Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: സഞ്ജു ഇനി കളിക്കില്ല? വൈഭവ് തുടരും, ഞെട്ടിക്കുന്ന അപ്‌ഡേറ്റുമായി റോയല്‍സ്!!

ഐപിഎല്ലില്‍ താളം കണ്ടെത്താനാവാതെ പാടുപെടുന്ന രാജസ്ഥാന്‍ റോയല്‍സിനെ രക്ഷിക്കാന്‍ ക്യാപ്റ്റന്‍ സഞ്ജു സാംസണ്‍ ഉടന്‍ മടങ്ങിയെത്തിയേക്കില്ല. പരിക്കു കാരണം വിശ്രമിക്കുന്ന മലയാളി താരത്തിന്റെ തിരിച്ചുരവിനെക്കുറിച്ച് പുതിയ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് റോയല്‍സ് ടീം. വ്യാഴാഴ്ച രാത്രി ബെംഗളൂരുവിലെ ചിന്നസ്വാമി സ്‌റ്റേഡിയത്തില്‍ റോയല്‍ ചാലഞ്ചേഴ്‌സ് ബെംഗളൂരുവുമായാണ് റോയല്‍സിന്റെ അടുത്ത മല്‍സരം.

ഈ കളിയിലും സഞ്ജുവുണ്ടായേക്കില്ലെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന വിവരം. ഇതോടെ വീണ്ടും യുവ ഓള്‍റൗണ്ടര്‍ റിയാന്‍ പരാഗ് തന്നെയായിരിക്കും റോയല്‍സിനെ നയിച്ചേക്കുക. ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സുമായുള്ള അവസാന മല്‍സരത്തിലും സഞ്ജുവിന്റെ അഭാവത്തില്‍ പരാഗാണ് ടീമിനെ നയിച്ചത്. മലയാളി താരത്തിനു പകരം ഓപ്പണിങില്‍ 14 കാരനായ അദ്ഭുത താരം വൈഭവ് സൂര്യവന്‍ഷി അരങ്ങേറുകയും ചെയ്തു.

SANJU SAMSON

സഞ്ജു ഇനി കളിക്കുമോ?

രാജസ്ഥാന്‍ റോയല്‍സിനു ഈ സീസണില്‍ ഇനി ആറു മല്‍സരങ്ങളാണ് ശേഷിക്കുന്നത്. പ്ലേഓഫില്‍ സ്ഥാനമുറപ്പിക്കാന്‍ ഇവയിലെല്ലാം അവര്‍ക്കു ജയിക്കുകയും വേണം. സീസണിലെ ശേഷിച്ച മല്‍സരങ്ങളില്‍ സഞ്ജു സാംസണ്‍ ഇനി കളിക്കുമോയെന്ന കാര്യത്തില്‍ അവ്യക്തത തുടരുകയാണ്.

സഞ്ജു ഇപ്പോള്‍ പരിക്കില്‍ നിന്നും മുക്തായിക്കൊണ്ടിരിക്കുകയാണ്. രാജസ്ഥാന്‍ റോയല്‍സിന്റെ മെഡിക്കല്‍ സറ്റാഫിനൊപ്പം അദ്ദേഹം ടീമിന്റെ ഹോം ബേസായ ജയ്പൂരില്‍ തന്നെ തുടരും. ഇപ്പോള്‍ തുടരുന്ന പുനരധിവാസ പ്രക്രിയയുടെ ഭാഗമായി ആര്‍സിബിക്കെതിരേയുള്ള അടുത്ത മല്‍സരത്തിനു വേണ്ടി അദ്ദേഹം ബെംഗളൂരുവിലേക്കു പോവില്ല.

സഞ്ജുവിന്റെ ആരോഗ്യസ്ഥിതി ടീം മാനേജ്‌മെന്റ് സൂക്ഷ്മമായി നിരീക്ഷിക്കുകയാണ്. മടങ്ങിവരവുമായി ബന്ധപ്പെട്ട് ഒരു സമയത്തു ഒരു ഗെയിം എന്ന രീതിയിലുള്ള സമീപനം ടീം സ്വീകരിക്കുമെന്നും വാര്‍ത്താക്കുറിപ്പില്‍ റോയല്‍സ് ടീം അറിയിച്ചു.

എങ്ങനെ പരിക്കേറ്റു?

ഡല്‍ഹി ക്യാപ്പിറ്റല്‍സുമായുള്ള മല്‍സരത്തിനിടെയാണ് ബാറ്റിങിനിടെ സഞ്ജു സാംസണിന്റെ വാരിയെല്ലിനു പരിക്കേല്‍ക്കുന്നത്. ഡല്‍ഹിയില്‍ നടന്ന കളിയില്‍ റോയല്‍സ് ടീം 189 റണ്‍സ് ചേസ് ചെയ്യവെ വളരെ മികച്ചഫോമിലാണ് അദ്ദേഹം കാണപ്പെട്ടത്. വലിയൊരു ഇന്നിങ്‌സുമായി ടീമിന്റെ വിജയത്തിനു ചുക്കാന്‍ പിടിക്കുമെന്നിരിക്കെയാണ് പരിക്ക് അപ്രതീക്ഷിത വില്ലനായത്.

ആറാമത്തെ ഓവറില്‍ ഡിസ് സ്പിന്നര്‍ വിപ്രാജ് നിഗമിനെതിരേ അഗ്രസീവ് ഷോട്ടിനു ശ്രമിക്കവെ ടൈമിങ് പാളുകയും ബോള്‍ നേരെ വാരിയെല്ലിന്റെ ഭാഗത്തു ശക്തമായി പതിക്കുകയായിരുന്നു. കടുത്ത വേദനയെ തുടര്‍ന്നു വളരെ അസ്വസ്ഥനായാണ് സഞ്ജു കാണപ്പെട്ടത്. തുടര്‍ന്നു മെഡിക്കല്‍ സംഘത്തമെത്തി അദ്ദേഹത്തെ പരിശോധിക്കുകയും ചെയ്തു.

SANJU SAMSON

അല്‍പ്പസമയത്തിനു ശേഷം സഞ്ജു ബാറ്റിങ് തുടരുകയും അടുത്ത ബോള്‍ ലോങ്ഓഫറിലേക്കു കളിച്ച് ബൗണ്ടറി പായിക്കുകയും ചെയ്തു. എന്നാല്‍ വീണ്ടും അസഹ്യമായ വേദന അനുഭവപ്പെട്ടതോടെ ബാറ്റിങ് തുടരനാവാതെ അദ്ദേഹം റിട്ടയേര്‍ഡ് ഹര്‍ട്ടായി ഗ്രൗണ്ട് വിടുകയായിരുന്നു.

പരിക്ക് അത്ര സാരമുള്ളതല്ലെന്നും തനിക്കു കുഴപ്പമൊന്നും ഇല്ലെന്നുമായിരുന്നു മല്‍സരശേഷം സഞ്ജു പ്രതികരിച്ചത്. ഇപ്പോള്‍ എനിക്കു വലിയ ബുദ്ധിമുട്ടുകളൊന്നും തോന്നുന്നില്ല. നാളെ നിരീക്ഷിച്ചതിനു ശേഷം ഇതു എങ്ങനെയുണ്ടെന്നു നോക്കുമെന്നുമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.

കഴിഞ്ഞ കുറച്ചു മാസങ്ങള്‍ക്കിടെ സഞ്ജുവിനേല്‍ക്കുന്ന രണ്ടാമത്തെ പരിക്കാണിത്. കൈവിരലിനേറ്റ പൊട്ടല്‍ കാരണം അദ്ദേഹം ആഴ്ചകളോളം വിശ്രമത്തിലായിരുന്നു. വിക്കറ്റ് കീപ്പിങില്‍ ബിസിസിഐയുടെ ക്ലിയറന്‍സ് ലഭിക്കാതിരുന്നതു കാരണം ആദ്യത്തെ മൂന്നു കളിയില്‍ സഞ്ജു നായകസ്ഥാനത്തു നിന്നും മാറി നില്‍ക്കുകയും ചെയ്തു. തുടര്‍ന്നു പരാഗാണ് ടീമിനെ നിയിച്ചത്.

Story first published: Monday, April 21, 2025, 20:47 [IST]
Other articles published on Apr 21, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+