Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: പ്രിയാന്‍ഷ് വെറും 6ന് ഔട്ടായേനെ!! സെഞ്ച്വറി അടിപ്പിച്ചത് സിഎസ്‌കെ, 2 തവണ 'സഹായം'

ചണ്ഡീഗഡ്: കന്നി ഐപിഎല്ലില്‍ തന്നെ തീപ്പൊരി സെഞ്ച്വറിയുമായി വരവറിയിച്ചിരിക്കുകയാണ് പഞ്ചാബ് കിങ്‌സിന്റെ യുവ ഓപ്പണര്‍ പ്രിയാന്‍ഷ് ആര്യ. ചെന്നൈ സൂപ്പര്‍ കിങ്‌സ് ബൗളിങ് നിരയെ പഞ്ഞിക്കിട്ട ഇടംകൈയന്‍ ബാറ്റര്‍ 103 റണ്‍സ് അടിച്ചെടുത്താണ് പുറത്തായത്. വെറും 42 ബോളുകളിലാണിത്. ഒമ്പതു സിക്‌സറും ഏഴു ഫോറുകളുമുള്‍പ്പെട്ടതാണ് പ്രിയാന്‍ഷിന്റെ ഇന്നിങ്‌സ്.

വെറും 39 ബോളുകളിലാണ് താരം സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ അഞ്ചാമത്തെ സെഞ്ച്വറിയാണിത്. കൂടാതെ ടൂര്‍ണമെന്റില്‍ ഒരു ഇന്ത്യന്‍ താരത്തിന്റെ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറിയും ഇതു തന്നെ. എന്നാല്‍ യഥാര്‍ഥത്തില്‍ പ്രിയാന്‍ഷിനെ ഈ സെഞ്ച്വറിയടിക്കാന്‍ സഹായിച്ചത് സിഎസ്‌കെ തന്നെയാണ്. ഇതു എങ്ങനെയെന്നറിയാം.

PRIYANSH ARYA

പ്രിയാന്‍ഷിനെ 'സഹായിച്ച്' സിഎസ്‌കെ

ഈ മല്‍സരത്തില്‍ വെറും ആറു റണ്‍സ് മാത്രമെടുത്ത് പ്രിയാന്‍ഷ് ആര്യ മടങ്ങേണ്ടതായിരുന്നു. പക്ഷെ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ഇടംകൈയന്‍ പേസര്‍ ഖലീല്‍ അഹമ്മദ് അദ്ദേഹത്തിനു ആയുസ് നീട്ടികൊടുത്തു. ആദ്യ ഓവറിലെ രണ്ടാമത്തെ ബോളില്‍ തന്നെയായിരുന്നു ഇത്.

ഖലീലാണ് ചെന്നൈക്കായി ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാനെത്തിയത്. സിക്‌സറുമായാണ് അദ്ദേഹത്തെ പ്രിയാന്‍ഷ് സ്വീകരിച്ചത്. ബാക്ക് ഓഫ് ലെങ്ത്ത് ബോളാണ് ഖലീലെറിഞ്ഞത്. അപ്പര്‍ കട്ടിലൂടെ ഡീപ്പ് ബാക്ക്‌വേര്‍ഡ് പോയിന്റിലൂടെ പ്രിയാന്‍ഷ് അതു സിക്‌സറിലേക്കു പായിക്കുകയും ചെയ്തു. അടുത്ത ബോളില്‍ തന്നെ അദ്ദേഹത്തെ മടക്കാന്‍ ഖലീലിന് സുവര്‍ണാവസരം ലഭിച്ചു.

ലെഗ് സ്റ്റംപിലേക്കു സ്വിങ് ചെയ്ത ബോളായിരുന്നു താരമെറിഞ്ഞത്. പ്രിയാഷ് ഇതു ഫ്‌ളിക്ക് ചെയ്യാന്‍ ശ്രമിച്ചെങ്കിലും ബാറ്റില്‍ എഡ്ജായ ബോള്‍ ഖലീലിനു നേരെയാണ് വന്നത്. ഫോളോത്രൂയ്ക്കിടെ ഖലീല്‍ വലതു വശത്തേക്കു മാറി അതു കൈയിലൊതുക്കാന്‍ ശ്രമിച്ചെങ്കിലും കൈയില്‍ തട്ടിത്തെറിക്കുകയായിരുന്നു. അല്‍പ്പം കൂടി ജാഗ്രത പുലര്‍ത്തിയിരുന്നെങ്കില്‍ അദ്ദേഹത്തിനു എടുക്കാമായിരുന്ന ക്യാച്ചാണിത്. അതു ചെയ്തിരുന്നെങ്കില്‍ വെറും ആറു റണ്‍സിനു പ്രിയാന്‍ഷ് പുറത്താവുകയും ചെയ്‌തേനെ.

csk

ആയുസ് നീട്ടിക്കിട്ടിയ താരം ഈ ഓവറില്‍ വീണ്ടുമൊരു സിക്‌സര്‍ കൂടി പായിച്ചാണ് ഇതു ആഘോഷിച്ചത്. ഈ ഓവറില്‍ 17 റണ്‍സും താരം അടിച്ചെടുത്തു. അതിനു ശേഷം പ്രിയാന്‍ഷിനു വീണ്ടുമൊരിക്കല്‍ക്കൂടി സിഎസ്‌കെയുടെ സഹായം ലഭിച്ചു. ഇത്തവണ 73 റണ്‍സില്‍ നില്‍ക്കെയായിരുന്നു ഇത്. ആര്‍ അശ്വിന്‍ എറിഞ്ഞ 12ാം ഓവറിലാണ് താരം പുറത്താവലില്‍ നിന്നും രക്ഷപ്പെട്ടത്.

12ാം ഓവറിലെ ആദ്യത്തെ ബോളില്‍ പ്രിയാന്‍ഷ് സിക്‌സര്‍ കണ്ടെത്തി. അടുത്ത ബോൡ തന്നെ താരം ക്രീസ് വിടേണ്ടതുമായിരുന്നു. പക്ഷെ അതു സംഭവിച്ചില്ല. വിക്കറ്റിനു പകരം സിക്‌സറാണ് ചെന്നൈക്കു വഴങ്ങേണ്ടി വന്നത്. ലോങ്ഓഫിനു മുകളിലൂടെയാണ് പ്രിയാന്‍ഷ് ഇത്തവണ വമ്പന്‍ ഷോട്ടിനു ശ്രമിച്ചത്. പക്ഷെ ഇതു പ്രതീക്ഷിച്ചതു പോലെ കണക്ടായില്ല.

ബൗണ്ടറി ലൈനിനു തൊട്ടരികിലുള്ള പേസര്‍ മുകേഷ് ചൗധരിയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. താരം ഇതു കൈകളിലൊതുക്കിയെങ്കിലും അതിനുടെ ഒരു കാല്‍ അല്‍പ്പം പിറകിലേക്കു നീങ്ങി ബൗണ്ടറി ലൈനില്‍ ടച്ച് ചെയ്തു. ഇതോടെ വിക്കറ്റ് ലഭിക്കേണ്ടിയിരുന്ന ക്യാച്ച് സിക്‌സറില്‍ കലാശിക്കുകയുമായിരുന്നു. ഒരിക്കല്‍ കൂടി രക്ഷപ്പെട്ടതോടെ പ്രിയാന്‍ഷ് തന്റെ സെഞ്ച്വറിയുമായി ഇതു നന്നായി ആഘോഷിക്കുകയായിരുന്നു.

Story first published: Tuesday, April 8, 2025, 21:26 [IST]
Other articles published on Apr 8, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+