ഐപിഎല്ലവിന്റെ 18ാം സീസണിനു മുന്നോടിയായി ബൗളര്‍മാര്‍ക്കു മുതല്‍ക്കൂട്ടായി മാറുന്ന പുതിയ നിയമം ടൂര്‍ണമെന്റില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് ബിസിസിഐ. ഒപ്പം പുതിയൊരു നിയമം കൂടി ഈ ഐപില്ലില്‍ നടപ്പാക്കുമെന്നും ബിസിസിഐ പ്രഖ്യാപിച്ചു. പക്ഷെ ഏറെ വിവാദമായ ഇംപാക്ട് സബ് പ്ലെയര്‍ നിയമം ഈ സീസണിലും തുടരും.
18ാം സീസണിനു മുന്നോടിയായി ഐപിഎല്ലിലെ മുഴുവന്‍ ക്യാപ്റ്റന്‍മാരുയെയും യോഗം ബിസിസിഐ വിളിച്ചു ചേര്‍ത്തിരുന്നു. ഇതിലാണ് ഐപിഎല്‍ നിയമങ്ങളുടെ കാര്യത്തില്‍ ചില പുതിയ മാറ്റങ്ങള്‍ കൊണ്ടുവരാന്‍ തീരുമാനിട്ടത്. പുതുതായി കൊണ്ടു വന്നിരിക്കുന്ന ഐപിഎല്‍ നിയമത്തെ കുറിച്ചറിയാം.

ബൗളര്‍മാര്‍ക്കു ഉമിനീര് ഉപയോഗിക്കാം
ഈ ഐപിഎല്ലില്‍ കളിക്കിടെ ഉമിനീര് ഉപയോഗിച്ച് ബൗളര്‍മാര്‍ക്കു ഇനി പന്തിന്റെ തിളക്കം കൂട്ടാന്‍ അനുവാദം നല്‍കിയെന്നതാണ് ഈ സീസണിലെ ഒരു പ്രധാന മാറ്റം. നേരത്തേ ഇതിനു ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് ബിസിസിഐ എടുത്തു കളഞ്ഞിരിക്കുകയാണെന്നു ക്രിക്ക്ബസാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ബിസിസിഐയുടെ ഈ തീരുമാനത്തെ ഐപിഎല്ലിലെ ഭൂരിഭാഗം നായകരും അനുകൂലിക്കുകയും ചെയ്തു. നേരത്തേ കൊവിഡ് മഹാമാരിയുടെ കാലത്താണ് രോഗവ്യാപനം തടയുന്നതിനായി ഉമനീര് ഉപയോഗിച്ച് ബോളിനു തിളക്കം കൂട്ടുന്നതിനെ ഐസിസി വിലക്കിയത്. 2022ല്‍ ഐസിസി ഇതിനെ എന്നെന്നേക്കുമായി വിലക്കുന്നതായി പ്രഖ്യാപിക്കുകയുമായിരുന്നു.
പക്ഷെ ഐസിസിയുടെ ഈ നീക്കം ബൗളര്‍മാര്‍ക്കു വലിയ തിരിച്ചടിയായിരുന്നു. പല ബൗളര്‍മാരും ഈ നീക്കത്തെ ചോദ്യവും ചെയ്തിരുന്നു. അടുത്തിടെ സമാപിച്ച ഐസിസി ചാംപ്യന്‍സ് ട്രോഫിക്കിടെ ബോളിന്റെ തിളക്കം കൂട്ടുന്നതിന് ഉമിനീര് ഉപയോഗിക്കുന്നത് ഏര്‍പ്പെടുത്തിയ വിലക്ക് ഐസിസി പുനപ്പരിശോധിക്കണമെന്നു അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തു.
മല്‍സരങ്ങളില്‍ ബോളിനു സ്വിങും റിവേഴ്‌സ് സ്വിങുമെല്ലാം ലഭിക്കുന്നതിനായി ഞങ്ങളെ ഉമിനീര് ഉപയോഗിക്കാന്‍ അനുവദിക്കണമെന്നു അധികൃതരോടു ഞങ്ങള്‍ എല്ലായ്രപ്പോഴും അ്ഭ്യര്‍ഥിച്ചു കൊണ്ടിരിക്കുകയാണെന്നായിരുന്നു ഷമിയുടെ വാക്കുകള്‍.
ഇപ്പോഴിതാ ഉമിനീര് ഉപയോഗിക്കുന്നതിന് ഏര്‍പ്പെടുത്തിയ വിലക്ക് എടുത്തു കളഞ്ഞ ലോകത്തിലെ ആദ്യത്തെ പ്രധാനപ്പെട്ട ടൂര്‍ണമെന്റായി ഐപിഎല്‍ ഇപ്പോള്‍ മാറിയിരിക്കുകയാണ്.
ബിസിസിഐയുടെ ഈ നീക്കം തീര്‍ച്ചയായും ബൗളര്‍മാരെ സന്തോഷിപ്പിക്കുമെന്നുറപ്പാണ്. എതിര്‍ ടീം ബാറ്റിങ് നിരയ്ക്കു മേല്‍ ഇതു കൂടുതല്‍ ഇംപാക്ടുണ്ടാക്കാന്‍ ബൗളര്‍മാരെ സഹായിക്കുമെന്നുറപ്പാണ്.
പുതിയ നിയമമെന്ത്?
ബൗളര്‍മാര്‍ക്കു ഇനി ഉമിനീര് ഉപയോഗിച്ച് ബോളിന്റെ തിളക്കം കൂട്ടാന്‍ അനുവാദം നല്‍കുന്നതിനൊപ്പം മഞ്ഞു വീഴ്ച കാരണമുള്ള ഇംപാക്ട് കുറയ്ക്കാന്‍ പുതിയൊരു നിയമവും കൂടി ബിസിസിഐ കൊണ്ടു വന്നിരിക്കുകയാണ്. രാത്രിയില്‍ നടക്കുന്ന മല്‍സങ്ങളില്‍ രണ്ടാമിന്നിങ്‌സിലെ 11ാം ഓവറില്‍ രണ്ടാമത്തെ ന്യൂബോള്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കിയെന്നതാണ് പുതിയ നിയമം.

രാത്രിയിലെ മല്‍സരങ്ങളില്‍ പ്രത്യേകിച്ചും റണ്‍ചേസില്‍ മഞ്ഞൂവീഴ്ചയുടെ ആനുകുല്യം ബാറ്റിങ് ടീമിനു ലഭിക്കാറുണ്ട്. ഇതു കാരണമാണ് രണ്ടാമിന്നിങ്‌സിലെ 11ാമത്തെ ഓവറില്‍ പുതിയ ബോള്‍ ഉപയോഗിക്കാമെന്ന പുതിയ നിയമം കൊണ്ടുവന്നത്. എന്നാല്‍ കളിക്കിടെ ബോള്‍ മാറ്റണമോ, വേണ്ടയോ എന്നതിനെ കുറിച്ച് അംപയര്‍മാര്‍ക്കു തീരുമാനമെടുക്കാം.
രണ്ടാമത്തെ ന്യൂബോള്‍ കളിയില്‍ കൊണ്ടു വരണമോ, വേണ്ടയോ എന്ന കാര്യത്തില്‍ അന്തിമ തീരുമാനം അംപയറുടേതാണ്. അപ്പോഴത്തെ മഞ്ഞുവീഴ്ചയുടെ സാഹചര്യം കൂടി പരിഗണിച്ച് പുതിയ ബോള്‍ കൊണ്ടുവരുന്ന കാര്യത്തില്‍ അവര്‍ അന്തിമ തീരുമാനമെടുത്തുമെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ ക്രിക്ക്ബസിനോടു പറഞ്ഞു.