Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ബ്രെവിസുമെത്തി, ഇതു 2010ന്റെ റീപ്ലേ!! ഈ കപ്പ് ചെന്നൈക്കു തന്നെ, ഇതാ തെളിവ്

ഈ സീസണിലെ ഐപിഎല്ലില്‍ ക്രിക്കറ്റ് പ്രേമികളെ ഏറ്റവുമധികം ഞെട്ടിച്ചിരിക്കുന്നത് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ വന്‍ വീഴ്ചയാണ്. സീസണ്‍ പകുതിയിലെത്തി നില്‍ക്കവെ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണുള്ളത്. ഇത്രയും വലിയൊരു ദുരന്തം ചെന്നൈക്കു ഇത്തവണ നേരിടേണ്ടി വരുമെന്നും ആരും തന്നെ പ്രതീക്ഷിച്ചതല്ല.

ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടു വിജയങ്ങള്‍ മാത്രമേ സിഎസ്‌കെയ്ക്കു നേടാനായുള്ളൂ. ശേഷിച്ച അഞ്ചിലും തോല്‍വിയായിരുന്നു ഫലം. എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സിനെ വീഴ്ത്തിയാണ് സീസണിനു ചെന്നൈ തുടക്കമിട്ടത്. എന്നാല്‍ ശേഷിച്ച അഞ്ചു കളിയും തോറ്റ് വീണ് അവര്‍ തകര്‍ന്നടിഞ്ഞു. ഒടുവില്‍ ഏഴാമത്തെ കളിയിലാണ് ചെന്നൈ ജയിച്ചുകയറിയത്.

CSK

ഈ സീസണില്‍ ഇനി ചെന്നൈ പ്ലേഓഫിലെത്തില്ലെന്നും കിരീടം നേടില്ലെന്നും ഉറപ്പിക്കാന്‍ വരട്ടെ. പകരക്കാരനായി സൗത്താഫ്രിക്കയുടെ വെടിക്കെട്ട് താരം ഡെവാള്‍ഡ് ബ്രെവിസിനെ കൊണ്ടുവന്നതോടെ ചെന്നൈയുടെ സമയം തെളിഞ്ഞതായി പറയേണ്ടി വരും. ഇത്തവണ കപ്പും അവര്‍ സ്വന്തമാക്കിയേക്കും. ഇതിന്റെ കാരണമെന്താണെന്നറിയാം.

2010ലെ റീപ്ലേ?

ചെന്നൈ സൂപ്പര്‍ കിങ്‌സിനെ സംബന്ധിച്ച് 2010ലെ ഐപിഎല്‍ സീസണിന്റെ റീപ്ലേയാണ് ഇ്ത്തവണത്തേതെന്നു പറയേണ്ടി വരും. കാരണം അന്നു സംഭവിച്ച കാര്യങ്ങളിലൂടെ തന്നെയാണ് ഇപ്പോള്‍ ചെന്നൈ കടന്നു പോവുന്നത്. എംഎസ് ധോണിക്കു കീഴിലാണ് അന്നു സിഎസ്‌കെ കിരീടമുയര്‍ത്തിയത്. ഇത്തവണ സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് പരിക്കേറ്റു പിന്‍മാറിയതോടെ അവരെ നയിക്കുന്നതും ധോണി തന്നെയാണ്.

2010ലെ ഐപിഎല്ലില്‍ ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ വെറും രണ്ടു വിജയം മാത്രമേ ചെന്നൈക്കു നേടാനായുള്ളൂ. ശേഷിച്ച അഞ്ചിലും തോല്‍വിയായിരുന്നു ഫലം. ഈ സീസണിലും ഇതു തന്നെയാണ് സംഭവിച്ചിട്ടുള്ളത്. ആദ്യ ഏഴു കളിയില്‍ രണ്ടു ജയം മാത്രമേ ചെന്നൈയുടെ അക്കൗണ്ടിലുള്ളൂ.

അന്നു സീസണിന്റെ പകുതിയില്‍ വച്ച് സൗത്താഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ ഡഗ് ബൊല്ലിങറെ പകരക്കാരനായി ചെന്നൈ സ്വന്തം കൂടാരത്തില്‍ എത്തിച്ചിരുന്നു. ഇപ്പോഴിതാ അതും സംഭവിച്ചിരിക്കുകയാണ്. മറ്റൊരു സൗത്താഫ്രിക്കന്‍ താരം ഡെവാള്‍ഡ് ബ്രെവിസിനെ പകരക്കാരനായി ചെന്നൈ ടീമിലെത്തിച്ചു കഴിഞ്ഞു. 2010ല്‍ ബൊല്ലിങര്‍ പകരക്കാരനായി എത്തി ഭാഗ്യം കൊണ്ടുവന്നതു പോലെ ഇത്തവണ ബ്രെവിസിനും ഇതു സാധിക്കുമോയെന്നാണ് കാത്തിരുന്നു കാണേണ്ടത്.

DEWALD BREVIS

ബൊല്ലിങറുടെയും ബ്രെവിസിന്റെയും പേരുകള്‍ തമ്മിലും രസകരമായ സാമ്യമുണ്ട്. ഡഗ് ബൊല്ലിങറെന്നത് ചുരുക്കിയാല്‍ (DB) എന്നാണെങ്കില്‍ ഡെവാള്‍ഡ് ബ്രെവിസിന്റെ ചുരുക്കപ്പേരും ഡിബി തന്നെ. ഇതും ചെന്നൈയുടെ കിരീടസാധ്യതകള്‍ വര്‍ധിപ്പിക്കുകയും ചെയ്യുന്നു.

2010ല്‍ ആദ്യത്തെ ഏഴു മല്‍സരങ്ങളില്‍ രണ്ടെണ്ണം മാത്രം ജയിച്ച ചെന്നൈ അതിനു ശേഷമുള്ള ഏഴു കളികളില്‍ അഞ്ചും ജയിച്ചാണ് പ്ലേഓഫിലേക്കു കുതിച്ചത്. പോയിന്റ് പട്ടികയില്‍ അന്നു ചെന്നൈ മൂന്നാംസ്ഥാനത്തു ഫിനിഷ് ചെയ്യുകയായിരുന്നു. ഏഴു വീതം ജയവും തോല്‍വിയുമാണ് 14 മല്‍സരങ്ങളില്‍ അവര്‍ക്കു നേടാനായത്.

അന്നു സെമി ഫൈനല്‍, ഫൈനല്‍ എന്ന രീതിയിലായിരുന്നു ടൂര്‍ണമെന്റിന്റെ ഫോര്‍മാറ്റ്. സെമിയില്‍ ഡെക്കാന്‍ ചാര്‍ജേഴ്‌സായിരുന്നു ചെന്നൈയുടെ എതിരാളികള്‍. 38 റണ്‍സിന്റെ ജയവുമായി അവര്‍ ഫൈനലിലേക്കും മുന്നേറി. കലാശക്കളിയില്‍ മുംബൈ ഇന്ത്യന്‍സായിരുന്നു സിഎസ്‌കെയുടെ എതിരാളികള്‍. മുംബൈയെ 22 റണ്‍സിനു വീഴ്ത്തി ചെന്നൈ കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിടുകയായിരുന്നു.

Story first published: Friday, April 18, 2025, 22:09 [IST]
Other articles published on Apr 18, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+