For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025:ആര് നേടും ഓറഞ്ച് ക്യാപ്പ്? തിരഞ്ഞെടുത്ത് ചാറ്റ്ജിപിടി; ടോപ് ഫൈവില്‍ ആരൊക്കെ?

കൊല്‍ക്കത്ത: ഐപിഎല്‍ 2025 സീസണിന്റെ ആവേശ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കമാവുകയാണ്. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഉദ്ഘാടന മത്സരത്തില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെയാണ് നേരിടുന്നത്. ഉദ്ഘാടന മത്സരത്തിന് മഴ മേഘങ്ങള്‍ വലിയ ഭീഷണി ഉയര്‍ത്തുന്നുണ്ടെങ്കിലും മത്സരം നടക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന സീസണായതിനാല്‍ ഇത്തവണ വാശിയേറിയ പോരാട്ടങ്ങള്‍ നടക്കുമെന്നുറപ്പ്.

എല്ലാ ടീമുകളിലും വലിയ മാറ്റങ്ങളുണ്ടായിട്ടുണ്ട്. പല ടീമുകളുടേയും നായകന്മാരും പരിശീലകരും മാറിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത്തവണ പ്രവചനങ്ങള്‍ക്ക് വലിയ പ്രസക്തിയില്ലെന്ന് പറയാം. സൂപ്പര്‍ താരങ്ങളെല്ലാം ബാറ്റുകൊണ്ടും പന്തുകൊണ്ടും മിന്നിക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകരുള്ളത്. ഇത്തവണ ആരാവും റണ്‍വേട്ടക്കാരില്‍ ഒന്നാമത് എത്തുകയെന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇപ്പോഴിതാ ചാറ്റ് ജിപിടി ഇത്തവണത്തെ റണ്‍വേട്ടക്കാരിലെ ടോപ് 5 തിരഞ്ഞെടുത്തിരിക്കുകയാണ്.

viratkohliipl2025

വിരാട് കോലി തലപ്പത്ത് എത്തും

ഇത്തവണത്തെ റണ്‍വേട്ടക്കാരില്‍ വിരാട് കോലി തലപ്പത്തെത്തുമെന്നാണ് ചാറ്റ് ജിപിടി പ്രവചിക്കുന്നത്. ഇതിനോടകം ഇന്ത്യയുടെ ടി20 ടീമില്‍ നിന്ന് വിരമിച്ച താരമാണ് കോലി. സമീപകാലത്തെ അദ്ദേഹത്തിന്റെ സ്‌ട്രൈക്ക് റേറ്റും വളരെ മോശമാണ്. പഴയതുപോലെ തകര്‍ത്തടിച്ച് കളിക്കാന്‍ കോലിക്ക് സാധിക്കുമോയെന്ന ആശങ്ക എല്ലാവര്‍ക്കുമുണ്ട്. ഇത്തവണയും ആര്‍സിബിയുടെ ഓപ്പണര്‍ റോളില്‍ വിരാട് കോലി ഉണ്ടാവുമെന്ന കാര്യം ഉറപ്പാണ്.

അവസാന സീസണില്‍ 741 റണ്‍സടിച്ച് മിന്നിക്കാന്‍ കോലിക്കായിരുന്നു. 154. 69 എന്ന മികച്ച സ്‌ട്രൈക്ക് റേറ്റും കോലിക്കുണ്ടായിരുന്നു. രണ്ട് തവണ ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള കോലി 2016ലെ സീസണില്‍ 973 റണ്‍സ് അടിച്ചെടുത്ത് റെക്കോഡിട്ടിരുന്നു.

ശുബ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്ത്

ഗുജറാത്ത് ടൈറ്റന്‍സ് നായകനും ഇന്ത്യയുടെ യുവ സൂപ്പര്‍ താരവുമായ ശുബ്മാന്‍ ഗില്‍ രണ്ടാം സ്ഥാനത്തെത്തുമെന്നാണ് ചാറ്റ് ജിപിടിയുടെ പ്രവചനം. 2023 സീസണില്‍ 890 റണ്‍സുമായി ഓറഞ്ച് ക്യാപ് നേടാന്‍ ഗില്ലിനായിരുന്നു. ഇത്തവണയും സ്ഥിരതയോടെ വലിയ സ്‌കോര്‍ നേടാന്‍ ഗില്ലിനാവുമെന്നാണ് ചാറ്റ് ജിപിടിയുടെ പ്രവചനം. എന്നാല്‍ നിലവില്‍ ഇന്ത്യയുടെ ടി20 ടീമിന് പുറത്തുള്ള താരമാണ് ഗില്‍. തുടക്കം മുതല്‍ ഉയര്‍ന്ന സ്‌ട്രൈക്ക് റേറ്റില്‍ കളിക്കില്ലെന്നതാണ് ഗില്ലിന്റെ പ്രശ്‌നം.

മൂന്നാം സ്ഥാനത്ത് കെ എല്‍ രാഹുല്‍ എത്തുമെന്നാണ് പ്രവചനം. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സ് നായകനായിരുന്ന രാഹുല്‍ ഇത്തവണ ഡല്‍ഹി ക്യാപിറ്റല്‍സിനൊപ്പമാണ്. അവസാന സീസണില്‍ 520 റണ്‍സടിച്ച് മിന്നിക്കാന്‍ രാഹുലിന് സാധിച്ചിരുന്നു. ഇത്തവണ നായകസ്ഥാനം ഏറ്റെടുക്കാത്ത രാഹുല്‍ ബാറ്റുകൊണ്ട് വലിയ പ്രകടനം നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. അനുഭവസമ്പന്നനായ താരം വലിയ പ്രകടനം നടത്തുമോയെന്നത് കാത്തിരുന്ന് കാണാം.

റുതുരാജ് നാലാം സ്ഥാനത്ത്

സിഎസ്‌കെ നായകനും ക്ലാസിക് താരവുമായ റുതുരാജ് ഗെയ്ക് വാദ് നാലാം സ്ഥാനത്ത് എത്തുമെന്നാണ് ചാറ്റ് ജിപിടി പ്രവചനം. ഇതിനോടകം റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പ് നേടിയിട്ടുള്ള താരമാണ് റുതുരാജ്. അവസാന സീസണില്‍ 583 റണ്‍സുമായി ഭേദപ്പെട്ട പ്രകടനം നടത്താനും താരത്തിനായിട്ടുണ്ട്. ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ റുതുരാജിന് ഇത്തവണത്തെ സീസണില്‍ മികവ് കാട്ടേണ്ടത് അത്യാവശ്യമാണെന്ന് തന്നെ പറയാം.

ട്രാവിസ് ഹെഡ് അഞ്ചാം സ്ഥാനക്കാരനാവുമെന്നാണ് പ്രവചനം. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ വെടിക്കെട്ട് ഓപ്പണര്‍ 567 റണ്‍സാണ് അവസാന സീസണില്‍ നേടിയത്. തല്ലിത്തകര്‍ത്ത് കളിക്കുന്നതോടൊപ്പം സ്ഥിരത കാട്ടാനും ഹെഡിന് സാധിക്കും. താരത്തിന്റെ സമീപകാല പ്രകടനങ്ങളെല്ലാം മികച്ചതാണ്. ഐപിഎല്ലില്‍ മികച്ച തുടക്കം ലഭിച്ചാല്‍ സ്ഥിരതയോടെ മിന്നിക്കാന്‍ ഹെഡിന് സാധിച്ചേക്കും.

Story first published: Saturday, March 22, 2025, 11:26 [IST]
Other articles published on Mar 22, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+