IPL 2025: സഞ്ജുവിനു സമയം മോശം! റോയല്‍സ് തലപ്പത്ത് അഴിച്ചുപണി? ക്യാപ്റ്റന്‍സി തുലാസില്‍
ഇന്ത്യന്‍ ടീമിലെ ഭാവി അനിശ്ചിതത്വത്തില്‍ തന്നെ നില്‍ക്കവെ ഐപിഎല്ലിലും സഞ്ജു സാംസണിനു വലിയ തിരിച്ചടികള്‍ വരാനിരിക്കുന്ന സീസണില്‍ ലഭിച്ചേക്കും. കാരണം പുതിയ സീസണിനു മുമ്പ് റോയല്‍സിന്റെ തലപ്പത്ത് വലിയ അഴിച്ചുപണികള്‍ സംഭവിച്ചേത്തുമെന്നാണ് പുറത്തുവരുന്ന സൂചനകള്‍. ഇതില്‍ ഏറ്റവും പ്രധാനപ്പെട്ടത് റോയല്‍സ് ടീമിന്റെ ഡയറക്ടറും കോച്ചുമായ ശ്രീലങ്കയുട മുന്‍ ഇതിഹാസം കുമാര്‍ സങ്കക്കാര ടീം വിട്ടേക്കുമെന്നതാണ്. ഇംഗ്ലണ്ട് ദേശീയ ടീമിന്റെ പുതിയ കോച്ചായി അദ്ദേഹം വന്നേക്കക്കുമെന്നാണ് വിവരം.
ഇംഗ്ലണ്ടിന്റെ വൈറ്റ് ബോള്‍ ടീമുകളുടെ കോച്ചായാണ് 46 കാരനായ സങ്കക്കാരയെ ക്രിക്കറ്റ് ബോര്‍ഡ് നോട്ടമിട്ടു വച്ചിരിക്കുന്നത്. ഇംഗ്ലണ്ട് വൈറ്റ് ബോള്‍ ടീമുകളുടെ ക്യാപ്റ്റനും വെടിക്കെട്ട് ബാറ്ററുമായ ജോസ് ബട്‌ലര്‍ ഐപിഎല്ലില്‍ റോയല്‍സിന്റെ താരമാണ്. അതിനാല്‍ തന്നെ സങ്കക്കാരയുമായി വളരെ നല്ല സൗഹൃദമാണ് അദ്ദേഹത്തിനുലുള്ളത്. ഈ കാരണത്താല്‍ തന്നെ സങ്കക്കാരയെ ഇംഗ്ലീഷ് കോച്ചായി കൊണ്ടുവന്നാല്‍ ഇരുവരും തമ്മിലുള്ള മികച്ച കെമിസ്ട്രി ടീമിനും ഗുണം ചെയ്യുമെന്ന കണക്കുകൂട്ടലിലാണ് ക്രിക്കറ്റ് ബോര്‍ഡ്.

സങ്കക്കാരയെക്കൂടാതെ മുന്‍ ഇംഗ്ലീഷ് സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ആന്‍ഡ്രു ഫ്‌ളിന്റോഫ്, ഓസ്‌ട്രേലിയയുടെ മുന്‍ താരം മൈക്കല്‍ ഹസ്സി എന്നിവരുടെ പേരുകളും പരിശീലകസ്ഥാനത്തേക്കു ഉയര്‍ന്നു വരുന്നുണ്ട്. പക്ഷെ ബട്‌ലറുമായുള്ള അടുത്ത ബന്ധം കാരണം സങ്കക്കാരയ്ക്കായിരിക്കും കൂടുതല്‍ മുന്‍തൂക്കം ലഭിച്ചേക്കുക. സങ്കക്കാരയുടെ വരവ് ഇംഗ്ലണ്ടിനു മുതല്‍ക്കൂട്ടാവുമെങ്കിലും ഇതു റോയല്‍സിനും നായകന്‍ സഞ്ജുവിനും വലിയ ക്ഷീണമായി മാറും.
കാരണം സഞ്ജുവും സങ്കക്കാരയും തമ്മിലുള്ള മികച്ച കെമിസ്ട്രിയാണ് റോയല്‍സിനെ നല്ല രീതിയില്‍ മുന്നോട്ടു നയിച്ചുകൊണ്ടിരിക്കുന്നത്. സഞ്്ജുവിന്റെ കഴിവുകളും ദൗര്‍ബല്യങ്ങളും ഏറ്റവും നന്നായിട്ട് അറിയുന്നയാളാണ് സങ്കക്കാര. അതുകൊണ്ടു തന്നെ അദ്ദേഹത്തിന്റെ ഇടപെടലുകളും ഉപദേശവുമെല്ലാം സഞ്ജുവിനെ ഏറെ സഹായിക്കുകയും ചെയ്തിട്ടുണ്ട്. റോയല്‍സിന്റെ കുതിപ്പിലും ഇതു വളരെ നിര്‍ണായകമായ മാറിയിട്ടുണ്ടെന്നു കാണാം.
സഞ്ജുവിന്റെ മികച്ച ക്യാപ്റ്റന്‍സിക്കൊപ്പം സങ്കക്കാരയുടെ ഗെയിം പ്ലാനുകളുമാണ് റോയല്‍സിനെ ഏറ്റവും അപകടകാരികളായി മാറ്റിയിരിക്കുന്നത്. അതിനാല്‍ തന്നെ ടീമിന്റെ മുന്നോട്ടുള്ള പ്രയാണത്തിലും അദ്ദേഹത്തിന്റെ സാന്നിധ്യം സഞ്ജുവിനു ആവശ്യവുമാണ്. പക്ഷെ റോയല്‍സ് വിട്ട് സങ്കക്കാര ഇംഗ്ലണ്ട് കോച്ചിന്റെ റോളിലേക്കു മാറിയാല്‍ അതു എല്ലാം തകിടംമറിക്കും. അങ്ങനെ വന്നാല്‍ തലപ്പത്തേക്കു പുതിയൊരാളെ റോയല്‍സിനു തിരയേണ്ടതായും വരും.

അടുത്തിടെ ഇന്ത്യയുടെ പരിശീലകസ്ഥാനമൊഴിഞ്ഞ രാഹുല്‍ ദ്രാവിഡിനെ പുതിയ കോച്ചായി കൊണ്ടുവരാന്‍ റോയല്‍സ് നീക്കമാരംഭിച്ചതായി അടുത്തിടെ റിപോര്‍ട്ടുകള്‍ വന്നിരുന്നു. നേരത്തേ റോയല്‍സിന്റെ ക്യാപ്റ്റനും ടീം ഡയറക്ടറുമായെല്ലാം അദ്ദേഹം പ്രവര്‍ത്തിച്ചിട്ടുമുണ്ട്.
പക്ഷെ ദ്രാവിഡിന്റെ വരവ് സഞ്ജുവിനു എത്രത്തോളം ഗുണം ചെയ്യുമെന്നതു കാത്തിരുന്നു കാണണം. കാരണം ഇന്ത്യന്‍ കോച്ചായിരുന്നപ്പോള്‍ സഞ്ജുവിനു ദേശീയ ടീമില്‍ അദ്ദേഹം വേണ്ടത്ര അവസരങ്ങള്‍ നല്‍കിയിരുന്നില്ല. അതിനാല്‍ തന്നെ സങ്കക്കാരയ്ക്കു പകരം ദ്രാവിഡ് എത്തിയാല്‍ ഒരുപക്ഷെ സഞ്ജുവിന്റെ ക്യാപ്റ്റന്‍സി പോലും തെറിക്കാനുമിടയുണ്ട്.
2021 മുതല്‍ റോയല്‍സിനെ നയിച്ചുകൊണ്ടിരിക്കുകയാണ് മലയാളി വിക്കറ്റ് കീപ്പര്‍. ക്യാപ്റ്റനായുള്ള ആദ്യ സീസണില്‍ ടീമിനെ പ്ലേഓറില്‍ എത്തിക്കാനായില്ലെങ്കിലും 2022ല്‍ റോയല്‍സിനെ റണ്ണറപ്പാക്കി സഞ്ജു കൈയടി നേടിയിരുന്നു. 2023ല്‍ നേരിയ വ്യത്യാസത്തില്‍ റോയല്‍സിനു പ്ലേഓഫ് നഷ്ടമായി. എന്നാല്‍ ഈ വര്‍ഷം നടന്ന അവാന സീസണില്‍ സഞ്ജുവിനു കീഴില്‍ റോയല്‍സ് വീണ്ടും പ്ലേഓഫില്‍ കളിച്ചിരുന്നു.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications