Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജുവിന്റെ കഷ്ടകാലം!! പരിക്ക്, ഇപ്പോള്‍ ആ റെക്കോര്‍ഡും നഷ്ടം, ഇനിയത് മാത്രെയ്ക്ക്

ബെംഗളൂരു: വൈഭവ് സൂര്യവംശിക്കു പിന്നാലെ മറ്റൊരു കൗമാര താരം കൂടി അവിശ്വസനീയ ബാറ്റിങ് പ്രകടനത്തിലൂടെ ഐപിഎല്ലിന്റെ 18ാം സീസണില്‍ അദ്ഭുതം സൃഷ്ടിച്ചിരിക്കുകയാണ്. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ 17കാരനായ താരം ആയുഷ് മാത്രെയാണ് കിടിലന്‍ ഇന്നിങ്‌സിലൂടെ ചരിത്രം കുറിച്ചിരിക്കുന്നത്. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായുള്ള പോരാട്ടത്തില്‍ വെറും ആറു റണ്‍സിനാണ് താരത്തിനു സെഞ്ച്വറി നഷ്ടമായത്.

വെറും 48 ബോളിലാണ് മാത്രെ 94 റണ്‍സ് വാരിക്കൂട്ടിയത്. ഒമ്പതു ഫോറും അഞ്ചു കൂറ്റന്‍ സിക്‌സറുമുള്‍പ്പെട്ടതാണ് താരത്തിന്റെ തീപ്പൊരി പ്രകടനം. സെഞ്ച്വറി വന്നില്ലെങ്കിലും ബാറ്റിങില്‍ ഒരു വമ്പന്‍ നേട്ടം ഇതിനിടെ മാത്രെ കുറിച്ചു കഴിഞ്ഞിരുന്നു. ഇതു എന്താണെന്നു നോക്കാം.

MHATRE SANJU

എലൈറ്റ് ക്ലബ്ബില്‍ മാത്രെയും

ഐപിഎല്‍ ചരിത്രത്തില്‍ ഫിഫ്റ്റി കുറിച്ച ഏറ്റവും പ്രായം കുറഞ്ഞ മൂന്നാമത്തെ താരമെന്ന റെക്കോര്‍ഡിനാണ് ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ കൗമാര ഓപ്പണര്‍ ആയുഷ് മാത്രെ അവകാശിയായത്. 17 വയസ്സും 291 ദിവസവും പ്രായമുള്ളപ്പോഴാണ് താരത്തിന്റെ നേട്ടം.

നേരത്തേ എലൈറ്റ് ലിസ്റ്റിലെ മൂന്നാമന്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്്റ്റന്‍ സഞ്ജു സാംസണായിരുന്നു. 18 വയസ്സും 169 ദിവസവും പ്രായമുള്ള റോല്‍സ് കുപ്പായത്തില്‍ സഞ്ജു തന്റെ കന്നി ഫിഫ്റ്റി കണ്ടെത്തിയത്. എന്നാല്‍ ഇപ്പോള്‍ അദ്ദേഹത്തെ ഒരു സ്ഥാനം താഴേക്കു ഇറക്കിയ മാത്രെ പുതിയ മൂന്നാംസ്ഥാനക്കാരനായി മാറിയിരിക്കുകയാണ്.

മാത്രെയുടെ മുന്നിലായി ആദ്യത്തെ രണ്ടു സ്ഥാനങ്ങളില്‍ ഈ സീണിലെ മറ്റൊരു കണ്ടെത്തലായ രാജസ്ഥാന്‍ റോയല്‍സിന്റെ വണ്ടര്‍ കിഡായ വൈഭവ് സൂര്യവംശിയാണ്. വെറും 14 വയസ്സും 32 ദിവസവും പ്രായമുള്ളപ്പോഴാണ് താരം ഫിഫ്റ്റി കുറിച്ചത്. ഗുജറാത്ത് ടൈറ്റന്‍സുമായുള്ള കളിയിലാണിത്.

വൈഭവിനു ശേഷം രണ്ടാമന്‍ മറ്റൊരു രാജസ്ഥാന്‍ റോയല്‍സ് താരമായ റിയാന്‍ പരാഗാണ്. 17 വയസ്സും 175 ദിവസവും പ്രായമുള്ളപ്പോഴായിരുന്നു അദ്ദേഹത്തിന്റെ നേട്ടം. മാത്രെയ്ക്കും സഞ്ജുവിനും ശേഷം ഈ ലിസ്റ്റിലെ അഞ്ചാമന്‍ വെടിക്കെട്ട് ഓപ്പണര്‍ പൃഥി ഷായാണ്. ഡല്‍ഹി ക്യാപ്പിറ്റല്‍സിനായി കളിക്കവെ 18 വയസും 177 ദിവസവും പ്രായമുള്ളപ്പോഴാണ് അദ്ദേഹം ഫിഫ്റ്റി കണ്ടെത്തിയത്.

AYUSH MHATRE

മാത്രെയുടെ പ്രകടനം

ചിസ്വാമിയില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിലേ ചെന്നൈ സൂപ്പര്‍ കിങ്‌സ് 214 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യം പിന്തുടരവെ വളരെ അഗ്രസീവായ ഇന്നിങ്‌സാണ് ആയുഷ് മാത്രെ കാഴ്ചവച്ചത്. ആര്‍സിബിയുടെ ശകതമായ ബൗളിങ് നിരയെ ഒരു കൂസലുമില്ലാതെയാണ് ഈ 17 കാരന്‍ കൈകാര്യം ചെയ്തത്.

ഇന്ത്യയുടെ മുന്‍ സ്റ്റാര്‍ പേസറും ഐപിഎല്ലിലെ ഏറ്റവും അനുഭവസമ്പത്തുള്ള ബൗളര്‍മാരില്‍ ഒരാളുമായ ഭുവനേശ്വര്‍ കുമാറിനെ മാത്രെ നാലാം ഓവറില്‍ പഞ്ഞിക്കിട്ടത് അവിശ്വസനീയ കാഴ്ച തന്നെയായിരുന്നു. 26 റണ്‍സാണ് ഈ ഓവറില്‍ കൗമാര ബാറ്റര്‍ വാരിക്കൂട്ടിയത്. നേരിട്ട ആറു ബോളും താരം ബൗണ്ടറി കടത്തുകയായിരുന്നു.

ഭുവിയുടെ ഈ ഓവറിലെ ആദ്യത്തെ മന്നു ബോളിലും ഫോറടിച്ച മാത്രെ അടുത്ത ബോള്‍ സിക്‌സറിലെത്തിച്ചു. അതിനു ശേഷമുള്ള അവസാന രണ്ടു ബോളിലും ഫോറടിച്ചാണ് താരം ഓവര്‍ അവസാനിപ്പിച്ചത്. 25 ബോളുകളിലായിരുന്നു മാത്രെയുടെ ഫിഫ്റ്റി നേട്ടം.

അതിനു ശേഷവും ഗംഭീരമായി ബാറ്റ് വീശിയ താരം കന്നി സെഞ്ച്വറി കുറിക്കുമെന്നു കരുതിയെങ്കിലും 94ല്‍ വീണു. ലുംഗി എന്‍ഗിഡിയെറിഞ്ഞ 17ാം ഓവറിലെ രണ്ടാമത്തെ ബോളില്‍ സിക്‌സറിലൂടെ സെഞ്ചറി തികയ്ക്കാനുള്ള മാത്രെയുടെ ശ്രമം വിക്കറ്റില്‍ കലാശിക്കുകയായിരുന്നു. ഡീപ്പ് മിഡ് വിക്കറ്റില്‍ ക്രുനാല്‍ പാണ്ഡ്യയാണ് ക്യാച്ചെടുത്തത്.

Story first published: Saturday, May 3, 2025, 23:52 [IST]
Other articles published on May 3, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+