For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
 

IPL 2025: വിഘ്‌നേഷിന് 'പണി കൊടുത്ത' അശ്വനി! നഷ്ടമായത് വമ്പന്‍ നേട്ടം

മുംബൈ: ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനായി കളിച്ച രണ്ടാമത്തെ കളിയിലും വിക്കറ്റ് നേട്ടം കൊയ്തിരിക്കുകയാണ് മലയാളി സ്പിന്നര്‍ വിഘ്‌നേഷ് പുത്തൂര്‍. ഹോംഗ്രൗണ്ടായ വാംഖഡെയില്‍ നിലവിലെ ചാംപ്യന്‍മാരായ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള മല്‍സരത്തിലാണ് ഒരു വിക്കറ്റ് മലയാളി താരം സ്വന്തം പേരില്‍ കുറിച്ചത്. കെകെആറിനായി വാലറ്റ് കളിച്ച ഹര്‍ഷിത് റാണയെയാണ് അദ്ദേഹം പുറത്താക്കിയത്.

എന്നാല്‍ ഈ കളിയില്‍ രണ്ടു വിക്കറ്റുകള്‍ ഒരേ ഓവറില്‍ വിഘ്‌നേഷ് നേടേണ്ടതായിരുന്നു. പക്ഷെ അരങ്ങേറ്റ മല്‍സരം കളിച്ച ടീമംഗമായ പേസര്‍ അശ്വനി കുമാര്‍ പണി തന്നതോടെ അദ്ദേഹത്തിനു ഈ നേട്ടം നഷ്ടമാവുകയായിരുന്നു. എങ്ങനെയായിരുന്നു സംഭവമെന്നറിയാം.

VIGNESH PUTHUR

വിഘ്‌നേഷിന്റെ ബൗളിങ്

കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സുമായുള്ള കളിയില്‍ എട്ടാമത്തെ ഓവറിലാണ് വിഘ്‌നേഷ് പുത്തൂരിനെ മുംബൈ ഇന്ത്യന്‍സ് ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ആദ്യത്തെ ഓവര്‍ ബൗള്‍ ചെയ്യാന്‍ വിളിച്ചത്. കെകെആര്‍ അപ്പോള്‍ അഞ്ചു വിക്കറ്റിനു 45 റണ്‍സെന്ന നിലയില്‍ പതറുകയായിരുന്നു.

മുംബൈയുടെ ബൗളിങ ആക്രമണത്തിനു മുന്നില്‍ പതറിയ കെകെആര്‍ ഒടുവില്‍ അനുഭവസമ്പത്ത് കുറഞ്ഞ വിഘ്‌നേഷ് എത്തിയതോടെ കടന്നാക്രമിക്കുകയായിരുന്നു. ആദ്യത്തെ രണ്ടു ബോളില്‍ ഒരു സിംഗുള്‍ മാത്രമേ വഴങ്ങിയുള്ളൂവെങ്കിലും മൂന്നാമത്തെ ബോള്‍ മനീഷ് പാണ്ഡെ സിക്‌സറിലേക്കു പറത്തുകയായിരുന്നു.

അടുത്ത രണ്ടു ബോളില്‍ ഒരു റണ്‍സ് മാത്രം. എന്നാല്‍ അവസാന ബോൡ റിങ്കു സിങിന്റെ കിടിലനൊരു സിക്‌സര്‍. ഇതോടെ ഈ ഓവറില്‍ കെകെആറിനു ലഭിച്ചത് 14 റണ്‍സ്. ഈ ഓവറിനു ശേഷം വിഘ്‌നേഷിനെ ബൗളിങില്‍ നിന്നും ഹാര്‍ദിക് പിന്‍വലിക്കുകയും ചെയ്തു. അതിനു ശേഷം 15ാം ഓവറിലാണ് വിഘ്‌നേഷിനെ രണ്ടാമത്ത സ്‌പെല്ലിനായി അദ്ദേഹം വിളിച്ചത്. കെകെആര്‍ അപ്പോള്‍ എട്ടിന് 94 റണ്‍സിലേക്കും തകര്‍ന്നിരുന്നു.

നാലു റണ്‍സുമായി ഹര്‍ഷിത് റാണയും ഒരു വിക്കറ്റെടുത്ത രമണ്‍ദീപ് സിങുമായിരുന്നു കെകെആറിനായി അപ്പോള്‍ ക്രീസില്‍. ഓവറിലെ ആദ്യ ബോളില്‍ ഫോറടിച്ചാണ് വിഘ്‌നേഷിനെ രമണ്‍ദീപ് വരവേറ്റത്. അടുത്ത ബോളില്‍ താരം സിംഗിളുമെടുത്തു. മൂന്നാമത്തെ ബോളില്‍ ഹര്‍ഷിതിനെ (4) വിഘ്‌നേഷ് മടക്കി. ഒരു സ്ലോഗ് സ്വീപ്പിനാണ് കെകെആര്‍ പേസര്‍ ശ്രമിച്ചത്. എന്നാല്‍ നമാന്‍ ധിര്‍ മുന്നിലേക്കു ഡൈവ് ചെയ്ത് കിടിലനൊരു ക്യാച്ചിലൂടെ അതു കൈയ്ക്കുള്ളിലാക്കി.

അഞ്ചാമത്തെ ബോളില്‍ വിഘ്‌നേഷ് തന്റെ രണ്ടാം വിക്കറ്റും നേടേണ്ടതായിരുന്നു. പക്ഷെ നാലു വിക്കറ്റുമായി ബൗളിങില്‍ മിന്നിച്ച അരങ്ങേറ്റക്കാരനായ പേസര്‍ അശ്വനി കുമാര്‍ അതു നിഷേധിക്കുകയായിരുന്നു. രമണ്‍ദീപിന്റെ ക്യാച്ചാണ് അശ്വനി പാഴാക്കിയത്. സ്വീപ്പ് ഷോട്ടിനാണ് താരം ശ്രമിച്ചത്.

ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ അശ്വനിയുടെ കൈകളിലേക്കാണ് ബോള്‍ വന്നത്. അനായാസം കൈയിലൊതുക്കാമായിരുന്ന ക്യാച്ച് പക്ഷെ താരം താഴെയിടുകയായിരുന്നു ഇതെടുത്തിരുന്നെങ്കില്‍ വിഘ്‌നേഷ് ഒരോവറില്‍ ആദ്യ രണ്ടു വിക്കറ്റ് നേട്ടം കുറിക്കുന്നതിനൊപ്പം കെകെആര്‍ 101ന് ഓള്‍ഔട്ടാവുകയുംയെയ്യുമായിരുന്നു.

VIGNESH PUTHUR SURYA

സ്വപ്‌നതുല്യമായ അരങ്ങേറ്റം

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സുമായുള്ള എല്‍ ക്ലാസിക്കോയില്‍ മുംബൈ ഇന്ത്യന്‍സ് കുപ്പായത്തില്‍ സ്വപ്‌നതുല്യമായ അരങ്ങേറ്റമായിരുന്നു വിഘ്‌നേഷ് പുത്തൂരിന്റേത്. ആദ്യ ഓവറില്‍ തന്നെ വിക്കറ്റെടുത്ത അദ്ദേഹം തുടര്‍ന്നുള്ള രണ്ടോവറുകളിലും ഓരോ വിക്കറ്റുകള്‍ വീതം പോക്കറ്റിലാക്കുകയും ചെയ്തു. റുതുരാജ് ഗെയ്ക്വാദ്, ശിവം ദുബെ, ദീപക് ഹൂഡ എന്നിവരായിരുന്നു താരത്തിന്റെ ഇരകള്‍.

പക്ഷെ ഗുജറാത്ത് ടൈറ്റന്‍സുമായുള്ള രണ്ടാമത്തെ മല്‍സരത്തില്‍ പ്ലെയിങ് ഇലവനില്‍ നിന്നും വിഘ്‌നേഷ് തഴയപ്പെട്ടു. ഇന്നു കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനെതിരേ ടീമിലേക്കു തിരിച്ചുവിളിക്കപ്പെട്ടത് വിക്കറ്റ് നേട്ടത്തോടെ താരം ആഘോഷിക്കുകയും ചെയ്തു.

Story first published: Monday, March 31, 2025, 22:16 [IST]
Other articles published on Mar 31, 2025
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+