Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പകരം വീട്ടി മുംബൈ, സിഎസ്‌കെയെ തകര്‍ത്തടുക്കി; മിന്നിച്ച് രോഹിത്തും സൂര്യയും

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ എല്‍ക്ലാസിക്കോ പോരാട്ടത്തില്‍ സിഎസ്‌കെയെ തകര്‍ത്ത് മുംബൈ ഇന്ത്യന്‍സ്. ഒമ്പത് വിക്കറ്റിനാണ് തട്ടകത്തില്‍ മുംബൈ വിജയം നേടിയത്. ആദ്യം ബാറ്റ് ചെയ്ത സിഎസ്‌കെ 5 വിക്കറ്റിന് 176 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ മുംബൈ 26 പന്തും ഒമ്പത് വിക്കറ്റും ബാക്കിയാക്കിയാണ് ജയം നേടിയത്. സീസണിലെ ആദ്യ മത്സരത്തില്‍ നേരിട്ട തോല്‍വിക്ക് സിഎസ്‌കെയോട് പകരം വീട്ടാനും മുംബൈക്കായി. രോഹിത് ശര്‍മ 45 പന്തില്‍ നാല് ഫോറും ആറ് സിക്‌സും ഉള്‍പ്പെടെ 76 റണ്‍സോടെ പുറത്താവാതെ നിന്നപ്പോള്‍ സൂര്യകുമാര്‍ യാദവ് 30 പന്തില്‍ ആറ് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 68 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു.

സിഎസ്‌കെയുടെ തുടക്കം പിഴച്ചു

ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനെത്തിയ സിഎസ്‌കെയ്ക്ക് പ്രതീക്ഷിച്ചപോലെ വെടിക്കെട്ട് തുടക്കം ലഭിച്ചില്ല. ദീപക് ചഹാറും ട്രന്റ് ബോള്‍ട്ടും മികച്ച ബൗളിങ് പ്രകടനം കാഴ്ചവെച്ചപ്പോള്‍ ഷെയ്ഖ് റഷീദും രചിന്‍ രവീന്ദ്രയും റണ്‍സുയര്‍ത്താനാവാതെ പതറി. സ്‌കോര്‍ 16ല്‍ നില്‍ക്കവെ യുവ പേസര്‍ അശ്വിനി കുമാര്‍ രചിന്‍ രവീന്ദ്രയെ പുറത്താക്കി. 9 പന്തില്‍ അഞ്ച് റണ്‍സെടുത്ത രചിനെ അശ്വിനി വിക്കറ്റ് കീപ്പര്‍ റിയാന്‍ റിക്കല്‍ട്ടണിന്റെ കൈയിലെത്തിച്ചു. സ്പിന്നര്‍ കരണ്‍ ശര്‍മക്ക് പകരക്കാരനായാണ് അശ്വിനി കുമാര്‍ പ്ലേയിങ് 11ലെത്തിയത്.

എന്നാല്‍ ഈ വിക്കറ്റിന് പിന്നാലെ അശ്വിനി കുമാര്‍ നന്നായി തല്ലുകൊണ്ടു. റുതുരാജ് ഗെയ്ക് വാദിന് പകരം സിഎസ്‌കെ ടീമിലെത്തിച്ച യുവ ബാറ്റ്‌സ്മാന്‍ ആയുഷ് മാത്രെ വെടിക്കെട്ട് ബാറ്റിങ്ങാണ് പുറത്തെടുത്തത്. രണ്ട് സിക്‌സും ഒരു ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് ഈ ഓവറില്‍ പിറന്നത്. ഷെയ്ഖ് റഷീദ് റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ടപ്പോള്‍ ആയുഷ് കത്തിക്കയറി. പവര്‍പ്ലേയില്‍ 48 റണ്‍സെന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ സിഎസ്‌കെയ്ക്കായി. പവര്‍പ്ലേയില്‍ ആയുഷിന്റെ വിക്കറ്റ് മുംബൈക്ക് ലഭിച്ചേനെ.

മിച്ചല്‍ സാന്റ് നറുടെ പന്ത് ആയുഷിന്റെ പാഡില്‍ തട്ടിയിരുന്നു. എന്നാല്‍ ബാറ്റില്‍ ഡെച്ചുണ്ടെന്ന് കരുതി മുംബൈ അപ്പീല്‍ ചെയ്തില്ല. റിപ്ലേയില്‍ ഇത് ഔട്ടാണെന്ന് വ്യക്തമാവുകയായിരുന്നു. ലൈഫ് മുതലാക്കി രണ്ട് ബൗണ്ടറികൂടി താരം നേടിയെങ്കിലും വലിയ സ്‌കോറിലേക്ക് ഉയരും മുമ്പ് ദീപക് ചഹാര്‍ പുറത്താക്കി. 15 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 32 റണ്‍സെടുത്താണ് 17കാരനായ ആയുഷ് പുറത്തായത്.

അടിത്തറ പാകി ജഡേജയും ദുബെയും

റണ്‍സുയര്‍ത്താന്‍ പ്രയാസപ്പെട്ട ഷെയ്ഖ് റഷീദിനെ മിച്ചല്‍ സാന്റ്‌നര്‍ പുറത്താക്കി. 20 പന്തില്‍ ഒരു ഫോറടക്കം 19 റണ്‍സാണ് യുവ ഓപ്പണര്‍ നേടിയത്. ടോപ് ഓഡര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കത്തെ നന്നായി മുതലാക്കി കളിക്കാന്‍ ശിവം ദുബെക്കും രവീന്ദ്ര ജഡേജക്കുമായി. ദുബെ അതിവേഗം റണ്‍സുയര്‍ത്തിയപ്പോള്‍ ജഡേജ മികച്ച പിന്തുണ നല്‍കി. നാലാം വിക്കറ്റില്‍ 79 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് സൃഷ്ടിച്ചത്. 32 പന്തില്‍ രണ്ട് ഫോറും നാല് സിക്‌സും ഉള്‍പ്പെടെ 50 റണ്‍സെടുത്ത ദുബെയെ ജസ്പ്രീത് ബുംറയാണ് പുറത്താക്കിയത്. സിഎസ്‌കെയെ 142 റണ്‍സിലേക്കെത്തിച്ച ശേഷമാണ് ദുബെ പുറത്തായത്.

ദുബെ മടങ്ങിയ ശേഷം ആക്രമണത്തിന്റെ ചുമതല ജഡേജ ഏറ്റെടുത്തു. എംഎസ് ധോണി ആറാമനായി ക്രീസിലെത്തിയെങ്കിലും മികവ് കാട്ടാനായില്ല. ആറ് പന്തില്‍ നാല് റണ്‍സെടുത്ത ധോണി ബുംറയാണ് പുറത്താക്കിയത്. ഫുള്‍ട്ടോസിനെ സിക്‌സര്‍ പറത്താന്‍ ശ്രമിച്ച ധോണിയെ തിലക് വര്‍മ തകര്‍പ്പന്‍ ക്യാച്ചിലാണ് പുറത്താക്കിയത്.

rohit sharma ipl 2025

മോശം ഫോമിലായിരുന്ന രവീന്ദ്ര ജഡേജ നിര്‍ണ്ണായക സമയത്ത് ഫോമിലേക്കുയര്‍ന്നു. 35 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 53 റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ജാമി ഓവര്‍ട്ടന്‍ നാല് പന്തില്‍ മൂന്ന് റണ്‍സെടുത്ത് പുറത്താവാതെ നിന്നു. ഇതോടെ അഞ്ച് വിക്കറ്റിന് 176 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെത്താന്‍ സിഎസ്‌കെയ്ക്കായി.

ഡെത്തോവറില്‍ സിഎസ്‌കെ നന്നായി റണ്‍സുയര്‍ത്തി. ആദ്യ 11 ഓവറില്‍ 3 വിക്കറ്റിന് 73 റണ്‍സായിരുന്നു സിഎസ്‌കെയുടെ സ്‌കോര്‍. എന്നാല്‍ പിന്നീടുള്ള ഒമ്പത് ഓവറില്‍ 103 റണ്‍സാണ് സിഎസ്‌കെ അടിച്ചെടുത്തത്. ഇത് മുംബൈയുടെ പേരുകേട്ട ബൗളിങ് നിരക്ക് വലിയ നാണക്കേടാണെന്ന് പറയാം.

ജസ്പ്രീത് ബുംറക്ക് കൈയടി

ഏഴ് ബൗളര്‍മാരെയാണ് മുംബൈ പരിഗണിച്ചത്. ഇതില്‍ ജസ്പ്രീത് ബുംറയുടെ ബൗളിങ് പ്രകടനമാണ് നിര്‍ണ്ണായകമായത്. നാല് ഓവറില്‍ 25 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റാണ് ബുംറ വീഴ്ത്തിയത്. മിച്ചല്‍ സാന്റ്‌നര്‍ മൂന്ന് ഓവറില്‍ 14 റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റ് നേടി. അശ്വിനി കുമാര്‍ ഒരു വിക്കറ്റ് നേടിയെങ്കിലും രണ്ടോവറില്‍ 42 റണ്‍സാണ് വിട്ടുകൊടുത്തത്. ദീപക് ചഹാര്‍ 4 ഓവറില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റാണ് നേടിയത്.

riyan rickelton ipl 2025 ms dhoni

മുംബൈക്ക് വെടിക്കെട്ട് തുടക്കം

177 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് അതിവേഗം ബാറ്റുവീശാനാണ് മുംബൈ ശ്രമിച്ചത്. റിയാന്‍ റിക്കില്‍ട്ടനും രോഹിത് ശര്‍മയും ചേര്‍ന്ന് സിഎസ്‌കെ ബൗളര്‍മാര്‍ക്ക് മുന്നില്‍ ബാറ്റിങ് വെടിക്കെട്ട് തീര്‍ത്തു. ആദ്യ ഓവറില്‍ റിയാന്‍ റിക്കില്‍ട്ടനെ പുറത്താക്കാന്‍ ലഭിച്ച അവസരം സിഎസ്‌കെ നഷ്ടപ്പെടുത്തി. അഞ്ചാം പന്തില്‍ റിയാന്‍ റിക്കില്‍ട്ടന്‍ എല്‍ബിയില്‍ കുടുങ്ങിയിരുന്നു. എന്നാല്‍ സിഎസ്‌കെ റിവ്യൂ എടുക്കാത്തതിനാല്‍ വിക്കറ്റ് ലഭിച്ചില്ല. കൂട്ടുകെട്ട് 63ല്‍ നില്‍ക്കവെയാണ് മുംബൈയുടെ റിയാന്‍ റിക്കില്‍ട്ടന്‍ മടങ്ങുന്നത്. 19 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സുമടക്കം 24 റണ്‍സെടുത്ത റിക്കില്‍ട്ടനെ രവീന്ദ്ര ജഡേജയാണ് മടക്കിയത്.

മൂന്നാമനായെത്തിയ സൂര്യകുമാര്‍ യാദവ് സിഎസ്‌കെ സ്പിന്നര്‍മാരെ കടന്നാക്രമിച്ചതോടെ അനായാസം മുംബൈ വിജയലക്ഷ്യത്തിലേക്കടുത്തു. സിഎസ്‌കെയുടെ ഫീല്‍ഡര്‍മാരും മുംബൈയെ കൈയയഞ്ഞ് സഹായിച്ചു. 26 പന്തില്‍ സൂര്യകുമാര്‍ യാദവ് അര്‍ധ സെഞ്ച്വറി പൂര്‍ത്തിയാക്കി. അതിവേഗം വിജയത്തിലേക്കെത്താനാണ് മുംബൈ ശ്രമിച്ചത്. രണ്ടാം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടോടെ രോഹിത്തും സൂര്യയും മിന്നിച്ചു. ഇതോടെ 15.4 ഓവറില്‍ ഒമ്പത് വിക്കറ്റ് ബാക്കിയാക്കി മുംബൈ വിജയത്തിലേക്കെത്തി.

സൂര്യകുമാര്‍ യാദവിനെ മൂന്നാം നമ്പറില്‍ ഇറക്കിയ മുംബൈയുടെ തീരുമാനമാണ് നിര്‍ണ്ണായകമായത്. സിഎസ്‌കെയുടെ സ്പിന്‍ കെണി തന്ത്രത്തെ പൊളിച്ചടുക്കാന്‍ സൂര്യക്ക് സാധിച്ചു. ആറാം തോല്‍വിയോടെ സിഎസ്‌കെ അവസാന സ്ഥാനത്ത് തുടരുകയാണ്. സിഎസ്‌കെയുടെ പ്ലേ ഓഫ് സാധ്യത ഏറെക്കുറെ മങ്ങിയിരിക്കുകയാണെന്ന് പറയാം.

പ്ലേയിങ് 11

- മുംബൈ ഇന്ത്യന്‍സ്- റിയാന്‍ റിക്കല്‍ട്ടന്‍, വില്‍ ജാക്‌സന്‍, സൂര്യകുമാര്‍ യാദവ്, തിലക് വര്‍മ, ഹര്‍ദിക് പാണ്ഡ്യ (c), നമാന്‍ ധിര്‍, മിച്ചല്‍ സാന്റ് നര്‍, ദീപക് ചഹാര്‍, ട്രന്റ് ബോള്‍ട്ട്, ജസ്പ്രീത് ബുംറ, അശ്വിനി കുമാര്‍

സിഎസ്‌കെ- ഷെയ്ഖ് റഷീദ്, രചിന്‍ രവീന്ദ്ര, ആയുഷ് മാത്രെ, രവീന്ദ്ര ജഡേജ, ശിവം ദുബെ, വിജയ് ശങ്കര്‍, ജാമി ഓവര്‍ട്ടന്‍, എംഎസ് ധോണി (c), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീഷ് പതിരാന

Story first published: Sunday, April 20, 2025, 13:20 [IST]
Other articles published on Apr 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+