ജിദ്ദ: ഐപിഎല്‍ മെഗാ ലേലത്തില്‍ ആദ്യം അണ്‍സോള്‍ഡാവുകയും പിന്നീട് എല്ലാവരെയും ഞെട്ടിച്ചു കൊണ്ട് അര്‍ജുന്‍ ടെണ്ടുല്‍ക്കറെ തിരികെ വാങ്ങുകയും ചെയ്തിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ്. ലേലത്തില്‍ ആദ്യം അര്‍ജുന്റെ പേര് വിളിക്കപ്പെട്ടപ്പോള്‍ മുംബൈയടക്കം ഒരു ടീമും വാങ്ങാന്‍ തല്‍പ്പര്യം കാണിച്ചില്ല. ഇതോടെ അടുത്ത സീസണില്‍ താരത്തിനു ടീമുണ്ടാവില്ലെന്നും എല്ലാവരും ഉറപ്പിച്ചു. എന്നാല്‍ ചെറിയൊരു ബ്രേക്കിനു ശേഷം ലേലം പുനരാരംഭിച്ചപ്പോള്‍ അര്‍ജുന്റെ പേര് വീണ്ടും വിളിക്കപ്പെടുകയും പിന്നാലെ അടിസ്ഥാന വിലയായ 30 ലക്ഷം രൂപയ്ക്കു മുംബൈ സ്വന്തമാക്കുകയും ചെയ്യുകയായിരുന്നു.
ലേലത്തില്‍ ഒരു തവണ ഇതേ തുകയ്ക്കു വന്നപ്പോള്‍ വാങ്ങാന്‍ തയ്യാറാവാതിരുന്ന മുംബൈയ്ക്കു ബ്രേക്കിനു ശേഷം മനംമാറ്റം കണ്ട് ക്രിക്കറ്റ് പ്രേമികള്‍ ഞെട്ടുകും ചെയ്തു. അച്ഛനും മുന്‍ ക്രിക്കറ്റ് ഇതിഹാസവമായ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഇടപെട്ടതു കാരണമാണോ അര്‍ജുനെ മുംബൈ വാങ്ങാന്‍ നിര്‍ബന്ധിതരായതെന്ന സംശയമാണ് സോഷ്യല്‍ മീഡിയയില്‍ പലും പ്രകടിപ്പിക്കുന്നത്.

ഗോവയുടെ താരം
മുംബൈയ്‌ക്കൊപ്പം ആഭ്യന്തര ക്രിക്കറ്റില്‍ മതിയായ അവസരം ലഭിക്കാത്തതു കാരണം അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ ഗോവയിലേക്കു തട്ടകം മാറ്റിയിരുന്നു അവര്‍ക്കായി റെഡ് ബോളിലും വൈറ്റ് ബോളിലുമെല്ലാം മോശമല്ലാത്ത പ്രകടനങ്ങള്‍ താരം കാഴ്ചവയ്ക്കുകയും ചെയ്തിരുന്നു. മെഗാ ലേലത്തില്‍ ഇതു അര്‍ജുന്റെ സാധ്യതകളും വര്‍ധിപ്പിച്ചിരുന്നു.
ഫസ്റ്റ് ക്ലാസ് കരിയറെടുത്താല്‍ 17 മല്‍സരങ്ങളില്‍ നിന്നും 37 വിക്കറ്റുകള്‍ താരത്തിന്റെ പേരിലുണ്ട്. 25 റണ്‍സിനു അഞ്ചു വിക്കറ്റുകളെടുത്തതാണ് ഏറ്റവും മികച്ച പ്രകടനം. ലിസ്റ്റ് എ, ടി20 റെക്കോര്‍ഡ് നോക്കിയാല്‍ 21, 26 വിക്കറ്റുകളും താരം പോക്കറ്റിലാക്കി. ടി20യില്‍ 10 റണ്‍സ് മാത്രം വിട്ടുകൊടുത്ത് നാലു വിക്കറ്റും അര്‍ജുന്‍ ഒരു കളിയില്‍ വീഴ്ത്തിയിട്ടുണ്ട്. ലിസ്റ്റ് എ ക്രിക്കറ്റില്‍ താരത്തിന്റെ ഇക്കോണമി റേറ്റും (5.21) മികച്ചതാണ്.
2021 മുതല്‍ മുംബൈക്കൊപ്പം
2021ലെ ഐപിഎല്‍ മുതല്‍ മുംബൈ ഇന്ത്യന്‍സിന്റെ ഭാഗമാണ് അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അതിനേക്കാള്‍ മുമ്പ് തന്നെ മുംബൈയുടെ നെറ്റ് ബൗളര്‍മാരുടെ സംഘത്തിലും യുവതാരമുണ്ടായിരുന്നു. 2021ലെ ലേലത്തില്‍ 20 ലക്ഷം രൂപയ്ക്കാണ് അര്‍ജുനെ മുംബൈ വാങ്ങിയത്. കഴിവുള്ള പല താരങ്ങളും വേറെയുണ്ടായിട്ടും അര്‍ജുനെ മുംബൈ വാങ്ങിയത് സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനായതു കൊണ്ടാണെന്നു വിമര്‍ശനങ്ങളും പരിഹാസങ്ങളുമെല്ലാം അന്നു ഉയരുകയും ചെയ്തു.
2021 മുതല്‍ അവസാന സീസണ്‍ വരെ അര്‍ജുനെ മുംബൈ തങ്ങള്‍ക്കൊപ്പം നിലനിര്‍ത്തി വരികയായിരുന്നു. 2022ലെ മെഗാ ലേലത്തില്‍ 30 ലക്ഷത്തിനാണ് താരത്തെ മുംബൈ വാങ്ങിയത്. 2023ലാണ്് മുംബൈക്കായി അര്‍ജുന്‍ അരങ്ങേറിയത്. നാലു മല്‍സരങ്ങളില്‍ കളിച്ച അര്‍ജുന്‍ മൂന്നു വിക്കറ്റുകളും വീഴ്ത്തി. അവസാന സീസണിലാവട്ടെ ഒരേയൊരു മല്‍സരം മാത്രമാണ് താരത്തിനു കളിക്കാന്‍ സാധിച്ചത്.