For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: അശ്വിന്‍ തിരിച്ചെത്തും, ദുബെ നാലാമന്‍; സിഎസ്‌കെയുടെ ബെസ്റ്റ് 11മായി ചാറ്റ് ജിപിറ്റി

ചെന്നൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണ്‍ വരാന്‍ പോവുകയാണ്. മെഗാ ലേലത്തിന് ശേഷം നടക്കുന്ന ആദ്യ സീസണായതിനാല്‍ വരുന്ന സീസണില്‍ പോരാട്ടം കടുക്കുമെന്നുറപ്പാണ്. ചാമ്പ്യന്മാരുടെ നിരയായ സിഎസ്‌കെയ്ക്ക് വരുന്ന സീസണ്‍ വളരെ പ്രധാനപ്പെട്ടതാണ്. കഴിഞ്ഞ സീസണുകളിലൊന്നും കാര്യമായ പ്രകടനം കാഴ്ചവെക്കാന്‍ സിഎസ്‌കെയ്ക്ക് സാധിച്ചിട്ടില്ല. അതുകൊണ്ടുതന്നെ ഇത്തവണ കപ്പിലേക്കെത്തേണ്ടത് സിഎസ്‌കെയ്ക്ക് അനിവാര്യമാണ്.

വലിയ മാറ്റങ്ങളോടെയാണ് ഇത്തവണ സിഎസ്‌കെ ഇറങ്ങുന്നത്. പ്രധാന താരങ്ങളെ നിലനിര്‍ത്തിയെങ്കിലും ലേലത്തില്‍ പ്രതീക്ഷിച്ച താരങ്ങളെ ടീമിലേക്കെത്തിക്കാന്‍ സിഎസ്‌കെയ്ക്ക് സാധിക്കാതെ പോയി. റുതുരാജ് ഗെയ്ക് വാദ് നയിക്കുന്ന സിഎസ്‌കെയ്ക്ക് കപ്പിലേക്കെത്താന്‍ ഇത്തവണ വലിയ സാധ്യതകള്‍ തന്നെയാണുള്ളത്. ഇപ്പോഴിതാ ഐപിഎല്‍ 2025ലെ സിഎസ്‌കെയുടെ ബെസ്റ്റ് പ്ലേയിങ് 11 തിരഞ്ഞെടുത്തിരിക്കുകയാണ് ചാറ്റ് ജിപിറ്റി. ആരൊക്കെയാണ് അതില്‍ ഉള്‍പ്പെട്ടിരിക്കുന്നതെന്ന് നോക്കാം.

റുതുരാജ് ഗെയ്ക്‌വാദ്-ഡെവോണ്‍ കോണ്‍വെ

ഓപ്പണര്‍മാരായി റുതുരാജ് ഗെയ്ക് വാദും ഡെവോണ്‍ കോണ്‍വേയുമാണ് ഇറങ്ങുക. റുതുരാജ് സിഎസ്‌കെയുടെ നായകനാണ്. മികച്ച റെക്കോഡുള്ള ഓപ്പണറാണ് റുതുരാജ്. എന്നാല്‍ നായകസ്ഥാനത്തേക്കെത്തിയ ശേഷം താരത്തിന്റെ പ്രകടനം അല്‍പ്പം പിന്നോട്ടാണ്. വരുന്ന സീസണില്‍ റുതുരാജ് ഫോമിലേക്കെത്തേണ്ടത് സിഎസ്‌കെയെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ട കാര്യമാണ്. ഇടം കൈയന്‍ താരമായ കോണ്‍വേ ഇതിനോടകം റുതുരാജിനൊപ്പം ഓപ്പണറായി ഇറങ്ങിയിട്ടുണ്ട്. ഈ കൂട്ടുകെട്ട് ക്ലിക്കാവേണ്ടത് സിഎസ്‌കെയുടെ കിരീട സാധ്യത തീരുമാനിക്കുന്നതില്‍ നിര്‍ണ്ണായകമാവും.

ruturaj gaikwad

രാഹുല്‍ ത്രിപാഠി, ശിവം ദുബെ, ദീപക് ഹൂഡ

മൂന്നാം നമ്പറില്‍ രാഹുല്‍ ത്രിപാഠിക്കാണ് അവസരം ലഭിക്കുകയെന്നാണ് ചാറ്റ് ജിപിറ്റി വിലയിരുത്തുന്നത്. ഐപിഎല്ലില്‍ സജീവമായിട്ടുള്ള താരമാണ് രാഹുല്‍ ത്രിപാഠി. ഇന്ത്യക്കായും കളിച്ചിട്ടുണ്ടെങ്കിലും വലിയൊരു അംഗീകാരമോ സ്ഥാനമോ നേടിയെടുക്കാന്‍ താരത്തിനായിട്ടില്ല. സിഎസ്‌കെയിലൂടെ പല താരങ്ങളുടേയും തലവര മാറിയിട്ടുണ്ട്. രാഹുല്‍ ത്രിപാഠിയുടെ കരിയറും മാറുമെന്ന് തന്നെ കരുതാം. നാലാം നമ്പറില്‍ ശിവം ദുബെക്കാവും അവസരം.

ഇടം കൈയന്‍ ഓള്‍റൗണ്ടറായ ദുബെ സമീപകാലത്തായി ഗംഭീര ഫോമിലാണ്. ഡെത്തോവറുകളില്‍ തകര്‍ത്തടിക്കുന്ന ദുബെ സ്പിന്നര്‍മാരെ കടന്നാക്രമിച്ച് കളിക്കുന്നവനുമാണ്. സിഎസ്‌കെയിലേക്കെത്തിയ ശേഷമാണ് ദുബെയുടെ കരിയറില്‍ വലിയ മാറ്റമുണ്ടായത്. അഞ്ചാം നമ്പറില്‍ ദീപക് ഹൂഡയാണുള്ളത്. ടി20യില്‍ ഇന്ത്യക്കായി സെഞ്ച്വറിയടക്കം നേടാന്‍ ഹൂഡക്ക് സാധിച്ചിട്ടുണ്ട്. എന്നാല്‍ ഏറെ നാളുകളായി ടീമിന് പുറത്താണ്. സിഎസ്‌കെയിലൂടെ ഹൂഡയും തിരിച്ചുവരവാണ് പ്രതീക്ഷിക്കുന്നത്.

എംഎസ് ധോണി, രവീന്ദ്ര ജഡേജ, ആര്‍ അശ്വിന്‍

ആറാം നമ്പറില്‍ വിക്കറ്റ് കീപ്പറായി എംഎസ് ധോണിയുണ്ടാവും. പരിക്കും പ്രായവും ധോണിയെ പിന്നോട്ടടിക്കുന്നുണ്ടെന്ന് പറയുമ്പോഴും ഇപ്പോഴും ടീമിന്റെ അഭിവാജ്യ ഘടകമായി ധോണിയുണ്ടാവും. വിക്കറ്റ് കീപ്പറായും ധോണി തന്നെയാവും കളിക്കുക. ഏഴാം നമ്പറിലും എട്ടാം നമ്പറിലും രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും കളിക്കും. ജഡേജ, അശ്വിന്‍ കൂട്ടുകെട്ട് ഒരുകാലത്ത് സിഎസ്‌കെയുടെ നട്ടെല്ലായിരുന്നു. ഈ കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്നത് സിഎസ്‌കെയ്ക്ക് വീണ്ടും കപ്പ് നേടിക്കൊടുക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

മതീഷ പതിരാന, ഖലീല്‍ അഹമ്മദ്, നൂര്‍ അഹമ്മദ്

ഒമ്പതാം നമ്പറില്‍ സ്റ്റാര്‍ പേസറായി മതീഷ പതിരാനയാവും കളിക്കുക. ശ്രീലങ്കന്‍ താരം സമീപകാലത്തായി ടി20യില്‍ തകര്‍പ്പന് പ്രകടനമാണ് കാഴ്ചവെക്കുന്നത്. 10ാം നമ്പറില്‍ ഖലീല്‍ അഹമ്മദ് കളിക്കുമ്പോള്‍ നൂര്‍ അഹമ്മദ് സ്‌പെഷ്യലിസ്റ്റ് സ്പിന്നറായി ടീമിലുണ്ടാവും. സ്പിന്‍ കരുത്ത് ഉയര്‍ത്തിയാവും സിഎസ്‌കെ ഇത്തവണയും കളിക്കുകയെന്ന കാര്യം ഉറപ്പാണ്. സിഎസ്‌കെയുടെ ടീം ശരാശരിയാണെങ്കിലും താരങ്ങളെ കൃത്യമായി ഉപയോഗിക്കുന്ന ധോണി മാജിക്കിലൂടെ വീണ്ടും സിഎസ്‌കെ കപ്പിലേക്കെത്തുമെന്ന് തന്നെ വിലയിരുത്താം.

Story first published: Saturday, February 8, 2025, 17:39 [IST]
Other articles published on Feb 8, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+