Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: വിജയം തുടര്‍ന്ന് ഡല്‍ഹി, പട്ടികയില്‍ തലപ്പത്ത്; തട്ടകത്തില്‍ നാണംകെട്ട് സിഎസ്‌കെ

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണിലെ മൂന്നാം തോല്‍വി നേരിട്ട് ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആദ്യം ബാറ്റ് ചെയ്ത ഡല്‍ഹി ക്യാപിറ്റല്‍സ് ആറ് വിക്കറ്റിന് 183 റണ്‍സെടുത്തപ്പോള്‍ മറുപടിക്കിറങ്ങിയ സിഎസ്‌കെയ്ക്ക് അഞ്ച് വിക്കറ്റിന് 158 റണ്‍സെടുക്കാനെ സാധിച്ചുള്ളൂ. ഹാട്രിക് ജയത്തോടെ ഡല്‍ഹി പോയിന്റ് പട്ടികയില്‍ തലപ്പത്തേക്കുയര്‍ന്നു. വിജയ് ശങ്കര്‍ 69 റണ്‍സോടെയും ധോണി 20 റണ്‍സോടെയും പുറത്താവാതെ നിന്നു.

ഡല്‍ഹിയുടെ തുടക്കം പിഴച്ചു

ടോസ് നേടി ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ ഡല്‍ഹിക്ക് പ്രതീക്ഷിച്ച തുടക്കമല്ല ലഭിച്ചത്. ഓപ്പണര്‍ ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക് തീര്‍ത്തും നിരാശപ്പെടുത്തി. ഖലീല്‍ അഹമ്മദിന്റെ ആദ്യത്തെ നാല് പന്തിലും മഗ്യൂര്‍ക്കിന് ഒന്നും ചെയ്യാനായില്ല. അഞ്ചാം പന്തില്‍ വലിയ ഷോട്ടിന് ശ്രമിച്ച മഗ്യൂര്‍ക്കിനെ ആര്‍ അശ്വിന്‍ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. തുടക്കത്തിലേ തന്നെ സിഎസ്‌കെയ്ക്ക് ആത്മവിശ്വാസം നല്‍കുന്ന മിന്നും പ്രകടനമാണ് ഇടം കൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് കാഴ്ചവെച്ചത്.

എന്നാല്‍ രണ്ടാം വിക്കറ്റില്‍ കെ എല്‍ രാഹുലും അഭിഷേക് പുറേലും ചേര്‍ന്ന് റണ്‍സുയര്‍ത്തി. അഭിഷേക് പുറേല്‍ ആക്രമിച്ച് കളിക്കാനാണ് ശ്രമിച്ചത്. മുകേഷ് ചൗധരിയെറിഞ്ഞ രണ്ടാം ഓവറില്‍ 19 റണ്‍സാണ് പിറന്നത്. അടിച്ചുതകര്‍ത്ത യുവ ഇടം കൈയന്‍ താരത്തെ രവീന്ദ്ര ജഡേജയാണ് മടക്കി അയച്ചത്. 20 പന്തില്‍ 33 റണ്‍സാണ് പുറേല്‍ നേടിയത്. നാല് ഫോറും ഒരു സിക്‌സും നേടിയാണ് പുറേലിന്റെ മടക്കം. കട്ട് ഷോട്ടിന് ശ്രമിച്ച താരം എഡ്ജായപ്പോള്‍ മതീഷ പതിരാനക്ക് ക്യാച്ച് നല്‍കിയാണ് മടങ്ങിയത്.

പവര്‍പ്ലേയില്‍ പതിയെയാണ് കെ എല്‍ രാഹുല്‍ കളിച്ചത്. പതിയെ നിലയുറപ്പിച്ച് ആദ്യത്തെ 10 ഓവറിലും വിക്കറ്റ് കാത്ത് കളിക്കാനുള്ള ശ്രമമാണ് രാഹുലിന്റെ ഭാഗത്ത് നിന്നുണ്ടായത്. ആംഗര്‍ റോളില്‍ രാഹുല്‍ കളിച്ചപ്പോള്‍ മറുവശത്തെത്തിയവര്‍ ആക്രമണത്തിന്റെ ചുമതല ഏറ്റെടുത്തു. പവര്‍പ്ലേയില്‍ ഒരു വിക്കറ്റിന് 51 റണ്‍സാണ് ഡല്‍ഹി ക്യാപിറ്റല്‍സ് നേടിയത്. നാലാം നമ്പറിലിറങ്ങിയ അക്ഷര്‍ പട്ടേല്‍ നേരിട്ട ആദ്യ പന്തില്‍ രവീന്ദ്ര ജഡേജയെ സിക്‌സര്‍ പറത്തി.

kl rahul

മധ്യഓവറുകളില്‍ കരുത്തുകാട്ടി രാഹുല്‍

അക്ഷര്‍ പട്ടേല്‍ പ്രതീക്ഷ നല്‍കുന്നതുപോലെയാണ് തുടങ്ങിയത്. എന്നാല്‍ 14 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 21 റണ്‍സ് നേടിയ അക്ഷര്‍ പട്ടേലിനെ നൂര്‍ അഹമ്മദാണ് പുറത്താക്കിയത്. ക്ലീന്‍ബൗള്‍ഡായാണ് അക്ഷറിന്റെ മടക്കം. സമീര്‍ റിസ് വിക്ക് പ്രമോഷനോടെ അഞ്ചാം നമ്പറില്‍ അവസരം ലഭിച്ചെങ്കിലും ഇത് മുതലാക്കുന്ന പ്രകടനം നടത്താനായില്ല. പതിയെ തുടങ്ങി പിന്നീട് ആക്രമിക്കാനാണ് റിസ് വി ശ്രമിച്ചത്. 15 പന്തില്‍ ഒരു സിക്‌സും ഫോറുമടക്കം 20 റണ്‍സെടുത്ത റിസ് വിയെ ഖലീല്‍ അഹമ്മദാണ് പുറത്താക്കിയത്.

ഒരുവശത്ത് പൊരുതിനിന്ന രാഹുല്‍ 33 പന്തില്‍ അര്‍ധ സെഞ്ച്വറി നേടി. പിന്നീട് സ്പിന്നര്‍മാരെ കടന്നാക്രമിക്കാന്‍ ശ്രമിച്ചു. മധ്യ ഓവറുകളില്‍ ഒരു പരിധിവരെ ഇതിന് സാധിച്ചു. എന്നാല്‍ ഡെത്തോവറില്‍ ഡല്‍ഹിയെ പൂട്ടുന്ന പ്രകടനമാണ് സിഎസ്‌കെ ബൗളര്‍മാര്‍ കാഴ്ചവെച്ചത്. 51 പന്തില്‍ 6 ഫോറും മൂന്ന് സിക്‌സും ഉള്‍പ്പെടെ 77 റണ്‍സെടുത്ത കെ എല്‍ രാഹുലിനെ മതീഷ പതിരാന പുറത്താക്കി. ട്രിസ്റ്റന്‍ സ്റ്റബ്‌സ് നിര്‍ണ്ണായക പ്രകടനം കാഴ്ചവെച്ചു.

12 പന്തില്‍ രണ്ട് ഫോറും ഒരു സിക്‌സും ഉള്‍പ്പെടെ 24 റണ്‍സോടെ സ്റ്റബ്‌സ് പുറത്താവാതെ നിന്നു. അശുതോഷ് ശര്‍മ ഒരു റണ്‍സില്‍ റണ്ണൗട്ടായപ്പോള്‍ വിപ്‌രാജ് നിഗം രണ്ട് പന്തില്‍ ഒരു റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു. ഇതോടെ ആറ് വിക്കറ്റിന് 183 എന്ന ഭേദപ്പെട്ട സ്‌കോറിലേക്കെകത്താന്‍ ഡല്‍ഹിക്കായി.

kl rahul ipl 2025

മികവ് തുടര്‍ന്ന് ഖലീല്‍

സിഎസ്‌കെയുടെ ബൗളിങ് നിരയില്‍ രണ്ട് വിക്കറ്റോടെ ഖലീല്‍ അഹമ്മദ് തിളങ്ങി. നാല് ഓവറില്‍ 25 റണ്‍സ് മാത്രമാണ് ഖലീല്‍ വഴങ്ങിയത്. മുകേഷ് ചൗധരി നാല് ഓവറില്‍ 50 റണ്‍സാണ് വിട്ടുകൊടുത്തത്. നൂര്‍ അഹമ്മദ് മൂന്ന് ഓവറില്‍ 36 റണ്‍സിന് ഒരു വിക്കറ്റാണ് വീഴ്ത്തിയത്. മതീഷ പതിരാന നാല് ഓവറില്‍ 31 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റും വീഴ്ത്തി.

സിഎസ്‌കെയുടെ തുടക്കം പാളി

2018ന് ശേഷം ഒരു തവണപോലും 180ന് മുകളിലുള്ള വിജയലക്ഷ്യം മറികടക്കാത്ത ടീമാണ് സിഎസ്‌കെ. ഇതിന്റെ സമ്മര്‍ദ്ദം ടീമിനുണ്ടായിരുന്നു. വിജയലക്ഷ്യത്തിലേക്ക് ബാറ്റിങ്ങിനിറങ്ങിയ സിഎസ്‌കെയ്ക്ക് തുടക്കം മുതല്‍ പിഴച്ചു. രചിന്‍ രവീന്ദ്രയാണ് ആദ്യം പുറത്തായത്. ആറ് പന്തില്‍ മൂന്ന് റണ്‍സെടുത്ത രചിനെ മുകേഷ് കുമാര്‍ റിട്ടേണ്‍ ക്യാച്ചിലൂടെ മടക്കുകയായിരുന്നു. പിന്നാലെ തന്നെ നായകന്‍ റുതുരാജ് ഗെയ്ക് വാദും പുറത്തായി. നാല് പന്തില്‍ അഞ്ച് റണ്‍സെടുത്ത റുതുരാജിനെ സ്റ്റാര്‍ക്കാണ് മടക്കിയത്.

ഷോര്‍ട്ട് ബോളില്‍ പുള്‍ഷോട്ട് കളിച്ച റുതുരാജിനെ ഫ്രാസര്‍ മഗ്യൂര്‍ക്കാണ് പുറത്താക്കിയത്. ഇതേ ഓവറില്‍ വിജയ് ശങ്കറെ പുറത്താക്കാനുള്ള അവസരം മിച്ചല്‍ സ്റ്റാര്‍ക്കിന് ലഭിച്ചു. സ്റ്റാര്‍ക്കിന്റെ മിന്നും യോര്‍ക്കര്‍ വിജയ് ശങ്കറിന്റെ കാലില്‍. വിക്കറ്റ് കീപ്പര്‍ അഭിഷേക് പുറേല്‍ റിവ്യൂ എടുക്കേണ്ടെന്ന് നിര്‍ദേശിച്ചതിനാലാണ് ഡല്‍ഹി ഇതിന് തയ്യാറാവാതിരുന്നത്. എന്നാല്‍ റിപ്ലേയില്‍ ഇത് കൃത്യം ഔട്ടാണെന്ന് വ്യക്തമാവുകയായിരുന്നു. പവര്‍പ്ലേയില്‍ 46 റണ്‍സിന് മൂന്ന് വിക്കറ്റാണ് സിഎസ്‌കെയ്ക്ക് നഷ്ടമായത്.

മധ്യനിരയും തകര്‍ന്നടിഞ്ഞു

ഡെവോണ്‍ കോണ്‍വേ പ്രതീക്ഷ നല്‍കിയിരുന്നു. എന്നാല്‍ 14 പന്തില്‍ 13 റണ്‍സെടുത്ത കോണ്‍വേയെ യുവ സ്പിന്നര്‍ വിപ്‌രാജ് നിഗമാണ് പുറത്താക്കിയത്. ഇംപാക്ട് പ്ലയറായെത്തിയ ശിവം ദുബെയേയും നിഗം പുറത്താക്കി. 15 പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 18 റണ്‍സാണ് ദുബെക്ക് നേടാനായത്. രവീന്ദ്ര ജഡേജക്ക് രക്ഷകനാവാനായില്ല. മൂന്ന് പന്ത് നേരിട്ട് രണ്ട് റണ്‍സെടുത്ത ജഡേജയെ കുല്‍ദീപ് യാദവ് എല്‍ബിയില്‍ കുടുക്കി. ഇതോടെ 74 റണ്‍സിന് അഞ്ച് വിക്കറ്റ് എന്ന നിലയിലേക്ക് സിഎസ്‌കെ തകര്‍ന്നു.

എംഎസ് ധോണിയും വിജയ് ശങ്കറും ചേര്‍ന്ന് മികച്ച കൂട്ടുകെട്ടുണ്ടാക്കിയെങ്കിലും ടീമിനെ ജയിപ്പിക്കാന്‍ അത് മതിയാവുമായിരുന്നില്ല. വിജയ് ശങ്കര്‍ 54 പന്തില്‍ അഞ്ച് ഫോറും 1 സിക്‌സും ഉള്‍പ്പെടെ 69 റണ്‍സെടുത്ത് ക്രീസില്‍ തുടര്‍ന്നപ്പോള്‍ എംഎസ് ധോണി 26 പന്തില്‍ ഓരോ സിക്‌സും ഫോറും ഉള്‍പ്പെടെ 30 റണ്‍സോടെ ക്രീസില്‍ തുടര്‍ന്നു.

പ്ലേയിങ് 11

സിഎസ്‌കെ- രചിന്‍ രവീന്ദ്ര, ഡെവോണ്‍ കോണ്‍വെ, റുതുരാജ് ഗെയ്ക് വാദ് (c), വിജയ് ശങ്കര്‍, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ആര്‍ അശ്വിന്‍, നൂര്‍ അഹമ്മദ്, മുകേഷ് ചൗധരി, ഖലീല്‍ അഹമ്മദ്, മതീഷ പതിരാന

ഡല്‍ഹി- ജേക്ക് ഫ്രാസര്‍ മഗ്യൂര്‍ക്ക്, കെ എല്‍ രാഹുല്‍, അഭിഷേക് പോറല്‍, അക്ഷര്‍ പട്ടേല്‍ (c), ട്രിസ്റ്റന്‍ സ്റ്റബ്‌സ്, സമീര്‍ റിസ് വി, അശുതോഷ് ശര്‍മ, വിപ് രാജ് നിഗം, മിച്ചല്‍ സ്റ്റാര്‍ക്ക്, കുല്‍ദീപ് യാദവ്, മോഹിത് ശര്‍മ

Story first published: Saturday, April 5, 2025, 12:36 [IST]
Other articles published on Apr 5, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+