Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ഇവര്‍ രാജസ്ഥാനിലെത്തൂ, സഞ്ജുവിന് കീഴില്‍ കളിച്ചാല്‍ കരിയറില്‍ ഉയര്‍ച്ച; ആരൊക്കെ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025 സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 24, 25 തീയ്യതികളിലായി നടക്കാന്‍ പോവുകയാണ്. ജിദ്ദയില്‍ നടക്കുന്ന മെഗാ താരലേലം ഇത്തവണ എല്ലാവരും വളരെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ജോസ് ബട്‌ലര്‍, മിച്ചല്‍ സ്റ്റാര്‍ക്ക്, ശ്രേയസ് അയ്യര്‍ തുടങ്ങിയ പല സൂപ്പര്‍ താരങ്ങളും ഇത്തവണ ലേലത്തിലേക്കെത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ വാശിയേറിയ ലേലം ഇത്തവണ പ്രതീക്ഷിക്കാം.

ഐപിഎല്‍ ലേല ചരിത്രത്തിലെ റെക്കോഡുകളില്‍ പലതും ഇത്തവണ തകര്‍ക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം. അത്രത്തോളം വാശിയേറിയ പോരാട്ടമാണ് ഇത്തവണ നടക്കാന്‍ പോകുന്നത്. രാഹുലാണോ അതോ റിഷഭാണോ അതോ ഇവരെ മറികടന്ന് മറ്റാരെങ്കിലുമാണോ ലേലത്തില്‍ കൂടുതല്‍ പ്രതിഫലം വാങ്ങുകയെന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യക്ക് വലിയ പ്രതീക്ഷ നല്‍കുന്ന ചില യുവതാരങ്ങള്‍ ഇത്തവണത്തെ ലേലത്തിലൂടെ വളര്‍ന്നുവരുന്നുണ്ട്.

ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താന്‍ അവസരം കാത്തിരിക്കുന്നവരും തിരിച്ചുവരവ് ആഗ്രഹിക്കുന്നവരുമായ നിരവധി താരങ്ങളെ ലേലത്തില്‍ കാണാനാവും. ഇതില്‍ സഞ്ജു സാംസണിന്റെ രാജസ്ഥാന്‍ റോയല്‍സില്‍ കളിച്ചാല്‍ കരിയര്‍ മാറാന്‍ സാധ്യതയുള്ള ചില താരങ്ങളുണ്ട്. ഇത്തരത്തിലുള്ള താരങ്ങള്‍ ആരൊക്കെയാണെന്ന് പരിശോധിക്കാം.

അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍

ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറായ അര്‍ജുന്‍ ഇതിനോടകം മുംബൈയിലൂടെ അരങ്ങേറ്റം നടത്തിക്കഴിഞ്ഞു. എന്നാല്‍ മുംബൈയില്‍ അര്‍ജുന്‍ കളിക്കുന്നത് പ്രതിഭകൊണ്ടല്ലെന്നും അച്ഛന്റെ പിടിപാടുകൊണ്ടാണെന്നുമുള്ള പരിഹാസം ഏറെ നാളുകളായി അര്‍ജുന്‍ കേള്‍ക്കുന്നതാണ്. ഇത്തവണ അര്‍ജുന്‍ മറ്റൊരു ടീമിലേക്കെത്താനുള്ള ശ്രമത്തിലാണ്. രാജസ്ഥാന്‍ റോയല്‍സിലേക്കെത്തിയാല്‍ അര്‍ജുന് വലിയ വളര്‍ച്ച കൈവരിക്കാന്‍ സാധിച്ചേക്കും.

രാജസ്ഥാന് മികച്ച പേസ് ഓള്‍റൗണ്ടറുടെ അഭാവമുണ്ട്. ഈ സ്ഥാനത്തേക്ക് അര്‍ജുന് അവസരം ലഭിച്ചാല്‍ കരിയറില്‍ അത് വളരെയധികം ഗുണം ചെയ്‌തേക്കും. സഞ്ജു സാംസണ്‍ യുവതാരങ്ങളെ വളരെയധികം പിന്തുണക്കുന്ന നായകനാണ്. അതുകൊണ്ടുതന്നെ അര്‍ജുന്‍ ടെണ്ടുല്‍ക്കറിന് രാജസ്ഥാനിലേക്കെത്താനായാല്‍ അത് കരിയറില്‍ ഗുണം ചെയ്യുമെന്നുറപ്പാണ്.

t natarajan

ടി നടരാജന്‍

രാജസ്ഥാന്‍ റോയല്‍സിന്റെ പേസ് നിരയില്‍ സന്ദീപ് ശര്‍മയെ മാത്രമാണ് നിലനിര്‍ത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ രാജസ്ഥാന്‍ പേസ് നിരയില്‍ നിരവധി താരങ്ങളെ ആവശ്യമാണ്. പേഴ്‌സില്‍ ഏറ്റവും പണം കുറവുള്ള ടീമായതിനാല്‍ സൂപ്പര്‍ താരങ്ങളെ തേടി രാജസ്ഥാന്‍ പോകാന്‍ സാധ്യത കുറവാണ്. ഈ സാഹചര്യത്തില്‍ രാജസ്ഥാന്‍ റോയല്‍സിന് പരിഗണിക്കാവുന്ന താരമാണ് ഇടം കൈയന്‍ പേസറായ ടി നടരാജന്‍. ഇന്ത്യക്കായി മൂന്ന് ഫോര്‍മാറ്റിലും കളിച്ച താരമാണ് നടരാജന്‍.

തമിഴ്‌നാട്ടുകാരനായ നടരാജന്‍ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവരവിന് ശ്രമിക്കുകയാണ്. സഞ്ജു സാംസണിന്റെ ക്യാപ്റ്റന്‍സിക്ക് കീഴില്‍ കളിച്ചാല്‍ നടരാജന് കൂടുതല്‍ സ്വാതന്ത്ര്യത്തോടെ കളിക്കാനായേക്കും. ഇത് താരത്തിന്റെ ഇന്ത്യന്‍ ടീമിലേക്കുള്ള തിരിച്ചുവരവിനും സഹായിക്കും.

വെങ്കടേഷ് അയ്യര്‍

അവസാന സീസണില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഐപിഎല്‍ കിരീടം ചൂടിയപ്പോള്‍ നിര്‍ണ്ണായക പ്രകടനത്തോടെ മാച്ച് വിന്നറായത് വെങ്കടേഷ് അയ്യരായിരുന്നു. എന്നാല്‍ ഇത്തവണ കെകെആര്‍ വെങ്കടേഷിനെ തഴഞ്ഞുവെന്നത് സര്‍പ്രൈസ് തീരുമാനമായിരുന്നു. ഇതിനോടകം ഇന്ത്യക്കായി കളിക്കാനും വെങ്കടേഷിന് സാധിച്ചിട്ടുണ്ടെങ്കിലും ഇപ്പോള്‍ പരിഗണനയിലേ ഇല്ല. ടോപ് ഓഡറിലും മധ്യനിരയിലും തിളങ്ങാന്‍ ശേഷിയുള്ള വെങ്കടേഷ് രാജസ്ഥാനിലേക്കെത്തിയാല്‍ കരിയറില്‍ അത് ഗുണം ചെയ്യും.

രാഹുല്‍ ദ്രാവിഡിനെപ്പോലൊരു പരിശീലകന്റെ സേവനവും സഞ്ജുവിനെപ്പോലൊരു ക്യാപ്റ്റന്റെ സേവനവും കൂടുതല്‍ മികച്ച പ്രകടനത്തിലേക്കെത്തിക്കാന്‍ വെങ്കടേഷ് അയ്യരെ സഹായിച്ചേക്കും. അതുകൊണ്ടുതന്നെ താരം രാജസ്ഥാനിലേക്കെത്തുന്നതാണ് എന്തുകൊണ്ടും നല്ലതെന്ന് പറയാം.

Story first published: Thursday, November 21, 2024, 14:01 [IST]
Other articles published on Nov 21, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+