Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭ് തെറിക്കാന്‍ 2 കാരണം!! പ്രശ്‌നം ക്യാപ്റ്റന്‍സിയോ? തുറന്നുപറഞ്ഞ് കൈഫ്

ഐപിഎല്ലിന്റെ പുതിയ സീസണിനു മുമ്പ് മുന്‍ നായകന്‍ റിഷഭ് പന്തിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് കൈവിടാനുള്ള പ്രധാനപ്പെട്ട കാരണം ചൂണ്ടിക്കാണിച്ചിരിക്കുകയാണ് ഇന്ത്യയുടെ മുന്‍ മധ്യനിര ബാറ്റര്‍ മുഹമ്മദ് കൈഫ്. രണ്ടു കാരണങ്ങളെ തുടര്‍ന്നാണ് റിഷഭിനെ ഡിസി കൈവിട്ടതെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തല്‍. ജിയോ സിനിമയുടെ ഷോയില്‍ സംസാരിക്കുകയായിരുന്നു ഇന്ത്യയുടെ മുന്‍ സൂപ്പര്‍ ഫീല്‍ഡര്‍. നേരത്തേ ഡിസിയുടെ പരിശീലക സംഘത്തിലും കൈഫുണ്ടായിരുന്നു.

2016ല്‍ ഡിസിയിലൂടെ ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് റിഷഭ്. അദ്ദേഹത്തെ താരപദവിയിലേക്കു ഉയര്‍ത്തിയും ഡിസിക്കു വേണ്ടി നടത്തിയിട്ടുള്ള ശ്രദ്ധേമായ പ്രകടനങ്ങളാണ്. അതുകൊണ്ടു തന്നെ പതിവുപോലെ റിഷഭിനെ കേന്ദ്രീകരിച്ചൊരു ടീമിനെയാവും അടുത്ത സീസണിലും ഡിസി അണിനിരത്തുകയെന്നാണ് പ്രതീക്ഷിക്കപ്പെട്ടിരുന്നത്. പക്ഷ റിഷഭില്ലാതെ പുതിയ ലുക്കിലുള്ള ഒരു ടീമിനെ ഒരുക്കാനാണ്
ഡിസിയുടെ നീക്കമെന്നു വ്യക്തമായിരിക്കുകയാണ്.

RISHABH PANT

പുതിയ കോച്ചിന്റെ വരവ്

റിക്കി പോണ്ടിങിനു പകരം ഡല്‍ഹി ക്യാപ്പിറ്റസല്‍സിന്റെ പുതിയ കോച്ചായി ഹേമങ് ബദാനി എത്തിയതു റിഷഭ് പന്തിനെ കൈവിടുന്നതില്‍ നിര്‍ണായകമായി മാറിയിട്ടുണ്ടെന്നാണ് മുഹമ്മദ് കൈഫിന്റെ വിലയിരുത്തല്‍. പുതിയ ഒരു കോച്ച് വരുമ്പോള്‍ തീര്‍ച്ചയായും പുതിയൊരു പ്ലാനോടെയായിരിക്കും ഒരു ടീ ഗ്രൗണ്ടിലെത്തുക. റിഷഭ് പന്തിന്റെ കാര്യത്തില്‍ ക്യാപ്റ്റന്‍സിക്കൊപ്പം ബാറ്റിങും അദ്ദേഹത്തിനെ കൈവിടാനുള്ള തീരുമാനത്തിനു പിന്നിലുണ്ടാവുമെന്നാണ് എനിക്കു തോന്നുന്നത്.

ബാറ്റിങില്‍ അഞ്ച്- ആറ് സ്ഥാനങ്ങളില്‍ ക്രീസിലെത്തി ടീമിനെ ജയിപ്പിക്കാന്‍ സാധിക്കുന്ന ഇന്നിങ്‌സുകളാണ് റിഷഭില്‍ നിന്നും ടീം ആഗ്രഹിച്ചത്. പക്ഷെ പ്രതീക്ഷിച്ച രീതിയിലുള്ള പ്രകടനം നടത്താന്‍ അദ്ദേഹത്തിനായിട്ടില്ലെന്നു പുതിയ ടീം മാനേജ്‌മെന്റ് വിലയിരുത്തുന്നു. കഴിഞ്ഞ ടി20 ലോകകപ്പില്‍ റിഷഭ് ഇന്ത്യക്കായി കളിച്ചിരുന്നെങ്കിലും അവിടെ ബാറ്റിങില്‍ വലിയ ഇംപാക്ടുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നു കാണാമെന്നും കൈഫ് ചൂണ്ടിക്കാണിക്കുന്നു.

രണ്ടു കാരണങ്ങള്‍

റിഷഭ് പന്തിനെ ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിലനിര്‍ത്താതിരുന്നതിനു പ്രധാനമായും രണ്ടു കാരണങ്ങളാണ് ഉള്ളതെന്നാണ് മുഹമ്മദ് കൈഫ് ചൂണ്ടിക്കാണിക്കുന്നത്. രണ്ടു കാര്യങ്ങളാണ് റിഷഭിനു ഡിസിയിലെ സ്ഥാനം തെറിപ്പിച്ചതെന്നു ഞാന്‍ കരുതുന്നു. ഒന്നു ബാറ്റിങാണെങ്കില്‍ രണ്ടാമത്തേത് ക്യാപ്റ്റന്‍സിയുമാണ്.

റിഷഭിന്റെ ക്യാപ്റ്റന്‍സി നല്ലതാണെന്നാണ് ഞാന്‍ കരുതുന്നത്. പക്ഷെ ബാറ്റിങില്‍ അഞ്ച്- ആറ് സ്ഥാനങ്ങളില്‍ ടീമിനു ഫിനിഷിങ് ടച്ച് നല്‍കാന്‍ അദ്ദേഹത്തിനു സാധിച്ചിട്ടില്ല. സ്ഥിരതയുള്ള പ്രകടനങ്ങള്‍ പുറത്തെടുക്കുന്നതില്‍ റിഷഭ് പരാജയപ്പെടുകയും ചെയ്തു.

മുന്‍ കോച്ചായ റിക്കി പോണ്ടിങ് ഡിസിയില്‍ നിന്നും പോയിരിക്കുകയാണ്. പകരം ഹേമങ് ബദാനി ഈ റോളില്‍ വരികയും ചെയ്തിട്ടുണ്ട്. റിഷഭിനെ വേണ്ടെന്നു വച്ചാല്‍ വരാനിരിക്കുന്ന മെഗാ താരലേലത്തില്‍ പഴ്‌സില്‍ കൂടുതല്‍ പണം നിലനിര്‍ത്താന്‍ കഴിയുമെന്നു ബദാനി കണക്കുകൂട്ടിയിരിക്കാമെന്നും മുഹമ്മദ് കൈഫ് കൂട്ടിച്ചേര്‍ത്തു.

RISHABH PANT

റിഷഭ് സിഎസ്‌കെയിലേക്ക്?

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഒഴിവാക്കിയതോടെ അഞ്ചു തവണ ഐപിഎല്‍ ചാംപ്യന്മാരായ ചെന്നൈ സൂപ്പര് കിങ്‌സിലേക്കു റിഷഭ് പന്ത് ചേക്കേറുമെന്ന അഭ്യൂഹവും ശക്തമായിരിക്കുകയാണ്. മുന്‍ ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയുടെ പിന്‍ഗാമിയായി അദ്ദേഹത്തെ കൊണ്ടുവരാനാണ് സിഎസ്‌കെയുടെ പ്ലാനെന്നാണ് റിപ്പോര്‍ട്ടുകള്‍. മെഗാ ലേലത്തില്‍ മോഹവില നല്‍കിയെങ്കില്‍ മാത്രമേ റിഷഭിനെ റാഞ്ചാന്‍ സിഎസ്‌കെയ്ക്കു സാധിക്കുകയുള്ളൂ.

2016 മുതല്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ ഭാഗമായ റിഷഭ് ഇതിനകം 111 മല്‍സരങ്ങളില്‍ കളിച്ചു കഴിഞ്ഞു. ഇവയില്‍ നിന്നും 35.31 ശരാശരിയില്‍ 148.93 എന്ന മികച്ച സ്‌ട്രൈക്ക്‌റേറ്റില്‍ 3284 റണ്‍സും സ്‌കോര്‍ ചെയ്തിട്ടുണ്ട്. ഒരു സെഞ്ച്വറിയും 18 ഫിഫ്റ്റികളും ഇതിലുള്‍പ്പെടുന്നു.

2016ലൊഴികെ പിന്നീട് കളിച്ച സീസണുകളിലെല്ലാം 300 പ്ലസ് റണ്‍സ് സ്‌കോര്‍ ചെയ്യാന്‍ റിഷഭിനായിട്ടുണ്ട്. 2018ലാണ് അദ്ദേഹത്തിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. സെഞ്ച്വറിയും അഞ്ചു ഫിഫ്റ്റിയുമടക്കം റിഷഭ് വാരിക്കൂട്ടിയത് 684 റണ്‍സാണ്.

Story first published: Friday, November 1, 2024, 14:28 [IST]
Other articles published on Nov 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+