For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഇവരുണ്ടെങ്കില്‍ കപ്പ് ആര്‍സിബിക്ക് തന്നെ!! ലിസ്റ്റില്‍ മലയാളിയും, 3 പേരെ കോലിക്കു വേണം

ഐപിഎല്ലില്‍ വീണ്ടുമൊരിക്കല്‍ കൂടി റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരു ക്യാപ്റ്റനായി ഇതിഹാസ ബാറ്ററായ വിരാട് കോലി വന്നേക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമാണ്. കഴിഞ്ഞ തവണ ടീമിനെ നയിച്ച സൗത്താഫ്രിക്കയുടെ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെസിയെ ആര്‍സിബി നിലനിര്‍ത്തിയേക്കില്ലെന്നാണ് സൂചനകള്‍. അദ്ദേഹത്തിനു പകരമാണ് കോ ലിയെ ഒരിക്കല്‍ക്കൂടി നായനാക്കുന്നതിനെക്കുറിച്ച് ആര്‍സിബി ആലോചിക്കുന്നത്.

ഇതുവരെ ഐപിഎല്ലില്‍ കിരീടം നേടിയിട്ടില്ലാത്ത ടീമുകളിലൊന്നായ ആര്‍സിബിയെ രണ്ടാം വരവില്‍ ചാംപ്യന്‍മാരാക്കാന്‍ തന്നെയായിരിക്കും ക്യാപ്റ്റന്‍ കോലിയുടെ ശ്രമം. ഇതിനായി മികച്ചൊരു ടീമിനെയും അദ്ദേഹത്തിനു ആവശ്യമാണ്. നേരത്തേ തനിക്കൊപ്പം ആര്‍സിബിയിലുണ്ടായിരുന്ന ചില മിന്നും താരങ്ങളെ കോലി തിരികെ കൊണ്ടുവരാനുള്ള നീക്കവും നടത്തും. മെഗാ ലേലത്തില്‍ അദ്ദേഹം നോട്ടമിടാന്‍ ഏറ്റവുമധികം സാധ്യതയുള്ള കളിക്കാരെ അറിയാം.

KL RAHUL

കെഎല്‍ രാഹുല്‍

ഇന്ത്യന്‍ സ്റ്റാര്‍ ബാറ്ററായ കെഎല്‍ രാഹുലാണ് ആര്‍സിബി ടീമിലേക്കു വിരാട് കോലി എത്തിക്കാനിടയുള്ള ആദ്യത്തെ താരം. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ക്യാപ്റ്റന്‍ കൂടിയായ അദ്ദേഹം ടീം വിടാന്‍ തീരുമാനിച്ചു കഴിഞ്ഞതായാണ് വിവരം. രാഹുലിനെ നിലനിര്‍ത്താന്‍ എല്‍എസ്ജി ശ്രമിച്ചിരുന്നെങ്കിലും താരം ഈ ഓഫര്‍ തള്ളിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

മെഗാ ലേലത്തില്‍ അതുകൊണ്ടു തന്നെ രാഹുലിനെ തീര്‍ച്ചയായും നമുക്കു പ്രതീക്ഷിക്കാം. ആര്‍സിബിക്കു വേണ്ടി നേരത്തേ 20 മല്‍സരങ്ങളില്‍ അദ്ദേഹം കളിച്ചിട്ടുണ്ട്. 2016ല്‍ കോലിക്കു കീഴില്‍ മികച്ച പ്രകടനവും രാഹുല്‍ നടത്തിയിരുന്നു.

മധ്യനിര ബാറ്ററായി കളിച്ച അദ്ദേഹം ടീമിനായി വിക്കറ്റും കാത്തിരുന്നു. എന്നിട്ടും രാഹുലിനെ ആര്‍സിബി കൈവിടുകയായിരുന്നു. തുടര്‍ന്നാണ് അദ്ദേഹം പഞ്ചാബ് കിങ്‌സിന്റെ നായകസ്ഥാനത്തേക്കും അവിടെ നിന്നും എല്‍എസ്ജിയിലേക്കും എത്തിയത്.

യുസ്വേന്ദ്ര ചഹല്‍

ഇന്ത്യയുടെ സ്റ്റാര്‍ ലെഗ് സ്പിന്നര്‍ യുസ്വേന്ദ്ര ചഹലാണ് വിരാട് കോലി നോട്ടമിടുന്ന രണ്ടാമത്തെയാള്‍. റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെ കരിയര്‍ തുടങ്ങിയ താരമാണ് അദ്ദേഹം. ചഹലിനെ ലോകോത്തര സ്പിന്നര്‍മാരില്‍ ഒരാളാക്കി മാറ്റിയത് ആര്‍സിബിയിലെ മാച്ച് വിന്നിങ് പ്രകടനങ്ങളാണ്. ദീര്‍ഘകാലം ബൗളിങില്‍ കോലിയുടെ തുറുപ്പുചീട്ട് കൂടിയായിരുന്നു ചഹല്‍. ടീമിന്റെ എക്കാലത്തെയും വലിയ വിക്കറ്റ് വേട്ടക്കാരനും കൂടിയാണ് താരം.

പക്ഷെ എല്ലാവരെയും ഞെട്ടിച്ചുകൊണ്ടാണ് 2021ലെ സീസണിനു ശേഷം അദ്ദേഹത്തെ ആര്‍സിബി ഒഴിവാക്കിയത്. മെഗാ ലേലത്തിനു മുമ്പ് ടീമില്‍ തീര്‍ച്ചയായും നിലനിര്‍ത്തുമെന്നായിരുന്നു ചഹലിനെ ആര്‍സിബി അറിയിച്ചത്. പക്ഷെ അവര്‍ വാക്കുപാലിച്ചില്ല. ഇതോടെയാണ് രാജസ്ഥാന്‍ റോയല്‍സ് അദ്ദേഹത്തെ സ്വന്തമാക്കിയത്.

YUZVENDRA CHAHAL

റോയല്‍സിലും ചഹല്‍ മിന്നുന്ന പ്രകടനം ആവര്‍ത്തിക്കുകയും ചെയ്തു. പക്ഷെ അദ്ദേഹത്തെ റോയല്‍സ് നിലനിര്‍ത്തിയേക്കില്ലെന്നാണ് റിപ്പോര്‍ട്ട്. അങ്ങനെയെങ്കില്‍ മെഗാ ലേലത്തില്‍ മോഹവിലയെറിഞ്ഞ് ചഹലിനെ റാഞ്ചാന്‍ തന്നെയാണ് കോലിയുടെ പ്ലാന്‍.

ദേവ്ദത്ത് പടിക്കല്‍

റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവിലൂടെ കരിയറാരംഭിച്ച മറ്റൊരു താരമാണ് മറുനാടന്‍ മലയാളി ബാറ്ററായ ദേവ്ദത്ത് പടിക്കല്‍. ആര്‍സിബിക്കു വേണ്ടി അദ്ദേഹം അരങ്ങേറ്റം നടത്തുമ്പോള്‍ ടീമിന്റെ ക്യാപ്റ്റന്‍ വിരാട് കോലിയായിരുന്നു. ഓപ്പണറായി ഇറങ്ങി സ്ഥിരതയാര്‍ന്ന പ്രകടനങ്ങളും ദേവ്ദത്ത് കാഴ്ചവച്ചിരുന്നു.

എന്നിട്ടും 2021ലെ സീസണിനു ശേഷം താരത്തെ ഫ്രാഞ്ചൈസി കൈവിട്ടു. പക്ഷെ മറ്റെവിടെയും ദേവ്ദത്ത് ക്ലച്ച് പിടിച്ചില്ല. രാജസ്ഥാന്‍ റോയല്‍സ്, ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് ടീമുകള്‍ക്കായി താരം കളിച്ചെങ്കിലും നനഞ്ഞ പടക്കമായി മാറി.

എന്നാല്‍ ആഭ്യന്തര ക്രിക്കറ്റില്‍ തന്റെ ഹോം ടീം കൂടിയായ ആര്‍സിബിക്കൊപ്പം ശക്തമായ തിരിച്ചുവരവ് നടത്താന്‍ ദേവ്ദത്തിനായേക്കും. ക്യാപ്റ്റനായി കോലി വീണ്ടുമെത്തിയാല്‍ അതു താരത്തിനു കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാറ്റി മാറ്റുകയും ചെയ്യും.

Story first published: Thursday, October 31, 2024, 12:00 [IST]
Other articles published on Oct 31, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+