Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

IPL 2025: ലേലം ഇന്ന്, ചെണ്ടയായി അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍! തല്ലുകൊണ്ടോടി; അണ്‍സോള്‍ഡാവുമോ?

മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 2025ലെ സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഇന്നും നാളെയുമായി നടക്കാന്‍ പോവുകയാണ്. ഇത്തവണ വാശിയേറിയ പോരാട്ടത്തിനാണ് കളമൊരുങ്ങുന്നത്. റിഷഭ് പന്ത്, കെ എല്‍ രാഹുല്‍, ശ്രേയസ് അയ്യര്‍ എന്നിവരെല്ലാം ലേലത്തിലേക്കെത്തുന്നതോടെ പോരാട്ടം കടുക്കുമെന്ന കാര്യം ഉറപ്പാണ്. ആരാവും ഇത്തവണ ലേലത്തിലെ വിലയേറിയ താരമെന്നറിയാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍.

എല്ലാവരും ഉറ്റുനോക്കുന്ന നിരവധി യുവ പ്രതിഭകളും ലേലത്തിലുണ്ട്. ഇതിലൊരാളാണ് ഇടം കൈയന്‍ പേസ് ഓള്‍റൗണ്ടറും ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കറുടെ മകനുമായ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. അര്‍ജുന്‍ ഇതിനോടകം മുംബൈക്കായി അരങ്ങേറിയിട്ടുണ്ട്. ഇത്തവണ ഒഴിവാക്കപ്പെട്ട് മെഗാ ലേലത്തിലേക്കെത്തുന്ന അര്‍ജുനെ മുംബൈ വാങ്ങില്ലെന്നുറപ്പാണ്. പുതിയ തട്ടകത്തിലേക്ക് എത്താമെന്ന് പ്രതീക്ഷിക്കുന്ന അര്‍ജുന് ഇപ്പോള്‍ വലിയ തിരിച്ചടി നേരിട്ടിരിക്കുകയാണ്.

സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ ഗോവക്കായി കളിച്ച അര്‍ജുന്‍ മുംബൈക്കെതിരേ പൊതിരേ തല്ലുവാങ്ങിയിരിക്കുകയാണ്. ഇതോടെ ലേലത്തില്‍ വലിയ പ്രതിഫലം നേടാമെന്ന അര്‍ജുന്റെ പ്രതീക്ഷകള്‍ക്കാണ് തിരിച്ചടിയായിരിക്കുന്നത്.

നാല് ഓവറില്‍ വഴങ്ങിയത് 48 റണ്‍സ്

മുംബൈക്കെതിരേ ഗോവയുടെ പ്രധാന ബൗളറായിരുന്നു അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍. നാല് ഓവര്‍ പന്തെറിഞ്ഞ അര്‍ജുന്‍ 48 റണ്‍സാണ് വിട്ടുകൊടുത്തത്. 12 ഇക്കോണമിയിലായിരുന്നു അര്‍ജുന്റെ ബൗളിങ്. ഈ പ്രകടനം അര്‍ജുനെ മെഗാ ലേലത്തില്‍ ബാധിക്കാന്‍ സാധ്യതയുണ്ട്. രഞ്ജി ട്രോഫിയില്‍ അഞ്ച് വിക്കറ്റ് പ്രകടനമടക്കം നടത്തി അര്‍ജുന്‍ മോശമല്ലാത്ത ബൗളിങ്ങാണ് കാഴ്ചവെച്ചത്. എന്നാല്‍ ഇപ്പോള്‍ അര്‍ജുന്‍ തീര്‍ത്തും നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തിരിക്കുന്നത്.

അതുകൊണ്ടുതന്നെ ലേലത്തില്‍ അര്‍ജുന് തിരിച്ചടി കിട്ടാന്‍ സാധ്യത കൂടുതലായിരിക്കുകയാണ്. ആര്‍സിബിയിലേക്കാവും അര്‍ജുന്‍ പോവുകയെന്നായിരുന്നു റിപ്പോര്‍ട്ടുകളുണ്ടായിരുന്നത്. എന്നാല്‍ തല്ലുകൊള്ളിയായതോടെ ആര്‍സിബി അര്‍ജുനില്‍ താല്‍പര്യം കാട്ടിയേക്കില്ല. മികച്ച ഫിറ്റ്നസുള്ള താരമാണെങ്കിലും അതിനനുസരിച്ചുള്ള വേഗം അര്‍ജുനില്ല. അതുകൊണ്ടുതന്നെ ഐപിഎല്ലില്‍ വിശ്വസിച്ച് ബൗളിങ് നിരയിലേക്കെത്തിക്കാനാവില്ല.

arjun tendulkar

അര്‍ജുന്‍ അണ്‍സോള്‍ഡാവുമോ?

മെഗാ ലേലമായതിനാല്‍ ഒട്ടുമിക്ക താരങ്ങള്‍ക്കും ഇത്തവണ അവസരം ലഭിക്കാനാണ് സാധ്യത. എന്നാല്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ അണ്‍സോള്‍ഡാവാനുള്ള സാധ്യതയും തള്ളിക്കളയാനാവില്ല. മികച്ച യുവതാരങ്ങള്‍ വേറെയുള്ളതിനാല്‍ അര്‍ജുനെ ആരും വാങ്ങിയേക്കില്ല. ഇനിയും അര്‍ജുനെ ടീമിലെത്തിച്ചാല്‍ മുംബൈക്കത് വലിയ നാണക്കേടാവും. അച്ഛന്റെ പേരില്‍ അവസരം ലഭിക്കുന്നുവെന്ന നാണക്കേടോടെ അര്‍ജുന് കളിക്കേണ്ടതായി വരും.

മികവ് കാട്ടി അവസരം നേടിയെടുക്കാന്‍ അര്‍ജുന് സാധിക്കേണ്ടതായുണ്ട്. ഈ സാഹചര്യത്തില്‍ മുംബൈ കൈവിട്ടാല്‍ മറ്റൊരു ടീമും അര്‍ജുനെ തേടിയെത്തിയേക്കില്ല. അങ്ങനെ വന്നാല്‍ അര്‍ജുനത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്. ഇതിഹാസ താരത്തിന്റെ മകനെന്ന നിലയില്‍ അര്‍ജുനില്‍ എല്ലാവരും വലിയ പ്രതീക്ഷവെക്കുന്നുണ്ട്. എന്നാല്‍ ആ നിലവാരത്തിനൊത്തുയരാന്‍ അര്‍ജുന് സാധിക്കുന്നില്ലെന്നതാണ് വസ്തുത.

അര്‍ജുന്റെ ടി20 റെക്കോഡ് മോശം

അര്‍ജുന്‍ ടെണ്ടുല്‍ക്കറുടെ ടി20യിലെ കണക്കുകള്‍ മോശമാണ്. 22 മത്സരങ്ങളില്‍ നിന്ന് 26 വിക്കറ്റാണ് അര്‍ജുന്‍ വീഴ്ത്തിയത്. ഇക്കോണമി 8.80 ആണ്. നാല് വിക്കറ്റ് പ്രകടനം ഒരു തവണ നടത്താന്‍ അര്‍ജുനായിട്ടുണ്ട്. എന്നാല്‍ താരത്തിന്റെ ആകെയുള്ള ബൗളിങ് കണക്ക് നിരാശപ്പെടുത്തുന്നതാണെന്നതാണ് വസ്തുത. 107 റണ്‍സാണ് യുവതാരം നേടിയത്. 47 റണ്‍സാണ് ഉയര്‍ന്ന സ്‌കോര്‍.

ഉയര്‍ന്ന ഫിറ്റ്നസ് അര്‍ജുന് അവകാശപ്പെടാന്‍ സാധിക്കും. എന്നാല്‍ ഐപിഎല്ലിലെ സൂപ്പര്‍ ബാറ്റ്സ്മാന്‍മാര്‍ക്കെതിരേ പന്തെറിഞ്ഞ് മികവ് കാട്ടാന്‍ നിലവിലെ സാഹചര്യത്തില്‍ അര്‍ജുന് സാധിക്കുമെന്ന് കരുതാനാവില്ല. എന്തായാലും അര്‍ജുന്‍ അണ്‍സോള്‍ഡായാല്‍ അത് വലിയ നാണക്കേടായി മാറുമെന്ന കാര്യം ഉറപ്പാണ്. 30 ലക്ഷമാണ് അര്‍ജുന്റെ അടിസ്ഥാന വില.

Story first published: Sunday, November 24, 2024, 6:11 [IST]
Other articles published on Nov 24, 2024
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+