Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: മിന്നിച്ച് വൈഭവ്, ചെന്നൈയെ തുരത്തി റോയല്‍സ് വിടവാങ്ങി; ഇനി 2026ല്‍ കാണാം!

ഡല്‍ഹി: അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ തകര്‍ത്തെറിഞ്ഞ് ഐപിഎല്ലിന്റെ 18ാം സീസണിലെ പോരാട്ടങ്ങള്‍ അവസാനിപ്പിച്ചിരിക്കുകയാണ് സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സ്. പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാരുടെ പോരാട്ടത്തില്‍ ചെന്നൈയെ ആറു വിക്കറ്റിനാണ് റോയല്‍സ് തുരത്തിയത്. ചെന്നൈ നല്‍കിയ 188 റണ്‍സിന്റെ വിജയലക്ഷ്യം കാര്യമായി വിയര്‍ക്കാതെ തന്നെ റോയല്‍സ് മറികടക്കുകയായിരുന്നു. 17.1 ഓവറില്‍ നാലു വിക്കറ്റിനു അവര്‍ ജയം പിടിച്ചെടുത്തു.

സീസണിലെ രണ്ടാമത്തെ ഫിഫ്റ്റി പ്ലസ് സ്‌കോറുമായി കസറിയ കൗമാര ഓപ്പണര്‍ വൈഭവ് സൂര്യവംശിയാണ് (57) റോല്‍സിന്റെ ജയത്തിനു ചുക്കാന്‍ പിടിച്ചത്. 33 ബോൡ നാലു വീതം ഫോറും സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ ഇന്നിങ്‌സ്. സ്ഥിരം ശൈലിയില്‍ നിന്നും വ്യത്യസ്മായി ശ്രദ്ധയോടെ തുടങ്ങിയ ശേഷം പിന്നീട് വൈഭവ് അഗ്രസീവ് ബാറ്റിങുമായി ഗിയര്‍ മാറ്റുകയായിരുന്നു.

വൈഭവിനെക്കൂടാതെ 41 റണ്‍സുമായി നായകന്‍ സഞ്ജുവും റോയല്‍സിന്റെ വിജയത്തില്‍ നിര്‍ണായക പങ്കുവഹിച്ചു. 31 ബോളില്‍ മൂന്നു ഫോറും രണ്ടു സിക്‌സറും അദ്ദേഹത്തിന്റെ ഇന്നിങ്‌സിലുണ്ടായിരുന്നു. രണ്ടാം വിക്കറ്റില്‍ വൈഭവ്- സഞ്ജു സഖ്യ ചേര്‍ന്നെടുത്ത 98 റണ്‍സാണ് റോയല്‍സിന്റെ വിജയത്തിനു അടിത്തറയിട്ടത്.

VAIBHAV

ടീ സ്‌കോര്‍ 37ല്‍ നില്‍ക്കെ യശസ്വി ജയ്‌സ്വാള്‍ (36) പുറത്തായ ശേഷം ഒന്നിച്ച വൈഭവ്- സഞ്ജു ജോടി കിടിലന്‍ കൂട്ടുകെട്ടുമായി മല്‍സരം സിഎസ്‌കെയില്‍ നിന്നും തട്ടിയകറ്റുകയായിരുന്നു. റിയാന്‍ പരാഗ് പെട്ടെന്നു മടങ്ങിയെങ്കിലും ധ്രുവ് ജുറേലും (31*) ഷിംറോണ്‍ ഹെറ്റ്‌മെയറും (12*) ചേര്‍ന്ന് ജയം പൂര്‍ത്തിയാക്കി.

ചെന്നൈയെ പിടിച്ചുകെട്ടി

ടോസിനു ശേഷം ബാറ്റിങിനു അയക്കപ്പെട്ട ചെന്നൈ സൂപ്പര്‍ കിങ്‌സിനെ 200ല്‍ താഴെ ടോട്ടലില്‍ പിടിച്ചുനിര്‍ത്താന്‍ രാജസ്ഥാന്‍ റോയല്‍സിനു കഴിഞ്ഞു. എട്ടു വിക്കറ്റ് നഷ്ടത്തിലാണ് ചെന്നൈ 187 റണ്‍സെന്ന ടോട്ടലിലെത്തിയത്. ഒരാള്‍ പോലും അവരുടെ ബാറ്റിങ് ലൈനപ്പില്‍ ഫിഫ്റ്റി കുറിച്ചില്ല.

43 റണ്‍സെടുത്ത കൗമാര ഓപ്പണര്‍ ആയുഷ് മാത്രെയാണ് ചെന്നൈയുടെ ടോപ്‌സ്‌കോററായത്. 20 ബോളുകള്‍ നേരിട്ട താരം എട്ടു ഫോറും ഒരു സിക്‌സറുമടിച്ചു. ലോവര്‍ ഓര്‍ഡറില്‍ ഡെവാള്‍ഡ് ബ്രെവിസ് (42), ശിവം ദുബെ (39) എന്നിവരും മികച്ച സംഭാവനകള്‍ നല്‍കി. ബ്രെവിസ് 25 ബോളില്‍ മൂന്നു സിക്‌സറും രണ്ടു ഫോറും പായിച്ചപ്പോള്‍ ദുബെ 32 ബോളില്‍ രണ്ടു വീതം ഫോറും സിക്‌സറും നേടി.

ചെന്നൈയുടെ തുടക്കം തകര്‍ച്ചയോടെയായിരുന്നു. യുധ്വീര്‍ സിങെറിഞ്ഞ രണ്ടാം ഓവറില്‍ തന്നെ ഡെവന്‍ കോണ്‍വേ (10), ഉര്‍വില്‍ പട്ടേല്‍ (0) എന്നിവരുടെ വിക്കറ്റുകള്‍ അവര്‍ക്കു നഷ്ടമായി. ഇതോടെ രണ്ടിനു 12ലേക്കും അവര്‍ വീണു. എന്നാല്‍ അഗ്രസീവ് ബാറ്റിങിലൂടെ മാത്രെയും നാലാമനായി ക്രീസിലെത്തിയ ആര്‍ അശ്വിനും കൗണ്ടര്‍ അറ്റാക്കിങ് ഗെയിമിലൂടെ ചെന്നൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

MADHWAL

മൂന്നാം വിക്കറ്റില്‍ 56 റണ്‍സാണ് ഇരുവരും അതിവേഗം സ്‌കോര്‍ ചെയ്തത്. ഇതോടെ കളിയില്‍ ചെന്നൈ ട്രാക്കിലേക്കും കയറി. എന്നാല്‍ 10 റണ്‍സിനിടെ മാത്രെ, അശ്വിന്‍ (13), രവീന്ദ്ര ജഡേജ (1) എന്നിവര്‍ മടങ്ങിയതോടെ ചെന്നൈ അഞ്ചിനു 78 റണ്‍സെന്ന നിലയില്‍ വീണ്ടും ബാക്ക്ഫൂട്ടിലായി. പക്ഷെ ബ്രെവിസ്, ദുബെ എന്നിവരുടെ ഇന്നിങ്‌സുകള്‍ ചെന്നൈയെ 180 കടക്കാന്‍ സഹായിച്ചു. റോയല്‍സിനായി യുധ്വീറും ആകാശ് മധ്വാളും മൂന്നു വിക്കറ്റുകള്‍ വീതമെടുത്തു.

ടോസിനു ശേഷം റോയല്‍സ് നായകന്‍ സഞ്ജു സാംസണ്‍ ബൗളിങ് തിരഞ്ഞെടുക്കുകയായിരുന്നു. കഴിഞ്ഞ മല്‍സരത്തിലെ ടീമില്‍ ഒരു മാറ്റവുമായിട്ടാണ് റോയല്‍സ് ഇറങ്ങിയത്. അഫ്ഗാനിസ്താന്‍ പേസര്‍ ഫസല്‍ഹഖ് ഫറൂഖിക്കു പകരം യുധ്വീര്‍ സിങിനെ അവര്‍ തിരിച്ചുവിളിച്ചു. എന്നാല്‍ ചെന്നൈ അവസാന മല്‍സരത്തിലെ അതേ ടീമിനെ നിലനിര്‍ത്തുകയായിരുന്നു.

പ്ലെയിങ് 11

ചെന്നൈ സൂപ്പര്‍ കിങ്‌സ്- ആയുഷ് മാത്രെ, ഡെവണ്‍ കോണ്‍വേ, ഉര്‍വില്‍ പട്ടേല്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, അന്‍ഷുല്‍ കംബോജ്, ഖലീല്‍ അഹമ്മദ്.

രാജസ്ഥാന്‍ റോയല്‍സ്- യശസ്വി ജയ്സ്വാള്‍, വൈഭവ് സൂര്യവംശി, സഞ്ജു സാംസണ്‍ (ക്യാപ്റ്റന്‍, വിക്കറ്റ് കീപ്പര്‍), റിയാന്‍ പരാഗ്, ധ്രുവ് ജുറെല്‍, ഷിംറോണ്‍ ഹെറ്റ്‌മെയര്‍, വനിന്ദു ഹസരംഗ, ക്വേന മഫാക, യുധ്വീര്‍ സിങ്, തുഷാര്‍ ദേശ്പാണ്ഡെ, ആകാശ് മധ്വാള്‍.

Story first published: Tuesday, May 20, 2025, 13:44 [IST]
Other articles published on May 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+