For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബട്‌ലര്‍ മുതല്‍ അര്‍ഷ്ദീപ് വരെ!! റോയല്‍സ് റാഞ്ചുക ആരെയൊക്കെ? നോക്കാം

നിലവിലെ ഐപിഎല്‍ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെ കൂടാതെ ലേലത്തിനു മുമ്പ് ആറു കളിക്കാരെ നിലനിര്‍ത്തിയ ഫ്രാഞ്ചൈസികളിലൊന്നാണ് രാജസ്ഥാന്‍ റോയല്‍സ്. ഈ കാരണത്താല്‍ തന്നെ ഈ മാസം 24, 25 തിയ്യതികളിലായി നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ ആര്‍ടിഎം കാര്‍ഡ് ഓപ്ഷന്‍ അവര്‍ക്കു ഉപയോഗിക്കാനും സാധിക്കില്ല. ക്യാപ്റ്റന്‍ സഞ്ജു സാംസണടക്കം യുവതാരങ്ങളുള്‍പ്പെടുന്ന കോര്‍ ഗ്രൂപ്പിനെ റോയല്‍സ് നിലനിര്‍ത്തിയെന്നതാണ് ശ്രദ്ധേയമായ കാര്യം.

പുതിയ സീസണിലും സഞ്ജു തന്നെ ടീമിനെ നയിക്കുമ്പോള്‍ ഒപ്പം യശസ്വി ജയ്‌സ്വാള്‍, റിയാന്‍ പരാഗ്, ധ്രുവ് ജുറേല്‍ എന്നിവരും കൂടെയുണ്ടാവും. റോയല്‍സ് കൈവിടാതിരുന്ന ഏക വിദേശ താരം വെസ്റ്റ് ഇന്‍ഡീലിന്റെ വമ്പനടിക്കാരനായ ബാറ്റര്‍ ഷിംറോണ്‍ ഹെറ്റ്‌മെയറാണ്. അണ്‍ക്യാപ്ഡ് താരങ്ങളുടെ കാറ്റഗറിയില്‍ ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ സന്ദീപ് ശര്‍മയെയും റോയല്‍സ് നിലനിര്‍ത്തിയിട്ടുണ്ട്.

ലേലത്തില്‍ ഇനി 41 കോടി രൂപയാണ് റോയല്‍സിന്റെ പഴ്‌സില്‍ ബാക്കിയുള്ളത്. ഈ തുക ഏറ്റവും നന്നായി വിനിയോഗിക്കുകയെന്നതായിരിക്കും അവര്‍ക്കു മുന്നിലുള്ള പ്രധാനപ്പെട്ട ചാലഞ്ച്. ലേലത്തില്‍ റോയല്‍സ് വിവിധ കാറ്റഗറികളിലായി നോട്ടമിടാന്‍ സാധ്യതയുള്ള താരങ്ങള്‍ ആരൊക്കെയാണെന്നു നമുക്കു പരിശോധിക്കാം.

JOS BUTTLER

മാര്‍ക്വി താരങ്ങള്‍

മെഗാ ലേലത്തില്‍ മാര്‍ക്വി താരങ്ങളായി രണ്ടു പേരെ ആയിരിക്കും മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് പ്രധാനമായും നോട്ടമിട്ടേക്കുക. ഒരാള്‍ മുന്‍ താരവും ഇംഗ്ലണ്ടിന്റെ വെടിക്കെട്ട് ബാറ്ററുമായ ജേസ് ബട്‌ലറാണ്. കഴിഞ്ഞ തവണ ഒപ്പമുണ്ടായിരുന്ന മറ്റൊരാളും ഇന്ത്യന്‍ സ്റ്റാര്‍ സ്പിന്നറുമായ യുസ്വേന്ദ്ര ചഹലാണ് റോയല്‍സ് റാഞ്ചാനിടയുള്ള രണ്ടാമത്തെയാള്‍.

2018 മുതല്‍ റോയല്‍സ് ബാറ്റിങിലെ നെടുതൂണാണ് ബട്‌ലര്‍. പക്ഷെ ലേലത്തില്‍ അദ്ദേഹത്തെ മോഹവില കൊടുത്ത് തിരികെ വാങ്ങാന്‍ റോയല്‍സിനു സാധിക്കുമോയെന്നതു സംശയമാണ്. 15 കോടിക്കു മുകളില്‍ ബട്‌ലര്‍ക്കു ലഭിച്ചേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. പക്ഷെ ഇത്ര വലിയ തുക മുടക്കാന്‍ റോയല്‍സ് തയ്യാറാവുമോയെന്നതു സംശയമാണ്.

ചഹലിന്റെ കാര്യമെടുത്താല്‍ 2022 മുതല്‍ റോയല്‍സിനായി കളിക്കുകയും തകര്‍പ്പന്‍ പ്രകടനം നടത്തുകയും ചെയ്തിട്ടുള്ള ബൗളറാണ്. പക്ഷെ ലേലത്തില്‍ അദ്ദേഹത്തിനു വലിയ ഡിമാന്റുണ്ടായേക്കും. 10 കോടിക്കു മുകളിലേക്കു ചഹലിന്റെ വില ഉയര്‍ന്നാല്‍ റോയല്‍സ് പിന്‍മാറാന്‍ സാധ്യത കൂടുതലാണ്.

ബൗളിങ് യൂണിറ്റ്

രാജസ്ഥാന്‍ റോയല്‍സിന്റെ ബാറ്റിങ് നിര അടുത്ത സീസണിലേക്കു സെറ്റായിക്കഴിഞ്ഞു. പക്ഷെ ബൗളിങില്‍ അവര്‍ക്കു നല്ലൊരു യൂണിറ്റിനെ ആവശ്യമാണ്. സന്ദീപ് ശര്‍മ മാത്രമാണ് നിലവില്‍ ടീമിലുള്ള ഏക ബൗളര്‍. മികച്ചൊരു വിദേശ ബൗളറെ ലേലത്തില്‍ അവര്‍ക്കു വാങ്ങിയേ തീരൂ.

പേസര്‍മാരില്‍ ട്രെന്റ് ബോള്‍ട്ട്, നാന്ദ്രെ ബര്‍ഗര്‍, മുഹമ്മദ് ഷമി, കാഗിസോ റബാഡ, മുഹമ്മദ് സിറാജ്, അര്‍ഷ്ദീപ് സിങ്, പ്രസിദ്ധ് കൃഷ്ണ, ആവേശ് ഖാന്‍, ജോഷ് ഹേസല്‍വുഡ് എന്നിവരെയാവും റോയല്‍സ് നോട്ടമിട്ടേക്കുക. തങ്ങളുടെ മുന്‍ താരമായ കിവി പേസര്‍ ബോള്‍ട്ടിനെ തിരികെ വാങ്ങാന്‍ റോയല്‍സിനു തീര്‍ച്ചയായും താല്‍പ്പര്യം കാണും. ബോള്‍ട്ടിനെ കിട്ടിയില്ലെങ്കില്‍ റബാഡയ്ക്കായി റോയല്‍സ് വല വീശിയേക്കും.

സ്പിന്‍ ബൗളിങിലേക്കു വന്നാല്‍ ആര്‍ അശ്വിന്‍, പിയൂഷ് ചൗള, രാഹുല്‍ ചാഹര്‍, ആദം സാംപ, വനിന്ദു ഹസരംഗ, ആദില്‍ റഷീദ്, നൂര്‍ അഹമ്മദ്, അല്ല ഗസന്‍ഫര്‍, മുജീബുര്‍ റഹ്മാന്‍ എന്നിവരാവും റോയല്‍സ് ലക്ഷ്യമിടുന്ന ലിസ്റ്റിലുള്ളവര്‍.

TRENT BOULT

ഓള്‍റൗണ്ടര്‍മാര്‍

മികച്ച ഓള്‍റൗണ്ടര്‍മാരെയും മെഗാ ലേലത്തില്‍ രാജസ്ഥാന്‍ റോയല്‍സ് ലക്ഷ്യമിടും. വിദേശ താരങ്ങളില്‍ സാം കറെന്‍, മാര്‍ക്കോ യാന്‍സണ്‍, ജെറാള്‍ഡ് കോട്‌സി എന്നിവര്‍ അവര്‍ക്കു മികച്ച ഓപ്ഷനുകളാണ്. ഇവരിലൊരാളെ ടീമിലെത്തിക്കാനായാല്‍ അതു റോയല്‍സിനു മുതല്‍ക്കൂട്ടാവും.

സീം ബൗളിങ് ഓള്‍റൗണ്ടറെ മാത്രമല്ല, ഒരു ഇന്ത്യന്‍ ഒരു സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറെ കൂടി റോയല്‍സിനു ആവശ്യമുണ്ട്. വാഷിങ്ടണ്‍ സുന്ദര്‍, ക്രുനാല്‍ പാണ്ഡ്യ, തനുഷ് കോട്ടിയാന്‍, സായ് കിഷോര്‍, മാനവ് സുതര്‍ എന്നിവരെല്ലാം മികച്ച ഓപ്ഷനുകളാണ്.

Story first published: Monday, November 18, 2024, 18:19 [IST]
Other articles published on Nov 18, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+