For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ജഡേജയെ കൈവിടാന്‍ സിഎസ്‌കെ, പകരം അക്ഷര്‍ എത്തും? റിപ്പോര്‍ട്ട് വൈറല്‍

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. ഇതിന് മുന്നോടിയായുള്ള മെഗാലേലത്തിനായുള്ള മുന്നൊരുക്കങ്ങളിലാണ് ടീമുകളെല്ലാം. അവസാന സീസണിലെ പാളിച്ചകളെല്ലാം തിരുത്തി ശക്തമായ തിരിച്ചുവരവിനാണ് ടീമുകളെല്ലാം തയ്യാറെടുക്കുന്നത്. പല വമ്പന്‍ കൂടുമാറ്റങ്ങളുടേയും റിപ്പോര്‍ട്ടുകള്‍ ഇതിനോടകം പുറത്തുവരുന്നുണ്ട്. ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം എംഎസ് ധോണി തുടരുമോയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.

ധോണിയെ അണ്‍ക്യാപ്പഡ് താരമായി നിലനിര്‍ത്താനാണ് സിഎസ്‌കെയുടെ പദ്ധതി. സിഎസ്‌കെ വലിയ അഴിച്ചുപണി നടത്തുമെന്നാണ് ടീം വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. ഇപ്പോഴിതാ സിഎസ്‌കെ രവീന്ദ്ര ജഡേജയെ കൈവിടാനൊരുങ്ങുകയാണെന്നാണ് പുറത്തുവരുന്ന വിവരം. ടീമിലെ സ്റ്റാര്‍ ഓള്‍റൗണ്ടറും സീനിയര്‍ താരവുമായ ജഡേജയെ കൈവിട്ട് പകരം അക്ഷര്‍ പട്ടേലിനെ ടീമിലേക്കെത്തിക്കാനാണ് സിഎസ്‌കെ പദ്ധതിയിടുന്നത്.

അക്ഷര്‍ പട്ടേല്‍ നിലവില്‍ ഡല്‍ഹി ക്യാപിറ്റല്‍സിന്റെ താരമാണ്. അടുത്ത സീസണിന് മുമ്പ് അക്ഷറിനെ ഡല്‍ഹി ഒഴിവാക്കാനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തില്‍ സിഎസ്‌കെ അക്ഷറിനെ സ്വന്തമാക്കാനുള്ള നീക്കം നടത്തിയേക്കുമെന്നാണ് വിവരം. രവീന്ദ്ര ജഡേജയും സിഎസ്‌കെ മാനേജ്‌മെന്റും തമ്മില്‍ കുറച്ചുനാളുകളായി അത്ര രസത്തിലല്ല. നായകസ്ഥാനം നല്‍കി പെട്ടെന്ന് ആ സ്ഥാനത്ത് നിന്ന് ജഡേജയെ നീക്കിയതില്‍ തതാരത്തിന് ശക്തമായ വിയോജിപ്പുണ്ടായിരുന്നു.

അന്ന് സിഎസ്‌കെ വിടാനിരുന്ന ജഡേജയെ ധോണിയുടെ ഇടപെടലാണ് ടീമില്‍ പിടിച്ചുനിര്‍ത്തിയത്. എന്നാല്‍ സമീപകാലത്തെ പ്രകടനം മോശമായ ജഡേജയെ ഇത്തവണ നിലനിര്‍ത്തേണ്ടതില്ലെന്നതാണ് സിഎസ്‌കെ ടീം മാനേജ്‌മെന്റിന്റെ തീരുമാനമെന്നാണ് വിവരം. സിഎസ്‌കെ ജഡേജയെ കൈവിടാനൊരുങ്ങുന്നതില്‍ ചില കാരണങ്ങളുണ്ട്. അത് എന്തൊക്കെയാണെന്ന് പരിശോധിക്കാം.

ravindra jadeja ms dhoni

ഒന്നാമത്തെ കാര്യം മോശം ഫോമാണ്. രവീന്ദ്ര ജഡേജയെ പ്രായം തളര്‍ത്തുന്നുണ്ടെന്ന് പറയാം. സമീപകാലത്തെ താരത്തിന്റെ പ്രകടനങ്ങളെല്ലാം തീര്‍ത്തും നിരാശപ്പെടുത്തുന്നതാണ്. അവസാന ഐപിഎല്ലിലും വലിയൊരു ഇംപാക്ട് സൃഷ്ടിക്കാന്‍ ജഡേജക്ക് സാധിച്ചില്ല. പരിക്കും ജഡേജക്ക് വലിയ വെല്ലുവിളിയായിട്ടുണ്ട്. ജഡേജക്ക് പകരക്കാരനെ കണ്ടെത്തി സിഎസ്‌കെ വളര്‍ത്തേണ്ട സമയമാണിത്. അതുകൊണ്ടുതന്നെ ജഡേജയെ മാറ്റി അക്ഷറിനെ കൊണ്ടുവരേണ്ടത് സിഎസ്‌കെയ്ക്ക് ഭാവിയില്‍ ഗുണം ചെയ്യുന്ന കാര്യമാണ്.

ഇത്തവണ അതിനുള്ള അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും സിഎസ്‌കെ ഈ മാറ്റത്തിന് തയ്യാറാവും. രണ്ടാമത്തെ കാര്യം ജഡേജയുടെ അന്താരാഷ്ട്ര ടി20 കരിയര്‍ അവസാനിച്ചു. ടി20യില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച ജഡേജയെ ഇനിയും നിലനിര്‍ത്തുന്നതില്‍ വലിയ കാര്യമില്ല. കൂടാതെ അദ്ദേഹത്തിന് നല്‍കുന്ന ഉയര്‍ന്ന പ്രതിഫലവും പ്രശ്‌നമാണ്. നിലവില്‍ 16 കോടിയാണ് സിഎസ്‌കെയിലെ ജഡേജയുടെ പ്രതിഫലം. ഇതേ പ്രതിഫലത്തില്‍ ജഡേജയെ നിലനിര്‍ത്തുകയെന്നത് സിഎസ്‌കെയ്ക്ക് നഷ്ട കച്ചവടമാണ്.

അതുകൊണ്ടുതന്നെ ജഡേജയെ ഒഴിവാക്കിയാല്‍ 10 കോടിക്കുള്ളില്‍ അക്ഷറിനെ സ്വന്തമാക്കാനായേക്കും. ബാക്കിയുള്ള ആറ് കോടിയില്‍ മികച്ച മറ്റൊരു താരത്തെ കൊണ്ടുവരാനും സിഎസ്‌കെയ്ക്കാവും. വലിയ പൊളിച്ചെഴുത്തിനിറങ്ങുന്ന സിഎസ്‌കെയ്ക്ക് എല്ലാ മേഖലയിലും മാറ്റം അനിവാര്യമാണ്. ഈ സാഹചര്യത്തില്‍ ഇത്തരമൊരു ലാഭകരമായ നീക്കത്തിനേ സിഎസ്‌കെ തയ്യാറാവു എന്ന് നിസംശയം പറയാം.

മറ്റൊരു കാര്യം മികച്ച യുവതാരങ്ങളെ സിഎസ്‌കെയ്ക്ക് ആവശ്യമാണ്. ജഡേജയെ പിന്തുണക്കുന്നത് ടീമിന് വലിയ ഗുണം ചെയ്യില്ല. മികച്ച പേസ് ഓള്‍റൗണ്ടര്‍മാരെ വളര്‍ത്തിക്കൊണ്ടുവരാനും സിഎസ്‌കെയ്ക്ക് സാധിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ ജഡേജയെപ്പോലെ സടകൊഴിഞ്ഞ സിംഹത്തെ ഇനിയും സിഎസ്‌കെ പിന്തുണച്ചേക്കില്ല. അജിന്‍ക്യ രഹാനെ, മോയിന്‍ അലി, ഡാരില്‍ മിച്ചല്‍ എന്നിവരെയൊക്കെ സിഎസ്‌കെ പുറത്താക്കാനാണ് സാധ്യത.

എന്നാല്‍ ഡേവോണ്‍ കോണ്‍വേയെ സിഎസ്‌കെ നിലനിര്‍ത്തുമെന്നാണ് വിവരം. എന്തായാലും അടിമുടി മാറ്റം സിഎസ്‌കെ ടീമില്‍ വരുത്തുമെന്ന കാര്യം ഏറെക്കുറെ ഉറപ്പിച്ച് തന്നെ പറയാം. റുതുരാജ് ഗെയ്ക് വാദിന് കീഴില്‍ പുതിയൊരു സിഎസ്‌കെ ടീമിനെത്തന്നെ പ്രതീക്ഷിക്കാം.

Story first published: Wednesday, August 28, 2024, 13:17 [IST]
Other articles published on Aug 28, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+