Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണിയടക്കം 14 പേര്‍ വേണ്ട!! സീസണ്‍ കഴിഞ്ഞാല്‍ ചെന്നൈ ഇവരെ പുറത്താക്കൂ, ആരെല്ലാം?

ഈ സീസണിലെ ഐപിഎല്ലിലെ ഏറ്റവും വലിയ ദുരന്തമായിരിക്കുകയാണ് അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സ്. ആറാം കിരീട വിജയത്തോടെ ഇതിഹാസ താരം എംഎസ്് ധോണിക്കു യാതയയപ്പ് നല്‍കാമെന്ന ലക്ഷ്യവുമായി ഇറങ്ങിയ സിഎസ്‌കെയ്ക്കു അടിമുടി പാളിയിരിക്കുകയാണ്. കിരീടം നേടാന്‍ സാധിക്കില്ലെന്നു മാത്രമല്ല, ഇത്തവണ പ്ലേഓഫില്‍ പോലും ചെന്നൈയുണ്ടാവില്ലെന്നു ഉറപ്പായിക്കഴിഞ്ഞു.

എട്ടു മല്‍സരങ്ങളില്‍ ആറിലും തോറ്റു തൊപ്പിയിട്ട സിഎസ്‌കെ ഇപ്പോള്‍ 10 ടീമുകളുടെ ലീഗില്‍ അവസാന സ്ഥാനത്താണ്. സ്ഥിരം ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് ടൂര്‍ണമെന്റിനിടെ 'പരിക്കേറ്റ്' പുറത്തായ ശേഷം നായകസ്ഥാനം ധോണി ഏറ്റെടുത്തിട്ടും ടീം ക്ലച്ച് പിടിക്കുന്നില്ല. ഏറ്റവും അവസാനമായി നടന്ന മല്‍സരത്തില്‍ മുംബൈ ഇന്ത്യന്‍സിനോടു ഒമ്പതു വിക്കറ്റിനാണ് ചെന്നൈ നാണം കെട്ടത്.

നിലവിലെ ടീമിനെ വച്ച് സിഎസ്‌കെ ഇനിയൊരു മടങ്ങിവരവ് നടത്തുമെന്നു ആരും പ്രതീക്ഷിക്കേണ്ടതില്ല. അതുകൊണ്ടു തന്നെ അടുത്ത സീസണിനെ കുറിച്ച് ഇനി ചെന്നൈയ്ക്കു പ്ലാന്‍ ചെയ്യാം. അടുത്ത വര്‍ഷത്തെ ലേലത്തിനു മുമ്പ് ചെന്നൈ സ്‌ക്വാഡില്‍ ഒരു കൂട്ടപ്പിരിച്ചുവിടല്‍ തന്നെ ആവശ്യമാണ്. വളരെ കുറച്ചു പേരെ മാത്രമേ അടുത്ത സീസണിനു മുമ്പ് നിലവനിര്‍ത്തേണ്ടതുള്ളൂ. സീസണിനു ശേഷം ചെന്നൈ ഒഴിവാക്കേണ്ടവര്‍ ആരൊക്കെയാണെന്നു നോക്കാം.

DHONI JADEJA ASHWIN

14 പേര്‍ ടീമില്‍ വേണ്ട

ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ നിലവില സംഘത്തില്‍ 26 കളിക്കാരാണുള്ളത്. ഇവരില്‍ 14 പേരെയും സീസണ്‍ കഴിഞ്ഞാല്‍ ഒഴിവാക്കിയേ തീരൂ. ശേഷിച്ച 12 പേരെ വച്ച് പുതിയ ലുക്കിലുള്ള ഒരു സഎസ്‌കെ ടീമിനെ അടുത്ത ഐപിഎല്ലിലേക്കു പടുത്തുയര്‍ത്തേണ്ടതുണ്ട്. സിഎസ്‌കെ ടീമില്‍ നിന്നും ആദ്യം പുറത്താക്കണ്ടത് നിലവിലെ ക്യാപ്റ്റനും ഇതിഹാസ താരവുമായ എംഎസ് ധോണിയെയൊണ്. ഇപ്പോള്‍ അദ്ദേഹം ടീമിനു വലിയ ബാധ്യതയായി മാറിക്കഴിഞ്ഞു.

ഈ സീസണിനു ശേഷവും വിരമിക്കാന്‍ തയ്യാറായില്ലെങ്കില്‍ ധോണിയുമായുള്ള കരാര്‍ സിഎസ്‌കെ റദ്ദാക്കിയേ തീരു. പകരം മറ്റൊരു മികച്ച യുവ വിക്കറ്റ് കീപ്പര്‍ ബാറ്ററെ ടീമിലേക്കു കൊണ്ടു വരികയും വേണം. വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയാണ് സീസണ്‍ കഴിഞ്ഞാല്‍ ചെന്നൈ കൈവിടേണ്ട മറ്റൊരു വമ്പന്‍ താരം.

മുംബൈ ഇന്ത്യന്‍സുമായുള്ള അവസാന കളിയില്‍ ഫിഫ്റ്റി പ്ലസ് സ്‌കോര്‍ കുറിച്ചെങ്കിലും അദ്ദേഹം വന്‍ പരാജയമാണ്. അഗ്രസീവായി അതിവേഗം ബാറ്റ് ചെയ്യാനോ, ഫോറുകളും സിക്‌സുമടിക്കാനോ ജഡ്ഡുവിനു സാധിക്കുന്നില്ല. പകരം സിംഗിളുകളുമായി സ്‌ട്രൈക്ക് റൊട്ടേറ്റ് ചെയ്ത് ടെസ്റ്റ് ശൈലിയാണ് അദ്ദേഹം പിന്തുടരുന്നത്. സീസണണില്‍ എട്ടു കളിയില്‍ 145 റണ്‍സ് മാത്രമേ ജഡ്ഡു സ്‌കോര്‍ ചെയ്തിട്ടുള്ളൂ. ബൗളങിലാവട്ടെ വെറും അഞ്ചു വിക്കറ്റുകളാണ് സമ്പാദ്യം.

RUTURAJ GAIKWAD

ധോണി, ജഡേജ എന്നിവരെക്കൂടാതെ സിഎസ്‌കെ ഒഴിവാക്കേണ്ട മറ്റു 12 കളിക്കാര്‍ രാഹുല്‍ ത്രിപാഠി (55 റണ്‍സ്), രചിന്‍ രവീന്ദ്ര (191 റണ്‍സ്) ദീപക് ഹൂഡ (7 റണ്‍സ്), വിജയ് ശങ്കര്‍ (118 റണ്‍സ്), രാമകൃഷ്ണ ഘോഷ് (ഒരു മല്‍സരം പോലും കളിച്ചില്ല), സാം കറെന്‍ (12 റണ്‍സ്), ആര്‍ അശ്വിന്‍ (5 വിക്കറ്റ്, 12 റണ്‍സ്), ജാമി ഒവേര്‍ട്ടന്‍ (15 റണ്‍സ്), കമലേഷ് നാഗര്‍കോട്ടി (ഒരു മല്‍സരം പോലും കളിച്ചില്ല), ശ്രേയസ് ഗോപാല്‍ (ഒരു മല്‍സരം പോലും കളിച്ചില്ല), മുകേഷ് ചൗധരി (1 വിക്കറ്റ്), നതാന്‍ എല്ലിസ് (1 വിക്കറ്റ്) എന്നിവരാണ്.

ഇവരെയെല്ലാം പുറത്താക്കിയാല്‍ പഴ്‌സില്‍ വലിയൊരു തുക സിഎസ്‌കെയ്ക്കു ലാഭിക്കാനും സാധിക്കും. ഈ തുക ഉപയോഗിച്ച് അടുത്ത മിനി ലേലത്തില്‍ മികച്ച കളിക്കാരെ ടീമിലെത്തിക്കാന്‍ ചെന്നൈ ശ്രമിക്കുകയും വേണം.

അടുത്ത സീസണില്‍ ചെന്നൈ ടീമില്‍ നിലനിര്‍ത്തപ്പെടേണ്ട കളിക്കാര്‍ നായകന്‍ റുതുരാജ് ഗെയ്ക്വാദ്, ഡെവന്‍ കോണ്‍വേ, ആന്ദ്രെ സിദ്ധാര്‍ഥ്, ഷെയ്ഖ് റഷീദ്, ആയുഷ് മാത്രം, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, അന്‍ഷുല്‍ കാംബോജ്, വന്‍ഷ് ബേദി, മതീശ പതിരാന, നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ് എന്നിവരാണ്.

Story first published: Monday, April 21, 2025, 16:03 [IST]
Other articles published on Apr 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+