Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റോയല്‍സിനെ 'കോപ്പിയടിച്ച' ചെന്നൈ, അതേ മണ്ടത്തരം!! ധോണിക്കും ബുദ്ധിയില്ലേ?

ഐപിഎല്ലിന്റെ 18ാം സീസണില്‍ പ്രതീക്ഷിച്ചതു പോലെയൊരു തുടക്കമല്ല അഞ്ചു തവണ ചാംപ്യന്‍മാരായ ചെന്നൈ സൂപ്പര്‍ കിങ്‌സിനു ലഭിച്ചിരിക്കുന്നത്. രണ്ടു റൗണ്ടുകള്‍ കഴിഞ്ഞപ്പോള്‍ ഓരോ ജയവും തോല്‍വിയുമടക്കം രണ്ടു പോയിന്റുള്ള സിഎസ്‌കെ ഇപ്പോള്‍ ഏഴാം സ്ഥാനത്താണ്. വളരെ മോശം നെറ്റ് റണ്‍റേറ്റാണ് (-1.013) അവരെ ഇത്രയും താഴേക്കു പിന്തള്ളിയത്.

ചിരവൈരികളായ മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യത്തെ പോരാട്ടത്തില്‍ നാലു വിക്കറ്റിനു വിയര്‍ത്തു ജയിച്ച സിഎസ്‌കെ രണ്ടാമങ്കത്തില്‍ വന്‍ പരാജയവുമേറ്റു വാങ്ങി. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളുരുവിനോടു 50 റണ്‍സിനാണ് ചെന്നൈ കീഴടങ്ങിയത്. ചരിത്രത്തിലാദ്യമാണ് ഹോംഗ്രൗണ്ടായ ചെപ്പോക്കില്‍ ആര്‍സിബിയോടു തോല്‍വിയേറ്റു വാങ്ങിയിരുക്കുന്നത്.

മാത്രമല്ല റണ്‍സിന്റെ അടിസ്ഥാനത്തില്‍ ഈ ഗ്രൗണ്ടില്‍ സിഎസ്‌കെയുടെ ഏറ്റവും വലിയ തോല്‍വിയും ഇതു തന്നെയാണ്. സീസണിനു മുമ്പ് വളരെയധികം സന്തുലിതമായ ടീമായാണ് സിഎസ്‌കെ കാണപ്പെട്ടത്. ബാറ്റിങിലും ബൗളിങിലുമെല്ലാം മികച്ച താരങ്ങളുടെ സാന്നിധ്യവും അവര്‍ക്കുണ്ട്. പക്ഷെ കളിക്കളത്തില്‍ ഈ മികവ് പുറത്തെടുക്കാന്‍ ആദ്യ രണ്ടു കളിയിലും അവര്‍ക്കായിട്ടില്ല. ഇതിന്റെ കാരണമെന്താണെന്നു നോക്കാം.

CSK

റോയല്‍സിന്റെ അതേ പിഴവ്

ഈ സീസണില്‍ രാജസ്ഥാന്‍ റോയല്‍സ് കാണിച്ചിട്ടുള്ള അതേ പിഴവ് തന്നെ ചെന്നൈ സൂപ്പര്‍ കിങ്‌സും ആവര്‍ത്തിക്കുകയാണെന്നു കാണാം. സിഎസ്‌കെയെ പിന്നോട്ട് അടിപ്പിക്കുന്നതും ഇക്കാര്യം തന്നെയാണ്. ബാറ്റിങ് ഓര്‍ഡറില്‍ വരുത്തിയിട്ടുള്ള മാറ്റങ്ങള്‍ റോയല്‍സിന്റെ വീഴ്ചയ്ക്കു പ്രധാന കാരണങ്ങളിലൊന്നാണ്. ഇപ്പോള്‍ സിഎസ്‌കെ ചെയ്തു കൊണ്ടിരിക്കുന്നതും ഇതു തന്നെയാണ്.

പുതുതായി ടീമിലേക്കു കൊണ്ടു വന്നിട്ടുള്ള രാഹുല്‍ ത്രിപാഠിക്കു സിഎസ്‌കെ ഓപ്പണിങ് റോള്‍ നല്‍കിയത് വലിയ മണ്ടത്തരം തന്നെയാണ്. കാരണം മുന്‍ ടീമുകളിലെല്ലാം മൂന്ന്- അഞ്ച് വരെ പൊസിഷനുകളിലാണ് അദ്ദേഹം സ്ഥിരമായി ബാറ്റ് ചെയ്തു കൊണ്ടിരുന്നത്. ഭേദപ്പെട്ട പല ഇന്നിങ്‌സുകള്‍ കളിക്കാന്‍ ത്രിപാഠിക്കു സാധിക്കുകയും ചെയ്തു.

പക്ഷെ സിഎസ്‌കെയിലേക്കു വന്നപ്പോള്‍ അദ്ദേഹത്തെ ഓപ്പണിങിലേക്കു പ്രൊമോട്ട് ചെയ്തത് വിചിത്രമായ തീരുമാനം തന്നെയാണ്. തന്നെക്കൊണ്ട് ഈ റോള്‍ പറ്റില്ലെന്നു കഴിഞ്ഞ രണ്ടു മല്‍സരങ്ങളില്‍ ത്രിപാഠി തെളിയിക്കുകയും ചെയ്തു. 2, 5 എന്നിങ്ങനെ സ്‌കോറുകള്‍ക്കു താരം പുറത്താവുകയായിരുന്നു.

ഇനിയുള്ള മല്‍സരങ്ങളിലെങ്കിലും സിഎസ്‌കെഈ പിഴവ് തിരുത്തേണ്ടത് ആവശ്യമാണ്. ക്യാപ്റ്റന്‍ റുതുരാജ് ഗെയ്ക്വാദ് മൂന്നാം നമ്പറില്‍ നിന്നും ഓപ്പണിങിലേക്കു വരേണ്ടത് പ്രധാനമാണ്. ത്രിപാഠിയെ മൂന്നാമനായോ, നാലാമനായോ ബാറ്റിങിന് അയക്കാം.

ദുബെ ടോപ്പ് ഫോറില്‍ വേണം

ചെന്നൈ സൂപ്പര്‍ കിങ്‌സ് കാണിച്ച രണ്ടാമത്തെ അബദ്ധം ശിവം ദുബെയെ വ്യത്യസ്ത റോളുകളില്‍ കഴിഞ്ഞ മല്‍സരങ്ങളില്‍ പരീക്ഷിച്ചുവെന്നതാണ്. മധ്യ ഓവറുകളില്‍ സ്പിന്നര്‍മാരു െകഥ കഴിക്കാന്‍ അദ്ദേഹം മിടുക്കനാണ്. മുന്‍ സീസണുകളിലെല്ലാം നമ്മള്‍ ഇതു കാണുകയും ചെയ്തിട്ടുള്ളതാണ്.

പക്ഷെ കഴിഞ്ഞ രണ്ടു മല്‍സസരങ്ങളില്‍ വ്യത്യസ്ത പൊസിഷനുകളിലാണ് ദുബെയെ സിഎസ്‌കെ പരീക്ഷിച്ചത്. മുംബൈ ഇന്ത്യന്‍സുമായുള്ള ആദ്യ കളിയില്‍ നാലാമനായും റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരേ ആറാമനായമാണ് താരം ബാറ്റിങിന് ഇറങ്ങിയത്. ദുബെയ്ക്കു കൃത്യമായ ഒരു ബാറ്റിങ് പൊസിഷന്‍ സിഎസ്‌കെ നല്‍കിയേ തീരൂ. നാലാം നമ്പറില്‍ തന്നെ അദ്ദേഹത്തെ പരീക്ഷിക്കുന്നതായിരിക്കും ഏറ്റവും നല്ലത്.

SHIVAM DUBE

ദുരന്തമായി ഹൂഡ

രാജസ്ഥാന്‍ റോയല്‍സില്‍ ഈ സീസണിലെ ഏറ്റവും വലിയ ദുരന്തങ്ങളിലൊരാളായി മാറിയ താരമാണ് പുതുതായി ടീമിലെത്തിയ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ നിതീഷ് റാണ. ബാറ്റിങിലും ബൗളിങിലും യാതൊരു ഇംപാക്ടുമുണ്ടാക്കാന്‍ കഴിഞ്ഞിട്ടില്ലാത്ത അദ്ദേഹം ആര്‍ക്കോ വേണ്ടി കളിക്കുന്നതു പോലയാണ് കാണപ്പെടുന്നത്. റോയല്‍സില്‍ റാണയാണെങ്കില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിലെ ദുരന്തം മറ്റൊരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ ദീപക് ഹൂഡയാണ്.

കഴിഞ്ഞ രണ്ടു കളിയിലും അദ്ദേഹം തികഞ്ഞ പരാജമായിരുന്നു. ബാറ്റിങില്‍ റണ്ണെടുക്കാന്‍ സാധിക്കാതെ തപ്പിത്തടയുകയാണ് ഹൂഡ. 3, 4 എന്നിങ്ങെയാണ് ആദ്യത്തെ രണ്ടു കളിയില്‍ താരത്തിന്റെ സ്‌കോറുകള്‍. ബൗളിങിലാവട്ടെ രണ്ടു കളിയിലും താരത്തെ ഉപയോഗിച്ചിട്ടുമില്ല. ഹൂഡയില്‍ അമിതമായി വിശ്വാസമര്‍പ്പിക്കുന്നത് സിഎസ്‌കെയ്ക്കു ഒട്ടും ഗുണം ചെയ്യാനിടയില്ല.

നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ സിഎസ്‌കെയുടെ പ്ലെയിങ് ഇലവനില്‍പ്പോലും സ്ഥാനമര്‍ഹിക്കാത്ത താരമാണ് ഹൂഡയെന്നു നിസംശയം പറയാം. അതുകൊണ്ടു തന്നെ വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹത്തെ പ്ലെയിങ് ഇലവനില്‍ നിന്നും സിഎസ്‌കെ തീര്‍ച്ചയായും മാറ്റി നിര്‍ത്തിയേ തീരൂ. പകരം മറ്റൊരു ഇന്ത്യന്‍ ഓള്‍റൗണ്ടറായ വിജയ് ശങ്കറിനെ സിഎസ്‌കെ കളിപ്പിക്കണം. മിഡീയം പേസറായ അദ്ദേഹത്തിനു വിക്കറ്റുകളെടുക്കാനും ബാറ്റിങില്‍ ഭേദപ്പെട്ട സംഭാവനകള്‍ നല്‍കാനും കഴിയും.

നേരത്തേ ഗുജറാത്ത് ടൈറ്റന്‍സിനു വേണ്ടി ശ്രദ്ധേയമായ പ്രകടനങ്ങള്‍ നടത്തിയിട്ടുള്ള താരമാണ് വിജയ്. എന്നിട്ടും അദ്ദേഹത്തിന്റെ കഴിവില്‍ സിഎസ്‌കെ വിശ്വാസമര്‍പ്പിക്കുന്നില്ലെന്നതു ആശ്ചര്യപ്പെടുത്തുന്ന കാര്യം തന്നെയാണ്. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ അദ്ദേഹത്തെ തീര്‍ച്ചയായും പ്ലെയിങ് ഇലവനില്‍ സിഎസ്‌കെ ഉള്‍പ്പെടുത്തിയേ തീരൂ.

എംഎസ് ധോണിയെന്ന ലോകം കണ്ട എക്കാലത്തെയും തന്ത്രശാലിയായ ക്യാപ്റ്റന്‍മാരില്‍ ഒരാളും ഇതിഹാസവുമായ എംഎസ് ധോണി ഒപ്പമുണ്ടായിട്ടും സിഎസ്‌കെ ഇത്രയുമധികം പിഴവുകള്‍ എങ്ങനെ ബാറ്റിങ് ഓര്‍ഡറിലും പ്ലെയിങ് ഇലവനിലും വരുത്തുന്നുവെന്നതാണ് ആശ്ചര്യപ്പെടുത്തുവെന്നതാണ് ആശ്ചര്യപ്പെടുത്തുന്ന കാര്യം. വരാനിരിക്കുന്ന മല്‍സരങ്ങളില്‍ സിഎസ്‌കെ ഈ തെറ്റുകള്‍ തിരുത്തുമോയെന്നതു നമുക്കു കാത്തിരുന്നു തന്നെ കാണാം.

സിഎസ്‌കെയുടെ ഏറ്റവും ബെസ്റ്റ് 11

റുതുരാജ് ഗെയ്ക്വാദ് (ക്യാപ്റ്റന്‍), രചിന്‍ രവീന്ദ്ര, രാഹുല്‍ ത്രിപാഠി, ശിവം ദുബെ, വിജയ് ശങ്കര്‍, സാം കറെന്‍, എംഎസ് ധോണി (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, നൂര്‍ അഹമ്മദ്, മതീശ പതിരാന, ഖലീല്‍ അഹമ്മദ്.

Story first published: Saturday, March 29, 2025, 10:14 [IST]
Other articles published on Mar 29, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+