ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ ആവേശകരമായ രണ്ടാം പകുതിയിലേക്കു കടന്നിരിക്കുകയാണ്. പ്ലേഓഫ് ബെര്‍ത്തിനായുള്ള മല്‍സരങ്ങളാണ് ഇപ്പോള്‍ ചൂടുപിടിക്കുന്നത്. നിലവില്‍ പത്തില്‍ ഏതു ടീമിനും ടോപ്പ് ഫോറില്‍ ഫിനിഷ് ചെയ്ത് പ്ലേഓഫിലേക്കു കടക്കാം. എന്നാല്‍ അടുത്ത രണ്ടാഴ്ചയ്ക്കുള്ളില്‍ പ്ലേഓഫിനെക്കുറിച്ചുള്ള ചിത്രം കൂടുതല്‍ വ്യക്തമാവും. രണ്ട്- മൂന്നു ടീമുകളെങ്കിലും ഇതിനിടെ ടൂര്‍ണമെന്റില്‍ നിന്നും പുറത്താവന്നതു കാണാനും സാധിച്ചേക്കും.
കഴിഞ്ഞ മെഗാ ലേലത്തില്‍ വന്‍ തുക മുടക്കി ടീമുകള്‍ സ്വന്തമാക്കുകയോ, നിലനിര്‍ത്തുകയോ ചെയ്തിട്ടുള്ള ചില വമ്പന്‍ താരങ്ങള്‍ ഈ സീസണില്‍ വലിയ ഫ്‌ളോപ്പായി മാറിയിട്ടുള്ളതായി കാണാം. ബാറ്റര്‍മാരും ബൗളര്‍മാരുമെല്ലാം ഇക്കൂട്ടത്തിലുണ്.
ഈ താരങ്ങളെ അമിതമായി വിശ്വസിച്ച് കോടികള്‍ വാരിയെറിഞ്ഞ ഫ്രാഞ്ചൈസികളും ഇപ്പോള്‍ ശരിക്കും പെട്ടുകഴിഞ്ഞു. ഈ തരത്തില്‍ ടൂര്‍ണമെന്റിലെ വിവിധ ടീമുകളെ പറ്റിച്ച് കോടികള്‍ ശമ്പളം വാങ്ങുന്ന താരങ്ങളെ മാത്രം ഉള്‍പ്പെടുത്തി ഒരു ഫ്രോഡ് ഇലവനെ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആരൊക്കെയാവും ടീമിലുണ്ടാവുകയെന്നു നമുക്കു നോക്കാം.

ടോപ്പ് ത്രീയില്‍ ആരൊക്കെ?
ഐപിഎല്ലിലെ ഫ്രോഡ് ഇലവന്റെ ടോപ്പ് ത്രീയിലേക്കു വന്നാല്‍ ഓപ്പണിങ് റോളില്‍ കളിക്കുക നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ മുന്‍ സൗത്താഫ്രിക്കന്‍ താരവും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കും ഡല്‍ഹി ക്യാ്പ്പിറ്റല്‍സിന്റെ ഓസ്‌ട്രേലിയന്‍ യുവതാരം ജേക്ക് ഫ്രേസര്‍ മഗ്യൂര്‍ക്കുമായിരിക്കും. കഴിഞ്ഞ മെഗാ ലേലത്തില്‍ 3.6 കോടി മുടക്കിയാണ് ഡികോക്കിനെ കെകെആര്‍ സ്വന്തമാക്കിയത്. ഇംഗ്ലീഷ് വിക്കറ്റ് കീപ്പര്‍ ഫില്‍ സാള്‍ട്ടിന്റെ പകരക്കാരാനായാണ് അദ്ദേഹം വന്നത്.
സാള്‍ട്ടിന്റെ അഭാവം ഡികോക്കിനു കഴിയുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. അദ്ദേഹത്തിന്റെ അനുഭവസമ്പത്തും കെകെആറിനു മുതല്‍ക്കൂട്ടായേ്ക്കുമെന്നും കരുതപ്പെട്ടു. പക്ഷെ തനിക്കായി ഫ്രാഞ്ചൈസി മുടക്കിയോടു നീതി പുലര്‍ത്താന്‍ ഡികോക്കിനായിട്ടില്ല. ഏഴിന്നിങ്‌സുകളില്‍ നിന്നും വെറും 23.83 ശരാശിയില്‍ വെറും 143 റണ്‍സാണ് അദ്ദേഹത്തിനു സ്‌കോര്‍ ചെയ്യാനായത്. ഫ്‌ളോപ്പ് ഷോ തുടര്‍ന്നതോടെ അവസാന കളിയില്‍ ഡികോക്കിനെ പുറത്താക്കിയ കെകെആല്‍ പകരം അഫ്ഗാനിസ്താന്‍ താരം റഹ്മാനുള്ള ഗുര്‍ബാസിനെ കളിപ്പിക്കുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഐപിഎല്‍ സീസണിലെ കണ്ടെത്തലുകളിലൊരാളായിരുന്നു മഗ്യുര്‍ക്ക്. അരങ്ങേറ്റ സീസണില്‍ തന്നെ ഡിസിക്കു വേണ്ടി സ്‌ഫോടാനാത്മക പ്രകടനങ്ങളിലൂടെ അദ്ദേഹം കൈയടി നേടുകയും ചെയ്തു. ഈ സീസണിലും ടീമിന്റെ കുന്തമുനയാവുമെന്ന പ്രതീക്ഷയിലാണ് മെഗാ ലേലത്തിനു മുമ്പ്് മഗ്യുര്‍ക്കിനെ ഡിസി ഒമ്പതു കോടി രൂപ മുടക്കി നിലനിര്‍ത്തിയത്. പക്ഷെ ഈ നീക്കം വന്‍ മണ്ടത്തരമായി മാറി.
ഡിസിക്കൊപ്പം ഓപ്പണിങല്‍ തുടരെ പരാജയമായി മാറിയതോടെ ഒടുവില്‍ മഗ്യുര്‍ക്കിനെ ഇലവനില്‍ നിന്നും പുറത്താക്കുകയും ചെയ്തു. ആറിന്നിങ്‌സുകളിലാണ് ഓസ്്‌ട്രേലിയയുടെ വലംകൈയന്‍ ബാറ്റര്‍ ഇത്തവണ കളിച്ചത്. ഇവയില്‍ നിന്നും 9.16 ശരാശരിയില്‍ നേടാനായത് വെറും 55 റണ്‍സ് മാത്രം. സീസണിന്‍ ഇനി അദ്ദേഹത്തെ ഡിസി കളിപ്പിക്കില്ലെന്ന കാര്യമുറപ്പാണ്.

ഫ്രോഡ് ഇലവനു വേണ്ടി മൂന്നാം നമ്പറിലുള്ളത് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ന്യൂസിലാന്‍ഡ് ഓള്‍റൗണ്ടര്‍ രചിന്‍ രവീന്ദ്രയാണ്. അന്താരാഷ്ട്ര ക്രിക്കറ്റില്‍ ന്യൂസിലാന്‍ഡിനായി കസറുന്ന അദ്ദേഹം ഐപിഎല്ലില്‍ വന്‍ ദുരന്തമാണ്. നാലു കോടി രൂപയ്ക്കാണ് കഴിഞ്ഞ ലേലത്തില്‍ രചിനെ സിഎസ്‌കെ വാങ്ങിയത്. പക്ഷെ ഇന്ത്യന്‍ വംശജനായ അദ്ദേഹം ബാറ്റിങില്‍ സമ്പൂര്‍ണ പരാജയമാണ്. എട്ടിന്നിങ്‌സുകളില്‍ നിന്നും 27.28 ശരാശരിയില്‍ വെറും 122 റണ്‍സ് മാത്രമേ രചിന്‍ നേടിയിട്ടുള്ളൂ.
മധ്യനിരയില്‍ ഇവര്‍
ഐപിഎല്‍ ഫ്രോഡ് ഇലവന്റെ മധ്യനിരയിലേക്കു വന്നാല്‍ നാലാം നമ്പറില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ റിഷഭ് പന്താണുള്ളത്. ഈ ഇലവനെ നയിക്കാന്‍ ഏറ്റവും അനുയോജ്യനായ താരവും അദ്ദേഹം തന്നെയാണ്. കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി കരാര്‍ നീട്ടാന്‍ താല്‍പ്പര്യമില്ലാതെ റിഷഭ് ടീം വിടുകയായിരുന്നു
പ്രതീക്ഷിക്കപ്പെട്ടതു പോലെ തന്നെ മെഗാ ലേലത്തില്‍ വലിയ ഡിമാന്റാണ് കണ്ടത്. പല ഫ്രാഞ്ചൈസികളും റിഷഭിനായി ഇഞ്ചോടിഞ്ച് പൊരുതി. ഒടുവില്‍ ഐപിഎല്ലിന്റെ ചരിത്രത്തിലെ എക്കാലത്തെയും ഉയര്‍ന്ന തുകയായ 27 കോടി രൂപയ്ക്കു അദ്ദേഹത്തെ എല്‍എസ്ജി സ്വന്തമാക്കുകയായിരുന്നു. പക്ഷെ ഇതു നഷ്ടക്കച്ചവടമായിരുന്നെന്നു ഫ്രാഞ്ചൈസിക്കു ബോധ്യമായിക്കഴിഞ്ഞു. അത്രയും വലിയ ഫ്‌ളോപ്പായിരിക്കുകയാണ് താരം. ഏഴിന്നിങ്‌സുകൡ നിന്നും 15.14 ശരാശരിയില്‍ റിഷഭിനു നേടാനാത് വെറും 106 റണ്‍സാണ്.
റിഷഭിനു ശേഷം ഫ്രോഡ് ഇലവനിലെ അഞ്ചാമന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേ്‌സിന്റെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ വെങ്കടേഷ് അയ്യരാണ്. കഴിഞ്ഞ സീസണിനു ശേഷം ഒഴിവാക്കി അദ്ദേഹത്തെ മെഗാ ലേലത്തില്‍ തിരികെവാങ്ങാന്‍ കെകെആറിനു മുടക്കേണ്ടി വന്നത് 23.74 കോടിയാണ്. ഇത്ര വലിയൊരു തുക വെങ്കടേഷിനു ആരും പ്രതീക്ഷിച്ചതല്ല. പക്ഷെ ഈ ഐപിഎല്ലില്‍ താരം ഫ്‌ളോപ്പായിരിക്കുയാണ്. ആറിന്ന്സുകളില്‍ നിന്നും 22.50 ശരാശരിയില്‍വെറും 135 റണ്‍സ് മാത്രമേ വെങ്കടേഷ് നേടിയിച്ചുള്ളൂ.
ആറാം നമ്പറില്‍ കളിക്കുക രാജസ്ഥാന്‍ റോയല്‍സിന്‍ യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററായ ധ്രുവ് ജുറേലാണ്. 14 കോടി രൂപ മുടക്കിയാണ് കഴിഞ്ഞ സീസണിനു ശേഷം അദ്ദേഹത്തെ റോയല്‍സ് നിലനിര്‍ത്തിയത്. പക്ഷെ ഈ സീസണില്‍ എട്ടിന്നിങ്‌സുകളില്‍ നിന്നും 38.20 ശരാാശരിയില്‍ 191 റണ്‍സ് മാത്രമേ ജുറേല്‍ സ്‌കോര്‍ ചെയ്തിട്ടുള്ളൂ.
ബൗങിങ് നിര
ഐപിഎല്‍ ഫ്രോഡ് ഇലവന്റെ ബൗളിങ് ലൈനപ്പില്‍ ഏഴ്, എട്ട് സ്ഥാനങ്ങളില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വെറ്റന്‍ ഇന്ത്യന്‍ ജോടികളാട രവീന്ദ്ര ജഡേജയും ആര്‍ അശ്വനുമാണ്. 9.75 കോടി രൂപയ്ക്കാണ് അശ്വിനെ ലേലത്തില്‍ സിഎസ്‌കെ തിരികെ വാങ്ങിയത്. പക്ഷെ ഏഴു മല്‍സരങ്ങളില്‍ നിന്നും വെറും അഞ്ചു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ. എന്നാല്‍ 18 കോടി രൂപയ്ക്കാണ് ജഡേജയെ സിഎസ്‌കെ നിലനിര്‍ത്തിയത്. എട്ടു കളിയില്‍ ജഡ്ഡുവിനു വീഴ്ത്താനായത് വെറും അഞ്ചു വിക്കറ്റുകളാണ്.
ഫ്രോഡ് ഇലവന്റെ പേസ് നിരയിലുള്ളത് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ജോടികളായ ക്യാപ്റ്റന്‍ പാറ്റ് കമ്മിന്‍സും മുഹമ്മദ് ഷമിയുമാണ്. 10 കോടി രൂപ മുടക്കിയാണ് ഷമിയെ ലേലത്തില്‍ അവര്‍ വാങ്ങിയത്. എന്നാല്‍ ഏഴിന്നിങ്‌സില്‍ ആകെ അഞ്ചു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.
കമ്മിന്‍സിനെയാവട്ടെ 18 കോടിക്കു എസ്ആര്‍എച്ച് നിലനിര്‍ത്തുകയായിരുന്നു. എന്നാല്‍ ഏഴിന്നിങ്‌സില്‍ഏ ഏഴു വിക്കറ്റുകള്‍ മാത്രമേ അദ്ദേഹം വീഴ്ത്തിയിട്ടുള്ളൂ. മൂന്നാമത്തെ പേസര്‍ മുംബൈ ഇന്ത്യന്‍സിന്റെ ദീപക് ചാഹറാണ്. 9.25 കോടി രുപയ്ക്കു മുംബൈ വാങ്ങിയ അദ്ദേഹം എട്ടു കളിയില്‍ആറി വിക്കറ്റുകള്‍ മാത്രമേ നേടിയിട്ടുള്ളൂ.
ഫ്രോഡ് ഇലവനിലെ ഇംപാക്ട് സബായുള്ളത് ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്വെല്ലാണ്. 4.2 കോടി രൂപയ്ക്കാണ് പഞ്ചാബ് കിങ്‌സ് അദ്ദേഹത്തെ വാങ്ങിയത്. പക്ഷെ ബാറ്റിങില്‍ മാക്‌സി വന്‍ പരാജയമാണ്. അഞ്ചിന്നിങ്‌സുകളില്‍ നിന്നും 41 റണ്‍സ് മാത്രമേ അദ്ദേഹം നേടിയിട്ടുള്ളൂ.
ഐപിഎല്‍ ഫ്രോഡ് 11
ക്വിന്റണ്‍ ഡികോക്ക്, ജേക്ക് ഫ്രേസര്‍ മഗ്യുര്‍ക്ക്, രചിന്‍ രവീന്ദ്ര, റിഷഭ് പന്ത് (ക്യാപ്റ്റന്‍, വിക്കറ്റ്കീപ്പര്‍), വെങ്കടേഷ് അയ്യര്‍, ധ്രുവ് ജുറേല്‍, രവീന്ദ്ര ജഡേജഡ, ആര്‍ അശ്വിന്‍, പാറ്റ് കമ്മിന്‍സ്, മുഹമ്മദ് ഷമി, ദീപക് ചാഹര്‍.