Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: രാജസ്ഥാനെ പൂട്ടി ഗുജറാത്ത്, ബട്‌ലറെ റാഞ്ചി; സഞ്ജുവിന്റെ വലംകൈ പോയി

ജിദ്ദ: ഇംഗ്ലണ്ട് നായകനും സൂപ്പര്‍ താരവുമായ ജോസ് ബട്‌ലര്‍ ഗുജറാത്ത് ടൈറ്റന്‍സില്‍. രാജസ്ഥാന്‍ റോയല്‍സും പഞ്ചാബ് കിങ്‌സും സജീവമായി രംഗത്തെത്തിയെങ്കിലും 15.75 കോടിക്ക് ബട്‌ലറെ ഗുജറാത്ത് ടീമിലെത്തിക്കുകയായിരുന്നു. ഐപിഎല്ലില്‍ ആരേയും മോഹിപ്പിക്കുന്ന റെക്കോഡുള്ള താരമാണ് ബട്‌ലര്‍. അതുകൊണ്ടുതന്നെ വലിയ പ്രതിഫലം പ്രതീക്ഷിച്ചു. 20 കോടിക്ക് മുകളിലേക്ക് ബട്‌ലറിന്റെ പ്രതിഫലം പോകുമെന്ന് തോന്നിച്ചെങ്കിലും പ്രതീക്ഷിച്ചതിലും ലാഭത്തില്‍ സ്വന്തമാക്കാന്‍ ഗുജറാത്തിനായി എന്നതാണ് ശ്രദ്ധേയം.

ഗുജറാത്തിനെ സംബന്ധിച്ച് ബട്‌ലറുടെ വരവ് വളരെ ഗുണം ചെയ്യും. ജോസ് ബട്‌ലറും ശുബ്മാന്‍ ഗില്ലും ചേര്‍ന്നുള്ള ഓപ്പണിങ് പ്രതീക്ഷിക്കാം. എന്നാല്‍ ബട്‌ലറെ കൈവിട്ടത് രാജസ്ഥാന് വലിയ തിരിച്ചടിയാണ്. സഞ്ജു സാംസണിനും സംഘത്തിനും വരുന്ന സീസണില്‍ ബട്‌ലറുടെ വിടവ് നികത്തുകയെന്നത് വലിയ തലവേദനയാകുമെന്ന് നിസംശയം പറയാം. എന്തായാലും ഗുജറാത്തിനെ സംബന്ധിച്ച് ബട്‌ലറുടെ വരവ് ഗുണം ചെയ്യുന്ന കാര്യമാണ്.

രാജസ്ഥാന്റെ ശ്രമം വിഫലം

ജോസ് ബട്‌ലറെ തിരികെ എത്തിക്കാന്‍ തുടക്കം മുതല്‍ രാജസ്ഥാന്‍ ശ്രമിച്ചപ്പോള്‍ ഗുജറാത്ത് വിട്ടുകൊടുക്കാതെ വാശിയോടെ പൊരുതി. ഇതോടെ അതിവേഗം ബട്‌ലറുടെ വിലയേറി. രാജസ്ഥാന്‍ റോയല്‍സ് ലേലത്തിന് മുമ്പ് ബട്‌ലറെ തഴഞ്ഞത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. തഴയപ്പെട്ടതിന് പിന്നാലെ ബട്‌ലര്‍ നന്ദി പറഞ്ഞ് പോസ്റ്റുമിട്ടിരുന്നു. ഇതെല്ലാം രാജസ്ഥാന്‍ ബട്‌ലറെ ഇനി വാങ്ങില്ലെന്ന തോന്നലാണ് ആരാധകരെ സൃഷ്ടിച്ചത്. എന്നാല്‍ രാജസ്ഥാന്‍ സജീവമായി ബട്‌ലര്‍ക്കായി പൊരുതി.

jos buttler

എന്നാല്‍ പഞ്ചാബ് കിങ്‌സും സജീവമായി രംഗത്തെത്തിയതോടെ ബട്‌ലറിനായി രാജസ്ഥാന് വഴിമാറേണ്ടി വന്നു. ഇതോടെ ഗുജറാത്തും പഞ്ചാബും തമ്മിലാണ് വാശിയേറിയ പോരാട്ടം നടന്നത്. രണ്ട് ടീമുകളും ഇംഗ്ലണ്ട് ടി20 നായകനായി വാശിയോടെ രംഗത്തെത്തിയതോടെ പോരാട്ടം കടുത്തു. പഞ്ചാബ് പിന്മാറിയതോടെ ലഖ്‌നൗ സജീവമായി രംഗത്തെത്തിയതോടെ വീണ്ടും ലേലം കൊഴുത്തു.

ഐപിഎല്ലിലെ ബട്‌ലറിന്റെ റെക്കോഡുകള്‍ ഗംഭീരം

ഐപിഎല്ലില്‍ ഏറ്റവും മികച്ച റെക്കോഡുള്ള താരങ്ങളിലൊരാളാണ് ജോസ് ബട്‌ലര്‍. ഒരു സീസണില്‍ നാല് സെഞ്ച്വറിയടക്കം നേടി രാജസ്ഥാനൊപ്പം കസറാന്‍ ബട്‌ലര്‍ക്ക് സാധിച്ചിരുന്നു. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ ബട്‌ലറെ വിട്ടുകളഞ്ഞത് അല്‍പ്പം അവിശ്വസനീയമായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായ ബട്‌ലര്‍ 107 ഐപിഎല്‍ മത്സരങ്ങളില്‍ നിന്നായി 3582 റണ്‍സാണ് നേടിയത്. 38.11 എന്ന മികച്ച ശരാശരി ബട്‌ലര്‍ക്കുണ്ട്. ഏഴ് സെഞ്ച്വറിയും 19 അര്‍ധ സെഞ്ച്വറിയും നേടിയ ബട്‌ലര്‍ക്ക് 147ന് മുകളില്‍ സ്‌ട്രൈക്ക് റേറ്റുമുണ്ട്.

Story first published: Sunday, November 24, 2024, 16:41 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+