Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സിഎസ്‌കെ എന്താണ് കാട്ടിയത്! ആ പിഴവ് ആവര്‍ത്തിക്കുന്നു; കപ്പ് പ്രതീക്ഷിക്കേണ്ട

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ ചരിത്രം പരിശോധിച്ചാല്‍ ഏറ്റവും ബുദ്ധിമാന്മാരായ ടീമെന്ന വിശേഷണം സിഎസ്‌കെയ്ക്ക് നല്‍കാം. ആര്‍ക്കും വേണ്ടാത്ത സീനിയര്‍ താരങ്ങളെ ടീമിലെടുത്ത് അത്ഭുതകരമായ വിജയങ്ങളും അഞ്ച് കിരീടവും നേടിയെടുക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടുണ്ട്. അഞ്ച് തവണ ചാമ്പ്യന്മാരായ സിഎസ്‌കെ മറ്റെല്ലാ ടീമുകളെക്കാളും ഒരുപടി മുന്നില്‍ നില്‍ക്കുന്ന തന്ത്രശാലികളാണ്. എന്നാല്‍ അവസാന കുറച്ച് സീസണുകള്‍ നോക്കുമ്പോള്‍ സിഎസ്‌കെയ്ക്ക് പഴയ മികവ് കാട്ടാനാവുന്നില്ല.

വയസന്‍ പടയെന്ന വിശേഷണമുള്ള സിഎസ്‌കെ സീനിയര്‍ താരങ്ങളെ ഒപ്പം കൂട്ടി ഇറങ്ങുമ്പോള്‍ പഴയതുപോലെ കിരീടത്തിലേക്കെത്താനാവുന്നില്ല. ഇത്തവണ സിഎസ്‌കെ ആദ്യ ദിവസത്തെ ലേലത്തിലൂടെ ടീമിലെത്തിച്ചത് പഴയ താരങ്ങളെത്തന്നെയാണ്. സ്വന്തം താരങ്ങളെ പരമാവധി പിന്തുണച്ച് മികവിലേക്കെത്തിക്കുകയെന്ന പഴയ തന്ത്രമാണ് സിഎസ്‌കെ പയറ്റാന്‍ ശ്രമിക്കുന്നത്. എന്നാല്‍ നിലവിലെ സിഎസ്‌കെയുടെ ലേലത്തിലെ നീക്കങ്ങള്‍ നിരാശപ്പെടുത്തുന്നതാണ്. കാരണങ്ങള്‍ അറിയാം.

മികച്ചൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാനില്ല

സിഎസ്‌കെയുടെ നിലവിലെ ബാറ്റിങ് നിരയില്‍ എല്ലാ പ്രതീക്ഷയും നായകന്‍ റുതുരാജ് ഗെയ്ക് വാദിലാണ്. റുതുരാജിനൊപ്പം എംഎംസ് ധോണി രാഹുല്‍ ത്രിപാഠി എന്നിവരാണ് ബാറ്റിങ് നിരയിലുള്ളത്. റുതുരാജില്‍ അമിത പ്രതീക്ഷവെച്ച് ഇറങ്ങുന്നത് സിഎസ്‌കെയ്ക്ക് തിരിച്ചടിയാവും. മികച്ചൊരു ഇന്ത്യന്‍ ബാറ്റ്‌സ്മാന്റെ അഭാവം നിലവിലെ സിഎസ്‌കെ നിരയിലുണ്ട്. എംഎസ് ധോണിയെ ബാറ്റ്‌സ്മാനെന്ന നിലയില്‍ വിശ്വസിക്കാന്‍ സാധിക്കില്ല.

രാഹുല്‍ ത്രിപാഠി പ്രതിഭയാണെങ്കിലും വിശ്വസ്തനായി കണ്ട് മുന്നോട്ട് പോകാനാവില്ല. സിഎസ്‌കെ ഡെവോണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര എന്നിവരെ തിരികെ എത്തിച്ചിട്ടുണ്ട്. കോണ്‍വേ മികച്ച പ്രകടനം നടത്തിയിട്ടുണ്ടെങ്കിലും രചിന് കഴിഞ്ഞ സീസണില്‍ മികച്ച പ്രകടനം നടത്താനായിട്ടില്ല. അതുകൊണ്ടുതന്നെ ഈ ബാറ്റിങ് നിരയില്‍ വലിയ പ്രതീക്ഷവെച്ച് മുന്നോട്ട് പോകുന്നത് സിഎസ്‌കെയ്ക്ക് വലിയ തിരിച്ചടിയായി മാറാനാണ് സാധ്യത കൂടുതല്‍.

vijay shankar

മികച്ച പേസര്‍മാര്‍ വേണം

മതീഷ പതിരാനയെ സിഎസ്‌കെ നിലനിര്‍ത്തിയത് മികച്ച നീക്കമാണ്. എന്നാല്‍ ബൗളിങ് നിരയിലേക്ക് ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ് എന്നിവരെയാണ് ആദ്യ ദിവസം സിഎസ്‌കെ കൊണ്ടുവന്നത്. രണ്ടാം ദിനം തുഷാര്‍ ദെശപാണ്ഡെയെ സിഎസ്‌കെ തിരികെ എത്തിക്കാനാണ് സാധ്യത കൂടുതല്‍. എന്നാല്‍ പഴയ താരങ്ങളെത്തന്നെ വീണ്ടും വിശ്വസിച്ച് മുന്നോട്ട് പോകുന്ന സിഎസ്‌കെയുടെ തന്ത്രം ഇത്തവണയും തിരിച്ചടി നല്‍കാനാണ് സാധ്യത കൂടുതല്‍. സിഎസ്‌കെ മികച്ച പേസര്‍മാരെ ടീമിലേക്ക് കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്.

മീഡിയം പേസ് ഓള്‍റൗണ്ടറായി വിജയ് ശങ്കറിനെയാണ് സിഎസ്‌കെ കൊണ്ടുവന്നിരിക്കുന്നത്. മികച്ച റെക്കോഡില്ലാത്ത വിജയ് സിഎസ്‌കെയ്‌ക്കൊപ്പം അത്ഭുതം കാഴ്ചവെക്കുമെന്ന് പ്രതീക്ഷിക്കാനാവില്ല. അതുകൊണ്ടുതന്നെ സിഎസ്‌കെയുടെ ഇത്തവണത്തെ ടീം കരുത്ത് കപ്പിലേക്കെത്തിക്കാന്‍ കെല്‍പ്പുള്ളതാണെന്ന് നിലവിലെ സാഹചര്യത്തില്‍ കരുതാനാവില്ല. സിഎസ്‌കെ ഇത്തവണ പ്രയാസപ്പെടാനാണ് സാധ്യത കൂടുതല്‍.

Story first published: Monday, November 25, 2024, 13:56 [IST]
Other articles published on Nov 25, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+