For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: 10 സിക്‌സ്, 57 ബോളില്‍ 130!! ശ്രേയസിന് ടി20യും വഴങ്ങും, ലേലത്തില്‍ എവിടേക്ക്?

ഹൈദരാബാദ്: ഐപിഎല്‍ മെഗാ താരലേലത്തിനു ഇനി മണിക്കൂറുകള്‍ ശേഷിക്കെ കിടിലന്‍ സെഞ്ച്വറിയോടെ ഫ്രാഞ്ചൈസികളുടെ ശ്രദ്ധയാകര്‍ഷിച്ചിരിക്കുകയാണ് ഇന്ത്യന്‍ മധ്യനിര ബാറ്റര്‍ ശ്രേയസ് അയ്യര്‍. സയ്ദ് മുഷ്താഖ് ട്രോഫി ടി20 ടൂര്‍ണമെന്റിലെ ആദ്യ പോരാട്ടത്തില്‍ മുംബൈയ്ക്കു വേണ്ടിയാണ് അദ്ദേഹം മിന്നിച്ചത്. നാളെയും മറ്റെന്നാളുമായി നടക്കാനിരിക്കുന്ന ലേലത്തിലെ മാര്‍ക്വി താരങ്ങളിലൊരാളാണ് ശ്രേയസ്. രണ്ടു കോടി രൂപയാണ് അദ്ദേഹത്തിന്റെ അടിസ്ഥാനവില.

ടി20 ഫോര്‍മാറ്റിനു അത്ര അനുയോജ്യനായ താരമല്ലെന്ന ചീത്തപ്പേര് ശ്രേയസിനു നേരത്തേ തന്നെയുണ്ട്. ഇതു കാരണം ഐപിഎല്ലില്‍ അദ്ദേഹത്തിനു കാര്യമായ ഡിമാന്റുമുണ്ടാവാറില്ല. എന്നാല്‍ വിമര്‍ശിച്ചവര്‍ക്കും തന്നെ സംശയിച്ചവര്‍ക്കും ബാറ്റ് കൊണ്ടു മറുപടി നല്‍കിയിരിക്കുകയാണ് ശ്രേയസ്. ഗോവയുമായുള്ള മല്‍സരത്തിലാണ് മൂന്നാം നമ്പറില്‍ ഇറങ്ങി അദ്ദേഹം പുറത്താവാതെ 130 റണ്‍സോടെ ടീമിന്റെ ഹീറോയായത്.

SHREYAS IYER

ഇടിവെട്ട് ഇന്നിങ്‌സ്

സയ്ദ് മുഷ്താഖ് അലി ട്രോഫിയുടെ ഗ്രൂപ്പ് ഇ പോരാട്ടത്തിലാണ് ശ്രേയസ് അയ്യരുടെ മുംബൈയും അര്‍ജുന്‍ ടെണ്ടുല്‍ക്കറുള്‍പ്പെട്ട ഗോവയും കൊമ്പുകോര്‍ത്തത്. ആദ്യ ബാറ്റ് ചെയ്ത മുംബൈ നിശ്ചിത 20 ഓവറില്‍ നാലു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 250 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതില്‍ 130 റണ്‍സും ശ്രേയസിന്റെ ബാറ്റില്‍ നിന്നായിരുന്നു.

വെറും 57 ബോളിലാണ് അദ്ദേഹം പുറത്താവാതെ 130 റണ്‍സ് അടിച്ചെടുത്തത്. 11 ഫോറും 10 സിക്‌സറുമുള്‍പ്പെടെയായിരുന്നു ഇത്. 228.07 എന്ന കിടിലന്‍ സ്‌ട്രൈക്ക് റേറ്റും ശ്രേയസിനുണ്ടായിരുന്നു. ഷംസ് മ്യുലാനി (41), ഓപ്പണര്‍ പൃഥ്വി ഷാ (33) എന്നിവരാണ് മുംബൈയുടെ മറ്റു സ്‌കോറര്‍മാര്‍. ആംഗ്രിഷ് രഘുവംശി (6), അജിങ്ക്യ രഹാനെ (13) എന്നിവര്‍ നിറം മങ്ങി.

സെഞ്ച്വറിക്കു ശേഷം ശ്രേയസ് അയ്യരുടെ ആഹ്ലാദം. വീഡിയോ കാണാം

രണ്ടാം ഓവറില്‍ തന്നെ രഘുവംശിയെ നഷ്ടമായതോടെയാണ് ശ്രേയസ് ക്രീസിലെത്തിയത്. രണ്ടാം വിക്കറ്റില്‍ പൃഥ്വിക്കൊപ്പം 51 റണ്‍സിന്റെ കൂട്ടുകെട്ടുമായി ശ്രേയസ് മുംബൈയെ കളിയിലേക്കു തിരികെ കൊണ്ടുവന്നു.

മൂന്നാം വിക്കറ്റില്‍ രഹാനെയ്‌ക്കൊപ്പം 64ഉം അഞ്ചാം വിക്കറ്റില്‍ മ്യുലാനിക്കൊപ്പം 114 റണ്‍സിന്റെയും കൂട്ടുകെട്ടുണ്ടാക്കിയ അദ്ദേഹം ടീമിനെ കൂറ്റന്‍ ടോട്ടലിലെത്തിക്കുകയായിരുന്നു. ഇതിനിടെ 47 ബോളില്‍ നിന്നും ശ്രേയസ് തന്റെ സെഞ്ച്വറിയും പൂര്‍ത്തിയാക്കിയിരുന്നു. അടുത്ത 10 ബോളില്‍ 30 റണ്‍സും താരം വാരിക്കൂട്ടി.

ലേലത്തില്‍ ഡിമാന്റുറപ്പ്

മുബൈയ്ക്കു വേണ്ടി സയ്ദ് മുഷ്താഖ് അലി ട്രോഫിയില്‍ നേടിയ തീപ്പൊരി സെഞ്ച്വറിയോടെ ഐപിഎല്‍ മെഗാ ലേലത്തില്‍ ശ്രേയസ് അയ്യരുടെ ഡിമാന്റും കുത്തനെ ഉയരുമെന്നുറപ്പായിരിക്കുകയാണ്. നേരത്തേ വേണ്ടത്ര താല്‍പ്പര്യം കാണിക്കാതിരുന്ന ചില ഫ്രാഞ്ചൈസികള്‍ ലേലത്തില്‍ അദ്ദേഹത്തിനായി തീര്‍ച്ചയായും രംഗത്തിറങ്ങിയേക്കും.

മികച്ച ബാറ്റിങിനൊപ്പം ക്യാപ്റ്റന്‍സി മിടുക്കും ശ്രേയസിന്റെ താരമൂല്യം വര്‍ധിപ്പിക്കും. കഴിഞ്ഞ സീസണില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് കിരീടമുയര്‍ത്തിയത് അദ്ദേഹത്തിനു കീഴിലായിരുന്നു. എന്നിട്ടും എല്ലാവരെയും ഞെട്ടിച്ചു കൊണ്ടാണ് ലേലത്തിനു മുമ്പ് ശ്രേയസിനെ കെകെആര്‍ ഒഴിവാക്കിയത്.

അദ്ദേഹത്തിനെ ഫ്രാഞ്ചൈസി കൈവിടാനുള്ള യഥാര്‍ഥ കാരണം എന്താണെന്നു ഇനിയും വ്യക്തമല്ല. ലേലത്തില്‍ ഇനി കെകെആര്‍ ശ്രേയസിനെ തിരികെ വാങ്ങാനുള്ള സാധ്യതയും തള്ളിക്കളയാന്‍ കഴിയില്ല. പക്ഷെ ആര്‍ടിഎം ഓപ്ഷന്‍ ഉപയോഗിച്ചു കഴിഞ്ഞതിനാല്‍ അതിന്റെ ആനുകൂല്യം അവര്‍ക്കു ലഭിക്കില്ല.

SHREYAS IYER

ഐപിഎല്‍ കരിയര്‍

ഐപിഎല്‍ കരിയറെടുത്താല്‍ 2015 മുതല്‍ 2021 വരെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനു വേണ്ടിയാണ് ശ്രേയസ് അയ്യര്‍ കളിച്ചത്. 2020ല്‍ ടീം ആദ്യമായി ഫൈനലിലേക്കു യോഗ്യത നേടിയപ്പോള്‍ ടീമിന്റെ ക്യാപ്റ്റനുമായിരുന്നു അദ്ദേഹം. 2022ലാണ് ശ്രേയസ് കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിലെത്തിയത്. അവസാന സീസണിനു ശേഷം താരത്തെ കെകെആര്‍ കൈവിടുകയുമായിരുന്നു.

ഇതുവരെ 115 മല്‍സരങ്ങളിലാണ് ശ്രേയസ് ഐപിഎല്ലില്‍ കളിച്ചിട്ടുള്ളത്. ഇവയില്‍ നിന്നും 3127 റണ്‍സും അദ്ദേഹം സ്‌കോര്‍ ചെയ്തു. 21 ഫിഫ്റ്റികളടക്കമാണിത്. 2020ല്‍ ഡിസിക്കൊപ്പനാണ് ശ്രേയസിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനം കണ്ടത്. 17 മല്‍സരങ്ങളില്‍ നിന്നും 519 റണ്‍സ് അദ്ദേഹം അടിച്ചെടുത്തിരുന്നു.

Story first published: Saturday, November 23, 2024, 13:28 [IST]
Other articles published on Nov 23, 2024
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+