Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 'മിനി ടീം ഇന്ത്യ'യാവുമോ റോയല്‍സ്? നയിക്കാന്‍ രോഹിത് വേണം, സഞ്ജുവിനു താങ്ങില്ല?

വരാനിരിക്കുന്ന ഐപിഎല്‍ സീസണിനു മുന്നോടിയായി മുഖം മിനുക്കുകയാണ് പ്രഥമ സീസണിലെ ചാംപ്യന്‍മാരായ രാജസ്ഥാന്‍ റോയല്‍സ്. ഇതിന്റെ ഭാഗമായി ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് ജോടികളെയാണ് റോയല്‍സ് ടീമിലെത്തിച്ചിരിക്കുന്നത്. ആദ്യം കോച്ചായി ഇന്ത്യയുടെ മുന്‍ ഇതിഹാസം രാഹുല്‍ ദ്രാവിഡിനെ നിയമിച്ച റോയല്‍സ് ഇപ്പോഴിതാ ബാറ്റിങ് കോച്ചായി വിക്രം റാത്തോഡിനെയും കൊണ്ടുവന്നിരിക്കുകയാണ്. ഇതോടെ ആരാധകരും വലിയ ആവേശത്തിലായിരിക്കുകയാണ്.

ഇന്ത്യയുടെ ലോകകപ്പ് വിന്നിങ് കോംബോയെ ഒരുമിപ്പിച്ച റോയല്‍സ് ഇനി ക്യാപ്റ്റനായി ഇന്ത്യന്‍ നായകനായ രോഹിത് ശര്‍മയെ കൂടി കൊണ്ടുവരണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗം ആരാധകര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എങ്കില്‍ മാത്രമേ റോയല്‍സിനു അടുത്ത സീസണില്‍ കിരീടം നേടാന്‍ സാധിക്കൂയെന്നും അവര്‍ ചൂണ്ടിക്കാണിക്കുന്നു.

ROHIT SHARMA- ROHIT SHARMA

സഞ്ജുവിനെക്കൊണ്ട് താങ്ങില്ല?

2021 മുതല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിനെ നയിച്ചുകൊണ്ടിരിക്കുന്നത് മലയാളി താരം സഞ്ജു സാംസണാണ്. എന്നാല്‍ ഐപിഎല്‍ ട്രോഫി സ്വന്തമാക്കണമെങ്കില്‍ രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സി ഏല്‍പ്പിക്കണമെന്നാണ് ആരാധകര്‍ പറയുന്നത്.

രാജസ്ഥാന്‍ റോയല്‍സിന്റെ അടുത്ത സീസണിലെ ലൈനപ്പ് കിടുവാണ്. രാഹുല്‍ ദ്രാവിഡ് കോച്ചും വിക്രം റാത്തോഡ് ബാറ്റിങ് കോച്ചുമായത് തീര്‍ച്ചയായും വലിയ മുതല്‍ക്കൂട്ടായി മാറും. ടീമിന്റെ ഡയറക്ടറായി കുമാര്‍ സങ്കക്കാര, ബൗളിങ് കോച്ചായി ഷെയ്ന്‍ ബോണ്ട് എന്നിവരുമുണ്ട്. പക്ഷെ നായകസ്ഥാനത്തു സഞ്ജു സാംസണിനു പകരം രോഹിത് ശര്‍മയെ കൊണ്ടുവരാന്‍ റോയല്‍സ് ഇനി ശ്രമം നടത്തണമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

രാജസ്ഥാന്‍ റോയല്‍സ് ടീം ഇപ്പോള്‍ 'മിനി ടീം ഇന്ത്യ'യായി മാറിയിരിക്കുകയാണ്. പക്ഷെ ക്യാപ്റ്റന്‍ സ്ഥാനത്തുള്ള സഞ്ജു സാംസണിനു ടീമിനെ കിരീടത്തിലേക്കു നയിക്കാന്‍ സാധിക്കില്ല. ട്രോഫികള്‍ നേടി അനുഭവസമ്പത്തുള്ള ഒരാളെക്കൂടി നായകനായി അവര്‍ക്കു വേണം. രോഹിത് ശര്‍മയാണ് ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരം.

മുംബൈ ഇന്ത്യന്‍സിനെ ഐപിഎല്ലില്‍ അഞ്ചു തവണ ചാംപ്യന്‍മാരാക്കിയ ക്യാപ്റ്റനാണ് അദ്ദേഹം. കൂടാതെ ഈ വര്‍ഷം ഇന്ത്യയെ ടി20 ലോകകപ്പിലും കിരീടം ചൂടിച്ചു. നായകനായി രോഹിത്തിനെക്കൂടി റോയല്‍സിനു ലഭിച്ചാല്‍ കിരീടമുറപ്പാണെന്നും ആരാധകര്‍ പറയുന്നു.

SANJU SAMSON

സഞ്ജു സാംസണ്‍ തന്നെയാണ് അടുത്ത സീസണിലും രാജസ്ഥാന്‍ റോയല്‍സിനെ നയിക്കുന്നതെങ്കില്‍ ഐപിഎല്‍ കിരീടം ലഭിക്കില്ല. രണ്ടാം ക്വാളിഫയറില്‍ തോറ്റ് ടീം പുറത്താവാനാണ് സാധ്യത. രാഹുല്‍ ദ്രാവിഡ്, വിക്രം റാത്തോഡ് എന്നിവര്‍ക്കൊപ്പം ഇന്ത്യന്‍ ടീമില്‍ പ്രവര്‍ത്തിക്കുകയും ടി20 ലോകപ്പ് നേടുകയും ചെയ്തിട്ടുള്ള നായകനാണ് രോഹിത് ശര്‍മ.

അദ്ദേഹത്തെക്കൂടി ടീമിലേക്കു എത്തിക്കാന്‍ റോയല്‍സ് മുന്‍കൈയെടുക്കണം. മൂന്നു പേരും കൂടി ഒന്നിച്ചാല്‍ റോയല്‍സിനു തീര്‍ച്ചയായും കപ്പുയര്‍ത്താന്‍ സാധിക്കുമെന്നും ആരാധകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നു.

സഞ്ജുവിനു നിര്‍ണായകം

രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനെന്ന നിലയില്‍ സഞ്ജു സാംസണിനു വളരെ നിര്‍ണായകമായിരിക്കും വരാനിരിക്കുന്ന സീസണ്‍. കാരണം അത്രയും ശക്തമായ ടീം മാനേജ്‌മെന്റിനെയാണ് അവര്‍ക്കു ലഭിച്ചിരിക്കുന്നത്. കിരീടമില്ലാതെ വീണ്ടുമൊരു സീസണ്‍ കൂടി അവസാനിപ്പിക്കേണ്ടി വന്നാല്‍ അതു അദ്ദേഹത്തിന്റെ നായകസ്ഥാനം തെറിപ്പിച്ചേക്കും. 2026ല്‍ പുതിയൊരു ക്യാപ്റ്റനെ കൊണ്ടുവരാന്‍ റോയല്‍സ് നിര്‍ബന്ധിതരായി മാറും.

2021 മുതല്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് സഞ്ജു. 2022ല്‍ അദ്ദേഹത്തിനു കീഴില്‍ ടീം ഫൈനല്‍ വരെയെത്തിയെങ്കിലും ഗുജറാത്ത് ടൈറ്റന്‍സിനോടു തോല്‍ക്കുകയായിരുന്നു. 2023ല്‍ നേരിയ വ്യത്യാസത്തില്‍ പ്ലേഓഫ് യോഗ്യത നഷ്ടമായ റോയല്‍സ് കഴിഞ്ഞ തവണ രണ്ടാം ക്വാളിഫയറിലും കീഴടങ്ങുകയായിരുന്നു.

Story first published: Saturday, September 21, 2024, 13:28 [IST]
Other articles published on Sep 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+