Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2026: ദുബെയെ വിടില്ല!! സഞ്ജുവിനെ റാഞ്ചാന്‍ 2 വഴി ഉറപ്പിച്ച് ചെന്നൈ, കൂടുമാറ്റം ഉടന്‍?

ഐപിഎല്ലിന്റെ 19ാം സീസണിനു മുന്നോടിയായി മലയാളികളുടെ പ്രിയതാരം സഞ്ജു സാംസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലേക്കുള്ള കൂടുമാറ്റത്തിനു തൊട്ടരികിലെത്തിയതായി റിപ്പോര്‍ട്ട്. ചെന്നൈയുമായി രാജസ്ഥാന്‍ റോയല്‍സ ഇതിനകം ധാരണയിലെത്തി കഴിഞ്ഞതായും അടുത്ത മാസം ഇതേക്കുറിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായേക്കുമെന്നും സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകള്‍ വരുന്നുണ്ട്.

സഞ്ജുവിനെ ട്രേഡ് വിന്‍ഡോയില്‍ റാഞ്ചാന്‍ വെറ്ററന്‍ ഓഫ് സ്പിന്നര്‍ ആര്‍ അശ്വിനെയും വമ്പനടിക്കാരനായ ബാറ്റര്‍ ശിവം ദുബെയെയും വിട്ടുകൊടുക്കാന്‍ ചെന്നൈ ആലോചിക്കുന്നതായി കഴിഞ്ഞ ദിവസം റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പക്ഷെ ഇതു സംഭവിച്ചേക്കില്ലെന്നാണ് ഇപ്പോള്‍ വരുന്ന സൂചനകള്‍. പകരം മറ്റു രണ്ടു ഓപ്ഷനുകളാണ് ചെന്നൈ പരിഗണിക്കുന്നത്.

SHIVAM DUBE

ദുബെയെ വിട്ടുകൊടുക്കില്ല

സഞ്ജു സാംസണിനെ വാങ്ങാന്‍ വെടിക്കെട്ട് ബാറ്ററായ ശിവം ദുബെയെ വിട്ടുകൊടുക്കാന്‍ തയ്യാറല്ലെന്ന തീരുമാനം ചെന്നൈ സൂപ്പര്‍ കിങ്‌സ് എടുത്തു കഴിഞ്ഞതായി റിപ്പോര്‍ട്ടുകള്‍ വരികയാണ്. ദുബെയ്ക്കു ഇനിയും ടീമില്‍ ഭാവിയുണ്ടെന്നും ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ എതിര്‍ ടീമുകളുടെ സ്പിന്‍ ആക്രമണത്തെ നിര്‍വീര്യമാക്കണമെങ്കില്‍ അദ്ദേഹം തീര്‍ച്ചയായും വേണമെന്നും ടീം മാനേജ്‌മെന്റ് കരുതുന്നു.

അതുകൊണ്ടു തന്നെ ദുബൈയെ കൈവിട്ട് സഞ്ജുവിനെ വാങ്ങാനുള്ള നീക്കത്തില്‍ നിന്നും ചെന്നൈ പിന്‍മാറിക്കഴിഞ്ഞു. പകരം മറ്റു രണ്ടു വഴികളാണ് അവര്‍ കണ്ടുവച്ചിട്ടുള്ളത്. ഇതിലൊന്ന് ആര്‍ അശ്വിനെ വിട്ടു നല്‍കുന്നതിനൊപ്പം പണവും നല്‍കി സഞ്ജുവിനെ വാങ്ങുകയെന്നതാണ്. ഈ ഓഫര്‍ റോയല്‍ സ്വീകരിക്കുമോയെന്നതു വ്യക്തമല്ല. കാരണം അശ്വിന്‍ ഇപ്പോള്‍ കരിയറിന്റെ അന്തിമഘട്ടത്തിലാണ്.

ബൗളിങിലോ, ബാറ്റിങിലോ കാര്യമായ സംഭാവനകളൊന്നും ഇനി അദ്ദേഹത്തിനു നല്‍കാനും കഴിഞ്ഞേക്കില്ല. നേരത്തേ സഞ്ജുവിനു കീഴില്‍ 2022 മുതല്‍ 24 വരെ റോയല്‍സില്‍ കളിച്ചപ്പോള്‍ അശ്വിന്‍ വലിയ ഇംപാക്ടുണ്ടാക്കിയിരുന്നുവെന്നതു ശരി തന്നെ. പക്ഷെ സഞ്ജു ചെന്നൈയിലേക്കു മാറിയാല്‍ പകരമെത്തുന്ന പുതിയ ക്യാപ്റ്റന് അശ്വിനെ എത്രത്തോളം ഉപയോഗിക്കാന്‍ സാധിക്കുമെന്നതും സംശയമാണ്.

സമാപിച്ച ഐപിഎല്‍ സീസണില്‍ ചെന്നൈയില്‍ അദ്ദേഹം വന്‍ പരാജയമായിരിന്നു. ഇതിഹാസ നായകന്‍ എംഎസ് ധോണിക്കു പോലും അശ്വിനില്‍ നിന്നും ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാന്‍ കഴിഞ്ഞില്ല. ഇതു കൂടി പരിഗണിക്കുമ്പോള്‍ റോയല്‍സിലും രണ്ടാം വരവില്‍ അദ്ദേഹത്തിനു കാര്യമായൊന്നും ചെയ്യാന്‍ കഴിഞ്ഞേക്കില്ല.

SANJU SAMSON

അശ്വിന്‍ + പണം എന്നിവയല്ലാതെ ചെന്നൈയുടെ രണ്ടാമത്തെ ഓപ്ഷന്‍ കളിക്കാരെയൊന്നും വിട്ടു നല്‍കാതെ മുഴുവന്‍ ക്യാഷ് നല്‍കി സഞ്ജുവിനെ വാങ്ങുകയെന്നതാണ്. നിലവില്‍ റോയല്‍സിലെ സഞ്ജുവിന്റെ ശമ്പളം 18 കോടി രൂപയാണ്. ഈ തുക റോയല്‍സിനു കൈമാറിയാല്‍ മാത്രമേ അദ്ദേഹത്തെ വാങ്ങാന്‍ ചെന്നൈക്കു സാധിക്കുകയുള്ളൂ.

പക്ഷെ ഇത്രയും പണം പഴ്‌സിലേക്കു വരണമെങ്കില്‍ നിലവില്‍ തങ്ങളുടെ സ്‌ക്വാഡിലുള്ള ചില കളിക്കാരെ അവര്‍ക്കു റിലീസ് ചെയ്യേണ്ടതായി വരും. എങ്കില്‍ മാത്രമേ പഴ്‌സിലേക്കു കൂടുതല്‍ പണമെത്തിക്കാന്‍ ചെന്നൈക്കു കഴിയൂ. 2023ലെ ട്രേഡ് വിന്‍ഡോയില്‍ സംഭവിച്ചതും ഇതാണ്.

അന്നു ഗുജറാത്ത് ടൈറ്റന്‍സില്‍ നിന്നും ക്യാപ്റ്റന്‍ കൂടിയായ ഹാര്‍ദിക് പാണ്ഡ്യയെ തിരികെ വാങ്ങാന്‍ മുംബൈ ഇന്ത്യന്‍സിന്റെ പഴ്‌സില്‍ ആവശ്യത്തിനു പണമില്ലായിരുന്നു. ഇതേ തുടര്‍ന്ന് ഓസ്‌ട്രേലിയയുടെ യുവ സീം ബൗളിങ് ഓള്‍റൗണ്ടര്‍ കാമറൂണ്‍ ഗ്രീനിനെ 14 കോടിയോളം രൂപയ്ക്കു റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനു വില്‍ക്കാന്‍ മുംബൈ നിര്‍ബന്ധിതരായി.

ഈ കൈമാറ്റത്തിനു ശേഷം ലഭിച്ച തുകയാണ് പിന്നീട് ഹാര്‍ദിക്കിനു വേണ്ടി മുംബൈ മുടക്കിയത്. സമാനമായി ചെന്നൈക്കും തങ്ങളുടെ ചില താരങ്ങളെ ട്രേഡ് വിന്‍ഡോയില്‍ ഏതെങ്കിലും ടീമുകള്‍ക്കു വില്‍ക്കേണ്ടതായി വരും.

Story first published: Saturday, June 28, 2025, 18:52 [IST]
Other articles published on Jun 28, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+