For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ബട്‌ലര്‍ക്ക് പുല്ല് വില! റിവ്യൂ പാഴാക്കി ഗില്‍; പവര്‍പ്ലേയില്‍ ലോക മണ്ടത്തരവും കാട്ടി

അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ അഞ്ചാം മത്സരത്തില്‍ ഗുജറാത്ത് ടൈറ്റന്‍സിനെതിരേ പഞ്ചാബ് കിങ്‌സ് ആദ്യം ബാറ്റ് ചെയ്യുകയാണ്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്യാനിറങ്ങിയ പഞ്ചാബിന് മികച്ച തുടക്കമാണ് ലഭിച്ചത്. പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സാണ് പഞ്ചാബ് നേടിയത്. പ്രഭ്‌സിംറാന്‍ സിങ്ങിനെ (5) നേരത്തെ പുറത്താക്കാന്‍ സാധിച്ചെങ്കിലും പ്രിയന്‍ഷ് ആര്യയുടേയും ശ്രേയസ് അയ്യരുടേയും മികച്ച പ്രകടനം പഞ്ചാബിന് അടിത്തറ പാവുകയായിരുന്നു. തുടക്കത്തിലേ പ്രിയന്‍ഷിനെ പുറത്താക്കാന്‍ ലഭിച്ച അവസരം അര്‍ഷാദ് ഖാന്‍ പാഴാക്കുകയും ചെയ്തു.

23 പന്തില്‍ ഏഴ് ഫോറും രണ്ട് സിക്‌സും ഉള്‍പ്പെടെ 47 റണ്‍സോടെയാണ് പ്രിയന്‍ഷ് മടങ്ങിയത്. പവര്‍പ്ലേയിലെ ഗുജറാത്ത് നായകന്‍ ശുബ്മാന്‍ ഗില്ലിന്റെ മണ്ടന്‍ ക്യാപ്റ്റന്‍സി പഞ്ചാബിനെ വളരെയധികം സഹായിക്കുകയും ചെയ്തിട്ടുണ്ട്. സീനിയര്‍ താരം ജോസ് ബട്‌ലറിന്റെ തീരുമാനത്തെ തള്ളിക്കളഞ്ഞ ഗില്‍ നിര്‍ണ്ണായകമായ റിവ്യൂവും പാഴാക്കി. ഒന്നിലധികം പിഴവുകളാണ് നായകനെന്ന നിലയില്‍ പവര്‍പ്ലേയില്‍ ഗില്‍ വരുത്തിയതെന്ന് പറയാം.

ശുബ്മാന്‍ ഗില്‍ ബട്‌ലറുടെ വാക്കു കേട്ടില്ല

ആറാം ഓവറില്‍ പഞ്ചാബ് നായകന്‍ ശ്രേയസ് അയ്യരുടെ റിവ്യൂവാണ് ഗില്ലിന്റെ മണ്ടത്തരം കാരണം നഷ്ടമായത്. കഗിസോ റബാഡ എറിഞ്ഞ ഓവറിലെ രണ്ടാം പന്ത് ശ്രേയസ് അയ്യരുടെ ബാറ്റിന് അടുത്തുകൂടി പാഡില്‍ തട്ടി. പന്ത് ലെഗ് സൈഡിലേക്കാണെന്നും സ്റ്റംപ് മിസ് ചെയ്യുന്നുവെന്നും വിക്കറ്റ് കീപ്പറായ ജോസ് ബട്‌ലര്‍ പറഞ്ഞു. മുന്‍ ഇംഗ്ലണ്ട് നായകന്‍ കൂടിയായ ബട്‌ലറുടെ അഭിപ്രായം കേള്‍ക്കാതെ ഗില്‍ റിവ്യൂ എടുക്കുകയായിരുന്നു.

തേര്‍ഡ് അംപയറുടെ പരിശോധനയില്‍ പന്ത് സ്റ്റംപിന് പുറത്തേക്ക് പോവുന്നത് വ്യക്തമായിരുന്നു. ബട്‌ലര്‍ പറഞ്ഞത് കേള്‍ക്കാതെ ശുബ്മാന്‍ ഗില്ലെടുത്ത തീരുമാനമാണ് നിര്‍ണ്ണായകമായ റിവ്യൂ പാഴാകാന്‍ കാരണം. ക്യാപ്റ്റനെന്ന നിലയില്‍ റിവ്യൂ എടുക്കുന്നതില്‍ വിക്കറ്റ് കീപ്പറുടെ തീരുമാനത്തെ ബഹുമാനിക്കേണ്ടതായുണ്ട്. എന്നാല്‍ ബട്‌ലര്‍ പുറത്തേക്കാണെന്ന് പറഞ്ഞിട്ടും ഇത് മുഖവിലക്കെടുക്കാതെ ഗില്‍ റിവ്യൂ ചെയ്തതാണ് തിരിച്ചടിയായത്.

arshad khan

റാഷിദ് ഖാനെ പവര്‍പ്ലേയില്‍ ഉപയോഗിച്ചില്ല

പവര്‍പ്ലേയില്‍ പേസര്‍മാര്‍ക്ക് മാത്രമാണ് ഗില്‍ അവസരം നല്‍കിയത്. ഇത് പഞ്ചാബ് നന്നായി മുതലാക്കുകയും ചെയ്തു. പിച്ചില്‍ ഭേദപ്പെട്ട ടേണ്‍ ലഭിക്കുന്നുണ്ടായിരുന്നു. എന്നിട്ടും സ്പിന്നറെ പരീക്ഷിക്കാന്‍ ഗില്‍ തയ്യാറാവാത്തത് പഞ്ചാബിന് ഗുണകരമായി മാറി. റാഷിദ് ഖാന്‍ പവര്‍പ്ലേയില്‍ മികച്ച റെക്കോഡുള്ള ബൗളറാണ്. പേസര്‍മാര്‍ തല്ലുവാങ്ങുന്നത് കണ്ടിട്ടും മാറ്റം വരുത്തി സ്പിന്നറെ പരീക്ഷിക്കാന്‍ ഗില്‍ തയ്യാറായില്ലെന്നത് മണ്ടത്തരം തന്നെയാണ്.

അഞ്ചാം ഓവറില്‍ യുവ പേസര്‍ അര്‍ഷാദ് ഖാനെയാണ് ഗില്‍ പരിഗണിച്ചത്. പ്രസിദ്ധ് കൃഷ്ണ ഉണ്ടായിട്ടും അര്‍ഷാദിനെ പരിഗണിച്ചതിന്റെ തിരിച്ചടി ലഭിക്കുകയും ചെയ്തു. 21 റണ്‍സാണ് ഈ ഓവറില്‍ പഞ്ചാബ് അടിച്ചെടുത്തത്. ക്യാപ്റ്റനെന്ന നിലയില്‍ സാഹചര്യത്തിനനുസരിച്ച് മികച്ച തീരുമാനമെടുക്കാന്‍ ഗില്ലിന് സാധിച്ചില്ലെന്ന് തന്നെ പറയാം. ഏഴാം ഓവര്‍ എറിയാനെത്തിയ റാഷിദ് ഖാന്‍ നാലാം പന്തില്‍ അപകടകാരിയായ പ്രിയന്‍ഷിനെ പുറത്താക്കുകയും ചെയ്തു. പവര്‍പ്ലേയില്‍ റാഷിദ് ഖാനെ കൊണ്ടുവന്നിരുന്നെങ്കില്‍ ചിലപ്പോള്‍ ഇത്രയും മികച്ച സ്‌കോറിലേക്ക് പഞ്ചാബ് എത്തില്ലായിരുന്നു.

മോശം ഫീല്‍ഡിങ്ങും ഗുജറാത്തിനെ ചതിച്ചു

വെടിക്കെട്ട് ഓപ്പണറായ പ്രഭ്‌സിംറാനെ തുടക്കത്തിലേ പുറത്താക്കാന്‍ ഗുജറാത്തിനായി. എട്ട് പന്ത് നേരിട്ട് അഞ്ച് റണ്‍സാണ് പ്രഭ്‌സിംറാന്‍ നേടിയത്. പ്രിയന്‍ഷിനെ ആറ് റണ്‍സില്‍ പുറത്താക്കാന്‍ ഗുജറാത്തിന് സാധിക്കുമായിരുന്നു. കഗിസോ റബാഡയുടെ പന്തില്‍ ലഭിച്ച ക്യാച്ച് അവസരം അര്‍ഷാദ് ഖാന്‍ പാഴാക്കി. ഇത് മുതലാക്കി 47 റണ്‍സുമായാണ് പ്രിയന്‍ഷ് മടങ്ങിയത്. ഈ വിക്കറ്റ് നേരത്തെ നേടിയിരുന്നെങ്കില്‍ പഞ്ചാബിനെ സമ്മര്‍ദ്ദത്തിലാക്കാനും പവര്‍പ്ലേയിലെ റണ്ണൊഴുക്കിന്റെ വേഗം കുറക്കാനും ഗുജറാത്തിന് സാധിക്കുമായിരുന്നു. എന്നാല്‍ മോശം ഫീല്‍ഡിങ് ഗുജറാത്തിന് തിരിച്ചടിയായെന്ന് പറയാം.

Story first published: Tuesday, March 25, 2025, 20:28 [IST]
Other articles published on Mar 25, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+