Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഡിസിക്കു കപ്പടിക്കാം, അക്ഷര്‍ 3 ബോള്‍ഡ് കോള്‍ എടുക്കണം!! എന്തൊക്കെ?

ഇന്ത്യന്‍ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ അക്ഷര്‍ പട്ടേലിനു കീഴിലാണ് ഐപിഎല്ലിന്റെ 18ാം സീസണില്‍ ഡല്‍ഹി ക്യാപ്പിറ്റല്‍സ് ഭാഗ്യപരീക്ഷണത്തിന് ഇറങ്ങുന്നത്. കഴിഞ്ഞ 17 സീസണുകള്‍ക്കിടെ ഡിസിയെ നയിക്കുന്ന 14ാമത്തെ താരമാണ് അദ്ദേഹം. മെഗാലേലത്തിനു മുമ്പ് ടീം വിട്ട റിഷഭ് പന്തിനു പകരമാണ് അക്ഷര്‍ ഇപ്പോള്‍ ക്യാപ്റ്റന്‍സി ഏറ്റെടുത്തിരിക്കുന്നത്.

നായകരായി പരിചയമുള്ള ഫാഫ് ഡുപ്ലെസി, കെഎല്‍ രാഹുല്‍ എന്നിവര്‍ ടീമിലുണ്ടായിട്ടും അക്ഷറിനു സായകസ്ഥാനത്തേക്കു നറുക്കുവീണുവെന്നതാണ് എടുത്തു പറയേണ്ട കാര്യം. ഈ റോളില്‍ അദ്ദേഹം തിളങ്ങുമോയെന്നാണ് ഇനി കാത്തിരുന്നു കാണേണ്ടത്.

ഐപിഎല്ലില്‍ ഇതുവരെ കിരീടഭാഗ്യമുണ്ടായിട്ടില്ലാത്ത ടീമുകളൊന്നാണ് ഡിസി. പക്ഷെ അക്ഷര്‍ ചില ബോള്‍ഡായ തീരുമാനങ്ങളെടുത്താല്‍ ഡിസിയുടെ തലവര മാറിയേക്കും. അവ എന്തൊക്കെയാണെന്നറിയാം.

AXAR PATEL

സ്വയം പ്രൊമോട്ട് ചെയ്യണം

ഡല്‍ഹി ക്യാപ്പിറ്റല്‍സ് ടീമില്‍ അക്ഷര്‍ പട്ടേല്‍ ചെയ്യേണ്ട ആദ്യത്തെ കാര്യം ബാറ്റിങില്‍ സ്വയം മുകളിലേക്കു പ്രൊമോട്ട് ചെയ്യണമെന്നതാണ്. പുതിയ സീസണില്‍ അദ്ദേഹം ടീമിനായി നാലാം നമ്പറില്‍ ബാറ്റ് ചെയ്യാന്‍ ശ്രമിക്കണം. അക്ഷറിന് വളരെ അനുയോജ്യമായ ബാറ്റിങ് പൊസിഷനാണിത്.

നാലാം നമ്പറില്‍ ഡിസിക്കു വേണ്ടി തീര്‍ച്ചയായും ചില മികച്ച ഇന്നിങ്‌സുകള്‍ അദ്ദേഹത്തില്‍ നിന്നും ഉറപ്പിക്കാം. തുടക്കത്തില്‍ തന്നെ ഒന്നോ, രണ്ടോ വിക്കറ്റുകള്‍ നഷ്ടമായാല്‍ അക്ഷറിനു നാലാമനായെത്തിയ ശേഷം ആങ്കറുടെ റോളില്‍ ടീമിനെ കരകയറ്റാന്‍ സാധിക്കും. ഏകദിനത്തില്‍ നിലവില്‍ അഞ്ചാം നമ്പറിലാണ് അദ്ദേഹം കളിക്കുന്നത്. മികച്ച ഇന്നിങ്‌സുകള്‍ പുറത്തെടുക്കാനും അക്ഷറിനായിരുന്നു.

ഡുപ്ലെസിക്ക് പ്രഥമ പരിഗണന

ഓസ്‌ട്രേലിയന്‍ യുവതാരം ജാക്ക് ഫ്രേസര്‍ മഗ്യുര്‍ക്കിനേക്കാള്‍ സൗത്താഫ്രിക്കയുടെ വെറ്ററന്‍ സ്റ്റാര്‍ ബാറ്റര്‍ ഫാഫ് ഡുപ്ലെസിക്കു പ്ലെയിങ് ഇലനവില്‍ പ്രഥമ പരിഗണന നല്‍കണമെന്നതാണ് അക്ഷര്‍ പട്ടേല്‍ എടുക്കേണ്ട അടുത്ത ബോള്‍ഡ് കോള്‍.

കളിഞ്ഞ സീസണില്‍ കസറിയ താരമാണ് മഗ്യുര്‍ക്കെന്നതു ശരിയാണ്. പക്ഷെ താരം അത്ര വിശ്വസ്തനല്ല. ചിലപ്പോള്‍ ഒരു തീപ്പൊരി ഇന്നിങ്‌സ് കളിച്ചേക്കാം, അല്ലെങ്കില്‍ ഫ്‌ളോപ്പുമായേക്കും. അതിനാല്‍ കൂടുതല്‍ വിശ്വസിക്കാവുന്ന, ഏറെ അനുഭവസമ്പത്തുള്ള ഡുപ്ലെസിക്കു അക്ഷര്‍ മുന്‍തൂക്കം നല്‍കണം. ഏറെ സമ്മര്‍ദ്ദമുണ്ടാക്കുന്ന വലിയ മല്‍സരങ്ങളിലായിരിക്കും ഇതു ടീമിനു വലിയ ഗുണം ചെയ്യുന്നത്.

KL RAHUL

രാഹുലിന്റെ റോള്‍

അക്ഷര്‍ പട്ടേലെടുക്കേണ്ട മൂന്നാമത്തെ ബോള്‍ഡായിട്ടുള്ള തീരുമാനം സ്റ്റാര്‍ ബാറ്ററും വിക്കറ്റ് കീപ്പറുമായ കെഎല്‍ രാഹുലിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കുകയെന്നതാണ്. ക്യാപ്റ്റന്‍സിയുടെ ഭാരമില്ലാത്തതിനാല്‍ അദ്ദേഹത്തെ ബാറ്റിങില്‍ പരമാവധി ഉപയോഗിക്കാന്‍ അക്ഷര്‍ ശ്രമിക്കേണ്ടതുണ്ട്.

ഐപിഎല്ലില്‍ നേരത്തേ പല ടീമുകള്‍ക്കുമായി ഓപ്പണിങിലാണ് രാഹുല്‍ കളിച്ചിട്ടുള്ളതെങ്കിലും ഡിസിയില്‍ മധ്യനിരയിലാണ് താരത്തെ അക്ഷര്‍ കളിപ്പിക്കേണ്ടത്. എകദിനത്തില്‍ അഞ്ച്, ആറ് പൊസിഷനുകളില്‍ അദ്ദേഹമുണ്ടാക്കുന്ന ഇംപാക്ട് നമ്മള്‍ കണ്ടു കഴിഞ്ഞു. പവര്‍ഹിറ്ററുടെ റോളാണ് ഏകദിത്തില്‍ ഇപ്പോള്‍ രാഹുലിന്റേത്.

കഴിഞ്ഞ ചാംപ്യന്‍സ് ട്രോഫിയില്‍ ഈ റോള്‍ അദ്ദേഹം ഭംഗിയാക്കുകയും ചെയ്തിരുന്നു. അതുകൊണ്ടു തന്നെ ഇനി ഡിസിയില്‍ അക്ഷറും ഇതേ റോളില്‍ രാഹുലിനെ ഉപയോഗിക്കാനാണ് ശ്രമിക്കേണ്ടത്. പ്രഹരശേഷിക്കൊപ്പം മികച്ച അനുഭവസമ്പത്തും ഇതു ഭംഗിയാക്കാന്‍ അദ്ദേഹത്തെ സഹായിക്കുകയും ചെയ്യും.

Story first published: Sunday, March 16, 2025, 20:45 [IST]
Other articles published on Mar 16, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+