Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ക്യാപ്റ്റനാവാന്‍ ധോണിക്ക് യാതൊരു മടിയുമില്ല! പറഞ്ഞപ്പോഴേ സമ്മതിച്ചു; ഫ്‌ളമിങ് പറയുന്നു

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനം നടത്തുന്ന ടീമാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. അഞ്ച് മത്സരത്തില്‍ നാലിലും തോറ്റ സിഎസ്‌കെ ഒമ്പതാം സ്ഥാനത്താണുള്ളത്. ഇത്തവണ വലിയ തിരിച്ചടികള്‍ നേരിട്ടുകൊണ്ടിരിക്കുന്നതിനിടെ സിഎസ്‌കെയ്ക്ക് ഇപ്പോള്‍ മറ്റൊരു വെല്ലുവിളി കൂടി എത്തിയിരിക്കുകയാണ്. നായകന്‍ റുതുരാജ് ഗെയ്ക് വാദ് പരിക്കേറ്റ് പുറത്തായിരിക്കുകയാണ്. സീസണില്‍ മോശം ഫോമിലായിരുന്നു റുതുരാജ് കളിച്ചിരുന്നത്.

ഇതിനിടെയാണ് ഇപ്പോള്‍ പരിക്കും വേട്ടയാടിയിരിക്കുന്നത്. നായകനെന്ന നിലയില്‍ കാര്യമായ പ്രകടനം നടത്താന്‍ റുതുരാജിന് സാധിച്ചിരുന്നില്ല. റുതുരാജ് പരിക്കേറ്റ് പുറത്തായതോടെ നായകസ്ഥാനത്തേക്ക് എംഎസ് ധോണി തിരിച്ചെത്തിയിരിക്കുകയാണ്. നായകനെന്ന നിലയില്‍ ധോണി എത്തുന്നത് ആരാധകര്‍ക്ക് ആവേശം നല്‍കുന്ന കാര്യമാണ്. എന്നാല്‍ 43കാരനായ ധോണി ക്യാപ്റ്റനാവുമ്പോള്‍ പഴയ അത്ഭുതം ആവര്‍ത്തിക്കാനാവുമോയെന്നതാണ് കണ്ടറിയേണ്ടത്.

ധോണി ബാറ്റിങ് ഓഡറില്‍ പിന്നോട്ട് ഇറങ്ങുന്നതിനെതിരേയും ജയിപ്പിക്കാന്‍ ശ്രമിക്കാത്ത ബാറ്റിങ് പ്രകടനത്തിനെതിരേയും വിമര്‍ശനം ശക്തമാണ്. അതിനിടെയാണ് ധോണി വീണ്ടും ക്യാപ്റ്റനാവുന്നത്. എന്നാല്‍ ധോണിക്ക് വീണ്ടും നായകനാവാന്‍ യാതൊരു മടിയുമില്ലെന്നും പറഞ്ഞപ്പോഴെ സമ്മതിച്ചുവെന്നും തുറന്ന് പറഞ്ഞിരിക്കുകയാണ് ടീമിന്റെ പരിശീലകനായ സ്റ്റീഫന്‍ ഫ്‌ളമിങ്.

സിഎസ്‌കെയ്ക്കായി ധോണി എന്തിനും തയ്യാര്‍

ഒട്ടുമിക്ക ക്രിക്കറ്റ് താരങ്ങളും 40 വയസിന് ശേഷം കമന്റേറ്ററായോ അവതാരകനായോ ആണ് കാണപ്പെടുന്നത്. എന്നാല്‍ ധോണി 43ലും മിന്നിക്കുകയാണ്. വിക്കറ്റിന് പിന്നില്‍ തകര്‍പ്പന്‍ പ്രകടനമാണ് ധോണി നടത്തുന്നത്. മിന്നും സ്റ്റംപിങ്ങുകള്‍ ഇപ്പോഴും നടത്താന്‍ അദ്ദേഹത്തിന് സാധിക്കുന്നുണ്ട്. ബാറ്റുകൊണ്ടും ഭേദപ്പെട്ട പ്രകടനമാണ് ധോണി പുറത്തെടുക്കുന്നത്. വീണ്ടും നായകനായി ധോണി എത്തുന്നത് വലിയ പ്രതീക്ഷയാണ് ടീമിന് നല്‍കുന്നത്.

ധോണി ഇപ്പോഴും ടീമിന്റെ നായകനാവാന്‍ തയ്യാറാവുന്നത് ടീമിന് ആത്മവിശ്വാസം നല്‍കുന്ന കാര്യമാണെന്നാണ് ഫ്‌ളമിങ് പറയുന്നത്. 'നായകസ്ഥാനം ഏറ്റെടുക്കാന്‍ യാതൊരു മടിയും ധോണിക്കില്ല. അതുകൊണ്ടുതന്നെ ധോണി വീണ്ടും നായകസ്ഥാനത്തേക്കെത്തുമോയെന്ന കാര്യത്തില്‍ ആര്‍ക്കും സംശയം വേണ്ട' ഫ്‌ളമിങ് പറഞ്ഞു. ധോണി നായകസ്ഥാനത്തേക്ക് തിരിച്ചെത്തുന്നത് ടീമിന് ഗുണം ചെയ്യാനാണ് സാധ്യത കൂടുതല്‍. റുതുരാജിന് സിഎസ്‌കെയെ മുന്നോട്ട് കൊണ്ടുപോകാന്‍ സാധിക്കുന്നില്ല.

ms dhoni noor ahmed

ധോണിക്ക് കീഴില്‍ സിഎസ്‌കെ കളിക്കുന്നതോടെ ടീമിന്റെ ആത്മവിശ്വാസം വളരെയധികം ഉയരുമെന്ന കാര്യം ഉറപ്പാണ്. താരങ്ങളെ ഫോമിലേക്കെത്തിക്കാന്‍ ധോണിക്ക് സാധിച്ചാല്‍ സിഎസ്‌കെയ്ക്ക് തിരിച്ചുവരവ് അസാധ്യമല്ല.

റുതുരാജ് കളിച്ചത് പരിക്കുമായി

സിഎസ്‌കെ നായകന്‍ റുതുരാജ് ഗെയ്ക് വാദ് ആദ്യ മത്സങ്ങള്‍ കളിച്ചത് പൂര്‍ണ്ണ ഫിറ്റ്‌നസോടെ ആയിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്. താരത്തിന്റെ പ്രകടനം മോശമായിരുന്നു. ഇതിന് കാരണം പരിക്കായിരുന്നുവെന്ന് തന്നെ പറയാം. കാല്‍മുട്ടിനാണ് പരിക്കുള്ളത്. എംആര്‍ ഐ സ്‌കാനിങ്ങില്‍ ഇത് വ്യക്തമായിരുന്നു. പരിക്കുമായി റുതുരാജിനെ ഇനിയും കളിപ്പിച്ചാല്‍ പരിക്ക് ഗുരുതരമാവാന്‍ സാധ്യതയുണ്ട്. ഇത് മുന്നില്‍ക്കണ്ടാണ് റുതുരാജിനെ മാറ്റിനിര്‍ത്തിയതെന്ന് പറയാം.

ഇത്തവണത്തെ സിഎസ്‌കെയുടെ ടീം കരുത്ത് അത്ര ശക്തമല്ല. അതുകൊണ്ടുതന്നെ ധോണി ക്യാപ്റ്റനായാലും കാര്യമായ വ്യത്യാസം സിഎസ്‌കെയിലുണ്ടാവുമെന്ന് കരുതാനാവില്ല. ധോണിക്ക് കീഴില്‍ സിഎസ്‌കെ നാണംകെട്ടാല്‍ അത് ധോണിക്ക് നിലവില്‍ ഉള്ള വിലകൂടി നഷ്ടപ്പെടുത്തുമെന്നുറപ്പാണ്. എന്തായാലും ധോണിക്ക് മുകളില്‍ വലിയ വെല്ലുവിളിയാണുള്ളതെന്ന് പറയാം. സിഎസ്‌കെ ഇപ്പോഴും ധോണിയെ അമിതമായി ആശ്രയിക്കുകയാണ്.

മികച്ച യുവതാരങ്ങളെ ടീമിലേക്ക് കൊണ്ടുവരാനും നായകസ്ഥാനത്തേക്ക് വളര്‍ത്താനും സിഎസ്‌കെയ്ക്ക് സാധിക്കുന്നില്ല. മറ്റ് ടീമുകളെല്ലാം ഭാവി മുന്നില്‍ക്കണ്ട് യുവതാരങ്ങളെ വളര്‍ത്തുന്നു. എന്നാല്‍ സിഎസ്‌കെ സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് കിരീടം നേടുകയെന്ന പഴയ തന്ത്രത്തെയാണ് ഇപ്പോഴും ആശ്രയിക്കുന്നത്. ഇത് ടീമിനെ പിന്നോട്ടടിക്കുകയാണ് ചെയ്യുന്നത്. എന്തായാലും സിഎസ്‌കെയ്ക്ക് കാര്യങ്ങള്‍ എളുപ്പമാവില്ലെന്നുറപ്പാണ്.

Story first published: Friday, April 11, 2025, 7:39 [IST]
Other articles published on Apr 11, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+