Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ധോണി 'അണ്‍ക്യാപ്ഡ്' താരം! സിഎസ്‌കെയില്‍ തുടരാം, കെകെആറില്‍ നരെയ്‌ന് പറ്റില്ല, കാരണം?

ഐപിഎല്ലിന്റെ മെഗാ ലേലത്തിനു മുന്നോടിയായി ഫ്രാഞ്ചൈസികളുടെ റീട്ടെന്‍ഷന്‍ സംബന്ധിച്ച് ബിസിസിഐയുടെ പ്രഖ്യാപനം വന്നിരിക്കുകയാണ്. ഇതനുസരിച്ച് പരമാവധി ആറു താരങ്ങളെ ഓരോ ടീമിനും അടുത്ത സീണിലേക്കു നിലനിര്‍ത്താന്‍ സാധിക്കും. ഇതില്‍ പരമാവധി രണ്ടു പേര്‍ അണ്‍ക്യാപ്ഡ് താരങ്ങളെയും ഉള്‍പ്പെടുത്താം. ഓരോ ഫ്രാഞ്ചൈസിയുടെയും പഴ്‌സിലെ തുകയും വര്‍ധിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ 100 കോടി രൂപയായിരുന്നത് ഇത്തവണ 120 കോടിയാക്കി ഉയര്‍ത്തിയിരിക്കുകയാണ്.

മുന്‍ ഇതിഹാസ നായകനും ഇന്ത്യന്‍ വിക്കറ്റ് കീപ്പറുമായ എംഎസ് ധോണിയെ അടുത്ത സീസണില്‍ അണ്‍ക്യാപ്ഡ് താരങ്ങളുടെ വിഭാഗത്തില്‍ നിലനിര്‍ത്താന്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിനു സാധിക്കുമെന്നാണ് ശ്രദ്ധേയമായ കാര്യം. പക്ഷെ വെസ്റ്റ് ഇന്‍ഡീസിന്റെ വെറ്ററന്‍ ഓള്‍റൗണ്ടര്‍ സുനില്‍ നരെയ്‌നെ ഈ വിഭാഗത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു നിലനിര്‍ത്താന്‍ സാധിക്കില്ല. ഇതിനു പിന്നിലെ കാരണമറിയാം.

MS DHONI

ധോണി എങ്ങനെ അണ്‍ക്യാപ്ഡ് താരം?

ഇന്ത്യക്കു വേണ്ടി അന്താരാഷ്ട്ര ക്രിക്കറ്റില്‍ മൂന്നു ഫോര്‍മാറ്റുകളിലുമായി ഒരുപാട് മല്‍സരങ്ങളില്‍ കളിച്ചിട്ടും എംഎസ് ധോണി എങ്ങനെ അണ്‍ക്യാപ്ഡ് താരങ്ങളുടെ കാറ്റഗറിയില്‍ വരുമെന്ന് ആരുമൊന്നു സംശയിക്കും. ഇതിനൊരു കാരണം കൂടിയുണ്ട്. കഴിഞ്ഞ അഞ്ചു കലണ്ടര്‍ വര്‍ഷത്തോളം അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിക്കാതിരിക്കുകയും ബിസിസിഐയുടെ മുഖ്യ കരാറില്‍ ഉള്‍പ്പെടാതിരിക്കുകയും ചെയ്താല്‍ ആ താരത്തെ അണ്‍ക്യാപ്ഡ് വിഭാഗത്തില്‍ നിലനിര്‍ത്താമെന്നാണ് ബിസിസിഐ പറയുന്നത്.

ധോണിക്കു തുണയായിട്ടുള്ളതും ഈ നിയമം തന്നെയാണ്. 2019ലെ ഐസിസി ഏകദിന ലോകകപ്പ് സെമി ഫൈനലിനു ശേഷം ഇന്ത്യന്‍ ടീമിനു വേണ്ടി ഒരു ഫോര്‍മാറ്റിലും അദ്ദേഹം കളിച്ചിട്ടില്ല. അതിനാല്‍ അദ്ദേഹവും ഇപ്പോള്‍ അണ്‍ക്യാപ്ഡ് താരങ്ങളുടെ കാറ്റഗറിയില്‍ പെടുകയും ചെയ്യും. അണ്‍ക്യാപ്ഡ് താരമായി ധോണിക്കു നാലു കോടി രൂപ മാത്രമേ ശമ്പളമായി നല്‍കേണ്ടതുള്ളൂ. ഇതു ബാക്കിയുള്ള തുക സിഎസ്‌കെയ്ക്കു ലേലത്തില്‍ നന്നായി ഉപയോഗപ്പെടുത്താനും സാധിക്കും.

നരെയ്‌ന് എന്തുകൊണ്ട് പറ്റില്ല?

എംഎസ് ധോണിയെപ്പോലെ സുനില്‍ നരെയ്‌നും വെസ്റ്റ് ഇന്‍ഡീസ് ടീമിനു വേണ്ടി അവസാനമായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചിട്ടുള്ളത് 2019ല്‍ തന്നെയാണ്. എന്നാല്‍ അദ്ദേഹത്തെ അണ്‍ക്യാപ്ഡ് താരമായി അടുത്ത സീസണില്‍ നിലനിര്‍ത്താന്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു സാധിക്കില്ല.

ഇതിനൊരു കാരണം കൂടിയുണ്ട്. ബിസിസിഐയുടെ നിയമാവലി പ്രകാരം ഇതു ഇന്ത്യന്‍ താരങ്ങള്‍ക്കു മാത്രമേ ബാധകമാവുകയുള്ളൂ. അതിനാല്‍ തന്നെ നരെയ്‌നടക്കം മറ്റു വിദേശ താരങ്ങള്‍ക്കും അഞ്ചു വര്‍ഷത്തിലേറെയായി അന്താരാഷ്ട്ര ക്രിക്കറ്റില്‍ കളിച്ചില്ലെങ്കില്‍ അണ്‍ക്യാപ്ഡ് കാറ്റഗറിയില്‍ ഉള്‍പ്പെടാന്‍ കഴിയില്ല.

SUNIL NARINE

നരെയ്‌നെ കൈവിടില്ല

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് അടുത്ത സീസണിലും സുനില്‍ നരെയ്‌നെ കൈവിടാന്‍ സാധ്യതയില്ല. കാരണം കഴിഞ്ഞ എഡിഷനില്‍ തകര്‍പ്പന്‍ പ്രകടനമാണ് അദ്ദേഹം കാഴ്ചവച്ചത്. വീണ്ടും ഓപ്പണിങ് റോളിലേക്കു മടങ്ങിയെത്തിയ ശേഷം സ്‌ഫോടനാത്മക ഇന്നിങ്‌സുകളിലൂടെ കെകെആറിന്റെ തുറുപ്പുചീട്ടായി മാറാന്‍ നരെയ്‌നായിരുന്നു.

15 മല്‍സരങ്ങളില്‍ നിന്നും 180.74 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റില്‍ 488 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു. കൂടാതെ 17 വിക്കറ്റുകളുമായി ബൗളിങിലും തന്റെ സാന്നിധ്യമറിയിക്കാന്‍ നരെയ്‌നായിരുന്നു. പക്ഷെ അദ്ദേഹത്തെ നിലനിര്‍ത്തണമെങ്കില്‍ 10 കോടിയിലേറെ രൂപ കെകെആറിനു മുടക്കേണ്ടതായി വരും.

കെകെആര്‍ ആദ്യം നിലനിര്‍ത്തുന്ന താരം ആരായിരിക്കും എന്നതിനെ ആശ്രയിച്ചായിരിക്കും നരെയ്‌ന്റെ പ്രതിഫലം. ആദ്യം നിലനിര്‍ത്തപ്പെടുകയാണെങ്കില്‍ 18 കോടിയായിരിക്കും അദ്ദേഹത്തിനു ലഭിക്കുന്ന ശമ്പളം. രണ്ടാമത്തെയാളെങ്കില്‍ 14 കോടിയും മൂന്നാമനെങ്കില്‍ 11 കോടിയും നരെയ്‌നു ലഭിക്കും.

Story first published: Sunday, September 29, 2024, 12:20 [IST]
Other articles published on Sep 29, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+