For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ആര്‍സിബിക്ക് ഫൈനല്‍!! എതിരാളി അവര്‍, ഓരോ ടീമിന്റെയും ഭാവിയെന്ത്? പ്രവചനം

ഐപിഎല്ലിന്റെ 18ാം സീസണ്‍ കൈയെത്തുംദുരത്ത് എത്തിയിരിക്കുകയാണ്. ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് ലീഗിന്റ പുതിയ സീസണിനു ശനിയാഴ്ച കൊല്‍ക്കത്തയിലെ ഈഡന്‍ ഗാര്‍ഡന്‍സിലാണ് തുടക്കമാവുന്നത്. ഇതു വെറുമൊരു ക്രിക്കറ്റ് ടൂര്‍ണമെന്റ് മാത്രമല്ല, ഇന്ത്യയെ സംബന്ധിച്ച് രണ്ടു മാസത്തിലേറെ നീണ്ടുനില്‍ക്കുന്ന ഉല്‍സവം കൂടിയാണ് ഐപിഎല്‍.

10 ഫ്രാഞ്ചൈസികളാണ് ഐപിഎല്‍ ട്രോഫിയെന്ന സ്വപ്‌നം യാഥാര്‍ഥ്യമാക്കുന്നതിനു വേണ്ടി പോര്‍ക്കളത്തിലിറങ്ങുന്നത്. ആരാവും മേയ് അവസാനത്തോടെ നടക്കാനിരിക്കുന്ന ഐപിഎല്‍ ഫൈനലില്‍ കൊമ്പുകോര്‍ക്കുക? ടൂര്‍ണമെന്റില്‍ എങ്ങനെയാവും ഓരോ ടീമുകളുടെയും പ്രകടനം. ഇതേക്കുറിച്ചുളള ജ്യോതിഷ പ്രവചനം എങ്ങനെയാംണെന്നു നമുക്കു നോക്കാം. ഡിവൈന്‍ കള്‍ച്ചറെന്ന വെബ്‌സൈറ്റിലാണ് ഇതേക്കുറിച്ചുള്ള വിശദമായ പ്രവചനം വന്നിരിക്കുന്നത്.

RUTURAJ DHONI

ചെന്നൈ സൂപ്പര്‍ കിങ്‌സ്

അഞ്ചു തവണ ചാംപ്യന്മാരായിട്ടുള്ള ചെന്നൈ സൂപ്പര്‍ കിങ്‌സ് എല്ലായ്‌പ്പോഴും വളരെ കരുത്തരായിട്ടുള്ള ടീമാണ്. ഗ്രഹനില പ്രകാരം വ്യാഴത്തിന്റെ ആനുകൂല്യം സിഎസ്‌കെ ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദിനുണ്ട്. അതുകൊണ്ടു തന്നെ അവര്‍ ഈ സീസണില്‍ ഫൈലിലെത്താനുള്ള സാധ്യതയും വളരെ കൂടുതലാണ്.

അനുഭനസമ്പത്തുള്ളവരും യുവാക്കളുമടങ്ങുന്ന വളരെ സന്തുലിതമായ സ്‌ക്വാഡാണ് ചെന്നൈയ്ക്കുള്ളത്. എംഎസ് ധോണി, രവീന്ദ്ര ജഡേജ തുടങ്ങിയ വമ്പന്‍ സ്റ്റാറുകളുടെ സാന്നിധ്യവും സിഎസ്‌കെയെ കിരീട ഫേവറിറ്റുകളിലൊന്നാക്ക മാറ്റുന്നു.

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ്

നിലവിലെ ചാംപ്യന്‍മാരെന്ന നിലയില്‍ വലിയ ആത്മവിശ്വാസത്തോടെയായിരിക്കും കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ഈ സീസണില്‍ കളിക്കാനിറങ്ങുക. എന്നാല്‍ ശനിയുട സംക്രമണം അവര്‍ക്കു പുതിയ സീസണില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനിടയുണ്ട്.

അജിങ്ക്യ രഹാനെയുടെ വളരെ ശാന്തമായിട്ടുള്ള നേതൃത്വും സുനില്‍ നരെയ്‌നും വരുണ്‍ ചക്രവര്‍ത്തിയുമടങ്ങുന്ന ശക്തമായ സ്പിന്‍ ആക്രമണവുമായിരിക്കും കെകെആറിനെ സംബന്ധിച്ച് ഏറ്റവും നിര്‍ണായകമാവുക. കെകെആര്‍ ശക്തരാണ്, പക്ഷെ അവര്‍കു കിരീടം നിലനിര്‍ത്തുക കഠിനമാവുമെന്നാണ് ജ്യോതിഷം പറയുന്നത്.

മുംബൈ ഇന്ത്യന്‍സ്

ഐപിഎല്ലിന്റെ കഴിഞ്ഞ സീസണില്‍ അവസാന സ്ഥാനത്തേക്കു വീണ് വലിയ നാണക്കേട് ഏറ്റുവാങ്ങിയ ശേഷം മുംബൈ ഇന്ത്യന്‍സ് ഈ ഐപിഎല്ലില്‍ ശക്തമായ തിരിച്ചുവരവാണ് ലക്ഷ്യമിടുന്നത്.

ഹാര്‍ദിക് പാണ്ഡ്യയുടെ നേതൃത്വത്തിനു ചൊവ്വ കരുത്ത് പകരുന്നതിനാലും ജസ്പ്രീത് ബുംറ, സൂര്യകുമാര്‍ യാദവ് എന്നീ പ്രധാന താരങ്ങള്‍ക്കു വ്യാഴത്തിന്റെ പിന്തുണയുള്ളതിനാലും മുംബൈയ്ക്കു ഈ സീസണില്‍ മികച്ച തിരിച്ചുവരവ് സാധ്യമാണ്. കരുത്തുറ്റ താരങ്ങളുള്ളതിനാല്‍ തന്നെ മുംബൈയ്ക്കു എല്ലാവരെയും സര്‍പ്രൈസ് ചെയ്യാന്‍ സാധിക്കുകയും ചെയ്യും.

സണ്‍റൈസേഴ്‌സ് ഹൈദരാബാദ്

കഴിഞ്ഞ ഐപിഎല്ലില്‍ കിരീടത്തിനു തൊട്ടിരികെ വരെയെത്തിയ ടീമാണ് സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. പക്ഷെ ഫൈനലില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനോടു പാറ്റ് കമ്മിന്‍സിന്റെ ഓറഞ്ച് ആര്‍മി കീഴടങ്ങുകയായിരുന്നു. ശനിയുടെ സംക്രമണം അവര്‍ക്കു ഈ സീസണില്‍ വെല്ലുവിളികള്‍ സൃഷ്ടിച്ചേക്കും.

എന്നാല്‍ ശക്തമായ ബൗളിങ് ആക്രമണവും പാറ്റ് കമ്മിന്‍സിന്റെ നേതൃത്വവും ടീമിനെ മുന്നേറാന്‍ സഹായിക്കും. ട്രാവിസ് ഹെഡിന്റെ വീനസിന്റെ സ്ഥാനം നോക്കുമ്പോള്‍ അദ്ദേഹത്തിനു ഇതു ഗംഭീര സീസണ്‍ തന്നെയായിരിക്കും. എസ്ആര്‍എച്ച് തീര്‍ച്ചയായും ശ്രദ്ധിക്കേണ്ട ടീം തന്നെയാണ്.

Take a Poll

രാജസ്ഥാന്‍ റോയല്‍സ്

രാജസ്ഥാന്‍ റോയല്‍സ് എല്ലായ്‌പ്പോഴും പ്രതിഭാശാലികളായ യുവതാരങ്ങളും ആക്രമണോത്സുക പ്രകടനങ്ങള്‍ കൊണ്ടുമാണ് ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്. സഞ്ജു സാംസണിന്റെ ബാറ്റിങ് ഫോമിനെ ജൂപ്പിറ്റര്‍ സഹായിക്കും.

രാജസ്ഥാന്‍ റോയല്‍സ് ടീമും സീസണില്‍ തിളക്കമാര്‍ന്ന പ്രകടനം നടത്തുമെന്നു പ്രതീക്ഷിക്കുന്നു. പ്ലേഓഫില്‍ കടക്കാന്‍ അവര്‍ക്കു മികച്ച അവസരവും ഈ സീസണിലുണ്ട്.

പഞ്ചാബ് കിങ്‌സ്

മുന്‍ ഐപിഎല്‍ സീസണുകളിലെല്ലം പതറിയിട്ടുള്ള ടീമാണ് പഞ്ചാബ് കിങ്‌സ്. പക്ഷെ ഈ സീസണ്‍ അവരെ സംബന്ധിച്ച് ടേണിങ് പോയിന്റ് തന്നെ ആയിരിക്കും. ശ്രേയസ് അയ്യരുടെ നേൃത്വവും ജൂപിറ്ററിന്റെ മികച്ച പൊസിഷനുമെല്ലാം ഇതിന്റെ കാരണങ്ങളാണ്.

ഈ സീസണില്‍ പഞ്ചാബിനു കുടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുക്കാന്‍ കഴിയും. പക്ഷെ നിര്‍ഗ്യവശാല്‍ പഞ്ചാബ് ടീം ഇത്തവണ ഫൈനലില്‍ എത്തില്ലെന്നാണ് നക്ഷത്രങ്ങള്‍ പറയുന്നത്.

ഗുജറാത്ത് ടൈറ്റന്‍സ്

ഐുിഎല്ലിന്റെ കഴിഞ്ഞ സീസണ്‍ ഗുജറാത്ത് ടൈറ്റന്‍സിനെ സംബന്ധിച്ച് മിക്‌സഡായിരുന്നുവെന്നു കാണാം. എന്നാല്‍ ശുഭ്മന്‍ ഗില്ലിന്റെ ബോള്‍ഡായ നേതൃത്വവും ജൂപ്പിറ്ററിന്റെ പിന്തുണയും പരിഗണിക്കുമ്പോള്‍ ജിടി കൂടുതല്‍ മെച്ചെപ്പെട്ട പ്രകടനം ഈ സീസണില്‍ കാഴ്ചവയ്ക്കും.

റാഷിദ് ഖാനുള്‍പ്പെടെയുളള ഓള്‍റൗണ്ടര്‍മാരിലാണ് ജിടിയുടെ കരുത്ത്. എന്നാല്‍ ജിടി ഈ സീസണില്‍ പ്ലേഓഫിലെത്താന്‍ പാടുപെടുമെന്നാണ് ശനിയുടെ സാന്നിധ്യം സൂചിപ്പിക്കുന്നത്.

ഡല്‍ഹി ക്യാപ്പിറ്റല്‍സ്

ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വളരെ ശക്തമായ സ്‌ക്വാഡാണ് ഈ സീസണിലുള്ളത്. എന്നാല്‍ ടൂര്‍ണമെന്റില്‍ ഏറെ മുന്നോട്ടു പോവണമെങ്കില്‍ സ്ഥിരതയാര്‍ന്ന പ്രകടനങ്ങള്‍ അവര്‍ക്കു ആവശ്യമാണ്. ചൊവ്വയുടെ സാന്നിധ്യം ടീമിനെ ഊര്‍ജസ്വലമാക്കുന്നുണ്ടെങ്കിലും മെര്‍ക്കുറിയുടെ പിന്‍മാറ്റം ടീമിന്റെ വേഗതയെ തടസ്സപ്പെടുത്തുകയും ചെയ്യുന്നു.

അതുകൊണ്ടു തന്നെ അക്ഷര്‍ പട്ടേലിന്റെ നേതൃത്വത്തെയും കുല്‍ദീപ് യാദവിനെപ്പോലെയുള്ള കളിക്കാരുടെ ഫോമിനെയും ആശ്രയിച്ചായിരിക്കും ഡിസിയുടെ വിജയം. ജ്യോതിഷപരമായി നോക്കുകയാണെങ്കില്‍ ഡിസി പോയിന്റ് പട്ടികയില്‍ മധ്യത്തിലാവും ഈ സീസണില്‍ ഫിനിഷ് ചെയ്‌തേക്കുക.

ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്

ഐപിഎല്ലിന്റെ സമീപകാല സീസണുകളില്‍ വലിയ പ്രതീക്ഷ നല്‍കിയിട്ടുള്ള ടീമാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ്. റിഷഭ് പന്തിന്റെ അഗ്രസീവ് ക്യാപ്റ്റന്‍സിയില്‍ ഡിസി ടീം നല്ല പോരാട്ടവീര്യം തന്നെ പുറത്തെടുക്കും.

സ്പിന്നര്‍ രവി ബിഷ്‌നോയ് ആയിരിക്കും ടീമിന്റെ ഗെയിം ചേഞ്ചര്‍. പക്ഷെ ശനിയുടെ വെല്ലുവിളി നിറഞ്ഞ സംക്രമണം കാരണം ആ സീസണില്‍ പ്ലേഓഫിലെത്താന്‍ എല്‍എസ്ജി തടസ്സങ്ങള്‍ നേരിടുകയും ചെയ്യും.

RCB

ആര്‍സിബി

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ടീമിന്റെ ആരാധകര്‍ ആഘോഷിക്കാന്‍ തയ്യാറായി ഇരുന്നോ. ഇതു നിങ്ങളുടെ സീസണ്‍ ആയി മാറിയേക്കും. ഗ്രഹങ്ങള്‍ ആര്‍സിബിക്കു അനുകൂലമാണ്, വിരാട് കോലി, ഭുവനേശ്വര്‍ കുമാര്‍ എന്നീ താരങ്ങളുള്ളതിനാല്‍ ആര്‍സിബിക്കു ഏതറ്റം വരെയും പോവാം. പ്ലേഓഫില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ യോജിച്ചവരാണെന്നും ഇതു ഫൈനല്‍ പ്രവേശനനത്തിനും അവരെ സഹായിക്കുമെന്നാണ് ജ്യോതിഷികള്‍ പ്രവചിക്കുന്നത്.

ആരൊക്കെ ഫൈനലിലെത്തും?

ജ്യോതിഷപരമായ ഉള്‍ക്കാഴ്ചകളുടെയും ടീം ഡയനാമിക്‌സിന്റെയും അടിസ്ഥാനത്തില്‍ ഇത്തവണത്തെ ഐപിഎല്‍ ഫൈനലില്‍ എത്താന്‍ സാധ്യതയുള്ള ടീമുകള്‍ ചെന്നൈ സൂപ്പര്‍ കിങ്‌സും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായിരിക്കും. രണ്ടു ടീമുകള്‍ക്കും അനുകൂലമായ ഗ്രഹനിലകള്‍, ശക്തമായ നേതൃത്വം, സന്തുലിതമായ ടീമുകള്‍ എന്നിവയെല്ലാമുണ്ട്.

Story first published: Tuesday, March 18, 2025, 16:32 [IST]
Other articles published on Mar 18, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+