Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: 2018ല്‍ വെറും 20 ലക്ഷം, ഇന്ന് 18 കോടി; അര്‍ഷ്ദീപാണ് ഹീറോ

ജിദ്ദ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിലെ മെഗാ ലേലത്തില്‍ ആദ്യത്തെ ലേല താരമായി എത്തിയ അര്‍ഷ്ദീപ് എല്ലാവരേയും ഞെട്ടിച്ചിരിക്കുകയാണ്. 18 കോടിക്കാണ് പഞ്ചാബ് കിങ്‌സ് അര്‍ഷ്ദീപിനെ വാങ്ങിയത്. പ്രധാനപ്പെട്ട പല ടീമുകളും അര്‍ഷ്ദീപിനായി രംഗത്തെത്തിയെങ്കിലും ആര്‍ടിഎം ഉപയോഗിച്ച് ഇടം കൈയന്‍ പേസറെ പഞ്ചാബ് നിലനിര്‍ത്തുകയായിരുന്നു. ന്യൂബോളില്‍ വിക്കറ്റ് വീഴ്ത്താന്‍ മിടുക്കനാണ് അര്‍ഷ്ദീപ്. ഈ മികവാണ് താരത്തിനെ വലിയ നേട്ടത്തിലേക്കെത്തിച്ചത്.

2018ല്‍ വെറും 20 ലക്ഷം

2018ല്‍ ഐപിഎല്ലില്‍ വെറും 20 ലക്ഷം മാത്രമായിരുന്നു അര്‍ഷ്ദീപിന്റെ പ്രതിഫലം. ന്യൂബോളില്‍ റണ്‍സ് വിട്ടുകൊടുക്കാന്‍ മടികാട്ടി വിക്കറ്റ് വീഴ്ത്തുന്ന അര്‍ഷ്ദീപ് വൈകാതെ ഇന്ത്യന്‍ ടീമിലേക്കുമെത്തി. തകര്‍പ്പന്‍ ബൗളിങ്ങോടെ ഐപിഎല്ലിലും ഇന്ത്യന്‍ ടീമിലും ഒരുപോലെ തിളങ്ങിയ അര്‍ഷ്ദീപ് ഇപ്പോള്‍ വലിയ നേട്ടത്തിലേക്കാണെത്തിയിരിക്കുന്നത്. അത്യാവശ്യ ഘട്ടത്തില്‍ ബാറ്റ്‌സ്മാനെന്ന നിലയില്‍ അര്‍ഷ്ദീപ് ഉപകാരിയാണ്.

arshdeep singh

പഞ്ചാബ് കിങ്‌സ് അര്‍ഷ്ദീപിനെ കൈവിട്ടത് എല്ലാവരേയും അത്ഭുതപ്പെടുത്തിയിരുന്നു. സമീപകാലത്തെല്ലാം മികച്ച പ്രകടനം നടത്തിയ അര്‍ഷ്ദീപിനായി വാശിയേറിയ പോരാട്ടം നടന്നെങ്കിലും ഒടുവില്‍ പഞ്ചാബ് ആര്‍ടിഎം ഉപയോഗിക്കുകയായിരുന്നു. രണ്ട് താരങ്ങളെ മാത്രം ലേലത്തിന് മുമ്പ് നിലനിര്‍ത്തി പഞ്ചാബ് പേഴ്‌സില്‍ കൂടുതല്‍ തുകയുള്ളവരായാണ് ലേലത്തിലേക്കെത്തിയത്. അതുകൊണ്ടുതന്നെ 18 കോടിയെന്ന മോഹവിലയില്‍ ആര്‍ടിഎമ്മിലൂടെ അര്‍ഷ്ദീപിനെ പഞ്ചാബ് നിലനിര്‍ത്തി.

അര്‍ഷ്ദീപിനായി വാശിയേറിയ പോരാട്ടം

അര്‍ഷ്ദീപ് സിങ്ങിനായി സിഎസ്‌കെയും ഡല്‍ഹിയും തമ്മില്‍ വാശിയേറിയ പോരാട്ടം. പിന്നീട് ഗുജറാത്ത് ടൈറ്റന്‍സും രംഗത്ത്. പിന്നാലെ ആര്‍സിബിയും രംഗത്തെത്തിയതോടെ ലേലം കൊഴുത്തു. രാജസ്ഥാന്‍ റോയല്‍സും അര്‍ഷ്ദീപിനായി രംഗത്തെത്തി. രാജസ്ഥാന്‍ 12.75 കോടിയില്‍ നില്‍ക്കവെ ഹൈദരാബാദും രംഗത്തെത്തി. ഇതോടെ പോര് കടുത്തു. 15.75 കോടിക്ക് ഹൈദരാബാദ് അര്‍ഷ്ദീപിനെ വാങ്ങുമെന്ന് തോന്നിക്കവെയാണ് പഞ്ചാബ് ആര്‍ടിഎം ഉപയോഗിക്കുന്നത്. ഇതോടെ പഞ്ചാബിലേക്ക് തന്നെ അര്‍ഷ്ദീപ് മടങ്ങിയെത്തുകയായിരുന്നു.

അര്‍ഷ്ദീപിന്റെ ഐപിഎല്ലിലെ കണക്കുകള്‍

65 ഐപിഎല്ലില്‍ നിന്നായി 76 വിക്കറ്റാണ് അര്‍ഷ്ദീപ് വീഴ്ത്തിയത്. എന്നാല്‍ ഇക്കോണമി 9.03 ആണ്. ഒരു തവണ അഞ്ച് വിക്കറ്റ് പ്രകടനം നടത്താനും അര്‍ഷ്ദീപിന് സാധിച്ചിട്ടുണ്ട്. ഇക്കോണമി അല്‍പ്പം മോശമാണെങ്കിലും നിര്‍ണ്ണായക ഘട്ടത്തില്‍ മികവ് കാട്ടാന്‍ അര്‍ഷ്ദീപിന് കഴിവുണ്ട്. അതുകൊണ്ടാണ് പഞ്ചാബ് തിരികെ കൊണ്ടുവന്നത്. ഇന്ത്യക്കായി 60 ടി20 കളിച്ച് 95 വിക്കറ്റ് വീഴ്ത്തിയ അര്‍ഷ്ദീപിന്റെ ഇക്കോണമി 8.32 ആണ്.

Story first published: Sunday, November 24, 2024, 16:12 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+