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+