Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇഷാനെ തിരികെ വാങ്ങില്ല? മുംബൈ ലക്ഷ്യമിടുക ഇവരെ, മുന്‍ റോയല്‍സ് ഹീറോയും!!

ഐപിഎല്ലില്‍ ഏറ്റവുമധികം ആരാധക പിന്തുണയുള്ള ടീമുകളിലൊന്നാണ് അഞ്ചു തവണ ജേതാക്കളായിട്ടുള്ള മുംബൈ ഇന്ത്യന്‍സ്. എന്നാല്‍ കഴിഞ്ഞ കുറച്ചു സീസണുകള്‍ അവരെ സംബന്ധിച്ച് അത്ര ആഹ്ലാദിക്കാന്‍ വകയുള്ളതല്ല. മികച്ച താരനിരയുണ്ടായിട്ടും കളിക്കളത്തില്‍ ഒരു ടീമെന്ന നിലയില്‍ പെര്‍ഫോം ചെയ്യുന്നതില്‍ അവര്‍ പരാജയപ്പെട്ടു. അവസാന സീസണില്‍ പോയിന്റ് പട്ടികയില്‍ അവസാന സ്ഥാനത്തേക്കും മുംബൈ കൂപ്പുകുത്തിയിരുന്നു.

അടുത്ത സീസണില്‍ ശക്തമായ തിരിച്ചുവരവിനാണ് മുംബൈ കോപ്പുകൂട്ടുന്നത്. നായകന്‍ ഹാര്‍ദിക് പാണ്ഡ്യ, മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, സൂര്യകുമാര്‍ യാദവ്, ജസ്പ്രീത് ബുംറ, തിലക് വര്‍മ എന്നീ അഞ്ചു പേരെ മാത്രമേ മുംബൈ നിലനിര്‍ത്തിയിട്ടുള്ളൂ. ബാക്കിയുള്ളവരയാണ് രണ്ടു ദിവസങ്ങളിലായി നടക്കാനിരിക്കുന്ന മെഗാ ലേലത്തില്‍ മുംബൈ നോട്ടമിടുന്നത്.

വിക്കറ്റ് കീപ്പറെയും സ്പിന്നര്‍മാരെയുമെല്ലാം മുംബൈയ്ക്കു അടുത്ത സീസണിലേക്കു ആവശ്യമാണ്. മുന്‍ താരം ഇഷാന്‍ കിഷന്‍ ടീമിലേക്കു മടങ്ങിവരവ് പ്രതീക്ഷിക്കുന്നുണ്ടെങ്കിലും അദ്ദേഹത്തിനായി മുംബൈ രംഗത്തു ഇറങ്ങിയേക്കില്ല. ലേലത്തില്‍ മുംബൈ നോട്ടമിടാന്‍ സാധ്യതയുള്ള മാച്ച് വിന്നര്‍മാരായ മൂന്നു വിദേശ താരങ്ങളെ അറിയാം.

QUINTON DE KOCK

ക്വിന്റണ്‍ ഡികോക്ക്

സൗത്താഫ്രിക്കയുടെ മുന്‍ ഓപ്പണറും വിക്കറ്റ് കീപ്പറുമായ ക്വിന്റണ്‍ ഡികോക്കാണ് ഈ ലിസ്റ്റിലെ ഒരാള്‍. നേരത്തേ മുംബൈ ഇന്ത്യന്‍സിനു വേണ്ടി കളിക്കുകയും മികച്ച പ്രകടനം കാഴ്ചവയ്ക്കുകയും ചെയ്തിട്ടുള്ള അദ്ദേഹത്തിന്റെ അടിസ്ഥാന വില രണ്ടു കോടി രൂപയാണ്. വിക്കറ്റ് കീപ്പര്‍ സ്ഥാനത്തേക്കു ഡികോക്കിനെ മുംബൈ തിരികെ കൊണ്ടുവരാനുള്ള സാധ്യത കൂടുതലാണ്.

മുംബൈ ഇതിനകം നിലനിര്‍ത്തിയ അഞ്ചു പേരും ഇന്ത്യന്‍ താരങ്ങളാണ്. അതുകൊണ്ടു തന്നെ പ്ലെയിങ് ഇലവനിലേക്കു ഒരു വിദേശ താരത്തെ അവര്‍ ലക്ഷ്യമിടുന്ന കാര്യമുറപ്പാണ്. ഈ റോളിലേക്കു പെര്‍ഫെക്ടായ താരമാണ് ഡികോക്ക്. രോഹിത് ശര്‍മയ്‌ക്കൊപ്പം ഡികോക്ക് പുതിയ സീസണില്‍ മുംബൈയ്ക്കായി ഓപ്പണ്‍ ചെയ്‌തേക്കും.

മാത്രമല്ല ഇഷാന്‍ കിഷനേക്കാള്‍ കുറഞ്ഞ തുകയ്ക്കു അദ്ദേഹത്തെ ടീമിലെത്തിക്കാനും മുംബൈയ്ക്കു കഴിഞ്ഞേക്കും. ടി20യില്‍ അനുഭവ സമ്പത്തുള്ള താരം കൂടിയായ ഡികോക്കിനു മുംബൈയിലെ വാംഖഡെയില്‍ എങ്ങനെ കളിക്കണമെന്നു നന്നായി അറിയുകയും ചെയ്യാം.

ട്രെന്റ് ബോള്‍ട്ട്

ന്യൂസിലാന്‍ഡിന്റെ സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടാണ് ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് ലക്ഷ്യമിടാന്‍ സാധ്യതയുള്ള മറ്റൊരു വിദേശ താരം. രണ്ടു കോടിയാണ് അദ്ദേഹത്തിന്റെ അടിസ്ഥാന വില. 2022 മുതല്‍ രാജസ്ഥാന്‍ റോയല്‍സ് ടീമിന്റെ ഭാഗമായിരുന്നു അദ്ദേഹം. അവരുടെ പേസാക്രമണങ്ങള്‍ക്കു ചുക്കാന്‍ പിടിച്ചതും ബോള്‍ട്ടായിരുന്നു.

ക്വിന്റണ്‍ ഡികോക്കിനെപ്പോലെ തന്നെ ഒരു സമയത്തു മുംബൈയുടെ നിര്‍ണായക താരം കൂടിയായിരുന്നു കിവി പേസര്‍. ജസ്പ്രീത് ബുംറയും ബോള്‍ട്ടും പേസ് ബൗളിങിനു നേതൃത്വം നല്‍കിയപ്പോഴാണ് മുംബൈ അവസാനവമായി ഐപഎല്‍ കിരീടമുയര്‍ത്തിയത്.

ബോള്‍ട്ടിനെ കൈവിട്ടതിനു ശേഷം ബുംറയ്ക്കു പേസ് ബൗളിങില്‍ മികച്ചൊരു പങ്കാളിയെ കണ്ടെത്താനും ബുംറയ്ക്കായിട്ടില്ല. അതുകൊണ്ടു തന്നെ ബോള്‍ട്ടിനെ ലേലത്തില്‍ തിരികെ വാങ്ങാന്‍ മുംബൈ ശ്രമിക്കുമെന്നുറപ്പാണ്. പവര്‍പ്ലേയില്‍ വിക്കറ്റുകളെടുക്കാന്‍ മിടുക്കനായ അദ്ദേഹത്തിനു അവസന ഓവറുകളിലും ഇംപാക്ടുണ്ടാക്കാന്‍ സാധിക്കും.

TRENT BOULT

ഡേവിഡ് മില്ലര്‍

സൗത്താഫ്രിക്കയുടെ പരിചയ സമ്പന്നനായ മധ്യനിര ബാറ്റര്‍ ഡേവിഡ് മില്ലറാണ് മെഗാ ലേലത്തില്‍ മുംബൈ ഇന്ത്യന്‍സ് നോട്ടമിടാന്‍ പോവുന്ന മൂന്നാമത്തെ താരം. 1.5 കോടി രൂപയാണ് നിലവില്‍ അദ്ദേഹത്തിന്റെ അടിസ്ഥാനവില. ആധുനിക ക്രിക്കറ്റില്‍ വൈറ്റ് ബോള്‍ ഫോര്‍മാറ്റിലെ ഏറ്റവും മികച്ച ഫിനിഷര്‍മാരില്‍ ഒരാളാണ് മില്ലര്‍.

മുംബൈയ്ക്കായി ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയാണ് അഞ്ചാം നമ്പറില്‍ ബാറ്റ് ചെയ്‌തേക്കുക. അദ്ദേഹത്തിനു താഴെ മികച്ചൊരു ഫിനിഷറെ അടുത്ത സീസണില്‍ മുംബൈയ്ക്കു ആവശ്യമാണ്. ഈ റോളിലേക്കു ഏറ്റവും അനുയോജ്യനായ താരമാണ് മില്ലര്‍. നേരത്തേ മുന്‍ വെസ്റ്റ് ഇന്‍ഡീസ് ഓള്‍റൗണ്ടര്‍ കരെണ്‍ പൊള്ളാര്‍ഡ് നിര്‍വഹിച്ച ഫിനിഷറുടെ റോള്‍ മുംബൈയില്‍ നിര്‍വഹിക്കാന്‍ സാധിക്കുന്നയാള്‍ കൂടിയാണ് അദ്ദേഹം.

Story first published: Saturday, November 23, 2024, 12:06 [IST]
Other articles published on Nov 23, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+