മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 18ാം സീസണില്‍ നിരാശപ്പെടുത്തുന്ന പ്രകടനം കാഴ്ചവെക്കുന്ന ടീമാണ് മുംബൈ ഇന്ത്യന്‍സ്. ശക്തമായ താരനിരയുമായി എത്തിയിട്ടും ഇത്തവണ നിലവാരത്തിനൊത്ത പ്രകടനം കാഴ്ചവെക്കാന്‍ മുംബൈക്ക് സാധിക്കാതെ പോയി. ഹാര്‍ദിക് പാണ്ഡ്യക്ക് കീഴില്‍ ഇറങ്ങുന്ന മുംബൈക്ക് നിലവാരം കാട്ടാനാവുന്നില്ല. കഴിഞ്ഞ സീസണില്‍ ഹാര്‍ദിക്കിന് കീഴില്‍ മുംബൈ നിരാശപ്പെടുത്തിയിരുന്നു. ഇത്തവണ ടീം കരുത്ത് മെച്ചപ്പെട്ടതോടെ ശക്തമായ തിരിച്ചുവരവ് നടത്തുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചത്.
എന്നാല്‍ നിലവാരം കാട്ടാന്‍ മുംബൈക്ക് ഇത്തവണയും സാധിക്കുന്നില്ല. ലഖ്‌നൗ സൂപ്പര്‍ ജയ്ന്റ്‌സിനെതിരായ അവസാന മത്സരത്തിലെ മുംബൈയുടെ പ്രകടനവും നിരാശപ്പെടുത്തുന്നതായിരുന്നു. ജയിക്കുമെന്ന് തോന്നിപ്പിച്ച മത്സരമാണ് മുംബൈ നഷ്ടപ്പെടുത്തിയത്. മത്സരത്തില്‍ ഓള്‍റൗണ്ടറായി തിളങ്ങിയെങ്കിലും ക്യാപ്റ്റനെന്ന നിലയിലെ ഹാര്‍ദിക്കിന്റെ പ്രകടനം നിരാശപ്പെടുത്തി. തിലക് വര്‍മയെ അടക്കം ഉപയോഗിച്ചതിലും താരത്തെ നിര്‍ബന്ധിച്ച് റിട്ടേര്‍ഡ് ഔട്ടാക്കിയതുമെല്ലാം വലിയ വിവാദമായി.
ഇപ്പോഴിതാ ലഖ്‌നൗവിനെതിരായ മത്സരത്തിന് പിന്നാലെ ടീമിനുള്ളില്‍ ഭിന്നത ശക്തമാണെന്ന റിപ്പോര്‍ട്ടാണ് രപുറത്തുവരുന്നത്. രോഹിത് ശര്‍മയെ അനുകൂലിക്കുന്നവരും ഹാര്‍ദിക് പാണ്ഡ്യയെ അനുകൂലിക്കുന്നവരും രണ്ട് പക്ഷത്താണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. വാര്‍ത്തകള്‍ ശരിയാണെങ്കില്‍ ഇത്തവണയും മുംബൈ ടീമില്‍ ഭിന്നത രൂക്ഷമാണ്.
സൂര്യയെ നായകനാക്കണമെന്ന് ഒരു വിഭാഗം
ക്യാപ്റ്റന്‍ സ്ഥാനത്തെച്ചൊല്ലി വീണ്ടും മുംബൈയില്‍ ഭിന്നതയാണെന്നാണ് ലഭിക്കുന്ന വിവരം. സൂര്യകുമാര്‍ നായകനെ ക്യാപ്റ്റനാക്കണമെന്ന തരത്തില്‍ ഒരു വിഭാഗം ആവശ്യം ഉന്നയിക്കുന്നുണ്ടെന്നാണ് സൂചന. ഹാര്‍ദിക് തിലക് വര്‍മയെക്കൊണ്ട് നിര്‍ബന്ധിച്ച് റിട്ടേര്‍ഡ് ഔട്ട് വിളിപ്പിച്ചതിനെ സൂര്യകുമാര്‍ ചോദ്യം ചെയ്തിരുന്നു. സൂര്യയെ പരിശീലകന്‍ മഹേല ജയവര്‍ധന ആശ്വസിപ്പിക്കുന്നതിന്റെ വീഡിയോ പിന്നീട് വൈറലാവുകയും ചെയ്തിരുന്നു.
യുവതാരത്തെ അപമാനിക്കുന്ന നീക്കമാണ് ഹാര്‍ദിക് നടത്തിയതെന്ന ആക്ഷേപം ആരാധകര്‍ക്കുമുണ്ട്. രോഹിത് ശര്‍മ അഞ്ച് തവണ മുംബൈയെ കിരീടത്തിലേക്കെത്തിച്ച നായകനാണ്. എന്നിട്ടും രോഹിത്തിനെ വേണ്ടപോലെ പരിഗണിക്കാന്‍ തയ്യാറായിട്ടില്ല. കഴിഞ്ഞ മത്സരത്തില്‍ രോഹിത്തിനെ പ്ലേയിങ് 11 പുറത്തിരുത്താന്‍ കാരണം ഹാര്‍ദിക് പാണ്ഡ്യയാണെന്ന ആക്ഷേപവും ശക്തമാണ്. സൂര്യകുമാര്‍, തിലക് വര്‍മ എന്നിവര്‍ രോഹിത്തിനെ പിന്തുണക്കുന്നവരാണ്.
ടീമിനുള്ളില്‍ ഹാര്‍ദിക്കിന് നായകനെന്ന നിലയില്‍ പിന്തുണ കുറവാണെന്നതാണ് വസ്തുത. കഴിഞ്ഞ സീസണിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചുവെന്ന് പറയുമ്പോഴും പൂര്‍ണ്ണമായും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ സാധിച്ചിട്ടില്ലെന്നതാണ് വസ്തുത. ഇപ്പോഴും ടീമിനുള്ളില്‍ പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. ഇത് ടീമിന്റെ പ്രകടനത്തേയും ബാധിക്കുന്നുണ്ട്.

ഹാര്‍ദിക്കിന്റെ നിലപാടുകളോട് എതിര്‍പ്പ്
ഹാര്‍ദിക് പാണ്ഡ്യയുടെ ക്യാപ്റ്റനെന്ന നിലയിലെ നിലപാടുകളോട് സീനിയര്‍ താരങ്ങള്‍ക്ക് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്. ജസ്പ്രീത് ബുംറ ടീമിലേക്ക് മടങ്ങിയെത്താന്‍ തയ്യാറെടുക്കുകയാണ്. ബുംറ വരുമ്പോഴും രോഹിത് പക്ഷത്തോടൊപ്പമാവും നില്‍ക്കുക. ഇതോടെ ഹാര്‍ദിക് പാണ്ഡ്യക്ക് മുന്നില്‍ കൂടുതല്‍ സമ്മര്‍ദ്ദമുണ്ടാവും. ഹാര്‍ദിക്കിനോട് ടീം മാനേജ്‌മെന്റിനുള്ള താല്‍പര്യത്തിലും കുറവ് വന്നിട്ടുണ്ട്. കഴിഞ്ഞ സീസണില്‍ ടീം പിന്നോട്ട് പോയ സാഹചര്യം മനസിലാക്കാം.
എന്നാല്‍ ഈ സീസണില്‍ ഹാര്‍ദിക് പാണ്ഡ്യ ആവശ്യപ്പെട്ട താരങ്ങളെയടക്കം ലേലത്തില്‍ ടീമിലെത്തിച്ചിട്ടും പ്രകടനം മികച്ചതാകുന്നില്ല. ലഖ്‌നൗവിനെതിരേ ഹാര്‍ദിക് മിച്ചല്‍ സാന്റ്‌നര്‍ക്ക് സ്‌ട്രൈക്ക് കൈമാറാത്തതില്‍ ടീം ഉടമയായ ആകാശ് അംബാനിയടക്കം പ്രതിഷേധം ഉയര്‍ത്തിയിരുന്നു. എന്തായാലും ഹാര്‍ദിക്കിന് ഇപ്പോള്‍ കാര്യങ്ങള്‍ എളുപ്പമല്ല. ഈ സീസണില്‍ക്കൂടി ടീം നിരാശപ്പെടുത്തിയാല്‍ ഹാര്‍ദിക്കിനെ മുംബൈ നായകസ്ഥാനത്ത് നിന്ന് നീക്കാനാണ് സാധ്യത കൂടുതല്‍.
രോഹിത് ശര്‍മ കഴിഞ്ഞിടെ സഹീര്‍ ഖാനോടുള്ള സ്വകാര്യ സംഭാഷണത്തില്‍ തന്റെ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. മുംബൈ ടീമിലെ ഒറ്റപ്പെടലിനെക്കുറിച്ചും പിന്തുണക്കുറവിനെക്കുറിച്ചും സൂചന നല്‍കിയാണ് രോഹിത് സംസാരിച്ചത്. എന്തായാലും മുംബൈ ടീമില്‍ കാര്യങ്ങള്‍ സുതാര്യമാണെന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്ന് തന്നെ പറയാം.