For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: ദ്രാവിഡുമായി വന്‍ ഉടക്ക്? ഒന്നിലും ഇടപെടാതെ കലിപ്പില്‍ സഞ്ജു!! വീഡിയോ വൈറല്‍

ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ടീം താളം കണ്ടെത്താനാവാതെ പതറവെ ടീമിനകത്തു വലിയ രീതിയിലുള്ള ഭിന്നതകളും തര്‍ക്കങ്ങളുമുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ വരുന്നത്. ക്യാപ്റ്റന്‍ സഞ്ജു സാംസണും മുഖ്യ കോച്ച് രാഹുല്‍ ദ്രാവിഡും തമ്മില്‍ അത്ര നല്ല രസത്തിലല്ലെന്നും ഇതാണ് ടീമിനു ഇപ്പോള്‍ തിരിച്ചടിയാവുന്നതെന്നുമാണ് വിവരം. ഇരുവര്‍ക്കുമിടയില്‍ വലിയ രീതിയിലുള്ള അഭിപ്രായ ഭിന്നതകളുണ്ടെന്നു തെളിയിക്കുന്ന വീഡിയോയും ഇപ്പോള്‍ പുറത്തു വന്നിരിക്കുകയാണ്.

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായി കഴിഞ്ഞ ദിവസം റോയല്‍സ് സൂപ്പര്‍ ഓവറില്‍ തോറ്റ കളിക്കിടെയുണ്ടായ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. കളി ടൈയില്‍ കലാശിച്ചതിനു ശേഷം റോയല്‍സ് ടീം സൂപ്പര്‍ ഓവറിനായി തയ്യാറെടുക്കുന്നതിനിടെയുള്ള ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

SANJU DRAVID

screen shot- Jiohotstar

ഒന്നിലും ഇടപെടാതെ സഞ്ജു

ഡല്‍ഹിയില്‍ നടന്ന ത്രില്ലറില്‍ ജയത്തിനു തൊട്ടരികെ വരെയെത്തിയ ശേഷമാണ് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെതിരേ രാജസ്ഥാന്‍ റോയല്‍സ് തോല്‍വിയിലേക്കു വീണത്. ആദ്യം ബാറ്റ് ചെയ്ത ഡിസി അഞ്ചു വിക്കറ്റിനു 188 റണ്‍സെടുത്തപ്പോള്‍ റോയല്‍സിന്റെ മറുപടി നാലു വിക്കറ്റിനു ഇതേ സ്‌കോറില്‍ തന്നെ അവസാനിക്കുകയായിരുന്നു. തുടര്‍ന്നാണ് സീസണിലെ ആദ്യത്തെ സൂപ്പര്‍ ഓവര്‍ കണ്ടത്.

കളിയുടെ നിശ്ചിത 20 ഓവറില്‍ റോയല്‍സ് രണ്ടാമതു ബാറ്റ് ചെയ്തതിനാല്‍ സൂപ്പര്‍ ഓവറില്‍ അവരാണ് ആദ്യം ബാറ്റ് ചെയ്യേണ്ടിയിരുന്നത്. ഇതിനു മുന്നോടിയായി ഗെയിം പ്ലാനിനെ കുറിച്ച് ഡഗൗട്ടില്‍ വച്ച് ടീമംഗങ്ങളുമായി രാഹുല്‍ ദ്രാവിഡ് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

താരങ്ങള്‍ ദ്രാവിഡിനു മുന്നില്‍ വട്ടം കൂടി നിന്നു നിര്‍ദേശങ്ങള്‍ ശ്രദ്ധിക്കവെ ഇതൊന്നും മൈന്‍ഡ് ചെയ്യാതെ സഞ്ജു സാംസണ്‍ ഒഴിഞ്ഞുമാറി നടക്കുന്നത് വീഡിയോയില്‍ കാണാം. ഇതിനിടെ ഒരു ടീമംഗം അദ്ദേഹത്തോടു ആംഗ്യം കാണിക്കുന്നുണ്ടെങ്കിലും കൈ കൊണ്ട് നോ പറഞ്ഞ് സഞ്ജു തിരിഞ്ഞു നില്‍ക്കുകയും ചെയ്യുന്നുണ്ട്.

സൂപ്പര്‍ ഓവറിനു മുമ്പ് റോയല്‍സിന്റെ ഡഗൗട്ടില്‍ നിന്നുള്ള വീഡിയോ കാണാം

ആദ്യത്തെ വീഡിയോ, രണ്ടാമത്തെ വീഡിയോ

സൂപ്പര്‍ ഓവറിനു തൊട്ടുമുമ്പുള്ള രണ്ടു വീഡിയോകളാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. രണ്ടാമത്തേതില്‍ നിതീഷ് റാണയടക്കമുള്ളവരും ദ്രാവിഡിന്റെ വാക്കുകളെ ശ്രദ്ധയോടെ വീക്ഷിച്ച് അടുത്തു നില്‍ക്കുന്നതും കാണാം. പക്ഷെ ഇതൊന്നും ശ്രദ്ധിക്കാതെയാണ് ഇവര്‍ക്കു അരികിലൂടെ സഞ്ജു കടന്നു പോവുന്നത്.

സാധാരണയായി സൂപ്പര്‍ ഓവര്‍ പോലെ ഒരു നിര്‍ണായക സന്ദര്‍ഭത്തില്‍ ക്യാപ്റ്റനും കോച്ചും ഒരുമിച്ച് നിന്ന് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യുന്നതും ടീമംഗങ്ങള്‍ക്കു നിര്‍ദേശം നല്‍കുന്നതുമെല്ലാം നമ്മള്‍ കണ്ടിട്ടുള്ളതാണ്. പക്ഷെ റോയല്‍സിന്റെ കാര്യത്തില്‍ ഇതില്ലെന്നു പറയാം. ക്യാപ്റ്റനും കോച്ചും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ തന്നെയാണ് ഇതു സൂചിപ്പിക്കുന്നത്.

സൂപ്പര്‍ ഓവറില്‍ റിയാന്‍ പരാഗിനെയും ഷിംറോണ്‍ ഹെറ്റ്‌മെയറെയും ബാറ്റിങിനു അയക്കാനുള്ള റോയല്‍സിന്റെ തീരുമാനം വന്‍ അബദ്ധമായി മാറുകയും ചെയ്തിരുന്നു. മികച്ച ഫോമില്‍ കളിച്ച യശസ്വി ജയ്‌സ്വാളിനെയും നിതീഷ് റാണയെയും തഴഞ്ഞാണ് ദ്രാവിഡ് ഇങ്ങനെയൊരു നീക്കം നടത്തിയത്. ഇതില്‍ സഞ്ജുവിനു പങ്കില്ലെന്നാണ് ഈ വീഡിയോയിലൂടെ വ്യക്തമായിരിക്കുന്നത്.

SANJU DRAVID

ടീം വിടുമോ സഞ്ജു?

സഞ്ജു സാംസണും രാഹുല്‍ ദ്രാവിഡും തമ്മിലുള്ള ഭിന്നതകള്‍ ശരിവയ്ക്കുന്ന വീഡിയോ പുറത്തുവന്നതോടെ രാജസ്ഥാന്‍ റോയല്‍സ് ആരാധകരും വലിയ ആശങ്കയിലായിരിക്കുകയാണ്. ഈ സീസണ്‍ കഴിഞ്ഞാല്‍ സഞ്ജു ടീം വിട്ടേക്കുമെന്ന സംശയങ്ങളാണ് പലരും പ്രകടിപ്പിച്ചിരിക്കുന്നത്. സോഷ്യല്‍ മീഡിയയില്‍ പലരും ഇതേക്കുറിച്ച് പ്രതികരിക്കുകയും ചെയ്തിരിക്കുകയാണ്.

രാഹുല്‍ ദ്രാവിഡും സഞ്ജു സാംസണും തമ്മില്‍ തീര്‍ച്ചയായും തര്‍ക്കമുണ്ട്. ഈ വീഡിയോ കണ്ടാല്‍ ഇക്കാര്യം വളരെ വ്യക്തമാവും. സൂപ്പര്‍ ഓവറിനു മുമ്പ് ഇരുവര്‍ക്കുമിടയില്‍ യാതൊരു ചര്‍ച്ചകളുമുണ്ടായിട്ടില്ല. ടീമിലെ താരങ്ങളും കോച്ചിങ് സംഘത്തിലുള്ളവരും ദ്രാവിഡിനും ചുറ്റും വട്ടത്തില്‍ അണിനിരന്ന് കാര്യങ്ങള്‍ പ്ലാന്‍ ചെയ്യവെ ഇതൊന്നും തന്നെ ബാധിക്കുന്ന കാര്യമല്ല എന്ന തരത്തിലാണ് സഞ്ജുവിന്റെ പെരുമാറ്റമെന്നും ആരാധകര്‍ ചൂണ്ടിക്കാട്ടി.

Story first published: Thursday, April 17, 2025, 21:01 [IST]
Other articles published on Apr 17, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+