Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബുംറ-ബോള്‍ട്ട്, കമ്മിന്‍സ്- ഷമി; ഇതാ ടീമുകളുടെ പേസ് ജോടികള്‍!! ഏതാണ് കിടു?

ഐപിഎല്ലിന്റെ അടുത്ത സീസണില്‍ പത്തു ടീമുകളുടെയും ലൈനപ്പ് എങ്ങനെയായിരിക്കുമെന്നു ഇപ്പോള്‍ ചിത്രം തെളിഞ്ഞിരിക്കുകയാണ്. സൗദി അറേബ്യയിലെ ജിദ്ദയില്‍ നടന്ന മെഗാ ലേലത്തിലൂടെ മികച്ച പല കളിക്കാരെ സ്വന്തമാക്കാനും പത്തു ഫ്രാഞ്ചൈസികള്‍ക്കുമായിരുന്നു. അവരെ കേന്ദ്രീകരിച്ചുള്ള ശക്തമായ ഒരു പ്ലെയിങ് ഇലവനെ വാര്‍ത്തെടുക്കാനായിരിക്കും ഇനി ടീമുകളുടെ ശ്രമം.

ടി20യില്‍ പലപ്പോഴും മല്‍സരവിധി നിര്‍ണയിക്കാന്‍ ശേഷിയുള്ളവരാണ് ഫാസ്റ്റ് ബൗളര്‍മാര്‍. അതുകൊണ്ടു തന്നെ പേസരമാര്‍ക്കു ലേലത്തില്‍ വലിയ ഡിമാന്റും കാണാമായിരുന്നു. പല മികച്ച ഫാസ്റ്റ് ബൗളര്‍മാരും രണ്ടു ദിവസങ്ങളിലായി നടന്ന ലേലത്തിന്റെ പൂളില്‍ ഉള്‍പ്പെട്ടിരുന്നു. ഇവരില്‍ ചിലര്‍ക്കു മോഹവിലയും ലഭിച്ചിരുന്നു. ഓരോ ടീമുകളുടെയും അടുത്ത സീസണിലെ ഫാസ്റ്റ് ബൗളിങ് ജോടികള്‍ ആരൊക്കെയാണന്നു നമുക്കു പരിശോധിക്കാം.

JASPRIT BUMRAH

മുംബൈ ഇന്ത്യന്‍സ്

അഞ്ചു തവണ ചാംപ്യന്‍മാരായ മുംബൈ ഇന്ത്യന്‍സ് പേസ് ബൗളിങിനു ചുക്കാന്‍ പിടിക്കുക ഇന്ത്യന്‍ സ്റ്റാര്‍ പേസര്‍ ജസ്പ്രീത് ബുംറയും ന്യൂസിലാന്‍ഡിന്റെ സൂപ്പര്‍ താരമായ ട്രെന്റ് ബോള്‍ട്ടും ചേര്‍ന്നായിരിക്കും. ഇവര്‍ക്കൊപ്പം മൂന്നാമത്തെ പേസറായി ഇന്ത്യന്‍ താരം ദീപക് ചാഹറുമുണ്ടാവും. ടൂര്‍ണമെന്റിലെ ഏറ്റവും മികച്ച പേസ് ത്രയങ്ങളിലൊന്നാണ് ഇതെന്ന കാര്യത്തില്‍ സംശയമില്ല. ബോള്‍ട്ടിനെയും ചഹറിനെയും ഈ ലേലത്തിലാണ് മുംബൈ സ്വന്തമാക്കിയത്.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഞ്ചു തവണ ഐപിഎല്‍ കിരീടം ചൂടിയ മറ്റൊരു ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേസാക്രമണം നയിക്കുക ശ്രീലങ്കയുടെ മതീശ പതിരാനയും ഇംഗ്ലീഷ് ഓള്‍റൗണ്ടര്‍ കൂടിയായ സാം കറെനും ചേര്‍ന്നാണ്. ടീമിലെ മൂന്നാമത്തെ പേസറാവുക ഖലീല്‍ അഹമ്മദായിരിക്കും. പതിരാനയെ നേരത്തേ നിലനിര്‍ത്തിയ സിഎസ്‌കെ മറ്റു രണ്ടു പേരെയും ലേലത്തിലാണ് വാങ്ങിയത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിന്റെ പേസ് ജോടികള്‍ ഓസ്‌ട്രേലിയയുടെ മിച്ചെല്‍ സ്റ്റാര്‍ക്കും ഇന്ത്യന്‍ താരം ടി നടരാജനുമായിരിക്കും. ഇവര്‍ക്കു കൂട്ടായി ഇന്ത്യന്‍ പേസര്‍ മുകേഷ് കുമാറുമുണ്ട്. മൂന്നു പേരെയും ഈ ലേലത്തിലാണ് ഡിസി വാങ്ങിയത്. മുകേഷിനെ അവര്‍ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ച് തിരികെ വാങ്ങുകയുമായിരുന്നു.

ഗുജറാത്ത് ടൈറ്റന്‍സ്

2022ലെ ജേതാക്കളായ ഗുജറാത്ത് ടൈറ്റന്‍സിന്റെ പ്രധാന പേസ് ജോടികള്‍ സൗത്താഫ്രിക്കയുടെ കാഗിസോ റബാഡയും ഇന്ത്യന്‍ താരമായ മുഹമ്മദ് സിറാജുമായിരിക്കും. മൂന്നാമനായി പ്രസിദ്ധ് കൃഷ്ണയും പന്തെറിയാനെത്തും. ഈ മൂന്നു പേര്‍ക്കും ജിടിക്കൊപ്പം ഇതു ആദ്യത്തെ സീസണ്‍ കൂടിയാണ്. ലേലത്തിലാണ് ജിടി ഇവരെ റാഞ്ചിയത്.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡഴ്‌സിന്റെ പേസ് ബൗളിങ് കൈാകാര്യം ചെയ്യക സൗത്താഫ്രിക്കയുടെ ആന്‍ട്രിച്ച് നോര്‍ക്കിയയും ഇന്ത്യന്‍ താരങ്ങളായ ഹര്‍ഷിത് റാണ, വൈഭവ് അറോറ എന്നിവരും ചേര്‍ന്നാണ്. ഹര്‍ഷിതിനെ കെകെആര്‍ നേരത്തേ തന്നെ നിലനിര്‍ത്തിയപ്പോള്‍ ശേഷിച്ച രണ്ടു പേരയെും അവര്‍ ലേലത്തില്‍ സ്വന്തമാക്കുകയായിരുന്നു.

PAT CUMMINS

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ പ്രധാന പേസ് ജോടികള്‍ ആവേശ് ഖാനും മായങ്ക് യാദവുമായിരിക്കും. കൂടാതെ മൂന്നാമനായി അണ്‍ക്യാപ്ഡ് പേസറായ മൊഹ്‌സിന്‍ ഖാനുമുണ്ട്. മായങ്ക് ലേലത്തിനു മുമ്പ് തന്നെ ലഖ്‌നൗവിലുണ്ടായിരുന്നു. എന്നാല്‍ തങ്ങളുടെ മുന്‍ താരങ്ങളായ ആവേശിനെയും മൊഹ്‌സിനെയും അവര്‍ ലേലത്തിലാണ് തിരികെ വാങ്ങിയത്.

പഞ്ചാബ് കിങ്‌സ്

പഞ്ചാബ് കിങ്‌സിനു പുതിയ ലുക്കിലുള്ള പേസ് നിരയാണ് പുതിയ സീസണിലുള്ളത്. അര്‍ഷ്ദീപ് സിങിനൊപ്പം സൗത്താഫ്രിക്കുടെ മാര്‍ക്കോ യാന്‍സണ്‍ ഇന്ത്യന്‍ താരം വൈശാഖ് വിജയ്കുമാര്‍ എന്നിവരാണ് ലൈനപ്പിലുള്ളത്. തങ്ങളുടെ പഴയ കുന്തമുനയായ അര്‍ഷ്ദീപിനെ ലേലത്തില്‍ വന്‍ തുകയ്ക്കാണ് പഞ്ചാബ് തിരികെ വാങ്ങിയത്. കൂടാതെ യാന്‍സണിനെയും വൈശാഖിനെയും ലേലത്തില്‍ കൈക്കലാക്കുകയും ചെയ്തു.

രാജസ്ഥാന്‍ റോയല്‍സ്

പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സിന്റെ പ്രധാനപ്പെട്ട പേസ് ജോടികള്‍ ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറും ഇന്ത്യന്‍ താരം സന്ദീപ് ശര്‍മയുമായിരിക്കും. സന്ദീപിനെ സീസണിനു ശേഷം റോയല്‍സ് കൈവിട്ടിരുന്നില്ല. ഈ രണ്ടു പേര്‍ക്കൊപ്പം മൂന്നാമത്തെ പേസറാവുക ഇന്ത്യന്‍ താരം തുഷാര്‍ ദേശ്പാണ്ഡെയായിരിക്കും.

റോയല്‍ ചാഞ്ചേഴ്‌സ് ബെംഗളൂരു

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിന്റെ പ്രധാനപ്പെട്ട പേസ് ജോടികള്‍ ഇന്ത്യയുടെ വെറ്ററന്‍ താരം ഭുവനേശ്വര്‍ കുമാറും ഓസ്‌ട്രേലിയയുടെ ജോഷ് ഹേസല്‍വുഡുമായിരിക്കും. ഇരുവരെയും ലേലത്തിലാണ് ആര്‍സിബി വാങ്ങിയത്. ടീമിലെ മൂന്നാമത്തെ പേസറുടെ റോളില്‍ യഷ് ദയാലിനെയും കാണാം.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ സീസണിലെ റണ്ണറപ്പായ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ പേസാക്രമണത്തിനു നേതൃത്വം നല്‍കുക ക്യാപ്റ്റനും ഓസ്‌ട്രേലിയന്‍ താരവുമായ പാറ്റ് കമ്മിന്‍സം ഇന്ത്യന്‍ വെറ്ററന്‍ മുഹമ്മദ് ഷമിയും ചേര്‍ന്നായിരിക്കും. ഇവര്‍ക്കൊപ്പം മൂന്നാമനായി ഹര്‍ഷല്‍ പട്ടേലുമുണ്ടാവും.

Story first published: Sunday, December 1, 2024, 20:00 [IST]
Other articles published on Dec 1, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+