For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കണ്ണുംപൂട്ടി അടിയല്ല, വൈഭവിനേക്കാള്‍ മിടുക്കന്‍ മാത്രെ! അടുത്ത ഹിറ്റ്മാന്‍?

ല്‍ഹി: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സുമായുള്ള പോരാട്ടത്തില്‍ വെടിക്കെട്ട് ഇന്നിങ്‌സുമായി കസറിയ ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ആയുഷ് മാത്രെയെ വാനോളം പുകഴ്ത്തുകയാണ് ആരാധര്‍, ക്രീസിന്റെ മറുഭാഗത്ത് രണ്ടു വിക്കറ്റുകള്‍ തുടരെ നഷ്ടമായിട്ടും പ്രതിരോധത്തിലേക്കു പോവാതെ 17 കാരന്‍ സ്വതസിദ്ധമായ ശൈലിയില്‍ ആഞ്ഞടിക്കുകയായിരുന്നു.

വെറും 20 ബോളില്‍ 42 റണ്‍സ് അടിച്ചെടുത്താണ് മാത്രെ പുറത്തായത്. എട്ടു ഫോറുകളും ഒരു കൂറ്റന്‍ സിക്‌സറും ഇതിലുള്‍പ്പെടും. 215 എന്ന ഗംഭീര സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ടായിരുന്നു. സിഎസ്‌കെയുടെ ഭാവി സൂപ്പര്‍ താരമായി മാറാന്‍ മാത്രെയ്ക്കു സാധിക്കുമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ കുറിക്കുന്നത്.

AYUSH MHATRE

വൈഭവിനേക്കാള്‍ കേമന്‍?

രാജസ്ഥാന്‍ റോയല്‍സിന്റെ അദ്ഭുത താരമായ കൗമാര ഓപ്പണര്‍ വൈഭവ് സൂര്യവംശിയേക്കാള്‍ മിടുക്കനായ ബാറ്ററാണ് ആയുഷ് മാത്രെയെന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ വിലയിരുത്തല്‍.

ആയുഷ് മാത്രെ തീര്‍ച്ചയായും വേറെ ലലെവല്‍ ബാറ്ററാണ്. വൈഭവ് സൂര്യവംശിയുമായി താരമതമ്യം ചെയ്യുമ്പോള്‍ അതിലും മിടുക്കനാണ് മാത്രെ. കാരണം പലപ്പോഴും കണ്ണുംപൂട്ടിയടിക്കുന്ന ശൈലിയാണ് വൈഭവിന്റേത്. താരത്തിന്റെ ബാറ്റിങ് ടെക്‌നിക്ക് അത്ര മികച്ചതല്ല. മാത്രമല്ല എല്ലാ തരത്തിലുള്ള ബോളുകളിലും സ്‌കോര്‍ ചെയ്യാനും 14 കാരനു സാധിക്കില്ല. പക്ഷെ മാത്രെ ഇതില്‍ നിന്നും വ്യത്യസ്തനാണ്. കൃത്യമായ ഗ്യാപ്പുകള്‍ കണ്ടെക്കി മികച്ച ടൈമിങോടെയാണ് മാത്രെ ബാറ്റ് ചെയ്യുന്നതെന്നും ആരാധകര്‍ കുറിക്കുന്നു.

ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത ഹിറ്റ്മാന്‍ ആരെന്ന ചോദ്യത്തിനുള്ള ഉത്തരമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ആയുഷ് മാത്രെ. 17 കാരനായ താരത്തിന്റെ പല ഷോട്ടുകളും രോഹിത് ശര്‍മയെ ഓര്‍മിപ്പിക്കുന്നതാണ്. സിഎസ്‌കെയുടെ മാത്രല്ല ഇന്ത്യയുടെയും ഭാവി സൂപ്പര്‍ താരമായി മാറാന്‍ സാധിക്കുന്നയാളാണ് മാത്രെയെന്നും ആരാധകര്‍ പ്രശംസിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സ് ഓപ്പണര്‍ വൈഭവ് സൂര്യവംശിയല്ല ഈ സീസണിലെ ഐപിഎല്ലിലെ വണ്ടര്‍ കിഡ്, അതു ചെന്നൈ സൂപ്പര്‍ കിങ്‌സ് ഓപ്പണര്‍ ആയുഷ് മാത്രെയാണ്. വൈഭവിനെപ്പോലെ പലപ്പോഴും ഭാഗ്യം കൊണ്ടു രക്ഷപ്പെട്ടു പോവുന്ന ബാറ്ററല്ല മാത്രെ. അസാധാരണ ടൈമിങും ഗ്യാപ്പുകള്‍ കണ്ടെത്താനുള്ള കഴിവുമാണ് ഈ 17 കാരനെ വ്യത്യസ്തനാക്കുന്നത്. വൈഭവിനേക്കാള്‍ ആഘോഷിക്കപ്പെടേണ്ട താരം മാത്രെയാണെന്നും ആരാധകര്‍ പുകഴ്ത്തുന്നു.

മാത്രെയുടെ പ്രകടനം

ഈ ഐപിഎല്‍ സീസണിന്റെ പകുതിയോടെ പകരക്കാരനായി ചെന്നൈ സൂപ്പര്‍ കിങ്‌സിനൊപ്പം ചേര്‍ന്ന താരമാണ് മുംബൈയില്‍ നിന്നുള്ള ആയുഷ് മാത്രെ. ഓപ്പണിങില്‍ പലരെയും പരീക്ഷിച്ചിട്ടും അവരൊന്നും ക്ലിക്കാവാതിരുന്നതോടെ 17 കാരനെ സിഎസ്‌കെ പരീക്ഷിക്കുകയായിരുന്നു. വളരെ വേഗത്തില്‍ തന്നെ ഇംപാക്ടുണ്ടാക്കാന്‍ മാത്രെയ്ക്കു സാധിക്കുകയും ചെയ്തു.

AYUSH MHATRE

ആറു മല്‍സങ്ങളിലാണ് ഈ സീസണില്‍ മാത്രെ ഇതിനകം കളിച്ചത്. 34.33 ശരാശരിയില്‍ 187.27 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 206 റണ്‍സ് താരം നേടുകയും ചെയ്തു. ഒരു ഫിഫ്റ്റി പ്ലസ് സ്‌കോറുള്‍പ്പെടെയാണിത്. ഉയര്‍ന്ന സ്‌കോര്‍ 94 റണ്‍സുമാണ്. മുംബൈ ഇന്ത്യന്‍സിനെതിരേ 15 ബോളില്‍ 32 റണ്‍സ് അടിച്ചെടുത്ത മാത്രെ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേ 19 ബോളില്‍ 30 റണ്‍സും താരം നേടി.

എന്നാല്‍ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത് സണ്‍റൈസേഴ്‌സ് ഹൈദരാബാദിനെതിരേയാണ്. 48 ബോളിലാണ് 94 റണ്‍സ് മാത്രെ വാരിക്കൂട്ടിയത്. പക്ഷെ അര്‍ഹിച്ച സെഞ്ച്വറി തികയ്ക്കാന്‍ കൗമാര താരത്തിനായില്ല.

Story first published: Tuesday, May 20, 2025, 20:50 [IST]
Other articles published on May 20, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+