Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഡിസി പഴയ ഡിസിയല്ല, ഇത്തവണ കപ്പടിച്ചേക്കും!! കാരണം ഈ 5 പേര്‍

ഐപിഎല്ലിന്റെ പുതിയൊരു സീസണ്‍ അടുത്ത മാസം ആരംഭിക്കാനിരിക്കുകയാണ്. 10 ഫ്രാഞ്ചൈസികളാണ് ലോകത്തിലെ ഏറ്റവും കടുപ്പമേറിയ ഈ ടി20 ലീഗില്‍ അങ്കത്തട്ടിലിറങ്ങുക. ഇക്കൂട്ടത്തില്‍ ചുരുക്കം ചില ടീമുകള്‍ മാത്രമേ കിരീട ഫേവറിറ്റുകളായിട്ടുള്ളൂ. എന്നാല്‍ എല്ലാ പ്രവചനങ്ങളും തെറ്റിച്ചുകൊണ്ട് ഐപിഎല്‍ ട്രോഫി റാഞ്ചാന്‍ കെല്‍പ്പുള്ള ഫ്രാഞ്ചൈസികളെയും നമുക്കും കാണാം.

വമ്പന്‍മാരെ ഞെട്ടിച്ച് അടുത്ത സീസണില്‍ കന്നി ഐപിഎല്‍ കിരീടമുയര്‍ത്താന്‍ ശേഷിയുള്ള ടീമുകളിലൊന്നാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സ്. മുമ്പൊരു തവണ ടൂര്‍ണമെന്റില്‍ റണ്ണറപ്പായ ചരിത്രം മാത്രമേ അവര്‍ക്കു അവകാശപ്പെടാനുള്ളൂ. എന്നാല്‍ പുതിയ സീസണില്‍ ഡിസി കന്നി ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടേക്കും. അഞ്ചു മികച്ച ഗെയിം ചേഞ്ചര്‍മാരുടെ സാന്നിധ്യമാണ് ഡിസിയെ അപകടകാരികളാക്കുന്നത്. ആരൊക്കെയാണ് ഈ താരങ്ങളെന്നു നമുക്കു നോക്കാം.

AXAR PATEL

അക്ഷര്‍ പട്ടേല്‍

ഇന്ത്യയുടെ ഇടംകൈയന്‍ ബാറ്ററും സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടറുമായ അക്ഷര്‍ പട്ടേലാണ് ഈ ലിസ്റ്റിലെ ആദ്യത്തെയാള്‍. ഡല്‍ഹി ക്യാപ്പിറ്റല്‍സ് നിരയിലെ ഏറ്റവും അനുഭവസമ്പത്തുള്ള കളിക്കാരില്‍ ഒരാളാണ് അദ്ദേഹം.

ബാറ്റും ബോളും കൊണ്ട് കളി ജയിപ്പിക്കാനുള്ള മിടുക്ക് അക്ഷറിനുണ്ട്. 2019 മുതല്‍ അദ്ദേഹം ഡിസിയുടെ ഭാഗമാണ്. വരാനിരിക്കുന്ന സീസണില്‍ ഡിസിയുടെ ക്യാപ്റ്റനായി അക്ഷര്‍ വന്നേക്കുമെന്നും സൂചനകളുണ്ട്.

ഹാരി ബ്രൂക്ക്

പുതുതായി ഡല്‍ഹി ക്യാപ്പിറ്റല്‍സിലക്കു വന്ന ഇംഗ്ലണ്ടിന്റെ വമ്പനടിക്കാരനായ മധ്യനിര ബാറ്റര്‍ ഹാരി ബ്രൂക്കാണ് ഈ ലിസ്റ്റിലെ അടുത്തയാള്‍. മെഗാലേലത്തില്‍ 6.25 കോടി രൂപയ്ക്കാണ് അദ്ദേഹത്തെ ഡിസി വാങ്ങിയത്.

കഴിഞ്ഞ സീസണില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനായി സെഞ്ച്വറിയടക്കം നേടി ഐപിഎല്ലില്‍ സാന്നിധ്യമറിയിക്കാന്‍ ബ്രൂക്കിനായിട്ടുണ്ട്. തന്റേതായ ദിവസങ്ങളില്‍ തനിച്ചു കളി ജയിപ്പിക്കാനുള്ള അസാധാരണ പ്രഹരശേഷിയുള്ള താരമാണ് അദ്ദേഹം.

ജാക്ക് ബ്രേസര്‍ മഗ്യുര്‍ക്ക്

കഴിഞ്ഞ സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സിനൊപ്പം ഐപിഎല്ലില്‍ അരങ്ങേറിയ താരമാണ് ഓസ്‌ട്രേലിയയുടെ വെടിക്കെട്ട് ഓപ്പണറും യുവതാരവുമായ ജാക്ക് ഫ്രേഡര്‍ മഗ്യുര്‍ക്ക്. ഇതേ തുടര്‍ന്നാണ് പുതിയ സീസണിലും അദ്ദേഹത്തെ ഡിസി നിലനിര്‍ത്തിയത്. ബൗളര്‍മാരെ തുടക്കം മുതല്‍ കടന്നാക്രമിക്കാന്‍ ഇഷ്ടപ്പെടുന്ന ബാറ്റിങ് ശൈലിയുടെ വക്താവനാണ് മഗ്യുര്‍ക്ക്.

JACK FRASER MCGURK

ഡിസിക്കായി ഐപിഎല്ലിലെ ഏറ്റവും വേഗമേറിയഫിഫ്റ്റി കുറിച്ച താരമെന്ന റെക്കോര്‍ഡും അദ്ദേഹത്തിനു അവകാശപ്പെട്ടതാണ്. കഴിഞ്ഞ തവണത്തേതു പോലെ ഇത്തവണയും മഗ്യുര്‍ക്കിന്റെ ബാറ്റ് തീതുപ്പിയാല്‍ ഡിസിക്കു കാര്യങ്ങള്‍ എളുപ്പമാവും.

മിച്ചെല്‍ സ്റ്റാര്‍ക്ക്

ഓസ്‌ട്രേലിയയുടെ പരിചയസമ്പന്നനായ ഇടംകൈയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചെല്‍ സ്റ്റാര്‍ക്കാണ് അടുത്ത ഐപിഎല്ലില്‍ ഗെയിം ചേഞ്ചറായി മാറാന്‍ ശേഷിയുള്ള നാലാമത്തെ താരം. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ഐപിഎല്‍ കിരീടനേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സ്റ്റാര്‍ക്കിനായിരുന്നു.

പക്ഷെ സീസണിനു ശേഷം അദ്ദേഹത്തെ ടീം കൈവിട്ടു. തുടര്‍ന്നാണ് ഡിസിയിലേക്കു സ്റ്റാര്‍ക്ക് വന്നിരിക്കുന്നത്. അനുഭവസമ്പത്തും വലിയ മല്‍സരങ്ങളില്‍ കളിച്ചുള്ള പരിചയവുമെല്ലാം അദ്ദേഹത്തിനു ഡിസിയിലും ഏറെ മുതല്‍ക്കൂട്ടായി മാറും.

കെഎല്‍ രാഹുല്‍

ഇന്ത്യയുടെ സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലാണ് ഈ ലിസ്റ്റിലെ അഞ്ചാമത്തെയാള്‍. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിന്റെ മുന്‍ ക്യാപ്റ്റനായ അദ്ദേഹത്തെ മെഗാ ലേലത്തിലാണ് 14 കോടി രൂപയ്ക്കു ഡിസി തങ്ങളുടെ കൂടാരത്തില്‍ എത്തിച്ചത്.

എല്‍എസ്ജിയിലേതു പോലെ ഡിസിയിലും രാഹുലിനു നായകസ്ഥാനം ലഭിക്കുമോയെന്നുറപ്പില്ല. ബാറ്റിങില്‍ ക്ലാസിക്ക് ശൈലിയുടെ വക്താവായ അദ്ദേഹം വലിയ ഇന്നിങ്‌സുകള്‍ കളിക്കാന്‍ ശേഷിയുള്ള താരവും കൂടിയാണ്.

Story first published: Monday, February 10, 2025, 14:14 [IST]
Other articles published on Feb 10, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+