For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: കിടു ടീം, ഏത് വമ്പന്മാരേയും വീഴ്ത്തും! ഒഴിവാക്കപ്പെട്ട വിദേശ താരങ്ങളുടെ ബെസ്റ്റ് 11 ഇതാ

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള നിലനിര്‍ത്തലുകള്‍ ടീമുകള്‍ പുറത്തുവന്നിരിക്കുകയാണ്. 10 ടീമുകളും സൂപ്പര്‍ താരങ്ങളെ നിലനിര്‍ത്തിയപ്പോള്‍ ചില താരങ്ങള്‍ ദൗര്‍ഭാഗ്യവശാല്‍ ഒഴിവാക്കപ്പെട്ടു. മെഗാ ലേലത്തിലേക്ക് എത്തിപ്പെടുമെന്ന് പ്രതീക്ഷിക്കാത്ത പല താരങ്ങളും ഇത്തവണ എത്തിപ്പെട്ടുവെന്നതാണ് എടുത്തു പറയേണ്ടത്. റിഷഭ് പന്ത്, ശ്രേയസ് അയ്യര്‍, ജോസ് ബട്‌ലര്‍, കെ എല്‍ രാഹുല്‍, ട്രന്റ് ബോള്‍ട്ട് എന്നിവരെല്ലാം ഇത്തവണ ഒഴിവാക്കപ്പെട്ടവരാണ്.

ഇവരെല്ലാം മികച്ച റെക്കോഡുള്ളവരും അന്താരാഷ്ട്ര ക്രിക്കറ്റിലടക്കം തിളങ്ങി നില്‍ക്കുന്നവരുമാണ്. ഇവരെയെല്ലാം ടീമുകള്‍ ഒഴിവാക്കിയതോടെ മെഗാ ലേലത്തില്‍ തീപാറുന്ന പോരാട്ടം പ്രതീക്ഷിക്കാം. ഇത്തവണ ഒഴിവാക്കപ്പെട്ട വിദേശ താരങ്ങളും നിരവധിയാണ്. ഇത്തരത്തില്‍ ഒഴിവാക്കപ്പെട്ട വിദേശ താരങ്ങളെ പരിഗണിച്ചുള്ള ബെസ്റ്റ് 11 പരിഗണിച്ചാല്‍ ആരൊക്കെയാവും ഇതില്‍ ഉള്‍പ്പെടുകയെന്ന് പരിശോധിക്കാം.

ജോസ് ബട്‌ലര്‍, ക്വിന്റന്‍ ഡീകോക്ക്, ഫില്‍ സാള്‍ട്ട്

ഓപ്പണിങ്ങില്‍ ജോസ് ബട്‌ലറേയും ക്വിന്റന്‍ ഡീകോക്കിനേയും പരിഗണിക്കാം. ഇംഗ്ലണ്ട് നായകനായ ബട്‌ലറെ രാജസ്ഥാന്‍ റോയല്‍സാണ് ഒഴിവാക്കിയത്. ഒരു സീസണില്‍ നാല് സെഞ്ച്വറി ഉള്‍പ്പെടെ റെക്കോഡ് പ്രകടനം നടത്തിയിട്ടുള്ള താരമാണ് ബട്‌ലര്‍. എന്നാല്‍ രാജസ്ഥാന്‍ റോയല്‍സ് ബട്‌ലറെ ഒഴിവാക്കുകയായിരുന്നു. അടുത്ത സീസണില്‍ മുംബൈയിലേക്ക് ബട്‌ലര്‍ പോയേക്കുമെന്നാണ് വിവരം. മികച്ച ഓപ്പണിങ് റെക്കോഡുള്ള താരമാണ് വലം കൈയനായ ബട്‌ലര്‍.

ഒപ്പം ക്വിന്റന്‍ ഡീകോക്കിനെ ഓപ്പണറാക്കാം. വിക്കറ്റ് കീപ്പറും ഇടം കൈയന്‍ ബാറ്റ്‌സ്മാനുമായ ഡീകോക്ക് ഗംഭീര റെക്കോഡുള്ള താരമാണ്. അവസാന സീസണില്‍ ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനൊപ്പമായിരുന്നു ഡീകോക്ക്. എന്നാല്‍ ഇപ്പോള്‍ ഒഴിവാക്കപ്പെട്ടതോടെ ഡീകോക്ക് ലേലത്തിലേക്ക് എത്തിപ്പെട്ടിരിക്കുകയാണ്. ഫില്‍ സാള്‍ട്ടാണ് മൂന്നാം നമ്പറില്‍.

കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന്റെ വെടിക്കെട്ട് ഓപ്പണറായിരുന്ന സാള്‍ട്ടിനെ ഇപ്പോള്‍ ഒഴിവാക്കിയിരിക്കുകയാണ്. അവസാന സീസണില്‍ കെകെആറിനെ കിരീടത്തിലേക്കെത്തിക്കുന്നതില്‍ നിര്‍ണ്ണായക പങ്കുവഹിച്ച താരമാണ് സാള്‍ട്ട്. അവസാന സീസണില്‍ അണ്‍സോള്‍ഡായ സാള്‍ട്ടിന് ഇത്തവണ വമ്പന്‍ പ്രതിഫലം തന്നെ ലഭിച്ചേക്കും.

trent boult ipl 2025

കാമറൂണ്‍ ഗ്രീന്‍, മാക്‌സ് വെല്‍, സാം കറെന്‍, ടിം ഡേവിഡ്

നാലാം നമ്പറില്‍ കാമറൂണ്‍ ഗ്രീനിനാണ് അവസരം. ഓസ്‌ട്രേലിയന്‍ മീഡിയം പേസ് ഓള്‍റൗണ്ടര്‍ അവസാന സീസണില്‍ ആര്‍സിബിക്കൊപ്പമാണ്. പരിക്ക് തളര്‍ത്തിയതാണ് താരത്തെ ആര്‍സിബി ഒഴിവാക്കാന്‍ കാരണം. ഇത്തവണ ലേലത്തില്‍ വലിയ മൂല്യം ലഭിക്കാന്‍ സാധ്യതയുള്ളവനാണ് ഗ്രീനെന്ന് പറയാം. അഞ്ചാം നമ്പറില്‍ ഗ്ലെന്‍ മാക്‌സ് വെല്ലിനാണ് അവസരം. സ്പിന്‍ ഓള്‍റൗണ്ടറായ മാക്‌സ് വെല്‍ ഒറ്റക്ക് മത്സരഫലത്തെ മാറ്റിമറിക്കാന്‍ കഴിവുള്ളവനാണ്.

അവസാന സീസണില്‍ ആര്‍സിബിക്കൊപ്പമായിരുന്നു മാക്‌സ് വെല്‍. മോശം പ്രകടനത്തെത്തുടര്‍ന്നാണ് താരത്തെ ഒഴിവാക്കിയത്. വരുന്ന സീസണില്‍ മാക്‌സ് വെല്ലിന് വലിയ പ്രതിഫലം ലഭിക്കാന്‍ സാധ്യത കുറവാണ്. ഇംഗ്ലണ്ടിന്റെ പേസ് ഓള്‍റൗണ്ടറായ സാം കറെനാണ് മറ്റൊരാള്‍. പഞ്ചാബ് കിങ്‌സാണ് കറെനെ ഒഴിവാക്കിയത്. ബാറ്റുകൊണ്ടും മാച്ച് വിന്നറായ താരം വലിയ പ്രതിഫലം നേടാന്‍ സാധ്യതയുണ്ട്. ഫിനിഷര്‍ റോളില്‍ മുംബൈ ഇന്ത്യന്‍സ് ഒഴിവാക്കിയ ടിം ഡേവിഡാണ്. വലിയ ഷോട്ട് കളിക്കാന്‍ കഴിവുള്ള താരമാണ് ഡേവിഡ്.

സ്റ്റാര്‍ക്ക്, തീക്ഷണ, ബോള്‍ട്ട്, ഹസരങ്ക

എട്ടാം നമ്പറില്‍ മിച്ചല്‍ സ്റ്റാര്‍ക്കിനാണ് അവസരം. ഓസ്‌ട്രേലിയക്കാരനായ സ്റ്റാര്‍ക്ക് അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനൊപ്പമായിരുന്നു. വരുന്ന സീസണില്‍ വലിയ പ്രതിഫലം സ്റ്റാര്‍ക്കിന് ലഭിച്ചേക്കും. സിഎസ്‌കെ ഒഴിവാക്കിയ സ്പിന്നര്‍ മഹേഷ് തീക്ഷണയാണ് ഒമ്പതാം നമ്പറില്‍. മികച്ച റെക്കോഡുള്ള സ്പിന്നറാണ് തീക്ഷണ.

10ാം നമ്പറില്‍ ട്രന്റ് ബോള്‍ട്ടിനാണ് അവസരം. ഇടം കൈയന്‍ പേസര്‍ ന്യൂബോളില്‍ മികച്ച റെക്കോഡുള്ളവനാണ്. അവസാനക്കാരനായി ശ്രീലങ്കയുടെ സ്പിന്‍ ഓള്‍റൗണ്ടറായ വനിന്‍ഡു ഹസരങ്കയാണ്. മെഗാ ലേലത്തില്‍ വലിയ പ്രതിഫലം നേടാന്‍ കഴിവുള്ള താരമാണ് ഹസരങ്ക.

Story first published: Saturday, November 2, 2024, 19:40 [IST]
Other articles published on Nov 2, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+