Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഡുപ്ലെസിയുടെ പോരാട്ടം വിഫലം, ഡിസിയെ പൂട്ടി കെകെആര്‍; പ്ലേഓഫ് പ്രതീക്ഷ കാത്തു

ഡല്‍ഹി: ഐപിഎല്ലിന്റെ പ്ലേഓഫ് പ്രതീക്ഷ കാക്കാന്‍ ജയിച്ചേ തീരൂവെന്ന ചാലഞ്ചുമായി ഇറങ്ങിയ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സനു തകര്‍പ്പന്‍ ജയം. പോയിന്റ്് പട്ടികയിലെ നാലാംസ്ഥാനക്കാരായ ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ 14 റണ്‍സിനാണ് കെകെആര്‍ തകര്‍ത്തെറിഞ്ഞത്. ബൗൗളിങ് മികവിലാണ് ഡിസിയെ അവര്‍ വീഴ്ത്തിയത്.

205 റണ്‍സിന്റെ വലിയ വിജയലക്ഷ്യമാണ് ഡിസിക്കു മുന്നില്‍ കെകെആര്‍ വച്ചത്. ഫാഫ് ഡുപ്ലെസി (62) തകര്‍പ്പന്‍ ഫിഫ്റ്റിയുമായി പൊരുതി നോക്കിയെങ്കിലും ഡിസിക്കു വിജയം എത്തിപ്പിടിക്കാനായില്ല. ഒമ്പതു വിക്കറ്റിനു 190 റണ്‍സുമായി ഡിസി മല്‍സരം അടിയറവയ്ക്കുകയായിരുന്നു. ഡുപ്ലെസിയെക്കൂടാതെ നായകന്‍ അക്ഷര്‍ പട്ടേല്‍ (43), വിപ്രാജ് (38) എന്നിവരാണ് ഡിസി ബാറ്റിങ് ലൈനപ്പില്‍ രണ്ടക്കിലെത്തിയ മറ്റുള്ളവര്‍.

KKR

പൊരുതി വീണ് ഡിസി

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ തുടക്കം തന്നെ പാളിയിരുന്നു ആദ്യ ഓവറില്‍ തന്നെ അഭിഷേക് പൊറെല്‍ (4) പുറത്തായി. കരുണ്‍ നായര്‍ (15), കെഎല്‍ രാഹുല്‍ (7) എന്നിവരും വൈകാതെ മടങ്ങിയതോടെ ഡിസി മൂന്നിന് 60 റണ്‍സെന്ന നിലയിലായി.

എന്നാല്‍ നാലാംവ വിക്കറ്റില്‍ ഡുപ്ലെസി- അക്ഷര്‍ ജോടി 76 റണ്‍സിന്റെ മികച്ച കൂട്ടുകെട്ടുമായി ഡിസിയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു. ഈ ജോടു ക്രീസിലുളളപ്പോള്‍ വിജയപ്രതീക്ഷയിലുമായിരുന്നു ഡിസി. എന്നാന്‍ ടീം ടോട്ടല്‍ 136ല്‍ നില്‍ക്കെ അക്ഷറിന്റെ പുറത്താവല്‍ കളിയിലെ ടേണിങ് പോയിന്റായി. പിന്നീട് തുടര്‍ച്ചയായി വിക്കറ്റുകള്‍ കൈവിട് അവര്‍ തോല്‍വിയിലേക്കും വീണു.

പിടിച്ചുകെട്ടി ഡിസി

ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനു അയക്കപ്പെട്ട കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഒമ്പതു വിക്കറ്റ് നഷ്ടത്തിലാണ് 204 റണ്‍സിലെത്തിയത്. എന്നാല്‍ ഒരു ഘട്ടത്തില്‍ 220-230 റണ്‍സെങ്കിലും കെകെആര്‍ അടിച്ചെടുക്കുമെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. എന്നാല്‍ അവസാന 10 ഓവറുകളിലെ തകര്‍പ്പന്‍ ബൗളിങിലൂടെ കെകെആറിനെ 204ല്‍ ഡിസി പിടിച്ചുകെട്ടി.

ആദ്യത്തെ 11 ഓവറില്‍ നാലു വിക്കറ്റിനു 126 റണ്‍സെന്ന അതിശക്തമായ നിലയിലായിരുന്നു കെകെആര്‍. എന്നാല്‍ ശേഷിച്ച ഒമ്പതോവറുകളില്‍ വെറും 78 റണ്‍സ് മാത്രമേ അവര്‍ക്കു ലഭിച്ചുള്ളൂ. ഇതിനിടെ അഞ്ചു വിക്കറ്റുകള്‍ കെകെആര്‍ കളഞ്ഞുകുളിക്കുകയും ചെയ്തു. കൊല്‍ക്കത്ത ബാറ്റിങ് ലൈനപ്പില്‍ ആര്‍ക്കും ഫിഫ്റ്റി നേടാനായില്ല. 44 റണ്‍സെടുത്ത ആംഗ്രിഷ് രഘുവംശിയാണ് കെകെആറിന്റെ ടോപ്‌സ്‌കോറര്‍. 32 ബോളില്‍ മൂന്നു ഫോറും ഒരു സിക്‌സറും താരത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു.

KKR

റിങ്കു സിങ് (36), സുനില്‍ നരെയ്ന്‍ (27), റഹ്മാനുള്ള ഗുര്‍ബാസ് (26), ക്യാപ്റ്റന്‍ അജിങ്ക്യ രഹാനെ (26) എന്നിവരും കെകആര്‍ ബാറ്റിങ് ലൈനപ്പില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. പവര്‍പ്ലേയില്‍ ലഭിച്ച മികച്ച തുടക്കമാണ് കെകെആര്‍ ബാറ്റിങിനു ശക്തമായ അടിത്തറയിട്ടത്. 79 റണ്‍സ് ആറോവറില്‍ വാരിക്കൂട്ടാന്‍ അവര്‍ക്കായിരുന്നു. നഷ്ടമായത് ഒരു വിക്കറ്റ് മാത്രം.

പവര്‍പ്ലേയിലെ ആറോവറുകളും പേസര്‍മാര്‍ക്കു നല്‍കാനുള്ള ഡിസി ക്യാപ്റ്റന്‍ അക്ഷര്‍ പട്ടേലിന്റെ മോശം തീരുമാനമാണ് കെകെആറിനു തുണയായത്. പവര്‍പ്ലേയ്ക്കു ശേഷം സ്പിന്നര്‍മാര്‍ വന്നതോടെയാണ് കെകെആറിന്റെ റണ്ണൊഴുക്ക് തടയാനും വിക്കറ്റുകളെടുക്കാനും ഡിസിയെ സഹായിച്ചത്. ഡിസിക്കു വേണ്ടി മിച്ചെല്‍ സ്റ്റാര്‍ക്ക് മൂന്നു വിക്കറ്റുകളെടുത്തപ്പോള്‍ വിപ്രാജ് നിഗവും അക്ഷറും രണ്ടു വീതം വിക്കറ്റുകള്‍ നേടി..

ടോസിനു ശേഷം ഡിസി നായകന്‍ അക്ഷര്‍ പട്ടേല്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ അതേ ടീമിനെ ഡിസി നിലനിര്‍ത്തിയപ്പോള്‍ കെകെആര്‍ ഒരു മാറ്റം വരുത്തി. അനുകുല്‍ റോയിയാണ് പുതുതായി ടീമിലേക്കു വന്നത്.

പോരാട്ടം ഇതുവരെ

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഈ സീസണില്‍ ഗംഭീരമായിട്ടാണ് തുടങ്ങിയത്. ആദ്യത്തെ നാലു മല്‍സരങ്ങളിലും ജയിച്ചാണ് അക്ഷര്‍ പട്ടേലും സംഘവും കുതിച്ചത്. ആദ്യ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ തോല്‍വിയുടെ വക്കില്‍ നിന്നാണ് ഡിസി ഒരു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുത്തത്.

ഈ ജയം നല്‍കിയ ആത്മവിശ്വാസത്തില്‍ പിന്നീട് ഡിസി എതിരാളികളെ ഒന്നിനു പിറകെ ഒന്നായി തകര്‍ത്തുവിടുകയായിരുന്നു. സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ ഏഴു വിക്കറ്റിനും ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 25 റണ്‍സിനും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെ ആറു വിക്കറ്റിനുമാണ് ഡിസി തുരത്തിയത്. പക്ഷെ അഞ്ചാമങ്കത്തില്‍ അവക്കു പിഴച്ചു. മുംബൈ ഇന്ത്യന്‍സിനോടു 12 റണ്‍സിനു ഡിസി പൊരുതിവീണു.

അടുത്ത മല്‍സരത്തില്‍ രാജസ്ഥാന്‍ റോയല്‍സിനെ സൂപ്പര്‍ ഓവറിലേക്കു നീണ്ട ത്രില്ലറില്‍ വീഴ്ത്തി ഡിസി വിജയവഴിയില്‍ തിരിച്ചെത്തി. പക്ഷെ ഗുജറാത്ത് ടൈറ്റന്‍സിനോടു ഏഴു വിക്കറ്റിന്റെ വന്‍ തോല്‍വി ഡിസിക്കു നേരിട്ടു. എട്ടാമത്തെ കളിയില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരേ എട്ടു വിക്കറ്റിന്റെ ജയമാണ് ഡിസി ആഘോഷിച്ചത്. പക്ഷെ അവസാന കളിയില്‍ അവര്‍ വീണ്ടും തോല്‍വിയറിഞ്ഞു. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ആറു വിക്കറ്റിനു ഡിസിയെ വീഴ്ത്തുകയായിരുന്നു.

അതേസമയം, കെകെആറിനെ സംബന്ധിച്ച് ഒട്ടും സ്ഥിരതയില്ലാത്ത സീസണ്‍ ആണിത്. വിജയങ്ങളും തോല്‍വികളും അവര്‍ക്കു മാറി മാറി വന്നുകൊണ്ടിരുന്നു. ഒന്നില്‍ ജയിച്ചാല്‍ അടുത്തതില്‍ തോല്‍ക്കുമെന്ന രീതിയിലാണ് കെകെആറിന്റെ മല്‍സരങ്ങള്‍ പുരോഗമിച്ചത്. ഉദ്ഘാടന മല്‍സരത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനോടു ഏഴു വിക്കറ്റിനു തകര്‍ന്ന കെകെആര്‍ അടുത്ത കളി ജയിച്ചുകയറി. രാജസ്ഥാന്‍ റോയല്‍സിനെ എട്ടുവിക്കറ്റിനു തുരത്തുകയായിരുന്നു.

മൂന്നാംറൗണ്ടില്‍ മുംബൈ ഇന്ത്യന്‍സിനോടു കെകെആര്‍ ഇതേ മാര്‍ജിനില്‍ തന്നെ നാണംകെട്ടു. അടുത്ത കളിയില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെ 80 റണ്‍സിനു തുരത്തി കെകെആര്‍ തിരിച്ചുവന്നു. പക്ഷെ അടുത്ത കളിയില്‍ വീണ്ടും തോറ്റു. എല്‍എസ്ജിയോടു നാലു റണ്‍സിനാണ് കീഴടങ്ങിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ എട്ടു വിക്കറ്റിനു തകര്‍ത്തുവിടാന്‍ കെകെആറിനു സാധിച്ചു. പക്ഷെ അടുത്ത രണ്ടു കൡയിലും തോല്‍വിയിലേക്കു വീണു. പഞ്ചാബ് കിങ്‌സിനോടു 16 റണ്‍സിനും ഗുജറാത്ത് ടൈറ്റന്‍സിനോടു 39 റണ്‍സിനുമാണ് കെകെആര്‍ കീഴടങ്ങിയത്. പഞ്ചാബ് കിങ്‌സിനെതിരായ അവസാന മല്‍സരമാവട്ടെ മഴ കാരണം ഫലമില്ലാതെ ഉപേക്ഷിക്കപ്പെടുകയും ചെയ്തു.

ഇന്നത്തെ കളിയിലെ 11

ഡല്‍ഹി ക്യാപ്പിറ്റല്‍സ്- ഫാഫ് ഡുപ്ലെസി, അഭിഷേക് പോറെല്‍, കരുണ്‍ നായര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), അക്ഷര്‍ പട്ടേല്‍ (ക്യാപ്റ്റന്‍), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, വിപ്രാജ് നിഗം, മിച്ചെല്‍ സ്റ്റാര്‍ക്ക്, ദുഷ്മന്ത ചമീര, കുല്‍ദീപ് യാദവ്, മുകേഷ് കുമാര്‍, അശുതോഷ് ശര്‍മ.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്- റഹ്മാനുള്ള ഗുര്‍ബാസ് (വിക്കറ്റ് കീപ്പര്‍), സുനില്‍ നരെയ്ന്‍, അജിങ്ക്യ രഹാനെ (ക്യാപ്റ്റന്‍), വെങ്കിടേഷ് അയ്യര്‍, ആംഗ്രിഷ് രഘുവംശി, റിങ്കു സിംഗ്, ആന്ദ്രേ റസ്സല്‍, റോവ്‌മെന്‍ പവെല്‍, ഹര്‍ഷിത് റാണ, വരുണ്‍ ചക്രവര്‍ത്തി, അനുകുല്‍ റോയ്.

Story first published: Tuesday, April 29, 2025, 14:29 [IST]
Other articles published on Apr 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+