Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: റിഷഭിനെ വേണ്ട! സിഎസ്‌കെ നോട്ടമിടുന്നത് ആരെയൊക്കെ? സാധ്യതാ 11 എങ്ങനെ? അറിയാം

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ഇത്തവണ വാശിയേറിയ പോരാട്ടം തന്നെയാണ് പ്രതീക്ഷിക്കപ്പെടുന്നത്. 10 ടീമുകളും ഇതിനോടകം നിലനിര്‍ത്തന്‍ പ്രഖ്യാപിച്ചതിനാല്‍ പേഴ്‌സില്‍ ശേഷിക്കുന്ന പണം ഉപയോഗിച്ച് മികച്ചൊരു ടീമിനെ കെട്ടിപ്പടുക്കുകയാവും 10 ടീമുകളുടേയും ലക്ഷ്യം. ഇത്തവണയും എംഎസ് ധോണിയെ ചെന്നൈ സൂപ്പര്‍ കിങ്‌സ് നിലനിര്‍ത്തിയിട്ടുണ്ട്.

ഇതോടെ സിഎസ്‌കെ ആരാധകരെല്ലാം കൂടുതല്‍ ആവേശത്തിലായിരിക്കുകയാണ്. പിഴവുകള്‍ നികത്തി അടുത്ത സീസണില്‍ കപ്പിലേക്കെത്താനുള്ള തന്ത്രങ്ങള്‍ പയറ്റുകയാണ് സിഎസ്‌കെ. പ്രധാന താരങ്ങളെയെല്ലാം നിലനിര്‍ത്തിയ സിഎസ്‌കെ വരുന്ന സീസണിലും സീനിയര്‍ താരങ്ങളെ ഉപയോഗിച്ച് ഞെട്ടിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ്. എന്നാല്‍ ചില യുവ സൂപ്പര്‍ താരങ്ങളേയും ധോണിപ്പട നോട്ടമിടുന്നുണ്ട്. എന്തൊക്കെയാണ് സിഎസ്‌കെയുടെ പദ്ധതികളെന്ന് പരിശോധിക്കാം.

നിലനിര്‍ത്തിയത് അഞ്ച് പേരെ

സിഎസ്‌കെ ഇത്തവണ നിലനിര്‍ത്തിയത് അഞ്ച് പേരെയാണ്. നായകന്‍ റുതുരാജ് ഗെയ്ക് വാദിനേയും സ്പിന്‍ ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജയേയും 18 കോടി പ്രതിഫലത്തിലാണ് നിലനിര്‍ത്തിയത്. പേസര്‍ മതീഷ പതിരാനയെ 13 കോടിക്ക് ടീം നിലനിര്‍ത്തിയപ്പോള്‍ മീഡിയം പേസ് ഓള്‍റൗണ്ടറായ ശിവം ദുബെക്ക് 12 കോടിയാണ് പ്രതിഫലമായി നല്‍കിയത്.

എംഎസ് ധോണിയെ നാല് കോടിക്കും നിലനിര്‍ത്തി. 65 കോടിയാണ് സിഎസ്‌കെ നിലനിര്‍ത്തലിനായി ചിലവിട്ടത്. 20 താരങ്ങളെക്കൂടി പരമാവധി സിഎസ്‌കെയ്ക്ക് ടീമിലേക്ക് ചേര്‍ക്കാം. 55 കോടി രൂപയാണ് പേഴ്‌സില്‍ ശേഷിക്കുന്നത്. ബൗളിങ് നിരയിലും ബാറ്റിങ് നിരയിലും നിരവധി വിടവുകള്‍ സിഎസ്‌കെയ്ക്ക് നികത്തേണ്ടതായുണ്ട്.

നോട്ടമിടുന്നത് ഈ താരങ്ങളെ

ഡെവോണ്‍ കോണ്‍വേയെ തിരികെ എത്തിക്കാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും. ഇടം കൈയന്‍ ഓപ്പണര്‍ രണ്ട് കോടി അടിസ്ഥാന വിലയിലാണ് ലേലത്തിലേക്കെത്തുന്നത്. പരമാവധി 10 കോടിവരെ താരത്തിന് നല്‍കിയേക്കും. റുതുരാജ് ഗെയ്ക് വാദും കോണ്‍വേയും തമ്മിലുള്ള കൂട്ടുകെട്ട് മികച്ചതാണ്. ഇന്ത്യന്‍ പിച്ചില്‍ ഭേദപ്പെട്ട റെക്കോഡുള്ള താരമാണ് കോണ്‍വേ.

സര്‍ഫറാസ് ഖാന്‍, മുഷീര്‍ ഖാന്‍ എന്നിവരെ സിഎസ്‌കെ നോട്ടമിടുന്നുണ്ട്. രണ്ട് പേരും അതിവേഗത്തില്‍ റണ്‍സുയര്‍ത്താന്‍ ശേഷിയുള്ളവരാണ്. എന്നാല്‍ സര്‍ഫറാസിന് മികച്ചൊരു ഐപിഎല്‍ കരിയര്‍ സൃഷ്ടിക്കാനായിട്ടില്ല. സിഎസ്‌കെയിലേക്കെത്തുമ്പോള്‍ ഇതിന് മാറ്റമുണ്ടാവുമെന്ന് തന്നെ പ്രതീക്ഷിക്കാം. സമീര്‍ റിസ്വി, റൊമാരിയോ ഷിഫേര്‍ഡ് എന്നിവരെയെല്ലാം ടീം നോട്ടമിട്ടേക്കും.

rishabh pant

റിഷഭ് പന്തിനെ വാങ്ങില്ല

ഡല്‍ഹി നായകസ്ഥാനമൊഴിഞ്ഞ റിഷഭ് പന്തിനെ സിഎസ്‌കെ ഒപ്പം കൂട്ടിയേക്കില്ല. സൂപ്പര്‍ താരത്തിന് ലേലത്തില്‍ റെക്കോഡ് പ്രതിഫലമാണ് പ്രതീക്ഷിക്കുന്നത്. 20 കോടിക്ക് മുകളിലേക്ക് റിഷഭിന്റെ പ്രതിഫലം പോകാന്‍ സാധ്യത കൂടുതലാണ്. ഈ സാഹചര്യത്തില്‍ സിഎസ്‌കെ ഇത്രയും അധികം തുക റിഷഭ് പന്തിനായി മുടക്കാന്‍ തയ്യാറായേക്കില്ല. റിഷഭിനെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് ടീമുകളെല്ലാം നോട്ടമിടുന്നുണ്ട്. എന്നാല്‍ ഏറ്റവും കൂടുതല്‍ പണം പേഴ്‌സിലുള്ള പഞ്ചാബ് കിങ്‌സ് റിഷഭിനെ വാങ്ങാനാണ് സാധ്യത.

ബൗളിങ് നിരയില്‍ നോട്ടമിടുന്നത് ഇവരെ

ബൗളിങ് നിരയിലേക്ക് പഴയ താരങ്ങളെത്തന്നെ തിരികെ എത്തിക്കാനാണ് സിഎസ്‌കെ കൂടുതല്‍ താല്‍പര്യം കാട്ടുന്നത്. ദീപക് ചഹാര്‍, മുകേഷ് ചൗധരി, സിമര്‍ജീത് സിങ്, മഹേഷ് തീക്ഷണ, തുഷാര്‍ ദെശപാണ്ഡെ എന്നിവരെയെല്ലാം മടക്കിക്കൊണ്ടുവരാന്‍ സിഎസ്‌കെ ശ്രമിച്ചേക്കും. ഖലീല്‍ അഹമ്മദ്, ഭുവനേശ്വര്‍ കുമാര്‍, ജെയിംസ് ആന്‍ഡേഴ്‌സന്‍, മുസ്തഫിസുര്‍ റഹ്‌മാന്‍, മാര്‍ക്കസ് സ്റ്റോയിണിസ് എന്നിവരെല്ലാം സിഎസ്‌കെയുടെ സാധ്യതാ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

നോട്ടമിടുന്ന സാധ്യതാ 11

റുതുരാജ് ഗെയ്ക് വാദ്, ഡെവോണ്‍ കോണ്‍വേ, സര്‍ഫറാസ് ഖാന്‍, സമീര്‍ റിസ്‌വി, ശിവം ദുബെ, രവീന്ദ്ര ജഡേജ, എംഎസ് ധോണി, ദീപക് ചഹാര്‍, മഹേഷ് തീക്ഷണ, മുകേഷ് ചൗധരി, മതീഷ പതിരാന

Story first published: Monday, November 18, 2024, 14:51 [IST]
Other articles published on Nov 18, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+