For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: റോയല്‍സില്‍ സഞ്ജുവിനു അവസാന സീസണ്‍? 2026 ആര്‍ക്കൊപ്പം, ഇവരിലൊന്ന് ഉറപ്പ്!!

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ പിങ്ക് ജഴ്‌സിയില്‍ സഞ്ജു സാംസണിന്റെ അവസാന സീസണായിരിക്കും ഇത്തവണത്തേതെന്നാണ് പുറത്തുവരുന്ന അഭ്യൂഹങ്ങള്‍. റോയല്‍സോ, സഞ്ജുവോ ഇതേക്കുറിച്ച് ഒന്നും തന്നെ പുറത്തു വിട്ടിട്ടില്ലെങ്കിലും ഇതു തന്നെയാണ് സംഭവിക്കാന്‍ പോവുന്നതെന്നാണ് അണിയറയിലെ സംസാരം. മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡുമായുള്ള ബന്ധത്തിലുണ്ടായ വിള്ളലാണ് താരത്തെ ടീമിനു പ്രേരിപ്പിക്കുന്നത്.

സഞ്ജുവും ദ്രാവിഡും തമ്മില്‍ അത്ര നല്ല ബന്ധമല്ല ഉള്ളതെന്നു ഇതിനകമുണ്ടായ പല സംഭവങ്ങളും തെളിയിക്കുന്നുണ്ട്. രണ്ടു പേരും തീര്‍ത്തും വ്യത്യസ്ത ധ്രുവങ്ങളിലാണ് ഇപ്പോഴുള്ളതെന്നു പറയേണ്ടി വരും. നിലവിലെ സാഹചര്യങ്ങള്‍ പരിഗണിക്കുമ്പോള്‍ അടുത്ത സീസണില്‍ സഞ്ജു റോയല്‍സില്‍ തുടരാനുള്ള സാധ്യത തീരെ കുറവാണ്. സീസണ്‍ കഴിഞ്ഞാല്‍ റോയല്‍സ് ഒഴിവാക്കുന്ന കളിക്കാരുടെ ലിസ്റ്റില്‍ ഏദ്ദേഹത്തെയും പ്രതീക്ഷിക്കാം.

അങ്ങനെ വന്നാല്‍ അടുത്ത സീസണിനു മുന്നോടിയായുള്ള മിനി താരലേലത്തില്‍ തീര്‍ച്ചയായും സഞ്ജുവിനെ നമുക്കു കാണാം. വലിയ ഡിമാന്റ് തന്നെ ലേലത്തില്‍ അദ്ദേഹത്തിനുണ്ടാവുമെന്നതും ഉറപ്പാണ്. നിലവില്‍ ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വിലയേറിയ താരമെന്ന റെക്കോര്‍ഡ് റിഷഭ് പന്തിനാണ്.

SANJU SAMSON

കഴിഞ്ഞ മെഗാ ലേലത്തില്‍ 27 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീം സ്വന്തമാക്കിയത്. എന്നാല്‍ അടു സീസണില്‍ ഈ റെക്കോര്‍ഡ് സഞ്ജു തിരുത്താനിടയുണ്ട്. ലേലത്തില്‍ സഞ്ജുവിനു വേണ്ടി രംഗത്തിറങ്ങാന്‍ സാധ്യതയുള്ള ടീമുകള്‍ ഏതൊക്കെയാവുമെന്നു നോക്കാം.

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഞ്ചു തവണ ഐപിഎല്ലില്‍ ചാംപ്യന്മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സാണ് അടുത്ത ലേലത്തില്‍ സഞ്ജു സാംസണിനെ റാഞ്ചാന്‍ ഏറ്റവുമധിം റാഞ്ചാന്‍ സാധ്യതയുള്ള ടീം. മലയാളി വിക്കറ്റ് കീപ്പര്‍ക്കായി ഏതറ്റം വരെയും പോവാന്‍ അവര്‍ തയ്യാറേക്കുകയും ചെയ്യും. ഇതിഹാസ നായകനും വിക്കറ്റ് കീപ്പറുമായ എംഎസ് ധോണി വീണ്ടുമൊരു സീസണ്‍ കൂടി കളിക്കാനുള്ള സാധ്യത തീരെ കുറവാണ്. 44ാം വയസ്സിലേക്കു കടക്കുന്ന അദ്ദേഹം ഈ സീസണ്‍ കഴിഞ്ഞാല്‍ കളി മതിയാക്കിയേക്കും.

ധോണിയുടെ പകരക്കാരന്റെ റോളിലേക്കു ചെന്നൈക്കു ലഭിക്കാവുന്ന ഏറ്റവും മികച്ച ഓപ്ഷന്‍ സഞ്ജു തന്നെയാണന്നു നിസംശയം പറയാം. ഇനിയുള്ള സീസണുകളില്‍ വിക്കറ്റ് കീപ്പിങ് മാത്രമല്ല സിഎസ്‌കെയുടെ ക്യാപ്റ്റന്‍സിയും വളരെ മികച്ച രീതിയില്‍ നിര്‍വഹിക്കാന്‍ അദ്ദേഹത്തിനു സാധിക്കുകയും ചെയ്യും. ചെന്നൈ ടീം ഇപ്പോള്‍ വലിയൊരു ഉടച്ചു വാര്‍ക്കലിന്റെ പാതയിലാണ്.

ഇതിന്റെ ഭാഗമായിട്ടാണ് യുതാരങ്ങളായ ആയുശ് മാത്രെ, ഷെയ്ഖ് റഷീദ്, ഡെവാള്‍ഡ് ബ്രെവിസ് എന്നിവര്‍ക്കെല്ലം അവസരങ്ങള്‍ നല്‍കിക്കൊണ്ടിരിക്കുന്നത്. പുതിയ ലുക്കിലുള്ള സിഎസ്‌കെ ടീമിനെ ഏറ്റവും മികച്ച രീതിയില്‍ മുന്നോട്ടു കൊണ്ടുപോവാന്‍ സാധിക്കുന്നയാള്‍ സഞ്്ജുവാണ്. ക്യാപ്റ്റനെന്ന നിലയിലുള്ള അദ്ദേഹത്തിന്റെ അനുഭവമ്പത്തും ടീമിനു ഗുണം ചെയ്യും.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ജേതാക്കളായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സാണ് അടുത്ത ലേലത്തില്‍ സഞ്ജു സാംസണിനെ റാഞ്ചാന്‍ സാധ്യതയുള്ള രണ്ടാമത്തെ ടീം. വെറ്ററന്‍ ഇന്ത്യന്‍ താരം അജിങ്ക്യ രഹാനെയ്ക്കു കീഴിലാണ് ഈ സീസണില്‍ കെകെആര്‍ കളിക്കുന്നത്. പക്ഷെ ഇത്തവണ അവര്‍ പ്ലേഓഫില്‍ കടക്കുമോയെന്ന കാര്യം സംശയമാണ്.

ഈ സീസണ്‍ കഴിഞ്ഞാല്‍ രഹാനെയെ നായകസ്ഥാനത്തു നിന്നും ഒഴിവാക്കാന്‍ തന്നെയാണ് സാധ്യത. അങ്ങനെ വന്നാല്‍ അടുത്ത ഐപിഎല്ലിലേക്കു പുതിയൊരു ക്യാപ്റ്റനെയും കെകെആറിനു ആവശ്യമായി വരും. ലേലത്തില്‍ സഞ്ജുവുണ്ടെങ്കില്‍ പ്രഥമ പരിഗണന അദ്ദേഹത്തിനു തന്നെയായിരിക്കും.

സഞ്ജുവിനെ സംബന്ധിച്ച് കെകെആര്‍ ഒരു പുതിയ ടീമല്ല. അദ്ദേഹം ഐപിഎല്‍ യാത്ര തുടങ്ങിയത് അവര്‍ക്കൊപ്പമാണ്. പക്ഷെ കെകെആറിനായി ഒരു മല്‍സരം പോലും കളിക്കാന്‍ മലയാളി താരത്തിനു ഭാഗ്യമുണ്ടായില്ല. 2019ലാണ് കെകെആര്‍ വിട്ട് സഞ്ജു റോയല്‍സിലേക്കു ചേക്കേറിയത്.

Story first published: Tuesday, May 6, 2025, 11:29 [IST]
Other articles published on May 6, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+