For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ഉടമ പൃഥ്വി രാജ്, സഞ്ജു ക്യാപ്റ്റന്‍; ബൗളിങ് കോച്ച് ശ്രീശാന്ത്! ഇങ്ങനൊരു ടീം വന്നാലോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ നിന്ന് പുറത്താക്കപ്പെട്ട ടീമുകളിലൊന്നാണ് കൊച്ചി ടസ്‌കേഴ്‌സ് കേരള. കേരളത്തിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം ഉള്‍ക്കൊണ്ട് വന്ന ടീമില്‍ പ്രതീക്ഷകളേറെയായിരുന്നെങ്കിലും ടീമിന് വലിയ ആയുസുണ്ടായില്ല. സാമ്പത്തികമായ പ്രശ്‌നങ്ങളെത്തുടര്‍ന്നാണ് കൊച്ചി ടസ്‌കേഴ്‌സ് കേരള ടീമിന് പൂട്ടുവീണത്. മഹേല ജയവര്‍ധന, വിവിഎസ് ലക്ഷ്മണ്‍, ബ്രണ്ടന്‍ മക്കല്ലം തുടങ്ങിയ പല പ്രമുഖരും അന്ന് കേരള ടീമിന്റെ ഭാഗമായിരുന്നു.

കൊച്ചി ടസ്‌കേഴ്‌സ് കേരളക്ക് വളരാനായില്ലെങ്കിലും കേരളത്തില്‍ നിന്ന് വീണ്ടുമൊരു ഐപിഎല്‍ ടീം വരണമെന്നത് ആരാധകരുടെ വലിയ ആഗ്രഹമാണ്. കേരളത്തില്‍ നിന്ന് വീണ്ടുമൊരു ടീം വന്നാല്‍ അതിന്റെ സാധ്യതാ ടീമും ഉടമകളും പരിശീലകരും ആരൊക്കെയായിരിക്കുമെന്ന് പരിശോധിക്കാം. ഉടമയാകാന്‍ ഏറ്റവും യോഗ്യന്‍ പൃഥ്വി രാജാണ്. എന്നാല്‍ ഒരു ഐപിഎല്‍ ടീമിനെ ഇറക്കണമെങ്കിലും വലിയ മുതല്‍ മുടക്ക് വേണ്ടിവരും. ഇതിന് പൃഥ്വി രാജിന്റെ നേതൃത്വത്തിലുള്ള ഉടമസ്ഥര്‍ വരുന്നതാണ് നല്ലത്.

പൃഥ്വി രാജ് കേരള ഫുട്‌ബോള്‍ പ്രീമിയര്‍ ലീഗില്‍ ഇതിനോടകം ടീമിനെ വാങ്ങിക്കഴിഞ്ഞു. ക്രിക്കറ്റിനോടും വളരെ താല്‍പര്യമുള്ളയാളാണ് പൃഥ്വി രാജ്. അതുകൊണ്ടുതന്നെ കേരളത്തില്‍ നിന്ന് വീണ്ടുമൊരു ഐപിഎല്‍ ടീം വന്നാല്‍ ഉടമയായി പൃഥ്വി രാജ് വരുന്നതാണ് നല്ലത്. ഇതിനോടകം പാന്‍ ഇന്ത്യ സ്റ്റാറായി മാറിയ പൃഥ്വി മുന്‍ കൈയെടുത്താല്‍ ഐപിഎല്‍ ടീം കൊണ്ടുവരിക പ്രയാസമായിരിക്കില്ല. ഇങ്ങനൊരു ടീം വന്നാല്‍ നായകസ്ഥാനത്ത് സഞ്ജു സാംസണ്‍ അല്ലാതെ മറ്റാരേയും ചിന്തിക്കാനാവില്ല.

നിലവില്‍ രാജസ്ഥാന്‍ റോയല്‍സിന്റെ ക്യാപ്റ്റനായ സഞ്ജു ഒരു സീസണില്‍ രാജസ്ഥാനെ ഫൈനല്‍ കളിപ്പിക്കുകയും ചെയ്തു. അവസാന സീസണില്‍ പ്ലേ ഓഫിലേക്ക് ടീമിനെ എത്തിക്കാനും സഞ്ജുവിനായി. കേരളത്തില്‍ നിന്ന് ഇനിയൊരു ടീം ഉണ്ടായാല്‍ സഞ്ജു നായകനാകാനാവും എല്ലാവരും ആഗ്രഹിക്കുക. സഞ്ജുവിന് കീഴില്‍ കളിച്ചാല്‍ വലിയ ആരാധക പിന്തുണയും ഈ ടീമിനുണ്ടാവുമെന്ന കാര്യവും ഉറപ്പാണ്. ഈ ടീമില്‍ മലയാളി താരം വിഷ്ണു വിനോദും ഉള്‍പ്പെടണമെന്ന് ആരാധകര്‍ ആഗ്രഹിക്കും.

Yashasvi Jaiswal ipl 2025

കാരണം സഞ്ജുവിനെപ്പോലെ തന്നെ കൈയടി അര്‍ഹിക്കുന്ന പ്രതിഭയാണ് വിഷ്ണു വിനോദ്. ഈ ടീമില്‍ പ്രമുഖരായ ചില താരങ്ങളുണ്ടെങ്കില്‍ മാത്രമേ സ്വീകാര്യതയും മാധ്യമ ശ്രദ്ധയും ലഭിക്കുകയുള്ളൂ. ഇതിന് പറ്റുന്ന താരങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം. യശ്വസി ജയ്‌സ്വാള്‍ ടീമിലെത്തിയാല്‍ കൂടുതല്‍ ശ്രദ്ധ ലഭിച്ചേക്കും. ഭാവിയില്‍ ഇന്ത്യയുടെ സൂപ്പര്‍ ഓപ്പണറായി മാറാന്‍ പ്രതിഭയുള്ള കളിക്കാരനാണ് യശ്വസി ജയ്‌സ്വാളെന്ന് പറയാം.

ശുബ്മാന്‍ ഗില്ലിനെ ടീമിലേക്കെത്തിച്ചാല്‍ അത് ഗുണം ചെയ്യും. വിരാട് കോലി കളമൊഴിയുമ്പോള്‍ ആ സ്ഥാനത്തേക്ക് ഉയരാന്‍ കെല്‍പ്പുള്ള താരം ഗില്ലാണ്. ഇതിനോടകം ഈ സ്ഥാനം ആരാധകരും ടീമും ഗില്ലിന് നല്‍കുന്നുണ്ട്. ഭാവിയിലെ ഇന്ത്യയുടെ നായകനായി ഗില്‍ എത്തുമെന്ന് നിസംശയം പറയാം. അഭിഷേക് ശര്‍മ, ദ്രുവ് ജുറേല്‍, രവി ബിഷ്‌നോയ്, അര്‍ഷ്ദീപ് സിങ്, തിലക് വര്‍മ, നിധീഷ് കുമാര്‍ റെഡ്ഡി എന്നിവരെല്ലാം ഭാവി മുന്നില്‍ക്കണ്ട് കേരള ടീമിന് പരിഗണിക്കാനാവുന്ന താരങ്ങളാണ്.

പരിശീലകനായി വരാന്‍ ഏറ്റവും നല്ലത് ആശിഷ് നെഹ്‌റയാണ്. പുതിയതായി ഒരു ടീമിനെ കെട്ടിപ്പടുക്കാന്‍ നെഹ്‌റ മിടുക്കനാണ്. അരങ്ങേറ്റ സീസണില്‍ ഗുജറാത്ത് ടൈറ്റന്‍സിനെ കപ്പടിപ്പിച്ച പരിശീലകനാണ് നെഹ്‌റ. അതുകൊണ്ടുതന്നെ നെഹ്‌റ പരിശീലകനായാല്‍ അത് ഗുണം ചെയ്യും. ബാറ്റിങ് കോച്ചായി ബ്രണ്ടന്‍ മക്കല്ലത്തെ കൊണ്ടുവരണം. മുന്‍ കിവീസ് വെടിക്കെട്ട് ബാറ്റ്‌സ്മാന്‍ കൊച്ചി ടസ്‌കേഴ്‌സ് കേരളക്കായി കളിച്ചിട്ടുള്ള താരം കൂടിയാണ്.

ബൗളിങ് പരിശീലകനായി ശ്രീശാന്തിനെ കൊണ്ടുവരണം. ഒരു കാലത്ത് ഇന്ത്യന്‍ ടീമിലെ കേരളത്തിന്റെ മുഖമായിരുന്നു ശ്രീശാന്ത്. മെന്ററായി യുവരാജ് സിങ്ങിനെ കൊണ്ടുവരണം. ഇന്ത്യയുടെ ലോകകപ്പ് ഹീറോയായ യുവരാജ് ഉപദേഷ്ടാവായാല്‍ അത് തുടക്കക്കാരായ ടീമിന് വലിയ ആത്മവിശ്വാസം നല്‍കുമെന്ന കാര്യം ഉറപ്പാണ്.

Story first published: Thursday, July 25, 2024, 9:14 [IST]
Other articles published on Jul 25, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+